Showing posts with label ezhuth online malayalam. Show all posts
Showing posts with label ezhuth online malayalam. Show all posts

Saturday, September 12, 2009

ചുവപ്പ്‌-മുരളികൃഷ്ണ മാലോത്ത്‌



ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത്‌ മാവല്ല,
മാമ്പഴച്ചാറിന്‌ കടും ചുവപ്പല്ലെന്ന്‌
അമ്മ പറഞ്ഞിട്ടുണ്ട്‌.

മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്‌
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?

ആദ്യമായിക്കണ്ട
സ്ത്രീനഗ്നത പോലെ
ഈ ചുവന്ന പൂച്ചെണ്ട്‌
ഓര്‍മയില്‍ വെറുപ്പുണര്‍ത്തുന്നില്ലേ?

പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം??


- മുരളികൃഷ്ണ മാലോത്ത്‌
9020689190

എഡിറ്റോറിയല്‍-മാത്യൂ നെല്ലിക്കുന്ന്





ലോകം ഏറ്റവും പുതുതായി

എഴുത്ത് ഓണ്‍ലൈന്‍ മാഗസിന്‌ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഞങ്ങളെ ഒരേസമയം വിസ്ന്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഇത് ഈ കാലത്തിന്‍‌റെ ആശയ പ്രചരണോപാധിയാണ്‌.
വായനയ്ക്ക് ഒരു പുതിയ സാധ്യതയും ദിശാബോധവുമാണ്‌ ഓണ്‍ലൈന്‍ നല്‍കുന്നത്.
പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ നമ്മള്‍ ഒരു ആഗോള വായനാസമൂഹത്തിലേക്ക് എത്തുകയാണ്‌.
ഇതാകട്ടെ നാം ഇതിനു മുമ്പ് കണ്ട ഒരു ലോകമല്ല.
ലോകത്തിന്‍‌റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പെട്ടെന്ന് തന്നെ മലയാളം വായിച്ച് നമ്മുടെ സുഹൃത്തുകളാവുന്നു. പ്രിന്‍റ്‌ വിട്ടുകളഞ്ഞ ഭാഗം ഓണ്‍ലൈന്‍ പൂരിപ്പിക്കുന്നു.
ഒരു കാര്യം തീര്‍ച്ചയാണ്‌: ഇനി ഒരു എഴുത്തുകാരന്‌ ഓണ്‍ലൈന്‍ ലോകം ഇല്ലാതെ മുമ്പോട്ട് നീങ്ങാന്‍ കഴിയില്ല. അത്രയ്ക്ക് ലോകം അയാളെ ഉറ്റുനോക്കുന്നുണ്ട്.
അതുപേക്ഷിക്കുന്നത് വലിയൊരു നഷ്ടമായിരിക്കും.
വായനക്കാരന്‍‌റെ സ്ഥിതിയും മറിച്ചല്ല. അവന് ലോകം ഏറ്റവും പുതുതായി കാണണമെങ്കില്‍
ഓണ്‍ലൈന്‍ വേണം.
ആശയങ്ങളുടെ പഴയലോകത്തിന്‌ ബദലായി ചിത്രങ്ങളുടെയും കുറിയ വാക്യങ്ങളുടെയും ഹ്ര്വസ്വചിത്രങ്ങളുടെയും വാര്‍ത്തകളുടെയും ഒരു ലോകം അവനെ കാത്തിരിക്കുന്നു.
വരും തലമുറയുടെ സ്ഥിരനിക്ഷേപമായി മാറുകയാണ്‌ ഇത്.
എഴുത്ത് ഓണ്‍ലൈനിന്‌ ലഭിച്ച ഈ അംഗീകാരം, കാലം എത്രവേഗം നമ്മെ പിന്നിലാക്കാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവ്‌ നല്‍കുന്നുണ്ട്.
അതിനോട് മല്‍സരിക്കാനും മാഗസിന്‍‌റെ പ്രവര്‍ത്തനത്തിന്‌ വേണ്ടതായ രചനകള്‍ അയച്ചുതരാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

Friday, September 11, 2009

എം. കെ ഹരികുമാറുമായി അഭിമുഖം- പ്രശാന്ത് ചിറക്കര

'ഒരു പെണ്ണായിരിക്കുക എന്നത്‌ ആമോദകരവും ആനന്ദകരവും സൗന്ദര്യാത്മകവുമാണ്‌ '

? താങ്കൾ എം. കൃഷ്ണൻനായരുടെ അനുകർത്താവാണോ? അക്ഷരജാലകം, സാഹിത്യവാരഫലത്തിന്റെ അനുകരണമാണെന്ന വിമർശനത്തെക്കുറിച്ച്‌?
​‍ൃ അക്ഷരജാലകത്തെപ്പറ്റി പറയാൻ അസൂയാലുക്കൾക്ക്‌ എം. കൃഷ്ണൻനായരെ കൂട്ടുപിടിക്കേണ്ടിവരും. എന്റെ മനസ്സിൽ ഈ കോളമെഴുതുമ്പോൾ, കൃഷ്ണൻനായരില്ല. ഞാൻ വിചാരിച്ചാൽ പോലും എനിക്ക്‌ കൃഷ്ണൻനായരെ അനുകരിക്കാനാവില്ല. കാരണം ഒരു കാര്യത്തിൽപോലും ഞങ്ങൾ തമ്മിൽ സാദൃശ്യമില്ല. അദ്ദേഹം ക്ലാസ്സിക്കുകളുടെ ആരാധകനാണ്‌. ഞാൻ നേരെ തിരിച്ചും. കൃഷ്ണൻനായർ ആനുകാലികങ്ങളിലെ രചനകളെ വിമർശിച്ചു. അതുകൊണ്ട്‌ മറ്റാരെങ്കിലും അത്‌ ചെയ്യാൻ പാടില്ലത്രേ. സാമാന്യബുദ്ധിയുള്ളവർക്കറിയാം അക്ഷരജാലകം വേറൊരു ഡിസൈനാണെന്ന്‌. മറ്റൊരാളുടെ ആശയം കടമെടുക്കുകയെന്ന്‌ പറയുന്നത്‌ എനിക്ക്‌ ആത്മഹത്യാപരമാണ്‌.
? കുറച്ച്‌ സ്ഥൂലമായി നോക്കിയാൽ, ഘടനാപരമായി സാഹിത്യവാരഫലം താങ്കളെ ബാധിച്ചിട്ടില്ലെന്ന്‌ പറയാൻ കഴിയുമോ?
​‍ൃ സാഹിത്യവാരഫലത്തിന്റെ ഘടനയും അക്ഷരജാലകവും തമ്മിൽ ഒരു സാമ്യവുമില്ല. അദ്ദേഹം സ്വന്തം അനുഭവങ്ങൾക്കാണ്‌ പ്രാധാന്യം കൊടുത്തത്‌. പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവിടെ എന്റെ സമീപനം എത്രയോ വ്യത്യസ്തമാണ്‌.
? എം. കൃഷ്ണൻനായരെ എങ്ങനെയാണ്‌ കാണുന്നത്‌? താങ്കളുടെ കാഴ്ച്ചപ്പാടിൽ എന്തായിരുന്നു കൃഷ്ണൻനായരുടെ സംഭാവന?
​‍ൃ കൃഷ്ണൻനായർ ഒരു പ്രമാണിയെയും മാനിച്ചില്ല. ണല്ലോരു കാഴ്ചപ്പാടായിരുന്നു അത്‌. പക്ഷേ, വിമർശനരംഗത്ത്‌ എനിക്ക്‌ പൈന്തുടരാനുള്ള ഒന്നും അദ്ദേഹം തന്നിട്ടില്ല.
ണല്ലോരു ഗദ്യകാരനാണ്‌ കൃഷ്ണൻനായരെന്ന്‌ എനിക്കഭിപ്രായമില്ല. ഗദ്യത്തെപ്പറ്റിയുള്ള എന്റെ വീക്ഷണം വളരെ വ്യത്യസ്തമാണ്‌. കൃഷ്ണൻനായരുടെ ഗദ്യത്തിൽ അറിയപ്പെടാത്ത വൻകരകളോ സമുദ്രങ്ങളോ ഇല്ല. ചിരപരിചിതമായ ഭൂഭാഗമാണത്‌.
? കൃഷ്ണൻനായരുടേത്‌ വരണ്ട ഭാഷയാണെന്നും യാഥാസ്ഥിതികമായ സൗന്ദര്യാസ്വാദനരീതിയാണെന്നും താങ്കൾ എഴുതുന്നു. താങ്കളുടെ ഭാഷയേയും ആസ്വാദനരീതിയേയും സ്വയം എങ്ങനെ വിവരിക്കുന്നു.?
​‍ൃ എന്റെ ഭാഷ വളരെ ക്ലേശിച്ചും പഠിച്ചും ഉണ്ടായതാണ്‌. വസ്തുവിന്റെ ഉള്ളിലെ ക്രമമാണ്‌ എന്നെ ആവേശഭരിതനാക്കുന്നത്‌. സ്ഥൂലമായ വിവരണത്തേക്കാൾ, ഉള്ളിലെവിടെയോ ഉണ്ടെന്ന്‌ വിശ്വസിക്കപ്പെടുന്ന ചില അറിവുകൾക്ക്‌ വേണ്ടിയാണ്‌ ഞാൻ എഴുതുന്നത്‌. പക്ഷേ, അറിവുകൾ വഴുതി പൊയ്ക്കൊണ്ടിരിക്കും. അതേസമയം, ഇതിനു വേണ്ടിയുള്ള ഉപകരണങ്ങൾ നാം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യണം. ഇതാണ്‌ എഴുത്ത്‌.
ഞാൻ സാഹിത്യകൃതിയെയും അതിന്റെ ആസ്വാദനത്തെയും ഇന്ന്‌ എല്ലാമായി കാണുന്നില്ല. ഒരു കൃതിക്കും പരിഹരിക്കാനാകാത്ത തൃഷ്ണകൾ എനിക്കുണ്ട്‌. അതാണ്‌ എന്നെ നയിക്കുന്നത്‌.
? താങ്കളുടെ പംക്തിയോടുള്ള പൊതുപ്രതികരണമെന്താണ്‌?
​‍ൃ എന്റെ കോളത്തെ പ്രശംസിച്ച അനേകം എഴുത്തുകാരുണ്ട്‌. പന്മന രാമചന്ദ്രൻനായർസാർ എന്റെ ഫോൺനമ്പർ തപ്പിപ്പിടിച്ച്‌ ഒരു ദിവസം വിളിച്ച്‌ എഴുത്ത്‌ നന്നാവുന്നുണ്ടെന്ന്‌ പറഞ്ഞു. ഇതുപോരെ, അഴീക്കോട്സാറും നല്ല അഭിപ്രായം പറഞ്ഞു കുറച്ചുപേർ മിണ്ടാതിരിക്കുകയാണ്‌. അവരുടെ ലക്ഷ്യം വേറെയാണ്‌.
? നമ്മുടെ എഴുത്തുകാരിൽ വിമർശനത്തോട്‌ അസഹിഷ്ണുത കാട്ടുന്ന ഒരു നല്ല വിഭാഗമുണ്ടെന്ന്‌ താങ്കളുടെ പംക്തിയിൽ നിന്നുതന്നെ മനസ്സിലാക്കുന്നു. കൃഷ്ണൻനായർക്ക്‌ കിട്ടിയതുപോലെ ഭീഷണിയും തെറിവിളിയുമൊക്കെ താങ്കൾക്കും ലഭിക്കുന്നുണ്ടോ?.
​‍ൃ എന്റെ എഴുത്തിനോട്‌ വല്ലാത്ത അമർഷം കണിച്ചവർ കുറവാണ്‌. തുടക്കത്തിൽ ഞാൻ വിമർശിച്ച ചിലർ എന്നെ വിളിച്ച്‌ തർക്കത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പലരും നിശ്ശബ്ദമായി എന്റെ എഴുത്ത്‌ രീതി ഇഷ്ടപ്പെടുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌.
? കൃതികളിൽ നല്ലതുമാത്രം കാണുന്ന ശീലമുണ്ടായിരുന്ന ആളാണ്‌ താങ്കൾ. താങ്കളുടെ അക്ഷരജാലകം എന്ന പുസ്തകത്തിന്റെ എഡിറ്റർ, ആ പുസ്തകത്തിന്റെ ആമുഖത്തിൽ ഹരികുമാറിന്റെ ശത്രുക്കൾപോലും അദ്ദേഹം ഒരു ദോഷൈകദൃക്കാണെന്ന ആരോപണം ഉന്നയിക്കുമെന്ന്‌ തോന്നുന്നില്ല എന്നെഴുതുകയുണ്ടായി. താങ്കൾ ആ ലൈനുപേക്ഷിച്ച്‌ ആക്രമണത്തിന്റെ ഭാഷ സ്വീകരിച്ചതിന്‌ കാരണമെന്താണ്‌?
​‍ൃ ചില കൃതികളിൽ നല്ലതുമാത്രം കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്‌. ഇപ്പോൾ അതുമാറി എന്റെ വളർച്ചയാണ്‌ അതിനു കാരണം. എൺപതുകളിൽ യു.കെ കുമാരനെവരെ ഞാൻ പ്രശംസിച്ചു. ഇപ്പോൾ എനിക്ക്‌ അതിൽ വല്ലാത്ത ദൂഃഖമുണ്ട്‌, ചമ്മലുണ്ട്‌. ഡി.വിനയചന്ദ്രൻ, പെരുമ്പടവംശ്രീധരൻ, തുടങ്ങിയവരെപ്പറ്റി പ്രശംസിച്ച്‌ എഴുതിയതിൽ എനിക്ക്‌ നല്ല കുറ്റബോധമുണ്ട്​‍്‌. എന്തു ചെയ്യാം, മനുഷ്യസഹജമായ വീഴ്ചകൾ ചില കാലങ്ങളിൽ സംഭവിക്കുമല്ലോ. ഇവരെക്കുറിച്ച്‌ എഴുതിയതൊക്കെ ഞാൻ പിൻവലിക്കുകയാണ്‌.
? പൂക്കൾക്ക്‌ സൗന്ദര്യമില്ലെന്നും മറ്റും ചില പാശ്ചാത്യ ഉദ്ധരണികളുടെ പിൻബലത്തിൽ ബാലിശമായ വാദങ്ങൾ താങ്കൾ ഉന്നയിച്ചുകണ്ടു. റിബൽ ശബ്ദം കേൾപ്പിക്കാൻ മാത്രമാണോ ഇത്തരം ബാലിശമായ വാദങ്ങൾ?
​‍ൃ പൂക്കൾക്ക്‌ ഭംഗിയുണ്ടെന്നത്‌ ഒരു സംസ്ക്കാരത്തിന്റ നിർമ്മിതിയാണ്‌. എല്ലാക്കാലത്തും ചോദ്യം ചെയ്യാതെ നാം പലതും സ്വീകരിക്കുന്നു. പൂക്കളെ എനിക്കിഷ്ടമല്ല. എന്റെ വീട്ടിൽ പൂക്കളുണ്ടാകുന്ന ഒരു ചെടിയുമില്ല. ഇലകളെയാണ്‌ എനിക്കിഷ്ടം. ബദാമിന്റെ, ചാമ്പയുടെ, വാഴയുടെ ഇലകൾ കണ്ടാൽ എന്റെ മനസ്സ്‌ നിറയും. എന്റെ ബോദ്ധ്യങ്ങൾ ഞാനല്ലേ പറയേണ്ടത്‌? പൂക്കൾക്ക്‌ ഭംഗിയില്ലെന്ന്‌ പറഞ്ഞാൽ റിബൽ ആകുമോ? എങ്കിൽ ഞാൻ നൂറു വട്ടം റിബൽ ആകാം.
? പൂക്കൾ നശ്വരതയുടെ പ്രതീകമാണ്‌, പൂക്കൾ വളർച്ച അവസാനിപ്പിച്ചതിന്റെ സൊ‍ാചനയാണ്‌ തരുന്നത്‌, പൂവ്‌ കായായി മാറിയാൽ അത്‌ വീഴാനുള്ളതാണ്‌- എന്നൊക്കെയുള്ള വാദം നിലനിൽക്കുന്നതാണോ? പൂക്കൾ അതിസുന്ദരമായ ഒരു നൈരന്തര്യത്തിന്റെ പ്രതീകമല്ലേ? പൂവ്‌ - കായ്‌- വിത്ത്‌- ചെടി- ചാക്രികവും നിരന്തരവുമായ, ജീവന്റെയും പ്രകൃതിയുടെയും ആഘോഷത്തിന്റെ, നിലനിൽപ്പിന്റെ മനോഹരമായ സൊ‍ാചകമല്ലേ അത്‌? അങ്ങനെയാകുമ്പോൾ പൂവ്‌ വീഴുന്നില്ലല്ലോ, പരിണമിക്കുകയല്ലേ ചെയ്യുന്നത്‌?
​‍ൃ പൂവിനെ നിലനിൽപിന്റെ സൊ‍ാചകമായി കാണുന്നവർ കാണട്ടെ. എന്റെ അനുഭവമാണ്‌ ഞാൻ പറഞ്ഞത്‌. വീണുകിടക്കുന്ന പൂവിനെ സേൻസിറ്റീവായ ഒരാൾക്ക്‌ രണ്ടാമതൊന്നുകൂടി നോക്കാനാവില്ല. വീണപൂക്കൾകൊണ്ട്‌ കളമുണ്ടാക്കുകയോ അലങ്കാരവസ്തുക്കൾ നിർമ്മിക്കുകയോ ചെയ്യുന്നതിൽ സേൻസിറ്റിവിറ്റിയുടെ ഈ അതാര്യതയുണ്ട്‌. പൂക്കൾ ആഘോഷമാണെങ്കിൽ, അത്‌ നൈമിഷികമാണെന്നും വരാനുള്ള വലിയൊരു പതനത്തിന്റെ മുന്നോടിയാണെന്നും നാമോർക്കണം.

? എന്താണ്‌ കാലത്തിന്റെ എഴുത്തിന്‌ ആവശ്യമെന്നറിയാതെ ദിശതെറ്റി നീങ്ങുന്ന പ്രസ്ഥാനമായി പുരോഗമനകലാസാഹിത്യസംഘത്തെ താങ്കൾ വിശേഷിപ്പിക്കുന്നു. താങ്കൾ പറയൂ, എന്താണ്‌ ഈ കാലത്തിന്റെ എഴുത്തിന്‌ ആവശ്യം?
​‍ൃ ഈ കാലത്തിന്റെ എഴുത്ത്‌ എന്തായായും മലയാളത്തിലിപ്പോഴില്ല. കഴിഞ്ഞ രണ്ടു ദശാബ്ദമായി ലോകജീവിതത്തിൽ വന്ന വീക്ഷണപരമായ മാറ്റങ്ങളെ നമുക്ക്‌ കാണാൻ കഴിഞ്ഞിട്ടില്ല. തോമസ്‌ ഫ്രീഡ്മാൻ ഠവള ം​‍ീ​‍ൃഹറ ശ​‍െ ളഹമ​‍േ എന്ന ~ഒരാശയം കൊണ്ടുവന്നല്ലോ. വെർച്വൽ റിയാലിറ്റിയിലൂടെ നമ്മൾ ജീവിതത്തിന്റെ സാദ്ധ്യതകൾ നശിപ്പിച്ചു. അത്‌ ജീവിതാവബോധത്തെ മാറ്റിമറിച്ചു. ചരിത്രത്തോടും തത്വചിന്തയോടുമുള്ള നമ്മുടെ സമീപനങ്ങൾ മാറുന്നില്ല. പുതിയ ആഖ്യാനരീതികൾ പരീക്ഷിക്കുന്നില്ല. സേതുവും സി.വി.ബാലകൃഷ്ണനുമൊക്കെ നിന്നിടത്തുനിന്ന്‌ കറങ്ങുകയാണ്‌. ഒരു മാറ്റവുമില്ല. ഈ കാലത്തിന്റെ പ്രമേയമൊന്നും ആരും എഴുതുന്നില്ല. പുരോഗമന സാഹിത്യസംഘത്തിന്‌ എന്താണ്‌ പറയാനുള്ളത്‌? ഇന്ന്‌ ഏറ്റവും ലജ്ജാകരമായ കാഴ്ച, സാഹിത്യ അക്കാഡമി, പു.ക.സ, പരിഷത്ത്‌ തുടങ്ങിയവയുടെ സാഹിത്യക്യാമ്പുകളും പ്രവർത്തനരീതികളുമാണ്‌.
വ്യക്തിയുടെ മരണം, അനുഭവങ്ങളുടെ മരണം, തത്വചിന്തയുടെ മരണം, സാഹിത്യത്തിന്റെ മരണം എന്നിങ്ങനെ വല്ലാത്ത ദുരന്തങ്ങളാണ്‌ ഇന്ന്‌ നമ്മെ വേട്ടയാടുന്നത്‌. ഇതിനെ മറികടക്കാനുള്ള ഉണർവ്വ്വ്‌ എവിടെയാണുള്ളത്‌?

? എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെ താങ്കൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ, പൊൻകുന്നം വർക്കിയ്ക്ക്‌ പ്രതിബദ്ധത വേണ്ട, കെ.എൽ. മോഹനവർമ്മയ്ക്ക്‌ വേണം എന്നെഴുതുകയുണ്ടായി. താങ്കളുടെ കാഴ്ചപ്പാടിൽ എഴുത്തുകാരന്റെ പ്രതിബദ്ധതയെന്താണ്‌?
​‍ൃ എഴുത്തിൽ നിലപാടുള്ളവർ ഉണ്ട്‌, പൊൻകുന്നം വർക്കി എഴുത്തുകാരനെന്ന നിലയിൽ ചില ദുഷ്പ്രവണതകളോട്‌ കലഹിച്ചു. പള്ളിയുടെ നിലപാടുകളെ എതിർക്കാൻ അദ്ദേഹം തയ്യാറായി. ഒരിക്കലും അദ്ദേഹം അതിനോട്‌ സന്ധി ചെയ്തില്ല. എന്നാൽ ഒന്നിനോടും ഒരിക്കലും കലഹിക്കാത്തവരുണ്ട്‌. ഇങ്ങനെയുള്ളവർക്ക്‌ സമൂഹത്തെ കാണാൻ കണ്ണുണ്ടായാൽ അതാണ്‌ പ്രതിബദ്ധത.

? പ്രതിബദ്ധതയെന്നാൽ ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധതയെന്ന നടപ്പുവ്യാഖ്യാനത്തെ എങ്ങനെയാണ്‌ കാണുന്നത്‌?
​‍ൃ ഇടതുപക്ഷത്തോട്‌ മാത്രമായുള്ള ഒരു പ്രതിബദ്ധതയാണ്‌ വിഭാഗീയമായിത്തീരുന്നത്‌. നമ്മുടെ ആഭിമുഖ്യങ്ങൾ വല്ലാതെ പഴകി. സ്വാതന്ത്ര്യസമരകാലത്തുള്ള സാമ്പത്തിക വിഭജനങ്ങളിൽത്തന്നെ നാം അള്ളിപ്പിടിച്ചിരിക്കുകയാണ്‌. മൂന്നാംലോകം, മുതലാളിത്തം, അധിനിവേശം തുടങ്ങിയ സങ്കൽപങ്ങളെ നാം മുറുകെപ്പിടിക്കുന്നതിൽ അപാകതയുണ്ട്‌. ഇന്ന്‌ മുതലാളിത്തചേരിയോ കമ്മ്യൂണിസ്റ്റ്ചേരിയോ ഇല്ല. മുതലാളിത്തം പഴയരീതിയിലല്ല ഇപ്പോഴുള്ളത്‌. വാർത്താവിനിമയവിസ്ഫോടനവും ടെലിവിഷനും ഇന്റർനെറ്റും വന്നതോടെ എന്തും തിരഞ്ഞെടുക്കാൻ നിങ്ങൾക്ക്‌ അവകാശമുണ്ട്‌. ഭരണകൂടങ്ങൾക്ക്‌ പോലും എത്തിപ്പെടാൻ കഴിയാത്ത മേഖലയായിതീർന്നു നിങ്ങളുടെ ചിന്തകളുടെ ആവിഷ്കാരം. ചൈന കമ്മ്യൂണിസ്റ്റ്‌ രാജ്യമാണെന്ന പേരിലാണ്‌. അവിടെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദിച്ചു കൊണ്ട്‌ ജയിലിൽ പോകുന്ന ധാരാളം കലാകാരന്മാരും എഴുത്തുകാരുമുണ്ട്‌. റഷ്യയിൽ കമ്മ്യൂണിസ്റ്റ്‌ ഏകാധിപത്യമാണുണ്ടായിരുന്നത്‌. അമേരിക്കയെ ജീവിതകാലമത്രയും വിമർശിച്ചുകൊണ്ടിരിക്കാൻ ഇറാഖ്‌ യുദ്ധം കാരണമാകുമോ? മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്ക ശ്രമിച്ചാൽ, അത്‌ സാമ്പത്തികസമവാക്യങ്ങളെയാകും ആദ്യം തിരുത്തുക. അമേരിക്കയും മിഡിൽ ഈസ്റ്റും തമ്മിലുള്ള കൈകോർക്കൽ അധിനിവേശത്തെപ്പറ്റിയുള്ള ചിന്തകളെ കടപുഴക്കും. ലോകം അതിവേഗം, നമ്മുടെ പുരാതനമായ ആശയങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട്‌ ഇടതുപക്ഷത്തോട്‌ മാത്രമുള്ള ഒരു പ്രതിബദ്ധതയില്ല. ഇടതുപക്ഷം തന്നെ വ്യത്യസ്തമാവാൻ വിസമ്മതിക്കുകയാണല്ലോ ഇപ്പോൾ. ഇടതുപക്ഷം, മുതലാളിത്തം തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസങ്ങൾ മറികടന്ന്‌ പുതിയ ആശയങ്ങൾ ഇന്ന്‌ ചിന്താരംഗത്ത്‌ വന്നുകഴിഞ്ഞു.

? താങ്കളുടെ രാഷ്ട്രീയമെന്താണ്‌? ഇടതോ, വലതോ, അതോ..... ?
​‍ൃ സാമ്പത്തികമായ അന്തരം കുറയണം. പാർട്ടികളെ വിശ്വസിക്കാൻ പ്രയാസമാണ്‌. വ്യക്തികളേക്കാൾ പാർട്ടികൾ നേരിട്ട്‌ അഴിമതി നടത്തുന്നു. എത്രവലിയ അഴിമതി നടത്തുന്നയാളിനും സമൂഹം മാന്യത നൽകുന്നു. വോട്ടർമാരുടെ ജനാധിപത്യതാൽപര്യം പോലും വിശ്വാസയോഗ്യമല്ല. കുറ്റകൃത്യങ്ങൾ ജനാധിപത്യവൽകരിക്കുകയാണ്‌. തെറ്റുകൾ കാണുക എന്നതാണ്‌ അറിവിന്റെ അടയാളമായിത്തീരുന്നത്‌. സോഷ്യലിസം എന്ന്‌ രാഷ്ട്രീയക്കാർ ഏതാണ്ട്‌ മിക്കവാറും അരാഷ്ട്രീയക്കാരായി. മാത്രമല്ല, സമ്പന്നരുടെ ലോകം സ്ഥാപിക്കാൻ ഉഴറുന്ന ഇടനിലക്കാരുമായി എത്ര വലിയ ആദർശംപറയുന്നവനും രാഷ്ട്രീയമില്ല. റോഡിൽ നിന്ന്‌ ഒരു നേരത്തേ ആഹാരത്തിനു വേണ്ടി കൈനീട്ടുന്നവന്റെ അവസ്ഥ മാറ്റാൻ ആരുമില്ല. അതൊന്നും ഇന്ന്‌ ആരുടെയും ലക്ഷ്യമില്ല. ഇടതുവലതു രാഷ്ട്രീയങ്ങളുടെ മിഥ്യയ്ക്കകത്താണ്‌ നമ്മൾ രാഷ്ട്രീയത്തെ അറിയാൻ ശ്രമിക്കുന്നതെന്ന്‌ വൈരുദ്ധ്യമുണ്ട്‌. വിദ്യാസമ്പന്നനു പോലും തുല്യഅവസരം എന്ന ആദർശമില്ല. ഇഷ്ടക്കാർക്ക്‌ വേണ്ടിയാണ്‌ ഓരോരുത്തന്റെയും ലോകം ഒരുങ്ങുന്നത്‌. ഇഷ്ടമില്ലെങ്കിൽ രാഷ്ട്രീയമില്ല. ഈ പ്രവണതയാണ്‌ മാറേണ്ടത്‌.

? താങ്കളുടെ തലമുറയിൽ പെട്ട ചില യുവവിമർശകർ കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ഇത്‌ വിമർശകന്റെ വിശ്വാസ്യതയും വിലയും കെടുത്തിക്കളയുന്ന പ്രവർത്തനമല്ലേ?

​‍ൃ കോൺഗ്രസുകാരായ ചിലർ അടുത്ത സർക്കാർ വരാൻ കാത്തിരിക്കുകയാണ്‌. സാഹിത്യഅക്കാദമിയുടെ ഭാരവാഹിയാവാൻ, ഇവർ കോൺഗ്രസ്‌ നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി കമ്മ്യൂണിസ്റ്റുകാരെ വിമർശിച്ചെന്നിരിക്കും. ഇത്തരം അവസരവാദികളെ സാഹിത്യവിമർശകരായി കാണുന്നത്‌ ഒരു ക്രൈമാണ്‌.

? താങ്കൾ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ വളരെ പോസിറ്റീവായി വിലയിരുത്തിയ ഒരാളാണ്‌. ഇപ്പോൾ ആ അഭിപ്രായത്തിൽ മാറ്റമുണ്ടോ?
​‍ൃ പെരുമ്പടവത്തിന്റെ ?ഒരു സങ്കീർത്തനം പോലെ? ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിക്ക്‌ വായിക്കാൻ കൊള്ളാം. ദസ്തയെവിസ്കി വെറും ചൂതുകളിക്കാരൻ മാത്രമാണെന്ന്‌ പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച നോവലിസ്റ്റിൻ ഞാൻ ആദ്യമായി കണ്ടു. ഇത്തരം സാധാരണനോവലുകൾ വലിയ അംഗീകാരം നേടുന്നത്‌ മലയാളത്തിന്റെ ഒരു ദുരന്തമാണ്‌. വ്യക്തിയെപ്പറ്റിയുള്ള ആഴംകുറഞ്ഞ വീക്ഷണമുള്ളവർക്കേ ഇതുപോലെയൊക്കെ എഴുതാൻ കഴിയൂ.

? പെരുമ്പടവം താങ്കളെ അടയ്ക്കാപക്ഷിയായും കുളത്തിന്‌ തീയിട്ട കൊല്ലനായും ചിത്രീകരിച്ച്‌ ലേഖനമെഴുതിയതിന്‌ പ്രകോപനമായ താങ്കളുടെ കൃത്യമെന്തായിരുന്നു?
​‍ൃ പെരുമ്പടവത്തിനു എന്തോ ലക്ഷ്യമുണ്ടായിരിക്കണം. അത്‌ നടക്കാതെവന്നതു കൊണ്ടാകാം, അദ്ദേഹം എന്റെ പേരു പറയാതെ എന്നെ വിമർശിച്ചും കളിയാക്കിയും മൂന്നുലേഖനങ്ങളെഴുതി. അദ്ദേഹത്തിന്റെ മനസിലെ മാലിന്യം എനിക്കപ്പോഴാണ്‌ ബോധ്യപ്പെട്ടത്‌. ഓരോ ലേഖനം എഴുതിയശേഷവും പെരുമ്പടവം എന്നെ ഫോണിൽ വിളിച്ച്‌ സാധാരണപോലെ 'സ്നേഹം' ചൊരിയും. കുറേക്കഴിഞ്ഞ്‌ കളിയാക്കികൊണ്ട്‌ ലേഖനമെഴുതുകയും ചെയ്യും. കളത്തിനു തീയിട്ട കൊല്ലനായി എന്നെ ചിത്രീകരിച്ച ലേഖനത്തെപ്പറ്റി ആദ്യം എന്നെ വിളിച്ചറിയിച്ചതു തിരുവനന്തപുരത്തുള്ള ഒരു വായനക്കാരനാണ്‌. വായനക്കാർ എന്നേക്കാൾ മുമ്പേ ഈ അസുഖം കണ്ടെത്തിയെന്നർത്ഥം.
എന്റെ വിമർശനജീവിതത്തിൽ, പല കാരണങ്ങളാൽ, പെരുമ്പടവത്തെപ്പോലെയുള്ള നിലവാരം കുറഞ്ഞ എഴുത്തുകാർക്ക്‌ ഞാൻ അൽപം പ്രാധാന്യം കൂടുതൽ കൊടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട്‌. ഇതാണ്‌ എനിക്കു വിനയായത്‌. ഒരു എഴുത്തുകാരനെയും അമിതമായി മാനിക്കരുതെന്നതാണ്‌ എനിക്ക്‌ കിട്ടിയ പാഠം. പെരുമ്പടവത്തിന്റെ സ്വഭാവത്തിൽ രണ്ട്‌ ഘടകങ്ങളുണ്ട്‌. പുറമേ വിനയം കാണിക്കും. അകമേ, അദ്ദേഹം എന്റെ പോലും രക്തം ആഗ്രഹിക്കുന്നു. ഇത്രയുംകാലത്തെ എഴുത്തനുഭവം പെരുമ്പടവത്തെ ഒന്നും പഠിപ്പിച്ചില്ല എന്ന്‌ ഞാൻ പറയും.

? മലയാളത്തിലെ വായനാസമൂഹത്തെക്കുറിച്ച്‌ താങ്കളുടെ അഭിപ്രായമെന്താണ്‌?
​‍ൃ മലയാളത്തിലെ വായനക്കാർ പക്ഷപാതികളായിമാറി എന്ന കാര്യം പറയാതെ വയ്യ. വായനക്കാർ ചില എഴുത്തുകാരുടെ ഏജന്റുമാരായി മാറുകയാണ്‌. അവർ ചിലരുടെ മോശം കൃതികളുടെ വിൽപന ഏറ്റെടുക്കുന്നു. വാരികകളിൽ വരുന്ന ലേഖനങ്ങളും സാഹിത്യരചനകളും നിഷ്കൃഷ്ടമായി വിലയിരുത്തുന്ന വായനക്കാർ തീരെ കുറഞ്ഞു. ധ്വന്യാത്മകമായി ഭാഷ ഉപയോഗിച്ചാൽ പലർക്കും മനസ്സിലാവില്ല. ഭാഷാപരമായ ശൂന്യത മനുഷ്യമനസിലേക്ക്‌ പ്രവേശിച്ചുക്കൊണ്ടിരിക്കുകയാണ്‌.

? മലയാളത്തിൽ ഇപ്പോൾ പ്രസിദ്ധീകരണരംഗത്ത്‌ വിവർത്തനങ്ങളുടെ പൂക്കാലമാണ്‌. മലയാളിക്ക്‌ മലയാളസാഹിത്യം വേണ്ടാതായോ?
​‍ൃ മലയാളിയെ വിവർത്തന സാഹിത്യം അടിച്ചൽപിക്കുന്നത്‌, ഇവിടുത്തെ പബ്ലിക്കേഷൻ മാനേജർമാരുടെ കളിയുടെ ഭാഗമാണ്‌. പബ്ലിക്കേഷൻ മാനേജർമാരുടെ കാലമാണിത്‌. അവർക്ക്‌ സ്വന്തമായി പ്രതിമാസ ബുക്ക്ലെറ്റുകളുണ്ട്‌. ഈ ബുക്ക്ലെറ്റുകൾ ഇഷ്ടക്കാർക്കുള്ളതാണ്‌. നല്ല രീതിയിൽ, ക്ലിക്കുകൾ പ്രസാധകരെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കാമ്പുള്ള രചനകൾ പ്രസിദ്ധീകരിക്കാൻ ആളില്ല. എന്നാൽ ഏത്‌ പുസ്തകവും വിൽക്കാം; അതിനുള്ള മാർക്കറ്റിംഗ്‌ ഉണ്ടായാൽ മതി. അതിനിടയിലും പുസ്തകപ്രസാധനത്തിനു കേരളത്തിൽ വൻബ്രാൻഡുകൾ പുറത്തുനിന്ന്‌ വന്നേപറ്റൂ. ഇപ്പോൾ പണമുണ്ടെങ്കിലും, ഒരു എഴുത്തുകാരന്‌ തന്റെ കൃതി അച്ചടിച്ച്‌ അതിവേഗം വിപണിയിലെത്തിക്കാൻ കഴിയുന്നില്ല.
പ്രസാധകരുടെ വക പരസ്യങ്ങളിലൂടെ എഴുത്തുകാരികളെയും മറ്റും നിർമ്മിച്ചെടുക്കുകയാണ്‌. അത്‌ കണ്ടുകൊണ്ട്‌ ശബ്ദമടക്കി മറ്റുള്ളവർ നിന്നു കൊള്ളണം.

? പൗലോകൊയ്‌ലോയുടെ കൃതികൾക്ക്‌ മലയാളത്തിൽ വലിയ പ്രചാരം ലഭിക്കുന്നു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങൾക്കും ഇവിടെ അനേകം പതിപ്പുകളുണ്ടായി. പല മലയാള എഴുത്തുകാരുടെയും കൃതികൾ കെട്ടിക്കിടക്കുമ്പോഴാണിത്‌. ഇത്‌ പൗലോ കൊയ്‌ലോയുടെ വിജയമാണോ മലയാള എഴുത്തുകാരുടെ പരാജയമാണോ?


​‍ൃ പൗലോകൊയ്‌ലോയെ കുറ്റം പറയേണ്ട. പല രീതിയിലും മലയാള എഴുത്തുകാരെക്കാൾ മുന്നിലാണ്‌ അദ്ദേഹം. ആത്മീയത പ്രസംഗിച്ചാൽ പോരാ; അതിനു ഒരു സാഹിത്യാവിഷ്കാരം നൽകാനുള്ള തയ്യാറെടുപ്പ്‌ വേണം. അതിവിടെയുണ്ടോ?

? പൗലോ കൊയ്‌ലോയുടെ കൃതികൾ ബെസ്റ്റ്‌ സെല്ലറാക്കുന്നത്‌ മലയാളി വായനക്കാരന്റെ പൈങ്കിളിനിലവാരം കൊണ്ടാണെന്ന്‌ ഡി. വിനയചന്ദ്രൻ രോഷത്തോടെ എഴുതിയതോർക്കുന്നു. ന്യായമാണോ ഇത്‌?
​‍ൃ മലയാള എഴുത്തുകാർ ഇപ്പോഴും സർവകലാശാലകൾ ഛർദ്ദിച്ചിടുന്ന പദകോശത്തിനും അവബോധത്തിനും വേണ്ടി കാത്തിരിക്കുകയാണ്‌. ഇവിടുത്തെ നോവലിസ്റ്റുകളിലും കവികളിലും അക്കാദമിക്‌ സമൂഹത്തിന്റെ ഇഷ്ടത്തിനൊത്ത്‌ അവതരിപ്പിക്കാത്ത ഒരു വരി തെറ്റിയ കുട്ടിയെ കാണാനേയില്ല. കഥാകൃത്തുകളെല്ലാം നിലവാരപ്പെട്ടുകഴിഞ്ഞു. എല്ലാവരുടെയും ചിന്ത ഒരുപോലെയായിട്ടുണ്ട്‌. വൈകാരികമായ അതീതത്തലം ആർക്കാണുള്ളത്‌? സാഹിത്യപരമായ ലക്ഷ്യമില്ല. എല്ലാവർക്കും സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ പെറുക്കുന്നവന്റെ മനോഭാവമാണ്‌. സാമൂഹ്യമോ രാഷ്ട്രീയമോ ആയ ലോകവീക്ഷണമില്ല. വിമാനത്തിൽ കേറിയതും ടിക്കറ്റെടുത്തതുമൊക്കെ അക്ബർ കക്കട്ടിൽ വിവരിച്ചെഴുതി സായൂജ്യമടഞ്ഞത്‌ കണ്ടു. അതേ സമയം വിമർശനങ്ങളെ തീരെ സഹിക്കാത്ത അരസികന്മാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്‌.
ഏത്‌ ശരാശരി കഥാകാരനും താൻ ക്രിയേറ്റീവ്‌ എന്ന്‌ എപ്പോഴും തട്ടിവിട്ടുകൊണ്ടിരിക്കും. നമ്മെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കഥാകൃത്ത്‌ ഉണ്ടാവുന്നില്ല. കഥാകൃത്തിന്റെ രചനയിലൂടെ കടന്നുപോകുന്ന നാം നിരാശരാകും. നമ്മൾ നേരത്തേ മനസിലാക്കിയ കാര്യം, കഥാകാരൻ ഇപ്പോഴാണല്ലോ അറിഞ്ഞത്‌ എന്നോർത്ത്‌ നമുക്ക്‌ വിഷമിക്കേണ്ടി വരും.
മലയാളസാഹിത്യം, റിട്ടയേർഡ്‌ പ്രോഫസർമാരുടെയും ?സോ കാൾഡ്‌? ആധുനികന്മാരുടെയും കൈകളിൽ നിന്ന്‌ ഇനിയും മാറിയിട്ടില്ല. പ്രസിദ്ധീകരണങ്ങളുടെ നിലപാടും പൊതുവേ മറ്റൊന്നല്ല. അവരും വരേണ്യതയെ പലവിധത്തിൽ പാടിയുറക്കുകയാണ്‌. ഭൂതകാലത്തേക്ക്‌ നോക്കിയിരുന്ന്‌, സ്വന്തം തറവാട്ട്‌ മഹിമ വിളിച്ചു പറയുന്നത്‌ മലയാളസാഹിത്യത്തിന്റെ രോഗമാണ്‌. ണല്ലോരു തറവാടിയായില്ലെങ്കിൽ ഒരു കവിതയെഴുതാൻ പറ്റില്ല; അവാർഡ്‌ കിട്ടുകയുമില്ല!
? ഈ വർഷത്തെ സാഹിത്യഅക്കാഡമി അവാർഡുകൾ പക്ഷപാതപരമാണെന്ന്‌ ശ്രീ. ബാലചന്ദ്രൻ വടക്കേടത്ത്‌ ആരോപിക്കുകയുണ്ടായല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്‌?
​‍ൃ അക്കാദമി അവാർഡുകളെപ്പറ്റി ഞാൻ ?കലാകൗമുദിയിൽ എഴുതിയിരുന്നു. കോൺഗ്രസുകാർക്ക്‌ വേണ്ടി അഭിപ്രായം പറയുന്നവരെപ്പറ്റി എന്നോട്‌ ചോദിച്ചതു ശരിയായില്ല. ഞാൻ ആരു ഭരിക്കുന്നു എന്ന്‌ നോക്കി അഭിപ്രായം പറയാറില്ല.
അക്കാദമി അവാർഡുകൾ മിടുക്കുള്ളവർക്ക്‌ കിട്ടും. വി പി ശിവകുമാറിനും യു പി ജയരാജിനും ജയനാരായണനും അയ്മനം ജോണിനും കിട്ടാത്ത അവാർഡ്‌ ?കൊമാല?പോലുള്ള ശരാശരി കഥകൾക്ക്‌ കിട്ടുന്നു. മലയാളിയായതിൽ ഞാൻ ലജ്ജിച്ച നിമിഷമാണത്‌. ഒരു അടഞ്ഞ വ്യവസ്ഥയ്ക്കകത്ത്‌ പുസ്തകങ്ങൾക്ക്‌ രഹസ്യമായി മാർക്കിടുകയും ഇഷ്ടക്കാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന കുപ്രസിദ്ധമായ ഒരു സ്ഥാപനമായി കേരളസാഹിത്യ അക്കാദമി അധഃപതിച്ചിരിക്കുന്നു. എനിക്കു തോന്നുന്നത്‌, പുതിയചിന്താലോകത്തുള്ളവരെ ഈ അക്കാദമി നല്ലപോലെ അപമാനിച്ചുവിടുന്നുണ്ട്‌ എന്നാണ്‌.

? എന്താണ്‌ അക്കാഡമിയുടെ കുഴപ്പം?
​‍ൃ ഓരോ മുന്നണിയും വരുമ്പോൾ, അതിൽപെട്ടവർ ഓടിച്ചെന്ന്‌ ഫെലോഷിപ്പുകളും പുരസ്കാരങ്ങളും വാങ്ങുന്നത്‌ കാണാം. ഇതൊന്നും കിട്ടാത്ത, കഴിവുള്ള എഴുത്തുകാരെക്കുറിച്ച്‌ ഇവർക്ക്‌ വേവലാതിയില്ല. ഇത്തരം സ്വാർത്ഥതയുടെ ആൾരൂപങ്ങളെ എങ്ങനെയാണ്‌ സ്വീകരിക്കുക. സാധാരണയായി എഴുത്തുകാർ പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങൾ വച്ചുനോക്കിയാൽ, മറ്റുള്ളവരെക്കുറിച്ച്‌ ഓർത്ത്‌ വേദനിക്കുന്ന സ്വഭാവം അവർക്ക്‌ കാണേണ്ടതാണ്‌. എന്നാൽ ഒരു അംഗീകാരവും കിട്ടാത്തവരെപ്പറ്റി യാതൊരുവേദനയുമില്ലാതെ എല്ലാം എനിക്കുവേണമെന്ന്‌ പറഞ്ഞ്‌ ഓടിനടന്ന്‌ വാങ്ങികൂട്ടുകയാണ്‌ പലരും. ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്‌ അപമാനം വരുത്തുകയാണ്‌. ഈ കാഴ്ച കണ്ട്‌ മനസ്‌ നീറിയതുകൊണ്ടാണ്‌, ഞാനും ചില സുഹൃത്തുക്കളും ചേർന്ന്‌ എന്റെ ?ആത്മായനങ്ങളുടെ ഖസാക്ക്‌? എന്ന കൃതിയുടെ പേരിൽ അവാർഡ്‌ നൽകിത്തുടങ്ങിയത്‌. 1995ൽ തുടങ്ങിയ ഈ പുരസ്കാരപദ്ധതിയിലൂടെ പ്രശസ്തരല്ലാത്ത അനേകം പേർക്ക്‌ പുരസ്കാരം നൽകാൻ കഴിഞ്ഞത്‌ ഞാൻ സ്വകാര്യമായി സൂക്ഷിക്കുന്ന സന്തോഷമാണ്‌.

? സാഹിത്യ അക്കാഡമി അവാർഡു ലഭിച്ചാൽ വാങ്ങുമോ?
​‍ൃ എനിക്ക്‌ സാഹിത്യഅക്കാദമി അവാർഡ്‌ നൽകുന്നത്‌ ഞാൻ ഭാവന ചെയ്യുന്നത്‌ എന്നെ പലവിധത്തിൽ അലട്ടുമെന്നതിനാൽ അതേക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.
? ചില അവാർഡുകൾ താങ്കൾക്ക്‌ ലഭിച്ചിട്ടുണ്ട്‌, എന്നാൽ പിന്നീടത്‌ ആർക്കും ലഭിച്ചിട്ടില്ലെന്ന്‌ ഒരാൾ എഴുതിക്കണ്ടു. സത്യമാണോ അത്‌?
​‍ൃ ചിലർക്ക്‌ ഒന്നും പറയാനില്ലാതെ വരുമ്പോൾ ഇതുപോലെ വ്യർത്ഥമായ ചിന്തകളിലേക്കും നീങ്ങും. എനിക്കു പല സംഘടനകളും അവാർഡ്‌ തന്നിട്ടുണ്ട്‌. എത്രയോ പേർ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരായുണ്ട്‌! അവരൊന്നും പ്രാമാണികരാകണമെന്ന്‌ ഞാൻ നിർബദ്ധം പിടിക്കാറില്ല, മൂന്നേക്കറെങ്കിലും ഭൂമിയുള്ള ഒരു തറവാടിതരുന്ന അവാർഡേ സ്വീകരിക്കാൻ പറ്റുകയുള്ളൂവേന്ന്‌ ഞാൻ കരുതുന്നില്ല. പിന്നെ, ഒരു മുല്ലപ്പൂവോ കുറച്ചുരൂപയോ കൊണ്ട്‌ എന്നെ ആരെങ്കിലും ആദരിച്ചിട്ടുണ്ടെങ്കിൽ, ഇതു വ്യസനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കു അവാർഡ്‌ തന്നവർ, ഭാവിയിൽ പലർക്കും അവാർഡ്‌ കൊടുക്കണമെന്നും ആ ചുമതല ഞാൻ ഏറ്റെടുക്കണമെന്നും പറയാൻ ഇത്തരം വിഡ്ഢികൾക്കേ കഴിയൂ.


? ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാംബരാന്തങ്ങൾ തുടങ്ങിയ കൃതികളിൽ വക്രവും ക്ലിഷ്ടവുമായ ഭാഷാശൈലിയാണ്‌ ഉപയോഗിച്ചു കാണുന്നത്‌. ഈ ശൈലി വായനക്കാർ തിരസ്കരിച്ചതുകൊണ്ടാണോ, താങ്കൾ ഇപ്പോൾ കൂടുതൽ ജനകീയ ശൈലി ഉപയോഗിക്കുന്നത്‌?
​‍ൃ എന്നും ഒരേ ഭാഷയും ശൈലിയും ഉപയോഗിക്കുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തെപ്പോലെയാണ്‌. കുറച്ച്‌ ഒഴുക്ക്‌ നല്ലതാണ്‌. എന്നാൽ ആത്മായനങ്ങളുടെ ഖസാക്കും മനുഷ്യാംബരാന്തങ്ങളും രണ്ട്‌ പതിറ്റാണ്ടിനു മുമ്പ്‌ എഴുതിയ കൃതികളാണ്‌. ആ ഭാഷ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്‌. വൈക്കത്തുള്ള സി.കെ. ബാലനും പായിപ്ര രാധാകൃഷ്ണനും വി.എ. ശിവകുമാറിനും(കോട്ടയം) ഞാൻ ആ ഭാഷ ഉപേക്ഷിച്ചതിൽ പരിഭവമുള്ളവരാണ്‌. ജയനാരായണൻ എന്നും എന്റെ ആ ഭാഷയെ ആണ്‌ സ്നേഹിച്ചതു. വി.പി. ശിവകുമാർ അതിന്റെ വലിയ ഒരു പൈന്താങ്ങിയായിരുന്നു.
പക്ഷേ, എന്നും ഒരേ ഭാഷയിൽ പോകാനാകില്ല. കാരണം നാം വളരുകയാണ്‌. ഓരോ നിമിഷവും നാം നമ്മെത്തന്നെയാണ്‌ ബ്രേക്ക്‌ ചെയ്യേണ്ടത്‌. ഇത്‌ അനിവാര്യമാണ്‌. ഇന്നത്തെ എന്റെ ഭാഷയിൽ പത്രപ്രവർത്തനത്തിന്റെ സ്വാധീനവുമുണ്ട്‌. യുക്തിയും ഭാഷാപരമായ സൗന്ദര്യബോധവും വളർന്നിട്ടുണ്ട്‌.
.
? താങ്കളുടെ നവാദ്വൈതം എന്ന ആശയം കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന്‌ തോന്നുന്നു?
​‍ൃ ഇതിൽ വലുതായി ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നെപ്പോലെ സർവ്വ അക്കാദമിക്‌ കീഴ്‌വഴക്കങ്ങളെയും എതിർക്കുന്ന, സ്വാതന്ത്ര്യത്തെ പ്രാണവായു പോലെ ഭുജിക്കുന്ന ഒരാളെ കൊല്ലാനേ സകലരും നോക്കൂ. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാതെയും ലേഖനങ്ങൾ ചേർക്കാതെയും ജീവിതവ്രതം നോറ്റിരിക്കുന്നവരുണ്ട്‌. നിങ്ങൾക്ക്‌ കണ്ണുതുറന്ന്‌ നോക്കിയാൽ കാണാം. രണ്ട്‌ അദ്ധ്യാപകരായ നിരൂപകർ തമ്മിൽ സംവാദവും തർക്കവും ഉണ്ടായെന്നിരിക്കും. എന്റെ ലേഖനങ്ങളോട്‌ മലയാളത്തിലെ കൺവേൺഷണൽ എഴുത്തുസമൂഹം പ്രതികരിക്കാതിരിക്കുന്നത്‌ ബോധപൂർവ്വമാണ്‌.
എനിക്കു പക്ഷേ, ധാരാളം സൂക്ഷ്മബുദ്ധിയുള്ള വായനക്കാരുടെ പൈന്തുണ കിട്ടുന്നുണ്ട്‌. സാഹിത്യത്തെ പോഷിപ്പിക്കാൻ ഔദ്യോഗികമായി വേഷം കെട്ടിയവർ കണ്ണടച്ചു പിടിച്ചോട്ടെ. സാരമില്ല. എനിക്ക്‌ യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി, മുംബെയിൽ നിന്ന്‌ കെ.ആർ.സി. പിള്ള ഒരു ഇ- മെയിൽ അയച്ചതോർക്കുന്നു. അദ്ദേഹം പറഞ്ഞത്‌ എന്റെ വിമർശനങ്ങൾ സത്യസന്ധമാണെന്നാണ്‌. ഞാൻ എഴുതുന്ന ഓരോവാക്കും വിലപ്പെട്ടതാണെന്നും എല്ലാ ആഴ്ചയിലും ഇങ്ങനെ എഴുതാൻ മലയാളത്തിൽ ഒരാൾ ഉണ്ടെന്ന്‌ ഞാൻ തെളിയിച്ചു എന്നുമാണ്‌ പിള്ള എഴുതിയത്‌. ആ ഇമെയിൽ എന്റെ ബ്ലോഗിൽ ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മലയാളസാഹിത്യം ചിലരുടെ വീട്ടുകാര്യമാണ്‌. അവിടെ എന്നെപ്പോലുള്ളവർ എന്തിനെഴുതുന്നുവേന്നാണ്‌ പലരുടെയും വിചാരം. അതേസമയം കലാകൗമുദിയിൽ ഞാൻ ഒന്നു പേരു പരാമർശിക്കുന്നത്‌ ഏത്‌ അവാർഡിനേക്കാളും വിലമതിക്കുന്നതായി ഒരുപാടുപേർ എന്നോട്‌ പറഞ്ഞിട്ടുണ്ട്‌.
? ഇന്നത്തെ വിചാരജീവിതത്തിന്റെ ദുരന്തം എന്താണ്‌?
​‍ൃ ഉച്ചനീചത്വങ്ങൾക്ക്‌ ബുദ്ധിപരവും ഔദ്യോഗികവുമായ അംഗീകാരം കൊടുക്കാനാണ്‌ മലയാളസാഹിത്യകാരന്റെ ശ്രമം. അവൻ സൗഹൃദം കൂടുന്നതും, പൊതുവേ, ഇടുങ്ങിയ ചിന്താഗതികൾ വച്ചുകൊണ്ടാണ്‌. അയൽക്കാരനോട്‌ സംവാദം നടത്താൻ അവനറിയില്ല. എന്നാൽ അവൻ സ്വന്തക്കാർക്ക്‌വേണ്ടി എന്തു നാണംകെട്ട കളിക്കും തയ്യാറാകും. സ്വന്തം പ്രശസ്തിക്കുവേണ്ടി ലജ്ജിക്കാതെ ചരടുവലിക്കും. അവഗണിക്കപ്പെടുന്നവരെപ്പറ്റി ദുഃഖമില്ല. ഒരു ആദർശവുമില്ലാത്തവൻ അതുണ്ടെന്ന്‌ ഭാവിച്ച്‌ ടെലിവിഷനിൽ ചർച്ചയ്ക്ക്‌ വരികയാണ്‌. സകല കാപട്യങ്ങളും അരങ്ങുതകർക്കുകയാണ്‌.

? താങ്കൾ സ്വത്വം എന്ന വാക്കുപയോഗിക്കുന്നതിനെപ്പറ്റി ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയല്ലോ. ?

​‍ൃ സമകാലവിജ്ഞാനമില്ലാത്തവരാണ്‌ സ്വത്വം സ്വത്വം എന്ന്‌ പറയുന്നത്‌. സ്വത്വം എന്നത്‌ ആധുനികതയ്ക്ക്‌ മുമ്പുള്ള ഒരാശയമാണ്‌. ഒരാൾ ആശയപരവും സാംസ്ക്കാരികവുമായ ഐഡന്റിറ്റിയാണ്‌ വഹിക്കുന്നതെന്ന ആശയമാണത്‌. 1970കളിൽ ആധുനികത വന്നതോടെ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന്‌ താളംതെറ്റി. ആദർശാത്മകത മിഥ്യയായി. ജീവിതം മുൻകൂട്ടി നിശ്ചയമില്ലാത്ത അനുഭവമായി. യാദൃശ്ചികതകൾ പ്രബലമായി. അനുഭവംതന്നെ ചിതറിയാണ്‌ നിലനിൽക്കുന്നതെന്ന്‌ വന്നു. വ്യക്തി എന്ന സങ്കൽപം തന്നെ ആപേക്ഷികമായി.
ഒരാൾക്ക്‌ ജീവിതകാലമത്രയും ഒരേ സംസ്ക്കാരം കൊണ്ടുനടക്കാൻ പറ്റുമോ? അനുദിനം നമ്മൾമാറുന്നു എന്നത്‌ മനശ്ശാസ്ത്രവിജ്ഞാനീയം കൂടിയാണ്‌. മാറാത്തത്തായി ഒന്നുമില്ല. ശാരീരികമായും മാനസികമായും നമ്മൾ മാറുന്നു. മനോഭാവങ്ങൾ, രുചികൾ, പ്രകൃതി, നിലപാടുകൾ എല്ലാം മാറുന്നു. മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതിയിൽ, ഒരു സ്ഥിരം സത്ത സൂക്ഷിക്കുന്നു എന്നത്‌ മിഥ്യാസങ്കൽപമാണ്‌. അത്‌ നവമായ സാഹിത്യസംസ്ക്കാരത്തിനും തത്വചിന്തയ്ക്കും വിരുദ്ധമാണ്‌. ഇന്ന്‌ എഴുത്തുകാരന്റെ ദർശനം, മനുഷ്യാവസ്ഥ എന്നീ വാക്കുകൾക്കുപോലും പ്രസക്തിയില്ലാതായി. കാരണം ഒരാൾക്ക്‌ ഒരു ദർശനം പരിമിതിയും സ്വാതന്ത്യത്തെ ഹനിക്കുന്നതുമാണ്‌. മനുഷ്യനു സ്ഥിരം അവസ്ഥയുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അത്‌ നിശ്ചലമായ ഒന്നാണ്‌.
ഇതൊന്നും മനസ്സിലാക്കാതെ മലയാള എഴുത്തുകാർ എപ്പോഴും സ്വത്വം എന്ന്‌ പറയുന്നത്‌ ആശയപരമായ പാപ്പരത്തമാണ്‌. പഴയ നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കാണ്‌. അന്വേഷണങ്ങളുടെ അവസാനമാണ്‌.
? ചില്ലപ്പോഴൊക്കെ താങ്കളുടെ എഴുത്ത്‌ കവിതയിലേക്ക്‌ തെന്നിവീണുപോകുന്നു. ബദാമിന്റെ വലിയ ഇലകളിൽ മഴപെയ്തു മുളയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമായി സ്ഥാപിച്ചതാണ്‌. കാറ്റിനൊപ്പം യാത്ര ചെയ്യാൻ ചില്ലകൾ ഒന്നടങ്കം ശ്രമിക്കുന്നതുപോലെ സമ്മോഹനമായി മറ്റെന്തുണ്ട്‌? ആ മഴകൾ ഇപ്പോഴും പെയ്യുന്നു. ആ മഴയിൽ പ്രേമത്തിന്റെ നാമ്പുകളുണ്ടായിരുന്നു.... കവിതയുമായി തെറ്റിപ്പിരിഞ്ഞതെപ്പോഴാണ്‌?
​‍ൃ എന്റെ കവിത ഇപ്പോഴും സജീവമായുണ്ട്‌. ഏറെക്കാലം ഭൂഗർഭത്തിൽ കിടന്ന ഒരു അരുവിയെപ്പോലെയാണത്‌. ഇന്റർനെറ്റിൽ എന്റെ ആറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കേരളത്തിലെ കവികൾക്കിടയിൽപ്പെടാൻ താൽപര്യമില്ല എന്നതാണ്‌ വാസ്തവം.

? ഇടയ്ക്ക്‌ കവിതാരംഗത്തേക്ക്‌ മടങ്ങിവരാൻ ഒരു ശ്രമം നടത്തിയിരുന്നല്ലോ. പച്ചമലയാളത്തിൽ ഒരു കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു?
​‍ൃ ഒരവസരം വന്നപ്പോൾ ?പച്ചമലയാള?ത്തിനും മറ്റും അയച്ചുവേന്നേയുള്ളൂ. ഇപ്പോഴും കവിതയെഴുതുന്നു. ?കല്ലുകൾ? എന്ന കവിത എഴുത്ത്‌ ഓൺലൈൻ?(ല്വവൗവേ ​‍ീ​‍ിഹശില) മാസികയ്ക്കുവേണ്ടി ഒടുവിൽ എഴുതിയ രചനയാണ്‌.
? സമകാലിക കവിത ഇത്രമാത്രം ശുഷ്കവും നിരാശാഭരിതവുമാകാൻ കാരണമെന്താണ്‌?
​‍ൃ ഇവിടെ അദ്ധ്വാനമാണ്‌ പ്രശ്നം. ബുദ്ധിമുട്ടാൻ ആർക്കും താൽപര്യമില്ല. എളുപ്പത്തിൽ പ്രശസ്തിനേടാൻ അവസരമുള്ളപ്പോൾ അതുമതിയല്ലോ . എൻ. പ്രഭാകരൻ കവിതയെഴുതിയത്‌ കണ്ടപ്പോൾ ദുഃഖിച്ചുപോയി. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയിൽ മനുഷ്യനോ മനുഷ്യത്വമോ ഇല്ല. സച്ചിദാനന്ദന്‌ എന്നേ കവിത നഷ്ടമായി. അയ്യപ്പൻ എഴുതുന്നുണ്ട്‌, പക്ഷേ, ഒരു വരിക്ക്‌ മറ്റൊന്നിനോട്‌ ബന്ധം കാണില്ല. പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ അദ്ദേഹം എഴുതുന്നു. ബസിലിരുന്ന്‌ ആരെങ്കിലും വർത്തമാനം പറയുന്നത്‌ കേട്ടാൽ യുവകവികൾ അതും കവിതയായി തെറ്റിദ്ധരിച്ച്‌ പകർത്തിവയ്ക്കും!
കവിതയുടെ ഉപകരണങ്ങളൊക്കെ തുരുമ്പിച്ച്‌ കഴിഞ്ഞു. ലോകാനുഭവം മാറിയപ്പോൾ, കവിതയേക്കാൾ വലിയപ്രതിച്ഛായ മറ്റു പലതും നേടി. ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ കവിതയ്ക്ക്‌ ഇപ്പോൾ ഇല്ല.

? ആയിരം വ്യാജകവിതകളുണ്ടാകാം. വ്യാജമെന്നും പൊള്ളയെന്നും ആക്ഷേപിക്കുന്നതിലേറെ ഒരു ഒറിജിനലിനെ കണ്ടെത്തുന്നതിലല്ലേ വിമർശകധർമ്മമിരിക്കുന്നത്‌?
​‍ൃ ഒറിജിനൽ ഇല്ലാത്ത കാലമാണിത്‌. ഈ സത്യം അംഗീകരിക്കുകയാണ്‌ വേണ്ടത്‌. ഇവിടെ, ഒരു ഒറിജിനലിനെ കണ്ടെത്തിയേ അടങ്ങൂ എന്ന്‌ വാശിപിടിക്കുന്നത്‌ സംസ്കാരമല്ല, ഈ കാലം കപട കവിതകളുടെയും പൊയ്‌വിശ്വാസക്കാരുടേതുമാണ്‌.
? അപ്രശസ്തനായ ഒരു കവിയോ കഥാകൃത്തോ പ്രകാശം പരത്തുന്ന രണ്ടുവരി എഴുതിട്ടുണ്ടെങ്കിൽ, അതു ചൂണ്ടിക്കാണിക്കാനും വായനക്കാരന്റെ ശ്രദ്ധയിൽ പെടുത്താനുമുള്ള ആർജ്ജവവും സൗമനസ്യവും താങ്കൾ ഉൾപ്പടെയുള്ള നിരൂപകർക്കില്ലല്ലോ?
​‍ൃ ഞാൻ ഒരു നല്ല വരിക്ക്‌ വേണ്ടിയാണ്‌ കാത്തിരിക്കുന്നത്‌. കഴിഞ്ഞ അഞ്ച്‌ വർഷത്തിനിടയിൽ ഒരു നല്ല കഥ ഇവിടെ ഉണ്ടായിട്ടില്ല. ഏതാണ്‌ മികച്ച കവിത? ഒരു നല്ല വാക്യം പോലും കഥയിൽ ഉണ്ടാകുന്നില്ല. പലർക്കും, ഭാഷാവബോധമില്ല.

? മലയാളത്തിലെ വനിതാ നിരൂപകരോട്‌ താങ്കൾ നിശിതമായ നിലപാടാണ്‌ കൈക്കൊണ്ടുകാണുന്നത്‌. ഇക്കൂട്ടർക്ക്‌ സ്നേഹത്തിന്റെ ഭാഷ നഷ്ടപ്പെട്ടുവേന്നും അവനവന്റെ ലൈംഗികതയ്ക്കും വിശപ്പിനും ഉടലിനും ഏകാന്തത്തയ്ക്കുമാണ്‌ ഇവർ വിലകൊടുക്കുന്നതെന്നുമാണ്‌ താങ്കൾ എഴുതുന്നത്‌. മാധവിക്കുട്ടിക്ക്‌ മലയാളത്തിൽ പിൻമുറക്കാർ ഇല്ലെന്നാണോ?
​‍ൃ മലയാളത്തിലെ പെണ്ണെഴുത്തുകാരിൽ ഞാനൊരു പ്രതീക്ഷയും വയ്ക്കുന്നില്ല.വിഭാഗീയതയുടെ എഴുത്താണ്‌ അവരുടേത്‌. അവർക്ക്‌ പിടികിട്ടാത്തത്തായി ഒന്നേയുള്ളൂ. അത്‌ പെണ്ണാണ്‌. ഒരു പെണ്ണായിരിക്കുക എന്നത്‌ ആമോദകരവും ആനന്ദകരവും സൗന്ദര്യാത്മകവുമാണ്‌. പക്ഷേ എഴുത്തുകാരികൾക്ക്‌ അത്‌ വിധിച്ചിട്ടില്ല. അവർ എന്താണോ എഴുതുന്നത്‌, അത്‌ ജീവിതത്തിൽ അവർക്കില്ല. മാധവിക്കുട്ടി പ്രണയത്തിനു വേണ്ടി, പർദ്ദയണിയാൻ തയ്യാറായില്ലേ? അവരുടെ യശസ്സും കുടുംബമഹിമയും മതവും പാരമ്പര്യവുമെല്ലാം അവർ പെണ്ണ്‌ എന്ന തിരിച്ചറിവിനു മുന്നിൽ അടിയറവച്ചു. ഇതാണ്‌ ഒറിജിനാലിറ്റി.
ഇന്നത്തെ പെണ്ണെഴുത്തുകാരികൾക്ക്‌ പെണ്ണ്‌ എന്ന അനുഭവം എന്താണെന്ന്‌ അറിയില്ല.
? കൃതി എഴുതിയാൽ ഓഥർ ആകില്ലെന്നും സമന്വയിക്കപ്പെട്ട അറിവുകളുടെ പുനരന്വേഷകനാകാൻ കഴിയേണ്ടതുണ്ടെന്നും താങ്കൾ പറയുന്നു. താങ്കളുടെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഇത്തരം ഓഥർമാർ ആരൊക്കെയാണ്‌?
​‍ൃ എന്റെ നോട്ടത്തിൽ, പഠിച്ചപുസ്തകങ്ങൾക്ക്‌ പുറത്തേക്ക്‌ പോയാലേ ഒരു വരി നന്നായി എഴുതാനോക്കൂ. പഠിച്ചതു തള്ളിക്കളയുകയാണ്‌ ആദ്യം വേണ്ടത്‌. പല ഉദാഹരണങ്ങളുണ്ടെങ്കിലും, ഒന്നുപറയാം. വൈക്കം മുഹമ്മദ്‌ ബഷീർ ഒരു ?ഓഥർ? ആണ്‌. കലാശാലകൾ ഉണ്ടാക്കിയതെല്ലാം ബഷീർ നിരപ്പാക്കി. പണ്ഡിതന്മാരുടെ കെട്ടുകാഴ്ചകളെല്ലാം ?'ഭ് ര്‍ എന്ന ഒരു ശബ്ദം കൊണ്ട്‌ തകർക്കാൻ ബഷീറിനു സാധിച്ചു.

? അഴീക്കോടിന്റെ വിചാരലോകം എന്ന ഡോക്യുമന്ററിയുടെ രചയിതാവാണല്ലോ താങ്കൾ. ആ വിചാരലോകത്തിന്‌ കക്ഷി - ഗ്രൂപ്പ്‌ താൽപര്യങ്ങളിലേക്ക്‌ സംഭവിച്ച പതനത്തെ താങ്കൾ എങ്ങനെയാണ്‌ കാണുന്നത്‌?
​‍ൃ അഴീക്കോടിനു ഒരുപാട്‌ സംസാരിക്കേണ്ടിവരുന്നുണ്ട്‌. കാരണം അദ്ദേഹം ഇന്നും ഡിമാൻഡുള്ള പ്രഭാഷകനാണ്‌. ആൾക്കൂട്ടത്തിൽ, പലതും പെട്ടെന്ന്‌ പരസ്പരം ചേരാത്തത്തായി തോന്നും, എന്നാൽ അഴീക്കോട്‌ എന്ന വ്യക്തി ഈ എൺപത്തിയെട്ടാം വയസിലും പ്രതികരിക്കുന്നു. സദാ ചലനാത്മകമാണ്‌ അദ്ദേഹം. ഇടയുകയും കലഹിക്കുകയും ചെയ്തുകൊണ്ട്‌, താൻ ജീവിച്ചിരിക്കുന്നു എന്ന അസ്തിത്വ പ്രശ്നം അദ്ദേഹം സാക്ഷാത്കരിക്കുന്നു. തന്റെ ചുറ്റിനുമുള്ള ലോകം മരിച്ചിരിക്കുന്നു എന്ന അറിവിനോടുള്ള സ്വാഭാവികമായ ഏറ്റുമുട്ടലാണിത്‌. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗങ്ങളിൽ ഊന്നി മാത്രം അദ്ദേഹത്തെ വിമർശിക്കുന്നത്‌ അനുചിതമാണ്‌. പ്രായാധിക്യമുള്ള അഴീക്കോടിനെ ദൂരെസ്ഥലങ്ങളിലേക്ക്‌ പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയിട്ട്‌ പെട്രോൾ ചാർജ്‌ കൊടുത്താൽ മതിയോ? സംഘാടകർക്ക്‌, ഒന്നരമണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ മുഷിച്ചിലാവും. ഇത്രയും ദൂരം യാത്രചെയ്ത്‌ പ്രസംഗിക്കാൻ അഴീക്കോട്‌ സ്വന്തം പോക്കറ്റിൽ നിന്ന്‌ പണമിറക്കണമെന്ന്‌ പറയുന്ന മൂഢന്മാർവരെ ഇവിടെയുണ്ട്‌. ഓരോ പ്രസംഗത്തിനും, പെട്രോൾ ചാർജിനു പുറമേ മിനിമം രണ്ടായിരം രൂപയെങ്കിലും അഴീക്കോട്‌ ആവശ്യപ്പെടണം. ഞാനായിരുന്നെങ്കിൽ ആവശ്യപ്പെടുമായിരുന്നു. അഴീക്കോട്‌ ഇനി വീട്ടിലിരിക്കുകയാണ്‌ വേണ്ടതെന്ന്‌ ചില അൽപന്മാർ എഴുതിക്കണ്ടു. ഇവന്മാരെയൊക്കെ കേരളീയർ എന്നേ വീട്ടിലിരുത്തിക്കഴിഞ്ഞു എന്നോർക്കണം.

? വി.സി. ശ്രീജൻ ബഷീറിനെതിരെ നടത്തിയ ആക്രമണം താങ്കൾ ശ്രദ്ധിച്ചിരുന്നോ? എന്താണ്‌ അതേപ്പറ്റി പറയാനുള്ളത്‌?
​‍ൃ വി.സി. ശ്രീജന്‌ സാഹിത്യാസ്വാദനത്തിനുള്ള ഉപകരണങ്ങൾ അപ്ഡേറ്റ്‌ ചെയ്യാൻ കഴിയാത്തതിന്റെ പ്രശ്നമാണ്‌. ശ്രീജൻ ഒരു യാഥാസ്ഥിതിക, അക്കാദമിക്‌ വിമർശകനാണ്‌, എല്ലാ യാഥാസ്ഥിതിക, അക്കാദമിക്‌ വിമർശകരും ബഷീറിനെതിരായിരിക്കും. കാരണം ഈ വിമർശകരുടെ വരണ്ട ചതുരവടിവിലുള്ള ആസ്വാദനസദാചാരത്തെയാണ്‌ ബഷീർ വെറും നാടൻ ജീവിതാനുഭവങ്ങൾകൊണ്ട്‌ നേരിട്ടത്‌. ബഷീറിന്റെ സാഹിത്യലോകത്തിലെ ഓരോ ഇനവും അദ്ദേഹം അനുഭവങ്ങളുടെ ചൂട്കൊണ്ട്‌ നിർമ്മിച്ചതാണ്‌. ഫൈവ്സ്റ്റാർ സുഖമനുഭവിച്ച്‌, കൽപിച്ചുക്കൂട്ടി ഉണ്ടാക്കിയതല്ല അദ്ദേഹത്തിന്റെ സാഹിത്യം. ഉയർന്ന ശമ്പളം വാങ്ങി ജീവിതം ആഘോഷിച്ച മനുഷ്യവിദ്വേഷികൾക്ക്‌ ബഷീറിന്റെയടുത്ത്‌ ഇരിക്കാൻ പോലുമുള്ള യോഗ്യതയില്ല.
ശ്രീജനോട്‌ എനിക്കു സഹതാപമേയുള്ളൂ. ഒരു സൗന്ദര്യാത്മകപാതയോ, സാഹിത്യപരമായ ലക്ഷ്യമോ ഇല്ലാത്ത എഴുത്തുകാരനാണ്‌ അദ്ദേഹം.

? മലയാളത്തിൽ തകർക്കപ്പെടേണ്ട വിഗ്രഹങ്ങൾ അവശേഷിക്കുന്നുണ്ടോ? വിമർശകരുടെ ധൈര്യക്കുറവാണോ അവർ ഇപ്പോഴും ഘോഷിക്കപ്പെടുന്നതിന്‌ കാരണം?
​‍ൃ മലയാള വിമർശകർ ഇപ്പോൾ ആരെയും എതിർക്കില്ല. ഇത്‌ തുടങ്ങിയിട്ട്‌ രണ്ട്‌ മൂന്നുപതിറ്റാണ്ടായി. എതിർത്താൽ അവർക്ക്‌ ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്ന ഭയമാണ്‌ ഇതിനു കാരണം. ആധുനിക വിമർശകൻ ഇടപെട്ടിരുന്നെങ്കിൽ, സാറാജോസഫിന്റെ ശരാശരി നോവലും ശങ്കരപ്പിള്ളയുടെ ശുഷ്കിച്ച കവിതകളും കേന്ദ്രഅക്കാദമി വരെ എത്തുകയില്ലായിരുന്നു. സാഹിത്യവിമർശകരുടെ പുസ്തകങ്ങൾ പബ്ലിക്കേഷൻ മാനേജർമാർ തടഞ്ഞുവച്ചിരിക്കുന്നതിന്റെ പിന്നിൽ വലിയൊരു ഗോ‍ൂഢാലോചനയുണ്ട്‌. വിമർശകരുടെ എതിരഭിപ്രായങ്ങളെ മുൻക്കൂട്ടി തടയുക എന്ന പദ്ധതിയാണത്‌.

? നമ്മുടെ വിമർശനരംഗത്ത്‌ അന്യദേശചിന്തകളോടുള്ള വിധേയത്വം വളരെ പ്രകടമാണ്‌. അതുകൊണ്ട്‌ സ്വന്തമായി ഒരു ദർശനം കണ്ടെത്താനുള്ള ത്വര നമ്മുടെ വിമർശകർക്കില്ല. എന്ന്‌ താങ്കൾ എഴുതുന്നു. താങ്കളുടെ പംക്തിയിലും പാശ്ചാത്യ ചിന്തകളോടുള്ള വിധേയത്വം പ്രകടമാണല്ലോ? എത്ര പൗരസ്ത്യചിന്തകരെ താങ്കൾ ഉദ്ധരിക്കുന്നുണ്ട്‌?

​‍ൃ പാശ്ചാത്യചിന്തകളെ പരിചയപ്പെടുത്തുകയോ അതേപ്പറ്റി എഴുതുകയോ ചെയ്യുന്നത്‌ പാപമായി ഞാൻ കരുതുന്നില്ല. ഇവിടെ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ അങ്ങോട്ട്‌ പോയേപറ്റു. ഉത്തരാധുനികതയുടെ മരണത്തിനു ശേഷം വന്ന പ്രമുഖചിന്തകരായ റിയോൾ ഇഷെൽ മാൻ (പെർഫോമാറ്റിസം), അലൻ കിർബി (ഡിജിമോഡേണിസം) തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖം എന്റെ ബ്ലോഗിൽ ലഭ്യമാണ്‌. പാശ്ചാത്യചിന്തകരുടെ തടവറയിൽപ്പെടുന്നതിനെയാണ്‌ ഞാൻ വിമർശിച്ചതു.
? വിമർശകർ സാഹിത്യകൃതികളുടെ ദല്ലാൾ അല്ല എന്ന്‌ താങ്കൾ എഴുതുന്നു. വിമർശകർ എഴുതുന്നത്‌ ആർക്കുവേണ്ടിയാണ്‌?
​‍ൃ വിമർശകൻ ഇന്ന്‌ വെറും കൂലിയെഴുത്തുകാരായി തരം താണിരിക്കുകയാണ്‌. ചരമക്കുറിപ്പ്‌, റിവ്യൂകുറിപ്പ്‌, അവാർഡ്കുറിപ്പ്‌ എന്നിങ്ങനെ വിമർശകരുടെ രചനകളെ പത്രാധിപന്മാർ നന്നായി വെട്ടിയൊതുക്കിയിരിക്കുന്നു. ഭാരതപര്യടനം പോലൊരു കൃതി ഇനി നമ്മുടെ ഭാഷയിൽ ഉണ്ടാകാൻ സാധ്യതയില്ല.
? വിമർശനം മൈനർ ആർട്ടാണെന്ന കെ.പി. അപ്പന്റെ അഭിപ്രായം താങ്കൾ അംഗീകരിക്കുന്നുണ്ടോ?
​‍ൃ വിമർശനത്തിനു സർഗാത്മകതയുണ്ട്‌.സ്വന്തം ചിന്തയിലല്ലാതെ ഒരാൾക്ക്‌ സാഹിത്യകൃതിക്കപ്പുറം പോകാനോക്കില്ല. ഉഗ്രമായ വിചാരലോകമുള്ള വിമർശകൻ ഒരു പിടി പിടിച്ചാൽ, ഏത്‌ എഴുത്തുകാരന്റെയും കൃതി തകരുകതന്നെ ചെയ്യും. ഇത്രയും സാധ്യതയുള്ള ഒരു വ്യവഹാരത്തെ മൈനർ ആർട്ട്‌ എന്ന്‌ കെ.പി അപ്പൻ വിളിച്ചതു, വിനയത്തിന്റെ ഒരു ഭാഷാശൈലിയായി എടുത്താൽ മതി.
? വിമർശനരംഗത്തെ പുതുനാമ്പുകൾക്ക്‌ മുതിർന്നവരിൽനിന്നും അയിത്തം അനുഭവിക്കേണ്ടിവരുന്നതായി താങ്കൾ പറയുന്നു. സ്വന്തം അനുഭവത്തിൽ നിന്നുള്ള നിരീക്ഷണമാണോ ഇത്‌?
​‍ൃ ഒരു വിമർശകൻ മറ്റൊരു വിമർശകന്റെ പേരു പറയുമോ? പറയില്ല. അവർ തമ്മിൽ ഒരു മാനസിക ഐക്യവുമില്ല. വിമർശകമനസ്‌ പൊതുവേ ഫ്യൂഡൽ പ്രഭുവിന്റേതാണ്‌. അയാൾ മറ്റു വിമർശകരെ എപ്പോഴും ഛായാരഹിതമാക്കാൻ നോക്കും.
? എഴുത്തുകരുടെ ഗ്രൂപ്പ്‌ - ക്ലിക്ക്‌ പ്രവർത്തനങ്ങൾ ഇപ്പോൾ സജീവമാണോ? എന്താണ്‌ താങ്കളുടെ അനുഭവം?
​‍ൃ എഴുത്തുകാർക്ക്‌ ക്ലിക്കുകളുണ്ട്‌ എന്നത്‌ ആർക്കും അറിയാവുന്ന കാര്യമാണ്‌. എന്നാൽ ഇപ്പോൾ മറ്റു ചില തിന്മകളും കാണുന്നുണ്ട്‌. ഒരു പ്രദേശത്തുള്ള എഴുത്തുകാർ, അതാണ്‌ പ്രപഞ്ചം എന്ന മട്ടിൽ പെരുമാറുന്നു. പ്രാദേശികക്കുട്ടുകെട്ടാണ്‌ ഇന്നത്തെ ഏറ്റവും വലിയ ദുഷ്പ്രവണത. ജാതിയേക്കാൾ ഇപ്പോൾ ശക്തിപ്രാപിച്ചുവരുന്നത്‌, സ്വന്തക്കാർ എന്ന ആശയമാണ്‌. കൃതികളുടെ പ്രസിദ്ധീകരണം മുതൽ അവാർഡ്‌ വരെ ഈ ആശയമാണ്‌ നിയന്ത്രിക്കുന്നത്‌.

? താങ്കൾ എങ്ങനെയാണ്‌ നാളെ വിലയിരുത്തപ്പെടുക? കോളമിസ്റ്റായോ നിരൂപകനായോ?
​‍ൃ ഞാൻ എന്നെത്തന്നെ പൂർണമായി നിർണ്ണയിച്ചിട്ടില്ല. എന്റെ മനസിലുള്ള ചിന്തകളുടെ ഇരുപത്‌ ശതമാനം പോലും പുറത്തുവന്നുകഴിഞ്ഞിട്ടില്ല.
പച്ചമലയാളം മാസിക, സെപ്റ്റംബര്‍ 2009

മൈക്രോകഥകൾ -എം.പി.ശശിധരൻ


1. സാരം
സൗന്ദര്യം കൂടാൻ രണ്ടു കൊമ്പുകൾ കൂടി തരേണമെന്നപേക്ഷിച്ച മുയലിനു ബുദ്ധൻ കുതിരയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
2. പരമ്പര
തന്റെയുള്ളിലൊളിച്ച പ്ലാവിൻ കായ്ക്കാനിരിക്കുന്ന ചക്കക്കുള്ളിലെ കുരുക്കളുടെ വീർപ്പുമുട്ടൽ സഹിക്കവയ്യതെ ചക്കക്കുരു മുളച്ചു.
3. കാലം
സെക്കന്റ്‌ സൂചിയുടെ വേഗത്തിൽ അസൂയപ്പെട്ട മിനിറ്റുസൂചി ആയുർദൈർഘ്യത്തിന്റെ രഹസ്യം പറഞ്ഞുകൊടുത്ത്‌ മണിക്കൂർസൂചിയെ ആശ്വസിപ്പിച്ചു.
4. ശാന്തി
കൊക്കിൽ കതിരുമായി വന്ന വെള്ളപ്രാവിന്റെ ഇറച്ചി രുചിച്ചുകൊണ്ടു ഞങ്ങൾ വിശുദ്ധ യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്തു.
5. ജ്ഞാനം
സൂര്യകിരണങ്ങൾ കുടിച്ചു വളർന്നതു കൊണ്ടാണ്‌ നിറങ്ങൾ കിട്ടിയതെന്ന പൂവിന്റെ രഹസ്യം കേട്ട പൂമ്പാറ്റ സൂര്യനിലേക്കു പറന്നു മോക്ഷം പ്രാപിച്ചു.
6. രാത്രിഞ്ചരൻ
ഇരുട്ട്‌ എന്താണെന്ന പൂച്ചയുടെ സംശയത്തിനു നീ പാലു കുടിക്കുമ്പോൾ കാണുന്നതെന്തോ അത്‌ എന്ന മിന്നാമിനുങ്ങിന്റെ ഉത്തരം കേട്ട നക്ഷത്രത്തിനു ചിരി വന്നു.
7. ശാപം
മദ്യത്തിൽ മുങ്ങി മരിച്ചുപോയ ഐസ്ക്യൂബുകളുടെ ശാപമാണു അവന്റെ കരളിനെ തിന്നു തീർത്തത്‌.
8. സ്വപ്നം
എന്നെങ്കിലുമൊരിക്കൽ ഒരു വിമാനത്തേയും വഹിച്ച്‌ യാത്ര ചെയ്യുക എന്നത്‌ കുട്ടിക്കാലം മുതലേ കാളവണ്ടിയുടെ സ്വപ്നം ആയിരുന്നു.
9. ആരാധന
ഒരു സന്ധ്യാസമയത്ത്‌ മിന്നൽ പോലെ വന്നുപോയ വവ്വാലിനെ സ്വപ്നം കണ്ടിരുന്ന വാഴക്കുടപ്പൻ തുമ്പികളും പൂമ്പാറ്റകളും പറഞ്ഞതൊന്നും കേട്ടില്ല.
10. താഴമ്പൂവ്‌
ഇതുവരെ മധുരസ്വരഗാനങ്ങൾ മാത്രം ആസ്വദിച്ചിരുന്ന അവളുടെ കള്ളക്കടക്കണ്ണിലെ താഴമ്പൂവ്‌, പുരക്കൻ ഒച്ചയിൽ കാമുകൻ പാടിയ പാട്ടു കേട്ട്‌ ലജ്ജാവതിയായി.
11. കുടിനീർ
വറ്റിവരണ്ട പുഴയിലെ മണൽത്തരി പെപ്സി കുടിച്ച്‌ ദാഹമകറ്റി.
12. ഫ്ലാഷ്ണ്യൂസ്‌
ടി.വി സ്ക്രീനിലെ നീലനിറത്തിലുള്ള പാതയിലൂടെ, തീവണ്ടി ദുരന്തവും മുന്നൂറു മൃതശരീരങ്ങളും വഹിച്ച്‌ ചോണനുറുമ്പുകളെപ്പോലെ നീങ്ങിയ മിന്നൽ വാർത്തക്കു മുകളിലെ കോമഡി കോപ്രായങ്ങൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
13. ഭാരം
കഥകൾ തൂക്കിവിൽക്കപ്പെടും എന്നെഴുതിയ ബോർഡിനു കീഴെ നിന്നും ആകാശത്തേക്കു പറന്ന കുഞ്ഞുകഥക്കു രക്ഷയായത്‌ അതിന്റെ ഭാരമില്ലായ്മയാണ്‌.
14. അസ്തിത്വം
ഞാൻ ഇല്ലെങ്കിൽ ചായയില്ല എന്നു തർക്കിച്ചു കൊണ്ടിരുന്ന തേയിലയേയും പഞ്ചസാരയെയും പാലിനേയും കലക്കിക്കളഞ്ഞ സ്പൂണിനോട്‌ ഇപ്പോൾ അവരൊന്നുമില്ല ഞാൻ മാത്രമേയുള്ളുവേന്ന്‌ ചായ പറഞ്ഞു.
15. ഉപ്പ്‌
നിന്റെ മിഴികൾ നീലസമുദ്രം പോലെ എന്നു പണ്ടൊരിക്കൽ പറഞ്ഞ കവിയെ കണ്ണു നിറയുമ്പോഴൊക്കെ അവളോർത്തു.
16. പാശം
നെഞ്ചിൽ കോർത്ത ചൂണ്ടയുടെ ആത്മാവിനു മോക്ഷമില്ലല്ലോ എന്നോർത്ത്‌ ദുഃഖിച്ച്‌ മീൻ പിടഞ്ഞുകൊണ്ടിരുന്നു.
17. പ്രകാശം
രാത്രിയിൽ സൂര്യൻ മുങ്ങിയെടുത്ത്‌ കൊണ്ടു പോകുന്ന ജ്വലിക്കുന്ന മുത്തുകളാണ്‌ പകലിന്റെ വെളിച്ചമെന്ന്‌, കടലിനെ ശാസ്ത്രമോതി പരിഹസിച്ച അവനോട്‌ സഹതാപമാണവൾക്കു തോന്നിയത്‌.
18. രഹസ്യം
വെളിച്ചത്തിന്റെ മണവും കാറ്റിന്റെ നിറവും ശബ്ദത്തിന്റെ രുചിയും നിറഞ്ഞ അവന്റെ സ്വപ്നത്തെ ഒരു മഞ്ഞുതുള്ളിക്കുള്ളിൽ ആരുമറിയാതെ അവൾ സൂക്ഷിച്ചു വെച്ചു.
19. വർത്തമാനം
ഭൂതവും ഭാവിയും ഉപേക്ഷിച്ചവനു എപ്പോഴും ആനന്ദമെന്നറിഞ്ഞെത്തിയ അയാളോട്‌ എല്ലാ കാലത്തിലും പൂക്കളുണ്ടെന്ന്‌ പൂന്തോട്ടം പറഞ്ഞു.
20. അസൂയ
അഞ്ചിതളുകളുള്ള ചെമ്പരത്തിയെ കണ്ട്‌ അസൂയ തോന്നിയ മൂന്നിതൾ ഫാൻ അതിനെ പൂപ്പാത്രത്തിൽ നിന്നും പറപ്പിച്ചു.
21. പൂജ്യം
ഇടതുവശത്തൊരക്കമിട്ടാൽ വിലയുണ്ടാവും പൂജ്യത്തിനെന്നു പറഞ്ഞ കണക്കുമാഷോട്‌ കേന്ദ്രത്തിലൊരു കുത്തിട്ടാൽ അതു പ്രപഞ്ചമാവുമെന്നു കവി തർക്കിച്ചില്ല.
22. ആഗോളവല
വലയിൽ കുടുങ്ങിയ ശരീരങ്ങളിൽ 'തലമാറട്ടെ വിദ്യ' പരീക്ഷിക്കാനായി കൂടെ പഠിച്ചിരുന്ന കൂട്ടുകാരികളുടെ ശിരസ്സുകൾ അവൻ വെട്ടിയെടുത്തു.
23. കൊതി
സ്ഫടികഗ്ലാസ്സിലെ പൈനാപ്പിൾജ്യൂസ്‌ കണ്ട കൈതച്ചക്കയുടെ നാവിൽ വെള്ളമൂറി.
24. തോൽവി
ബുള്ളറ്റ്‌ പ്രോ‍ൂഫ്‌ കുപ്പായം തുളച്ച്‌ അകത്തു കടന്ന വെടിയുണ്ട നേതാവിന്റെ തൊലിക്കട്ടിയോടു തോറ്റു തുന്നംപാടി.
25. തപസ്സ്‌
വിശപ്പ്‌ സഹിക്കവയ്യാതായ കുഴിയാന ഒരു വാരിക്കുഴി തീർത്ത്‌ തപസ്സ്‌ തുടങ്ങി.
26. ശിക്ഷ
തന്റെ കിരണത്തിൽ നിന്നും ഒരു മഴവില്ല്‌ കട്ടെടുത്ത മഞ്ഞുതുള്ളിയെ സൂര്യൻ ഒറ്റനോട്ടം കൊണ്ടു ദഹിപ്പിച്ചുകളഞ്ഞു.
27. സഖി
പ്രഥമദർശനത്തിൽ തന്നെ തന്നിൽ അലിഞ്ഞുചേർന്നുപോയ അവളെ ഒരു പുല്ലാംകുഴൽ ഗാനമായി പുനർജനിപ്പിച്ച്‌ അവൻ കൂടെ കൊണ്ടുനടന്നു.
28. ചാരൺ
തന്റെ നിഴൽ തേടി നടക്കുന്ന നിഴലിനെ ഒരു ചാരണെപ്പോലെ വെളിച്ചം പൈന്തുടർന്നു.
29. കല്ലെറിയട്ടെ
പാപം പുരണ്ട കല്ലുകൾ ശരീരത്തിൽ നിരന്തരമായി പതിക്കുമ്പോഴും തന്റെ നിഷ്കളങ്കതക്ക്‌ ഒരു പോറൽ പോലും വരാതെ ചെകുത്താൻ ചിരിച്ചു കൊണ്ടിരുന്നു.
30. തീവണ്ടിയാത്ര
വിരസത ഒഴിവാക്കാനായി റെയിൽവേ ബുക്ക്സ്റ്റാളിൽ നിന്നും വാങ്ങിയ പുസ്തകം യാത്ര തീരും വരെ അപരിചിതനായ സഹയാത്രികന്റെ കൈയ്യിൽ നിന്നും ചിരിച്ചുകൊണ്ടിരുന്നു.
31. പാൽക്കടൽ
സ്റ്റീരിയോവിലൂടെ 'ക്ഷീരസാഗരശയന' കേൾക്കുമ്പോഴൊക്കെ ശ്രീപത്മനാഭന്റെ ഭാഗ്യത്തെക്കുറിച്ചു പശുക്കുട്ടി ഓർത്തു.
32. കെണി
പട്ടിണി കിടന്നവരെ കടക്കെണിയിൽ വീഴ്ത്തി കൊന്നൊടുക്കി അവർ ദാരിദ്രരേഖ മാറ്റി വരച്ചു.
33. സൗരയൂഥം
ചൊവ്വയിൽ കുളംതോണ്ടാൻ ഭൂമിയിലെ മനുഷ്യർ കൊടുക്കുന്ന നിർദ്ദേശങ്ങൾ കേട്ട്‌ പേടിച്ചരണ്ട ബുധനും വ്യാഴവും ഓട്ടത്തിനു വേഗം കൂട്ടി.
34. നിസ്സഹായത
പ്ലാസ്റ്റിക്‌ കൂടുകളിലെ തണുത്ത പാൽ കൊതിയോടെ നോക്കി നിന്ന കിടാവിനെക്കണ്ട്‌ അമ്മപ്പശുവിന്റെ കണ്ണു നിറഞ്ഞു.
35. തോൽക്കുപ്പായം
കൊടുംതണുപ്പു സഹിക്കവയ്യാതെ, ചെമ്മരിയാട്ടിൻ രോമക്കമ്പിളി പുതച്ച്‌ പുറത്തിറങ്ങിയ പാവം ചെന്നായയെ പഴി പറഞ്ഞവരുടെ തോൽക്കുപ്പായങ്ങൾ ആരുടേയും കണ്ണിൽ പെട്ടില്ല.
36. ചരിത്രം
തടവുകാരുടെ പാട്ടിൽ ഇരുമ്പഴികൾ അലിഞ്ഞുചേർന്നുണ്ടായ മഹാപ്രവാഹത്തിൽ അധികാരം ഒലിച്ചുപോയി.
37. മേഘസന്ദേശം
വിരഹിയായ കാമുകന്റെ സന്ദേശങ്ങൾ മൊബെയിൽഫോണുകളെ തേടി മേഘങ്ങൾക്കിടയിലൂടെ പറന്നു.
38. സ്നാനം
ഫാക്ടറിക്കരികിലൂടെ ഒഴുകിയ പുഴയിൽ കുളിച്ച വെള്ളക്കൊക്കുകൾ കാക്കകളായി മാറി.
39. ഉള്ളിലിരിപ്പ്‌
തന്റെ മകളെ വളരെക്കുറച്ച്‌ ആഭരണങ്ങൾ മാത്രമണിയിച്ച്‌ വിവാഹപന്തലിലേക്കാനയിച്ച നേതാവിനെ മാതൃകയാക്കണമെന്ന പ്രസംഗം കേട്ട്‌ നൂറുപവന്റെ പൊന്നരഞ്ഞാണം പൊട്ടിച്ചിരിച്ചു.
40. ആത്മപ്രശംസ
താൻ ഒരു തുള്ളി നക്ഷത്രമാണെന്ന്‌ മൂക്കുത്തിയും അസ്തമയസൂര്യന്റെ മകളാണെന്ന്‌ നെറ്റിയിലെ കുങ്കുമപ്പൊട്ടും പറഞ്ഞതു കേട്ട്‌ അവളുടെ ഇടതു കണ്ണിലെ കൃഷ്ണമണി പൊട്ടിച്ചിരിച്ചു.
41. ചിത്രവിശേഷം
തന്റെ നോട്ടം കൊണ്ടു ചെറുതാക്കി, ക്യാമറ ബന്ധനസ്ഥരാക്കിയ താരങ്ങൾ പ്രോജക്ടർ നൽകിയ ശാപമോക്ഷത്തിലൂടെ വലുതാവുകയും തിരശ്ശീലയിലൂടെ നടന്ന്‌ കാണികളുടെ മനസ്സിലേക്ക്‌ കയറിപ്പോവുകയും ചെയ്തു.
42. അന്തർനേത്രം
തന്നെ ഒരിക്കലും സ്വയം കാണാനാവില്ലെന്നറിഞ്ഞ കണ്ണ്‌ കണ്ണാടിയിലിരുന്നു കരഞ്ഞു.
43. ചെറിയവർ
കൊമ്പനാനയെ കൊന്ന സിംഹം കട്ടുറുമ്പിന്റെ കടിയേറ്റു പുളയുന്നതു കണ്ട്‌ ആട്ടിൻകുട്ടിക്ക്‌ ബോധോദയമുണ്ടായി.
44. അഹം
ആറ്റംബോംബിനെക്കുറിച്ച്‌ കേട്ടതു മുതൽ കടുകുമണി കൊണ്ടുനടന്നിരുന്ന അഹങ്കാരം ചീനച്ചട്ടിയിലെ തിളങ്ങുന്ന എണ്ണയിൽ വീണു പൊട്ടിച്ചിതറി.
45. പുഞ്ചിരി
കൈക്കുമ്പിളിലെ ഇത്തിരിവെള്ളത്തിൽ അമ്പിളിമാമനെ കുടുക്കിയ ഏട്ടത്തിയെ ആരാധനയോടെ നോക്കിയ കുഞ്ഞനിയന്റെ മുഖം നിലാവുകൊണ്ടു നനഞ്ഞു.
46. സാന്ത്വനം
കരഞ്ഞു തളർന്ന ആകാശത്തെ കാറ്റ്‌ താരാട്ടു പാടി ഉറക്കി.
47. ഉടമ്പടി
രാജ്യം വിറ്റുകിട്ടിയ പണം മുഴുവൻ രാജാവ്‌ കിരീടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു.
48. ഔഷധം
പ്രജകളുടെ കണ്ണുനീർ മുടങ്ങാതെ കുടിച്ചാണു രാജാവ്‌ നിത്യയൗവ്വനം നിലനിർത്തുന്നതെന്ന്‌ രാജ്ഞിക്കുപോലുമറിയില്ലായിരുന്നു.
49. ശാപമോക്ഷം
അവളുടെ സ്നേഹം സ്പർശിച്ച മാത്രയിൽ ചെകുത്താൻ വീണ്ടും ദൈവമായി മാറി.
50. പൊങ്ങച്ചം
ഇലകളുടെ വലുപ്പത്തെക്കുറിച്ച്‌ വീമ്പിളക്കിയ വാഴയുടെ തല, തന്റെ ഇലകളെ എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന പുളിമരത്തിന്റെ തിരിച്ചടിയിൽ കുനിഞ്ഞുപോയി.
51. അന്ധകാരം
ന്യായാധിപന്റെ കൃഷ്ണമണികൾ കുത്തിപ്പൊട്ടിക്കുന്നത്‌, കണ്ണുകൾ മൂടപ്പെട്ട നീതിദേവത അറിഞ്ഞതേയില്ല.
52. ഗുരു
കുഞ്ഞുറുമ്പ്‌ ഉള്ളതുകൊണ്ടാണു താൻ ഇത്ര വലിയ ആളായതെന്നു പറഞ്ഞുകൊടുത്ത അണ്ണാറക്കണ്ണനെ ആന ഗുരുവായി സ്വീകരിച്ചു.

poems- abdulraheem puthiyapurayil


WORDS ARE WASTE OF REASONING DONE IN SPEAKING

Master,
Should I be going
To the mosques or temples or churches
Or in any such places
To seek God….?

What to say..?
God getting confined?
God that is defined
And, thereby confined
Is devil.
Devil is not devil, but God defined,
Relative.

And the God, who is
There and everywhere
Where you are,
Is God.

And, for sure,
God will be there
And everywhere
Where you will be.

Master,
Then, why not
In the mosque, or temple or churches
Or any such places too….?

“No, my son, you should be there
In the mosque or temple or churches
Or any such places too
If you are afraid of God,
If you don’t know him
And if you can’t love him.

When you are afraid,
Due to your blindness,
And when you are unable to love,
You will, for sure, come in public places,
With whatever the talks and prayers you have,
To get courage, support and help from outside
And at least to escape from the thieves and burglars
That appears in your blindness and darkness.

Because,
Of having fear.
Just for getting escape.
Because of the blindness.

Love can make you blind
But the blind one can’t, see and, love.


“My son,
If you are not afraid of God,
And rather you love him
Because you know him
And you want to know him more
In love making way,
Then be where you are.

If you are plugged in God
From where you are
The current of love will pass through you.

You will be hot and boiling.
The vapors will automatically
Go up.
These vapors are your real prayers.

So, Master, you mean…?

My son….
Love is done and expressed
In private, secretly.
You can’t love in public
In the time, tongue and content
As dictated by others.

Did you ever see your father
Making love with your mother
In public,
Even in front of his close friends
Or his own children,
As dictated by others.

You can love God,
The openness,
And exchange with him
With whatever you feel like
In the tongue your own
In the time and place your own
Without having to be bothered
Or without imitating in content.

One cannot love in imitation.
Neither one can pray in imitation.

Evaporation happens
Only when you are hot and boiling.

My son,
I know, in saying all these to you,
One and only things as well.

Words are
Waste of reasoning
Done in speaking.

Life is what I am,

Life is what I am,
You are
And all what this universe is



Continuing and not continuing


God.

Master Places

My little child
Asked me only one question.

Very simple one to hear.

Which is the place
Where one becomes not hypocritical at all
And be with his own self.

With no specific answer in my mind,
I tried with all.

"Mosque…., church…., temple…,
Schools…., colleges….., restaurants….., etc…, etc…. "

I tried all....

But only the right answer
Escaped from my tongue.

Seeing my helplessness,
and to help me in such a situation,
Finally he interrupted and gave me the answer

“Paapaa ....
All the places you thought are the places
Where the people become one or other way
Pretending and hy pocritic

And the places where the people are not really hypocritic

Are


The brothels and toilets.

Sometimes you can add
Cinema theatres and some other places to this...

The master places
Where masters are born and living in.

Tried to talk nothing - God is where I lose

myself

Tried to talk nothing
And mere such trial became
My talk.
Helplessness

Lost my sight.
And mere such blindness became
My sight
Helplessness

Skies are not skies
But are my limitations
The limitations that give me
A shelter to rest
In helplessness.

Sights are not sights
But, it is where my sight end

So I don’t see anything
Rather,
My eyes and its sights
Are getting obstructed.

Like the sky is where
My sight ends
God is where
I lose myself

മത്സ്യബന്ധനം-പി.എ. അനിഷ്



കഴായില്‍ നിന്നൊരു കുഞ്ഞു
മീനിനെപ്പിടിച്ച്‌
കുപ്പിയിലിട്ടു

അടിത്തട്ടില്‍
മണലിന്റെ താഴ്‌വരയൊരുക്കിയതില്‍
ഉരുളന്‍ കല്ലുകളിട്ടു
വിശക്കുമെന്നു കരുതി
വറ്റുകളിട്ടു

മണലോ
കല്ലോ
വറ്റോ കാണാതെ
ചില്ലിന്‍ത്തന്നെ
ചുണ്ടുകളമര്‍ത്തിയത്‌
നീന്തിക്കൊണ്ടേയിരുന്നു

നാളെയൊരു ചെടി
നടണമതില്‍
രാത്രിയോര്‍ത്തു കിടന്നു.
വെളുക്കുവോളം
കണ്ടല്‍ച്ചെടികള്‍ക്കിടയിലൂടെ
ചെറുമീനായ്‌ നീന്തിത്തുടിച്ചു

ഇന്നോ
ഭൂമിയോളം
ആകാശത്തോളം
ഇടമുണ്ടായിട്ടും
ചില്ലുകുപ്പിയില്‍ത്തന്നെ
കുരുങ്ങിക്കിടക്കുന്നു,
ശ്വാസംമുട്ടി-
ത്തീരുവോളം.

വിഷമസന്ധി-മാത്യു നെല്ലിക്കുന്ന്‌


ഏതാനും വർഷങ്ങളായി അവളുടെ സംരക്ഷണയിലും തണലിലുമാണ്‌ അയാൾ കഴിയുന്നത്‌. ഇറങ്ങിപ്പോകണമെന്ന്‌ ഒരിക്കലും അവൾ പറഞ്ഞതായി ഓർക്കുന്നില്ല. അങ്ങനെ പറയാത്തതെന്തെന്ന്‌ ആലോചിക്കുമ്പോൾ അയാൾക്ക്‌ അത്ഭുതം.
അവൾ എന്നും രാവിലെ ഉണർന്ന്‌ കാപ്പി തയ്യാറാക്കിക്കൊടുക്കും. കുട്ടികൾ വലുതായതുകൊണ്ട്‌ അവരെ ഒരുക്കി സ്കൂളിൽ വിടേണ്ട ഭാരമില്ല. വീടു വൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങിയ വീട്ടുജോലികളെല്ലാം അവൾതന്നെയാണു ചെയ്യുന്നത്‌.
കാപ്പി കുടിക്കുന്നതിനും ടെലിവിഷൻ കാണുന്നതിനുമിടയ്ക്കൊക്കെ അയാൾ ഫോണിൽ പലരുമായി സംസാരിക്കുന്നതു കേൾക്കാം.
'എന്തിനാണ്‌ നിങ്ങളിങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്നത്‌?' അവൾ ചിലപ്പോൾ ചോദിക്കും. അയാൾ അതു കേൾക്കാത്തത്തായി ഭാവിക്കും.
സൂര്യനുദിക്കുന്നതിനും മുമ്പേ തൊഴിൽസ്ഥലത്തേക്കു പുറപ്പെടുന്നതിന്റെ ബദ്ധപ്പാടുകളിൽ അവൾ മുഴുകുന്നു. ഭക്ഷണപ്പൊതിയുമായി അവൾ തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ അയാൾ മൗനത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ ഒളിക്കുകയാണ്‌ പതിവ്‌. എങ്കിലും ഇത്രയും വിളിച്ചുപറയാൻ അവൾ മറക്കാറില്ല:'ഞാനിറങ്ങുന്നു. നാളെക്കാണാം.' അയാളുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവൾ വേഗത്തിൽ കാറോടിച്ചു പോകും. അയാൾ നോക്കി നിൽക്കും.
ജോലിസ്ഥലത്തെ കഷ്ടപ്പാടുകൾ ഏറിയപ്പോൾ പലപ്പോഴും അവൾ ഫോണിലൂടെ കരഞ്ഞു. അയാൾക്കു മറുപടിയുണ്ടായിരുന്നില്ല. പഠനം പൂർത്തിയാകാത്ത കുട്ടികളുടെ ചിലവുകൾ വഹിക്കേണ്ടതും വീടിന്റേയും കാറിന്റെയും ഭാരിച്ച കടങ്ങൾ വീട്ടേണ്ടതുമെല്ലാം അവളുടെ വരുമാനത്തിൽനിന്നുമാത്രം.
കഴിഞ്ഞ മുപ്പതുകൊല്ലമായി അവൾ ഒരേ തൊഴിൽ മുടക്കം കൂടാതെ യന്ത്രത്തെപ്പോലെ ചെയ്യുകയാണ്‌. അന്ന്‌ സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കാൻവേണ്ടി. ഇന്ന്‌ ഭർത്താവിനും കുട്ടികൾക്കും വേണ്ടി. എന്നും അലച്ചിൽ മാത്രം.
ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികാരികളുടെ കുത്തുവാക്കുകൾ അവൾക്ക്‌ താങ്ങാവുന്നതിലേറെയായിരുന്നു. ചെറിയ കുറ്റത്തിനുപോലും വലിയ ഒച്ചപ്പാടുകളും ശിക്ഷണനടപടികളും നേഴ്സിങ്ങിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്ത കച്ചവടസ്ഥലങ്ങൾ. പണത്തിനും പദവിക്കുംവേണ്ടി പുറകിൽ കുത്തുന്ന സഹപ്രവർത്തകർ. എന്നും സുഗന്ധം പരത്തുന്ന ആതുരസേവനത്തിന്റെ വെളുത്ത പൂക്കൾ. ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്കുവേണ്ടി ചിരിച്ചു.
അയാളുടെ അവസ്ഥയും പരിതാപകരമായിരുന്നു. വംശീയവാദിയായ പുതിയ മേലുദ്യോഗസ്ഥന്റെ ധിക്കാരം അയാളെ ശ്വാസം മുട്ടിച്ചു. നിറവും ഭാഷയും നോക്കി മനുഷ്യനെ വേർതിരിക്കുന്ന ആ മനുഷ്യാധമന്റെ കീഴിൽ പണിയെടുക്കുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന്‌ അയാൾക്കു തോന്നി. ഒടുവിൽ രാജിക്കത്ത്‌ മേലാളിന്റെ മുഖത്തെറിഞ്ഞപ്പോൾ മാത്രമാണ്‌ അയാൾക്ക്‌ അൽപം ആശ്വാസം ലഭിച്ചതു.
അതിനുശേഷം അയാൾ എവിടെയും ജോലി തേടിയില്ല. മറ്റുള്ളവന്റെ നന്ദികേടും അവഗണനയും എത്രകാലം സഹിക്കാനാവും? ജോലിക്കു പോവാത്തതിന്‌ അയാൾക്കു തന്റേതായ ന്യായങ്ങളുണ്ടായിരുന്നു.
പോസ്റ്റുമാൻ അനേകം ബില്ലുകളുമായി വന്നപ്പോൾ അയാൾ നിർവികാരനായിരുന്നു. മാസാവസാനം ഇതെല്ലാം എങ്ങനെ അടച്ചു തീർക്കും?
അവൾ മൗനം ഭഞ്ജിച്ചു: 'ഞാൻ മറ്റൊരു ജോലി തേടുന്നുണ്ട്‌'.
അങ്ങനെ ആഴ്ചയിൽ ഏഴു ദിവസവും അവൾ പണിക്കുപോവാൻ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത്‌ അവൾ മാത്രമായി. ഇപ്പോൾ, പണിസ്ഥലത്തെ പുതിയ സംഭവവികാസങ്ങൾ എല്ലാ പ്രത്യാശകൾക്കും മങ്ങലേൽപ്പിച്ചിരിക്കുന്നു...
ഫോൺ ബെല്ലടിച്ചപ്പോൾ അയാൾ പതിവുപോലെ ടി.വി.യുടെ മുന്നിലായിരുന്നു. അവളുടെ വാക്കുകൾ അയാൾ ശ്രദ്ധയോടെ കേട്ടു. 'എനിക്ക്‌ ഈ പണി ഇനിയും ഇവിടെ തുടരാനാവില്ല. വൃത്തികെട്ട മനുഷ്യർ... ഞാൻ രാജിക്കത്തു കൊടുത്തു...വീട്ടിലേക്കു വരുന്നു'. അവൾ സംസാരിച്ചുകഴിഞ്ഞിട്ടും അയാൾ റിസീവർ കൈയിൽവച്ച്‌ ഏറെനേരം ചിന്തിച്ചിരുന്നു.

ടൂറിസവും മനോഭാവവും-കലവൂർ രവി



കേരളത്തെ ഒരു ആഗോള ടൂറിസം ഗ്രാമമാക്കാനുള്ള ശ്രമത്തിലാണല്ലോ നാം ഏർപ്പെട്ടിരിക്കുന്നത്‌. ഒരു 'അദൃശ്യവ്യവസായ'മായാണ്‌ ടൂറിസത്തെ പരിഗണിക്കുന്നതെങ്കിലും ഇന്ന്‌ ധാരാളംപേർ ഈ രംഗത്ത്‌ നിക്ഷേപത്തിനൊരുങ്ങുന്നുണ്ടെന്നത്‌ പ്രതീക്ഷയുണർത്തുന്ന കാര്യമാണ്‌.
ടൂറിസം വികസിക്കുന്നതോടെ സമൂഹത്തിന്റെ ഭൗതികജീവിതവും അഭിവൃദ്ധിപ്പെടും. ആരും ശ്രദ്ധിക്കപ്പെടാത്ത പ്രദേശങ്ങൾപോലും വിനോദസഞ്ചാരത്തിന്റെ അനുബന്ധഫലമെന്ന രീതിയിൽ ശ്രദ്ധോകേന്ദ്രമാകുന്നു. ഓരോ ചെറിയ ഗ്രാമത്തെയും അന്താരാഷ്ട്ര മാർക്കറ്റിനോട്‌ ബന്ധിപ്പിക്കാനാകുന്നു.
2008ൽ വിദേശ ടൂറിസ്റ്റുകളായി ആറുലക്ഷംപേർ ഇവിടെയെത്തി. കഴിഞ്ഞ വർഷം 3066.52 കോടി രൂപ വിദേശനാണ്യമായി കേരളത്തിനു കിട്ടി. ടൂറിസത്തിൽ നിന്നും ആകെ ഈ വർഷം 13,130 കോടിരൂപ ലഭിച്ചു.
കേരളത്തിൽ 'കോവളം' മാത്രമല്ല ഭൂതത്താൻകെട്ടും അതിരപ്പിള്ളിയുമെല്ലാം ഇന്ന്‌ ആഗോള പ്രശസ്തമായ സ്ഥലങ്ങളാണെന്ന്‌ ഓർക്കണം.
എന്നാൽ നിക്ഷേപങ്ങളുമായി വരുന്നവർക്ക്‌ ഇവിടെ നിന്ന്‌ കിട്ടുന്ന പ്രതികരണമെന്താണ്‌? സുഗമമായ രീതിയിൽ എന്തെങ്കിലും തുടങ്ങാൻ സാധിക്കുമോ?
പല നിക്ഷേപകരും പറയുന്നത്‌, സർക്കാരിൽ നിന്ന്‌ പച്ചക്കൊടി കിട്ടിയാലും ഉദ്യോഗസ്ഥഭരണതലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്നാണ്‌. ഓഫീസുകൾ കയറിയിറങ്ങി നടക്കുകയല്ലാതെ ഒരു ഫലവുമില്ല. ഒരു സംരംഭകന്‌ വലിയ മുതൽമുടക്കിനുപുറമേ, ഈ ഓഫീസു കയറിയിറങ്ങൽ നഷ്ടങ്ങൾ മാത്രമാണ്‌ സമ്മാനിക്കുന്നത്‌. ചിലർക്ക്‌ മറ്റ്‌ മാർഗ്ഗമില്ലാതെ കൈമടക്ക്‌ കൊടുക്കേണ്ടിവരുന്നു.
ടൂറിസം രംഗത്ത്‌ നിക്ഷേപങ്ങൾ നടത്തുന്നതുവഴി തൊഴിലവസരം വർദ്ധിക്കുമെന്ന്‌ ഏവർക്കുമറിയാം. അതോടൊപ്പം വിദേശനാണ്യത്തിന്റെ വരവും കൂടുമെന്ന്‌ ഓർക്കണം.
ഉദ്യോഗസ്ഥ മനോഭാവം മാറണം
നിക്ഷേപക സൗഹൃദസംസ്ഥാനമെന്ന്‌ നാം എപ്പോഴും പ്രഖ്യാപനം നടത്തുന്നുണ്ട്‌. പക്ഷേ, ഫലത്തിൽ ഒന്നും കാണുന്നില്ല. സർക്കാരിന്റെ ഇച്ഛാശക്തിക്കൊത്ത്‌ പ്രവർത്തിക്കാനാവശ്യമായ ഉദ്യേഗസ്ഥമനോഭാവം ഉണ്ടാകണം. നാടിന്റെ നന്മയ്ക്കായുള്ള പ്രയത്നത്തിന്റെ ഭാഗമായി ഇതിനെ കാണണം. സ്വന്തം ഉൽപ്പന്നങ്ങൾകൊണ്ട്‌ ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിയാത്ത നമ്മുടേതു പോലുള്ള ഒരു സംസ്ഥാനത്ത്‌, ടൂറിസത്തെ ആശ്രയിക്കാതെ തരമില്ല.
ടൂറിസത്തോടുള്ള നമ്മുടെ പരമ്പരാഗത മനോഭാവം മാറാതെ ഇനി മുന്നേറ്റം സാധ്യമാകില്ല. ഒരു കാര്യം എനിക്ക്‌ നിസ്സംശയം പറയാൻ പറ്റും. നിക്ഷേപകർക്ക്‌ അനുകൂലമായ ഒരു കാലാവസ്ഥ ഇവിടെയില്ല. നയപരമായ നല്ല സമീപനങ്ങളുണ്ടെങ്കിലും പ്രായോഗികമായി വിജയിക്കാൻ കഴിയുന്നില്ല.
കേരളത്തെ ടൂറിസം വിപണിയിൽ ശ്രദ്ധേയമാക്കുന്നത്‌, അതിന്റെ മനോഹരമായ തീരപ്രദേശങ്ങളും ഉൾനാടൻ ജലസമ്പത്തും വെള്ളച്ചാട്ടങ്ങളും ഹിൽസ്റ്റേഷനുകളും കാലാവസ്ഥയും ആയുർവ്വേദ ചികിത്സാസൗകര്യങ്ങളുമെല്ലാമാണ്‌.
കേരള ടൂറിസത്തിന്റെ വളർച്ച പ്രതിവർഷം 11.4 ശതമാനമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ലോകത്തിലേതന്നെ ഏറ്റവും വലിയ നിരക്കാണ്‌. വളരെവൈകി ടൂറിസം രംഗത്തെത്തിയതിന്റെ നേട്ടവും നമുക്കുണ്ട്‌. ആഫ്രിക്കയ്ക്കും മറ്റും ഉണ്ടായ തിരിച്ചടികളുടെ ഫലം മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞു എന്നതാണത്‌.
മെഡിക്കൽ ടൂറിസം
നമ്മുടെ ടൂറിസത്തിന്റെ ഒരു പ്രധാനമേഖല മെഡിക്കൽ ടൂറിസമായിരിക്കും. വിദേശത്ത്‌ വൻചെലവുള്ള ശസ്ത്രക്രിയകളും ചികിത്സകളും താരതമ്യേന ചുരുങ്ങിയ ചെലവിൽ ഇവിടെ നടത്താൻ കഴിയുന്നു? ഹൃദയശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ, ദന്തചികിത്സ, അവയവങ്ങൾ മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ, ന്യൂറോ ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ നമുക്ക്‌ വിദേശത്തുനിന്നുള്ള രോഗികളെ ആകർഷിക്കാൻ കഴിയും. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ധാരാളം രോഗികൾ ഇപ്പോൾ ഇന്ത്യയിൽ വിദഗദ്ധ ചികിത്സയ്ക്കെത്തുന്നുണ്ട്‌. ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്‌. ഈ കണക്ക്‌ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്‌. ഇതിൽ 80 ശതമാനവും സ്വകാര്യമേഖലയിലുള്ള ആശുപത്രികളെയാണ്‌ ആശ്രയിക്കുന്നത്‌. ഇവിടെയാണ്‌ മെഡിക്കൽ ടൂറിസം രംഗത്ത്‌ നമ്മൾ സ്വകാര്യസംരംഭകർക്ക്‌ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതിന്റെ പ്രസക്തി.
ഇന്ത്യയിലെ ലോക നിലവാരത്തിലുള്ള മരുന്നുൽപാദന വ്യവസായങ്ങളുണ്ട്‌. 180 രാജ്യങ്ങളിലേക്ക്‌ ഇന്ത്യൻ കമ്പനികൾ മരുന്ന്‌ കയറ്റി അയക്കുന്നു. ഈ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയാത്തത്‌, ഇവിടത്തെ ഉദ്യേഗസ്ഥന്മാരുടെ നിസ്സഹകരണം മൂലമാണെന്ന്‌ പറയേണ്ടിവരുന്നതിൽ എനിക്ക്‌ ഖേദമുണ്ട്‌.
മെഡിക്കൽ ടൂറിസം ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള വ്യവസായമാണ്‌. പുരാതന ഗ്രീസിൽ തീർത്ഥാടകരും രോഗികളും ഒരുപോലെ വന്നെത്തിയിരുന്നത്‌ മെഡിറ്ററേനിയൻ മേഖലയിൽ നിന്നായിരുന്നു. 18-​‍ാം നൂറ്റാണ്ടിൽ സമ്പന്നരായ യൂറോപ്യന്മാർ സുഖചികിത്സയ്ക്കായി ജർമ്മനിയിലും നെയിൽനദിയുടെ തീരത്തും പോയിരുന്നു. ഈ നൂറ്റാണ്ടിലാകട്ടെ, ചെലവുകുറഞ്ഞ ജെറ്റ്‌ യാത്ര മെഡിക്കൽ ടൂറിസത്തെ നമ്മുടെ പടിവാതിൽക്കൽവരെ എത്തിച്ചിരിക്കുന്നു.
ഇന്ത്യയുടെ നാഷണൽ ഹെൽത്ത്‌ പോളിസിയനുസരിച്ച്‌ വിദേശരോഗികളെ ചികിത്സിക്കുക എന്നത്‌ 'കയറ്റുമതി'യായാണ്‌ കണക്കാക്കുന്നത്‌. അതുകൊണ്ടു തന്നെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിനുള്ള സാമ്പത്തികമായ ഇൻസെന്റീവിന്‌ അർഹതയുണ്ട്‌. 2012-ഓടെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം ടേൺഓവർ ആയിരം ദശലക്ഷത്തിനും രണ്ടായിരം ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. 30 ശതമാനം കണ്ട്‌ ഓരോ വർഷവും മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വർദ്ധിക്കുകയാണ്‌. 2001 നും 2004 നുമിടയിൽ അപ്പോളോ ഹോസ്പിറ്റലിൽ അറുപതിനായിരത്തിലേറെ വിദേശരോഗികൾ ചികിത്സിക്കാനെത്തി.

കവിതയിലില്ല മനസ്സിലുണ്ട്.-ഡോ. എന്‍. എം. മുഹമ്മദാലി



ഒരു യുവകവിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത ധന്യമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. കവിതാമഞ്ജരിയെ പ്രകാശത്തിലെത്തിച്ചത് അംബിളിക്കലയെ പൊന്നരിവാളായിക്കണ്ട് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന് സ്വപ്നം കാണാന്‍ മലയാളതാരുണ്യത്തെ പഠിപ്പിച്ച മഹാകവി ആയിരുന്നു. കവിതപ്പൂങ്കുല കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയത് മഹാകവിയുടെ കവിതകളിലെ ലാവണ്യസരോവരത്തെ ഒന്നാകെ മലയളമനസ്സുകളിലേക്കാനയിച്ച നിരൂപക കേസരിയും. ഞാന്‍ പുണ്യകര്‍മ്മത്തിന്‍ സാക്ഷിയാകാന്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.


പുസ്തക പ്രകാശനവും ഏറ്റുവാങ്ങലും മനോജ്ഞമായി നടന്നു. മഹാകവി മധുരഭാഷണം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ ആദ്യം യുവകവിയുടെ വിപ്ലവോപാസനയെ വാഴ്ത്തി. പതുക്കെപ്പതുക്കെ കവിതയുടെ ഇന്നത്തെ ശോച്യാവസ്തയെ കുറിച്ചായി സംസാരം. പിന്നെ സാമൂഹിക ജീര്‍ണ്ണതകളെക്കുറിച്ചു വിലപിച്ചു. അതും കഴിഞ്ഞ് നമ്മുടെ സാംസ്കാരികമായ പൈതൃകത്തെ നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിപ്പറയാന്‍ തുടങ്ങി. ഒടുവിലത് ആക്രോശമായി. ആ ഭാഷണം അവസാനിച്ചതിങ്ങനെയാണ്‍: “ഒരുവന്‍ നമ്മുടെ ദേശീയോത്സവത്തെക്കുറിച്ച്, നമ്മുടെ ധന്യമായ പൈതൃകത്തെക്കുറിച്ച് എന്തൊക്കെയാണ്‍ ജല്പിച്ചു നടക്കുന്നത്! ഇവനൊക്കെ അധികാരം കിട്ടിയാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും നമ്മുടെ സംസ്കാര സത്തയായ ഓണത്തെ നിഷ്കാസനം ചെയ്യും. ഇവനെയൊക്കെ നിങ്ങള്‍ സംഘടനയില്‍ നിന്നു പുറത്താക്കണം...”


മഹാകവിയുടെ ആക്രോശം കേട്ടുകൊണ്ടിരുന്ന ഞാന്‍ അല്പനേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. മഹാകവിയുടെ കവിതകളെകുറിച്ച് പഠനവും മനനവും നടത്തി ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നിരൂപകകേസരിയുടെ വിചിന്തനങ്ങളുടെ വാഗ് ധോരണിയാണ്‍ എന്നെ പ്രജ്ഞാഭംഗത്തില്‍ നിന്നുണര്‍ത്തിയത്. ഫാഷിസത്തിന്റെ വായ പിളര്‍ന്ന് അതിന്റെ കരാളദംഷ്ട്രകള്‍ ഒരു ഗ്രന്ഥത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്ത നിരൂപകകേസരി ഇങ്ങനെയാണ്‍ അവസാനിപ്പിച്ചത്: “ഓണത്തെപ്പോലും വിവാദമാക്കുന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്‍.”


അന്ന്‍ രാത്രി വളരെ വൈകിയിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനും എന്റെ കുടുംബവും ഓണം ആഘോഷിക്കാറില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഓണം കേരളതിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയുന്നു. ഓണവും ക്രിസ്തുമസും ബക്രീദും ദേശീയോത്സവങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ എനിക്ക് സ്വീകാര്യമാകുമായിരുന്നു. മഹാകവിയുടെ വാക്കുകള്‍ കേട്ട് ചകിതനായ ഞാന്‍ അദ്ദേഹത്തിനൊരു കത്തെഴുതി. ഓണം ആഘോഷിക്കാത്ത എനിക്കെതിരെ നാളെ ഊരുവിലക്കുണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നതായി കത്തില്‍ പറഞ്ഞു. സവര്‍ണ്ണഹൈന്ദവതയുടെ അടയാളങ്ങളുള്ള ഓണത്തെ ബഹുസ്വരതയുള്ള കേരളീയസമൂഹത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുന്ന ആളെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന വാദം നാളെ ഓണം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ ഊരുവിലക്കേര്‍പ്പെടുത്തണമെന്ന വാദമായി വളരുമെന്ന് ഞാന്‍ ഭയപ്പെടുന്നതായും മഹാകവിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. മറുപടി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയതെങ്കിലും അതിരൂക്ഷമായ മറുപടി വന്നു. അതിലെ മൂന്നു കാര്യങ്ങള്‍ ഇപ്പോഴുമോര്‍ക്കുന്നു. ഒന്ന്. ഓണത്തെ തള്ളിപ്പറയുന്നത് ഏത് വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. രണ്ട്. ഊരുവിലക്ക് എന്നൊക്കെപ്പറയുന്നത് ആത്മനിഷ്ഠമായ കാര്യമാണ്‍. മൂന്ന്. നിങ്ങളോട് തുടര്‍ന്ന് കത്തിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല, അതിനുള്ള ആരോഗ്യവുമില്ല.


അങ്ങയുടെ മനസ്സിനെ രോഷാതുരമാക്കിയതിന്‍ മാപ്പ് ചോദിക്കുന്നു എന്ന് ഒരു കത്ത്കൂടി എഴുതി ഞാന്‍ വിരാമമിട്ടു.

മഹാകവിയുടെ കവിതകളില്‍ രോഷമോ വിദ്വേഷമോ വിരോധമോ മഷിയിട്ടു നോക്കിയാലും കാണില്ല. കവിതകളില്‍ മനുഷ്യ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള നറും നിലാവ് മാത്രം. സ്നേഹിച്ചു തീര്‍ക്കാനുള്ള ആയുസ്സില്ലെന്ന് കവി ദു:ഖിക്കുകയും ചെയ്യുന്നു.

എനിക്ക് ഓണത്തോട് മമതയില്ലായ്മ തോന്നാന്‍ എന്റേതായ ചില കാരണങ്ങളുണ്ട്. ഞാന്‍ ജ്നിച്ചു വളര്‍ന്ന നാട്ടിന്‍പുറത്ത് കഴിച്ചു കൂട്ടിയ ബാല്യകാലത്ത് ഞങ്ങള്‍ക്കൊന്നും ഓണമില്ലായിരുന്നു. “ഹിന്ദുക്കളുടെ പെരുന്നാള്‍” എന്നാണ്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും തിരുനന്തപുരത്തേക്ക് കുടുയേറിയപ്പോള്‍ ഓണം തിക്തമായ ഓര്‍മ്മയാകുന്ന ഒരു അനുഭവമുണ്ടായി. ഞങ്ങള്‍ എന്‍.ജി.ഓ. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്പര്‍ മുപ്പത്തേഴില്‍. ഞാനൊരു അഞ്ചാംക്ലാസ്കാരന്‍. മുപ്പത്തെട്ടിലെ രാമകൃഷ്ണന്‍ നായര്‍ സാറിന്റെ കുടുംബം ഓണം കെങ്കേമമായി ആഘോഷിക്കുമായിരുന്നു. ഒരോണത്തിന്‍ സദ്യയുണ്ണാന്‍ എന്നെയും ഇളയ സഹോദരി ഫാത്തിമയെയും അവരുടെ വീട്ടിലേക്ക് വിളിച്ചു. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിന്‍. എന്റെ ബാപ്പോട് ഞങ്ങളെ മുന്നാം ഓണത്തിന്‍ ഉണ്ണാന്‍ വീട്ടിലേക്കയക്കണമെന്ന് രാമകൃഷ്ണന്‍ നായര്‍ സാറ് പറഞ്ഞതിങ്ങനെയാണ്‍: “അവരെ വീട്ടിലോട്ടയക്കണം. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി. തിരുവോണം ഞങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസമാണ്‍.” തിരുവോണദിവസം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണല്ലൊ ഞാനും സഹോദരിയും എന്നോര്‍ത്ത് ദു:ഖിച്ചു. ഓണത്തെക്കുറിച്ചോര്‍ക്കുമ്പോളൊക്കെ “തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി...” എന്ന വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങും.

എന്റെ മകളെ വിവാഹം ചെയ്തത് ഒരു ഹിന്ദുവാണ്‍. ഹിന്ദുമതവിശ്വാസിയുമാണ്‍. അവരുടെ വിവാഹത്തിനുശേഷം ജാ‍മാതാവിനെ സത്കരിക്കാരാനായി എല്ലാക്കൊല്ലവും ഓണ സദ്യ ഒരുക്കാറുണ്ട്. തിരുവോണ നാളിലെ ഓണസദ്യയ്ക്ക് ഇറച്ചിയും മീനും പാടില്ലെന്ന് ഞാന്‍ ഭാര്യയോട് പറയുമെങ്കിലും അവര്‍ അത് വക വയ്ക്കാതെ അവയും ഉള്‍പ്പെടുത്തും. സാക്ഷാല്‍ കാളയിറച്ചി കൂട്ടിയുള്ള ഓണസദ്യ. എന്റെ ഹിന്ദുവായ ജാമാതാവിന്‍ അതില്‍ പരാതിയുമില്ല.

ഓണത്തിന്‍ കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് പറഞ്ഞ മുസ്ലിം നാമധാരിയായ സാമൂഹിക വിമര്‍ശകനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് മഹാകവി ആക്രോശിക്കാന്‍ കാരണമെന്തെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. കേരളീയ മനസ്സുകളിലേക്ക് മൃദുല ഹിന്ദുത്വം അരിച്ചിറങ്ങി പൌരസമൂഹത്തിന്റെ (civil society) പൊതുമനസ്സിലെ (അന്റോണിയോ ഗ്രാംഷിയുടെ commonsense എന്ന പരികല്പന്‍) പൊതു ഇടം (public shphere) ചുരുങ്ങിപ്പോയതു കൊണ്ടാണ്‍ ഒരു മഹാകവിയില്‍ നിന്നുപോലും ആക്രോശം ഉണ്ടായത്. ഹിന്ദുത്വത്തിന്റെ മുസ്ലിങ്ങളോടുള്ള അരിശമാണ്‍ മഹാകവിയുടെ ആക്രോശമായി ബഹിര്‍ഗ്ഗമിച്ചത്.

അശോകന്‍ ചരുവില്‍ ദ്വാരകാടാക്കീസ് എന്ന ചെറുകഥയില്‍ ജനമനസ്സുകളിലേക്ക് ഹിന്ദുത്വം അരിച്ചിറങ്ങുന്നതിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമീണ നഗരത്തിലെ ദ്വാരക ടാക്കീസില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. പോലീസ് എത്തിയപ്പോഴേക്കും ഗുണ്ട്കള്‍ സ്ഥലം വിട്ടു. ആരൊക്കെയാണ്‍ ഏറ്റുമുട്ടിയതെന്ന് തിരിച്ചറിയാനായി ദ്വാരകാടാക്കീസിന്റെ കവാടത്തില്‍ പെട്ടിക്കട നടത്തുന്ന് അല്പപ്രാണനായ മാപ്പിളയെ (മുസ്ലിം) ബ്രഹ്മാനന്ദന്‍ എസ്.ഐ. ചോദ്യം ചെയ്യുന്നു. ഗുണ്ട്കളോടുള്ള ഭയം കