Showing posts with label book. Show all posts
Showing posts with label book. Show all posts

Monday, September 14, 2009

രണ്ടു കഥകള്‍- ശ്രീദേവി നായര്‍

ജാഹ്നവി

ജാഹ്നവിയുടെ കത്തുകണ്ട് മനസ്സ്
അസ്വസ്ഥമായീ.നീണ്ട രാവുകള്‍
അവള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടും
നീണ്ടപകലുകള്‍ അവള്‍ക്കായി നീക്കി
വച്ചിട്ടും ഫലമില്ലാതാകുന്ന ചിന്തകള്‍
മനസ്സിനുള്ളില്‍ നെരിപ്പോടു സൃഷ്ടിച്ചു.


ഓഫീസ് ജോലിതല്‍ക്കാലം മാറ്റിവച്ച്
യാത്രതുടരാന്‍ തുടങ്ങുമ്പോള്‍ മറ്റൊന്നും
മനസ്സില്‍ തോന്നിയില്ല.


കിട്ടിയ വണ്ടിയില്‍ കയറി ബാംഗ്ലുര്‍ക്ക്
തിരിക്കുമ്പോഴും അവിടെ നടക്കുന്ന
കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള
കരുത്ത് മനസ്സിന് ഉണ്ടാകേണമേയെന്ന്
പ്രാര്‍ത്ഥിക്കയായിരുന്നു.


വര്‍ഷങ്ങളായി ഒരു ക്ലാസ്സില്‍ പഠിച്ച
സഹോദരങ്ങളെക്കാളും അടുപ്പമുള്ളവര്‍
കൊണ്ടുംകൊടുത്തും,ഇണങ്ങിയും പിണങ്ങിയും
ഒരേദിശയില്‍ ചിന്തിച്ച ,ഒരേ നാട്ടുകാര്‍.
അന്യനാട്ടിന്റെ ചുറ്റുപാടില്‍ കൂടുതല്‍
അടുപ്പം ഞങ്ങള്‍ തമ്മിലായിരുന്നു.



അവസാനം പത്രത്തില്‍ ജോലികിട്ടി
പിരിഞ്ഞുപോകുമ്പോള്‍,അവളെ
പിരിയാന്‍ കഴിയില്ലെന്ന് മനസ്സ്
പറയുമ്പോഴെല്ലാം സ്വയം തിരുത്തി.
അവള്‍ തന്റെ ആരാണ്?


ഏതോ ഒരു അജ്ഞാത തീരത്തു വച്ചു
കണ്ട അജ്ഞാത സുഹൃത്ത്.അതിലുപരി
തന്റെ ആരുമാകാന്‍ അവള്‍ക്ക് ഒരിക്കലും
കഴിയില്ലെന്ന നഗ്ന സത്യം ഉള്ളിലെ മോഹങ്ങളെ
തടഞ്ഞു നിര്‍ത്തി.



ക്ലാസ്സ് കഴിഞ്ഞ് വെറുതെ ഇരിക്കുന്ന
സമയങ്ങളില്‍ ഞങ്ങള്‍ പലതും സംസാരി
ക്കുന്ന കൂട്ടത്തില്‍ പ്രണയവും വന്നുപെടാ
റുണ്ട്.എന്നാല്‍ മുഖം ചുമന്ന് തിരിഞ്ഞിരിക്കു
ന്ന അവള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ
എന്ന് ഞാന്‍ ഒരിക്കലും തിരക്കിയിരുന്നില്ല.
അവള്‍ എന്നോടുംഅതുപോലെതന്നെയായിരുന്നു.
ഒരിക്കലും എന്റെ മനസ്സ് തുറന്നുകാണാന്‍
ശ്രമിച്ചിരുന്നില്ല.



നിലനിറത്തിലെ സില്‍ക്ക് സാരിയില്‍ അവള്‍
കടലുപോലെ സുന്ദരിയായിരുന്നു.
കണ്ണുകള്‍ പിന്‍ വലിക്കാന്‍ ആവാതെ ഞാന്‍
എന്റെ നോട്ടം ആകാശത്തെ നക്ഷത്രങ്ങളില്‍
ഒതുക്കുമ്പോഴും അവള്‍ എന്റെ വിലകുറഞ്ഞ
ഷര്‍ട്ടിന്റെ പൊട്ടിയ ബട്ടനുകളുടെ കണക്ക്
കൃത്യമായി കണ്ടുപിടിച്ച് കഴിഞ്ഞിരിക്കും
തുറന്നുപറയാന്‍ കഴിയാത്രഒന്നും ഞങ്ങളില്‍
നിലനിന്നിരുന്നുമില്ല.



മൂടിവയ്ക്കപ്പെട്ട പലതും മനസ്സില്‍ ഞാന്‍
കുഴിച്ചുമൂടിക്കഴിഞ്ഞിരുന്നു.
ഞാന്‍ ആരാണെന്ന് അവള്‍ അറിയുന്നു.
അവള്‍ ആരാണെന്ന് ഞാനും.
ഒരു രേഖയുടെ ചലനത്തില്‍പോലും
തന്നിലെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍
ഞാന്‍ എന്നും മോഹിച്ചിരുന്നു.


അവള്‍ ജാഹ്നവി...
എന്റെ പാപം ഒരിക്കലുംഎറ്റുവാങ്ങാന്‍
ഇടവരാതിരിക്കട്ടെ.പ്രിയപ്പെട്ട മോഹമായ്
ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പിരിയാത്ത
വേദനയായ് അവള്‍ എന്നില്‍നിറഞ്ഞുനിന്നു.






ഓടുന്ന വണ്ടിയില്‍,അതിവേഗതയിലോടുന്ന മനസ്സു
മായ് ഞാന്‍ കാത്തിരുന്നു.ഒന്നുവേഗം അവളെക്കാണാന്‍.

ബാംഗ്ലൂരില്‍ ഇറങ്ങിയപ്പോള്‍ മനസ്സ് ആശങ്കാകുലമാ
യിരുന്നൂ. അവള്‍?
നിശബ്ദമായ വഴികളിലൂടെ വിജനതയെത്തേടിത്തളര്‍
ന്ന മനസ്സും ,ശരീരവും അവള്‍ വലിച്ചെറിഞ്ഞ്
കളഞ്ഞിട്ടുണ്ടാകുമോ?
ഒന്നും പ്രവചിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ?


വീട്ടു പടിക്കലെത്തിയപ്പോള്‍ തന്നെക്കാത്തു നില്‍ക്കുന്ന
ജോലിക്കാരന്‍.ഒന്നും പറയാതെ ഉള്ളില്‍ കയറി.
പുറകേ അയാളും.
വീടി്ന്റെ താക്കോല്‍ കൈയില്‍ തന്ന് പോകാന്‍ തയാറാ
കുന്ന അയാളോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
എങ്കിലും,അയാള്‍ പറഞ്ഞു.
“ഇപ്പോള്‍ കണ്ണുതുറന്നു.സാറിനെ അന്യേഷിച്ചു.“


മുഖത്ത് പലതും എഴുതിവച്ചതുപോലെ അയാള്‍
എന്റെ മുഖത്തുതന്നെ നോക്കിനിന്നു.
നീണ്ടമൌനത്തിനൊടുവില്‍ അയാള്‍ പോയി.

വേഷം മാറി.പുറത്തു പോകുമ്പോള്‍ ഹോസ്പിറ്റ
ലിലെ അവളുടെ അവസ്ഥയെക്കുറിച്ചായിരുന്നില്ല
ചിന്ത.അവളുടെ മുഖത്തുനോക്കി എന്തു ചോദി
ക്കുമെന്നായിരുന്നു.

അകലെവച്ചേ അവള്‍ എന്നെ ക്കണ്ടതുപോലെ
ചിരിച്ചു.കിടക്കയില്‍ എണീറ്റിരുന്ന് പുറത്തെ
കാഴ്ച്ചകാണുന്ന അവള്‍ ഒന്നും സംഭവിച്ചതായി
ഭാവിച്ചില്ല.പതിവുചിരി.പതിവു പോലെ കൈവീശി
സ്വാഗതം ചെയ്തു.


“ഹായ്,ശ്രീ....“
ഞാന്‍ നടന്നുചെന്ന് അവളുടെ വീശിയകൈകളില്‍
തൊട്ടു.അതുവരെ ഞാന്‍ സംഭരിച്ചുവച്ചിരുന്ന
ധൈര്യമെല്ലാം ചോര്‍ന്നുപോയതുപോലെ.
ബെഡില്‍ അടുത്ത് ചേര്‍ന്നിരിക്കുമ്പോള്‍
എന്തുപറഞ്ഞു തുടങ്ങണമെന്നറിയാതെ
വിഷ്മിച്ചു.

കുറിപ്പുകളൊക്കെ വായിച്ചോ?
മറുപടിപറയാനാകാതെ അവളുടെ
മുഖത്തുനോക്കിയിരുന്നു.

വായിച്ചതൊക്കെയും മനസ്സില്‍ വീണ്ടും
തെളിഞ്ഞു.....


“ഞാനൊരു ഉഗ്രവിഷം വമിക്കുന്ന സര്‍പ്പ
മാണെന്ന് ധരിക്കുമ്പോഴും,എന്നിലെ
നിലനില്‍പ്പിനെ ഞാന്‍ ഭയപ്പെടുന്നു.എനിക്ക്
ഒരായിരം വിഷസ്രോതസ്സുകളുണ്ട്.എന്നാല്‍
അവയില്‍ നിന്നും ഒരിക്കല്‍ പോലും വിഷം
പുറത്തു വരുന്നില്ല.ഉദരം ഭൂമിയില്‍ ഉരഞ്ഞു
നീറുമ്പോഴുംഞാന്‍ സ്വയം വേദന കടിച്ചമര്‍ത്തുന്നു.“

ഞാന്‍ ആവരികളെ വീണ്ടും വീണ്ടും മനസ്സില്‍
നുറുനൂറാവര്‍ത്തി വായിച്ചു.
അടുത്ത വരികളും ഞാന്‍ മനപ്പാഠമാക്കിവച്ചിരുന്നു.

‌‌
“ആകാശത്ത് ഉദിച്ച അനേക നക്ഷത്രങ്ങള്‍.
അവയില്‍ എന്നെനോക്കി നില്‍ക്കുന്ന ഒരേ
ഒരു നക്ഷത്രം,അത് അവനായിരുന്നു.
അവന്‍ കണ്ണുചിമ്മുന്നുണ്ടായിരുന്നു.
പുഞ്ചിരിക്കുന്നണ്ടായിരുന്നു.എന്നോടൊപ്പം
സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.“

ആരാണവന്‍?


“തോരാത്ത മഴയത്തും,ഇരുളിലും,
കുളിരിലും,എന്നെച്ചേര്‍ന്നിരുന്ന് കിന്നാരം
പറയുന്ന എന്റെ ആത്മാവുതന്നെയാണോ?
നോമ്പു്നോറ്റിരുന്ന ഒരു രാത്രിയില്‍;
ഉഗ്രമായ മഴക്കാറ്റില്‍ മേഘങ്ങളില്‍ ഒളിച്ച
അവനെ ഞാന്‍ തേടുകയായിരുന്നു.
മനസ്സിന്റെ മറവിയില്‍,എന്നോട് യാത്രപോലും
പറയാതെ അവന്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
രാത്രിമുഴുവന്‍ കാത്തുനിന്ന ഞാന്‍ പേമാരി
ക്കൊടുവില്‍,അവന്റെ കണ്ണീര്‍ മഴത്തുള്ളികളായി
എന്നോട് വിടപറയുന്നത് കണ്ടു പൊട്ടിക്കരഞ്ഞു.“



ഞാന്‍ അവളെ നോക്കി.
എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ശ്രമിക്കുന്ന ജാഹ്നവി--
ഞാനും ആകണ്ണുകളിലേക്ക് നോക്കി.
അവന്‍ ആരായിരിക്കാം?
അവളുടെമാത്രം ശ്രീയെന്ന ,
ശ്രീനിയായ ഞാന്‍ തന്നെയാണോ?


പതുക്കെ അവളുടെ നെറ്റിയില്‍ തലോടുമ്പോള്‍
ഒരുകൊച്ചുപെണ്‍കുട്ടിയെപ്പോലെ അവള്‍
തലകുനിച്ച് ,മുഖം മറച്ചിരുന്നു.

ഒരുരാത്രി

രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ
അവള്‍ ഉറക്കമുണര്‍ന്നുനോക്കി. ഇന്നലെ
എഴുതാന്‍ മറന്ന കുറെ കുറിപ്പുകള്‍ഇന്നെ
ങ്കിലും തീര്‍ക്കണം.ഇല്ലങ്കില്‍ നാളെഅതും
ഒരു കുടിശ്ശിക ആയി തുടരും.



ഉറക്കമുണര്‍ന്നുകിടക്കുന്ന ഭര്‍ത്താവിനെ,
വീണ്ടുമുണര്‍ത്താതെ അവള്‍ കമ്പ്യൂട്ടറിനു
മുന്നിലിരുന്നു.എഴുതിത്തുടങ്ങിയപ്പോള്‍
അല്പം സമാധാനം. ഒരിടവേള;




ചാറ്റ് ലിസ്റ്റില്‍ അതാ,പച്ചവെളിച്ചം;
ആരൊക്കെയോ,തന്നെപ്പോലെ ഇടവേള
നോക്കിനില്‍ക്കുന്നു.

സമയം കളയാതെ, ഒരു കുശലാന്യേഷണം;


രാത്രിയുടെ നിശബ്ദതയില്‍ കണ്ടിട്ടില്ലാത്ത
ഏതോ സുഹൃത്തിന്റെ പരാതിയും,പരി
ഭവങ്ങളും,തന്നെനോക്കി പൊട്ടിച്ചിരിക്കുകയും
വേദനിപ്പിക്കുകയും ചെയ്യുന്നത് കണ്ട്
അത്ഭുതം തോന്നി.ഹോ...സമയം പോയത്
അറിഞ്ഞില്ല.അപ്പോള്‍ ബൈ.....



വീണ്ടും എഴുതിത്തുടങ്ങീ.
വരികള്‍ക്ക് കൂടുതല്‍ മുനയുള്ളതുപോലെ!
മനസ്സിലെ വികാരങ്ങളെല്ലാം എഴുത്തില്‍
തെളിഞ്ഞുവരുന്നുവോ?



ഭാര്യ ഉണരുന്നതും,എണീറ്റുപോകുന്നതും,
കണ്ണടച്ചുകിടന്നു, കണ്ട ഭര്‍ത്താവ് പതുക്കെ
പുതപ്പുമാറ്റി എണീറ്റു.അവള്‍ വരാന്‍
മണിക്കൂറുകള്‍ വൈകുമെന്ന് അയാള്‍ക്കറിയാം.
എഴുതാന്‍ കുറെക്കാണുമെന്നും.എഴുത്ത് കാരി
യായ ഭാര്യ!



ഉറക്കം നഷ്ടപ്പെട്ടുകിടക്കുന്നതിലും
ഭേദം മറ്റുവല്ലതും?
അടുക്കളയിലെ കതകുതുറന്ന് ഫ്രിഡ്ജിലെ തണുത്ത
വെള്ളം കുടിക്കാന്‍ പറ്റിയ സമയം.
ശരീരം ചൂടുപിടിച്ചാല്‍ ഉറക്കം നേരെയാവില്ല.
പതുക്കെ നടക്കുമ്പോള്‍ പച്ച വെള്ളം കട്ടുകുടിക്കുന്ന
ഒരുപാവം മനുഷ്യനായിരിക്കാന്‍ മനസ്സ് അനുവദി
ക്കുന്നില്ലായിരുന്നു!



അടുക്കളമൂലയിലെ പഴയ പായില്‍കിടക്കുന്ന
വാസനസോപ്പിന്റെ മണം അങ്ങോട്ട് ആകര്‍ഷിച്ചു.
സോപ്പുപൂശിഒന്നുകുളിച്ചശേഷം ആരുമറിയാതെ
തിരിച്ച് ബെഡ് റൂമില്‍ എത്തിയപ്പോഴും എഴുത്തു
മുറിയിലെ വെളിച്ചം കണ്ണുപൊത്താതെ
ചിരിക്കുന്നുണ്ടായിരുന്നു.


അപ്പുറം രണ്ടുമുറികളിലായി രണ്ടുമക്കള്‍.
ഉറക്കത്തില്‍ എഴുനേറ്റിരിക്കാന്‍ മടിയാണെങ്കിലും
ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തില്‍
മൂത്തമകന്‍ മൊബൈല്‍ ഫോണിന്റെ
മുഖത്ത് ചുംബിച്ച്കിന്നരിക്കുന്നു.ഉറങ്ങാന്‍
പാടുപെടുന്നു.



നിശബ്ദതയുടെ രാത്രിയില്‍,ചീവീടുകളുടെ
കരച്ചിലിനൊപ്പം നീണ്ടനിദ്രയെപ്രാപിക്കാന്‍
ശ്രമിക്കുന്ന്മകള്‍,ഇത് അവസാനരാത്രിയാണെന്നുറപ്പിച്ച്,
അതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു!
സ്വാതന്ത്ര്യം, സുന്ദരരൂപം ധരിച്ച് വീര്‍പ്പിച്ച
ഉദരത്തെപരീക്ഷിക്കുന്നു. അവളുടെ മനസ്സ്
അപ്പോള്‍അടുത്ത ജന്മത്തിന്റെ അറിയായി
ടങ്ങളിലേയ്ക്ക് കുതിക്കുകയായിരുന്നു.



അപ്പോഴും,മാളികവീട്ടിന്റെമുറ്റത്ത് ഇരു
മ്പഴിക്കൂട്ടില്‍ ടൈഗര്‍ എന്ന കാവല്‍
നായ ആര്‍ക്കുകാവല്‍ നില്‍ക്കണമെന്ന
റിയാതെ ഓലിയിട്ട് പ്രതിഷേധിക്കുന്നു
ണ്ടായിരുന്നു!
--------------
എന്തെഴുതണമെന്നറിയാത്ത വരികളില്‍
എന്തെങ്കീലുമൊക്കെ കുത്തിക്കുറിക്കാന്‍
പ്രയാസപ്പെടുന്ന കൈകള്‍ക്ക്,ശക്തിയില്ലാ
ത്തതുപോലെ അവള്‍ വിഷമിച്ചു.
അകമറിയാതെ പുറമറിയാന്‍ ശ്രമിക്കുന്ന
മനസ്സിനെഅവള്‍ മറക്കാന്‍ ശ്രമിച്ചു.

കണ്ണടച്ച്,ചിന്തകളെ അലയാന്‍ വിട്ട്
അവള്‍ കാത്തിരുന്നു.ഇനിയും മണി
ക്കൂറുകള്‍ ബാക്കി.....
ഒന്നുനേരം പുലരുവാന്‍.
കമ്പ്യൂട്ടര്‍ ഓഫാക്കി.
മേശപ്പുറത്തെ കടലാസ്സുകള്‍ അടുക്കിവച്ചു.
ഇനിയും?


എന്തോ ബാക്കിയുള്ളതുപോലെ......
മനസ്സ് പതറുന്നതുപോലെ....
അസ്വസ്ഥമനസ്സി്നെ ഓര്‍ത്തവള്‍
പരിഭ്രമിച്ചു.
ഉറക്കക്കുറവിനെ പഴിക്കുമ്പോഴും
ബെഡ് റൂമിലെ ഉറക്കം നടിച്ചുകിടക്കുന്ന
ഭര്‍ത്താവിന്റെ മുഖം അവള്‍ ഓര്‍ക്കാ
തിരിക്കാന്‍ ശ്രമിച്ചു.

രാവിലെ ഉണര്‍ന്നാല്‍ ,മക്കളെയെങ്കിലും
കാണാം .അല്ലെങ്കില്‍ അവരും ട്യൂഷനു
പോയിരിക്കും.എങ്കിലും കണാന്‍ ശ്രമിക്കാ
മെന്ന വിചാരത്തില്‍ അവള്‍,എഴുത്തുമുറിയില്‍
തന്നെ ഇരുന്ന് മയങ്ങാന്‍ തീരുമാനിച്ചു.


ടൈഗറിന്റെ ശബ്ദം മയക്കത്തെ തടസ്സപ്പെടു
ത്താതിരിക്കാന്‍ ഏ.സീ.ഓണാക്കി
കണ്ണടച്ച് കാത്തിരുന്നു.......

Friday, September 11, 2009

ടൂറിസവും മനോഭാവവും-കലവൂർ രവി



കേരളത്തെ ഒരു ആഗോള ടൂറിസം ഗ്രാമമാക്കാനുള്ള ശ്രമത്തിലാണല്ലോ നാം ഏർപ്പെട്ടിരിക്കുന്നത്‌. ഒരു 'അദൃശ്യവ്യവസായ'മായാണ്‌ ടൂറിസത്തെ പരിഗണിക്കുന്നതെങ്കിലും ഇന്ന്‌ ധാരാളംപേർ ഈ രംഗത്ത്‌ നിക്ഷേപത്തിനൊരുങ്ങുന്നുണ്ടെന്നത്‌ പ്രതീക്ഷയുണർത്തുന്ന കാര്യമാണ്‌.
ടൂറിസം വികസിക്കുന്നതോടെ സമൂഹത്തിന്റെ ഭൗതികജീവിതവും അഭിവൃദ്ധിപ്പെടും. ആരും ശ്രദ്ധിക്കപ്പെടാത്ത പ്രദേശങ്ങൾപോലും വിനോദസഞ്ചാരത്തിന്റെ അനുബന്ധഫലമെന്ന രീതിയിൽ ശ്രദ്ധോകേന്ദ്രമാകുന്നു. ഓരോ ചെറിയ ഗ്രാമത്തെയും അന്താരാഷ്ട്ര മാർക്കറ്റിനോട്‌ ബന്ധിപ്പിക്കാനാകുന്നു.
2008ൽ വിദേശ ടൂറിസ്റ്റുകളായി ആറുലക്ഷംപേർ ഇവിടെയെത്തി. കഴിഞ്ഞ വർഷം 3066.52 കോടി രൂപ വിദേശനാണ്യമായി കേരളത്തിനു കിട്ടി. ടൂറിസത്തിൽ നിന്നും ആകെ ഈ വർഷം 13,130 കോടിരൂപ ലഭിച്ചു.
കേരളത്തിൽ 'കോവളം' മാത്രമല്ല ഭൂതത്താൻകെട്ടും അതിരപ്പിള്ളിയുമെല്ലാം ഇന്ന്‌ ആഗോള പ്രശസ്തമായ സ്ഥലങ്ങളാണെന്ന്‌ ഓർക്കണം.
എന്നാൽ നിക്ഷേപങ്ങളുമായി വരുന്നവർക്ക്‌ ഇവിടെ നിന്ന്‌ കിട്ടുന്ന പ്രതികരണമെന്താണ്‌? സുഗമമായ രീതിയിൽ എന്തെങ്കിലും തുടങ്ങാൻ സാധിക്കുമോ?
പല നിക്ഷേപകരും പറയുന്നത്‌, സർക്കാരിൽ നിന്ന്‌ പച്ചക്കൊടി കിട്ടിയാലും ഉദ്യോഗസ്ഥഭരണതലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്നാണ്‌. ഓഫീസുകൾ കയറിയിറങ്ങി നടക്കുകയല്ലാതെ ഒരു ഫലവുമില്ല. ഒരു സംരംഭകന്‌ വലിയ മുതൽമുടക്കിനുപുറമേ, ഈ ഓഫീസു കയറിയിറങ്ങൽ നഷ്ടങ്ങൾ മാത്രമാണ്‌ സമ്മാനിക്കുന്നത്‌. ചിലർക്ക്‌ മറ്റ്‌ മാർഗ്ഗമില്ലാതെ കൈമടക്ക്‌ കൊടുക്കേണ്ടിവരുന്നു.
ടൂറിസം രംഗത്ത്‌ നിക്ഷേപങ്ങൾ നടത്തുന്നതുവഴി തൊഴിലവസരം വർദ്ധിക്കുമെന്ന്‌ ഏവർക്കുമറിയാം. അതോടൊപ്പം വിദേശനാണ്യത്തിന്റെ വരവും കൂടുമെന്ന്‌ ഓർക്കണം.
ഉദ്യോഗസ്ഥ മനോഭാവം മാറണം
നിക്ഷേപക സൗഹൃദസംസ്ഥാനമെന്ന്‌ നാം എപ്പോഴും പ്രഖ്യാപനം നടത്തുന്നുണ്ട്‌. പക്ഷേ, ഫലത്തിൽ ഒന്നും കാണുന്നില്ല. സർക്കാരിന്റെ ഇച്ഛാശക്തിക്കൊത്ത്‌ പ്രവർത്തിക്കാനാവശ്യമായ ഉദ്യേഗസ്ഥമനോഭാവം ഉണ്ടാകണം. നാടിന്റെ നന്മയ്ക്കായുള്ള പ്രയത്നത്തിന്റെ ഭാഗമായി ഇതിനെ കാണണം. സ്വന്തം ഉൽപ്പന്നങ്ങൾകൊണ്ട്‌ ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിയാത്ത നമ്മുടേതു പോലുള്ള ഒരു സംസ്ഥാനത്ത്‌, ടൂറിസത്തെ ആശ്രയിക്കാതെ തരമില്ല.
ടൂറിസത്തോടുള്ള നമ്മുടെ പരമ്പരാഗത മനോഭാവം മാറാതെ ഇനി മുന്നേറ്റം സാധ്യമാകില്ല. ഒരു കാര്യം എനിക്ക്‌ നിസ്സംശയം പറയാൻ പറ്റും. നിക്ഷേപകർക്ക്‌ അനുകൂലമായ ഒരു കാലാവസ്ഥ ഇവിടെയില്ല. നയപരമായ നല്ല സമീപനങ്ങളുണ്ടെങ്കിലും പ്രായോഗികമായി വിജയിക്കാൻ കഴിയുന്നില്ല.
കേരളത്തെ ടൂറിസം വിപണിയിൽ ശ്രദ്ധേയമാക്കുന്നത്‌, അതിന്റെ മനോഹരമായ തീരപ്രദേശങ്ങളും ഉൾനാടൻ ജലസമ്പത്തും വെള്ളച്ചാട്ടങ്ങളും ഹിൽസ്റ്റേഷനുകളും കാലാവസ്ഥയും ആയുർവ്വേദ ചികിത്സാസൗകര്യങ്ങളുമെല്ലാമാണ്‌.
കേരള ടൂറിസത്തിന്റെ വളർച്ച പ്രതിവർഷം 11.4 ശതമാനമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ലോകത്തിലേതന്നെ ഏറ്റവും വലിയ നിരക്കാണ്‌. വളരെവൈകി ടൂറിസം രംഗത്തെത്തിയതിന്റെ നേട്ടവും നമുക്കുണ്ട്‌. ആഫ്രിക്കയ്ക്കും മറ്റും ഉണ്ടായ തിരിച്ചടികളുടെ ഫലം മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞു എന്നതാണത്‌.
മെഡിക്കൽ ടൂറിസം
നമ്മുടെ ടൂറിസത്തിന്റെ ഒരു പ്രധാനമേഖല മെഡിക്കൽ ടൂറിസമായിരിക്കും. വിദേശത്ത്‌ വൻചെലവുള്ള ശസ്ത്രക്രിയകളും ചികിത്സകളും താരതമ്യേന ചുരുങ്ങിയ ചെലവിൽ ഇവിടെ നടത്താൻ കഴിയുന്നു? ഹൃദയശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ, ദന്തചികിത്സ, അവയവങ്ങൾ മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ, ന്യൂറോ ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ നമുക്ക്‌ വിദേശത്തുനിന്നുള്ള രോഗികളെ ആകർഷിക്കാൻ കഴിയും. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ധാരാളം രോഗികൾ ഇപ്പോൾ ഇന്ത്യയിൽ വിദഗദ്ധ ചികിത്സയ്ക്കെത്തുന്നുണ്ട്‌. ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്‌. ഈ കണക്ക്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിൽ 80 ശതമാനവും സ്വകാര്യമേഖലയിലുള്ള ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവിടെയാണ്‌ മെഡിക്കൽ ടൂറിസം രംഗത്ത്‌ നമ്മൾ സ്വകാര്യസംരംഭകർക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതിന്റെ പ്രസക്തി.
ഇന്ത്യയിലെ ലോക നിലവാരത്തിലുള്ള മരുന്നുൽപാദന വ്യവസായങ്ങളുണ്ട്‌. 180 രാജ്യങ്ങളിലേക്ക്‌ ഇന്ത്യൻ കമ്പനികൾ മരുന്ന്‌ കയറ്റി അയക്കുന്നു. ഈ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയാത്തത്‌, ഇവിടത്തെ ഉദ്യേഗസ്ഥന്മാരുടെ നിസ്സഹകരണം മൂലമാണെന്ന്‌ പറയേണ്ടിവരുന്നതിൽ എനിക്ക്‌ ഖേദമുണ്ട്‌.
മെഡിക്കൽ ടൂറിസം ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള വ്യവസായമാണ്‌. പുരാതന ഗ്രീസിൽ തീർത്ഥാടകരും രോഗികളും ഒരുപോലെ വന്നെത്തിയിരുന്നത്‌ മെഡിറ്ററേനിയൻ മേഖലയിൽ നിന്നായിരുന്നു. 18-​‍ാം നൂറ്റാണ്ടിൽ സമ്പന്നരായ യൂറോപ്യന്മാർ സുഖചികിത്സയ്ക്കായി ജർമ്മനിയിലും നെയിൽനദിയുടെ തീരത്തും പോയിരുന്നു. ഈ നൂറ്റാണ്ടിലാകട്ടെ, ചെലവുകുറഞ്ഞ ജെറ്റ്‌ യാത്ര മെഡിക്കൽ ടൂറിസത്തെ നമ്മുടെ പടിവാതിൽക്കൽവരെ എത്തിച്ചിരിക്കുന്നു.
ഇന്ത്യയുടെ നാഷണൽ ഹെൽത്ത്‌ പോളിസിയനുസരിച്ച്‌ വിദേശരോഗികളെ ചികിത്സിക്കുക എന്നത്‌ 'കയറ്റുമതി'യായാണ്‌ കണക്കാക്കുന്നത്‌. അതുകൊണ്ടു തന്നെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിനുള്ള സാമ്പത്തികമായ ഇൻസെന്റീവിന്‌ അർഹതയുണ്ട്‌. 2012-ഓടെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം ടേൺഓവർ ആയിരം ദശലക്ഷത്തിനും രണ്ടായിരം ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. 30 ശതമാനം കണ്ട്‌ ഓരോ വർഷവും മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വർദ്ധിക്കുകയാണ്‌. 2001 നും 2004 നുമിടയിൽ അപ്പോളോ ഹോസ്പിറ്റലിൽ അറുപതിനായിരത്തിലേറെ വിദേശരോഗികൾ ചികിത്സിക്കാനെത്തി.

പൊങ്ങുതടി-വിജീഷ് കക്കാട്ട്

ഒഴുക്കുനിലച്ച ജലാശയം
അതില്‍
എന്നോ മറിഞ്ഞുവീണ
ഒരൊറ്റത്തടി...
വേരോട്ടമില്ല
ഗ്രാമത്തില്‍
സഞ്ചാര വഴികളില്‍
ഓര്‍മ്മകളില്‍
ഭൂതം,ഭാവി, വര്‍ത്തമാനം
ഒന്നിലും....
കാറ്റ് മാത്രം സത്യം.....
പടര്‍ന്നിട്ടില്ല
മുല്ലവള്ളി----എന്തിന്
കാട്ടുചെടങ്ങ് പോലും
വേരാഴ്ത്തിയിട്ടില്ല
ഹൃദയത്തില്‍,
ഇത്തിള്‍ക്കണ്ണിപോലും.....
പൊങ്ങിക്കിടപ്പുണ്ടിവിടെ
കാറ്റ് മാത്രം സത്യം....
ഈസ്വയം പറച്ചില്‍
പരാജയം തന്നെ.........

Thursday, September 10, 2009

വത്സരങ്ങള്‍ കൊഴിയുമ്പോള്‍ -പാവപ്പെട്ടവന്‍




പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും,
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും,
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .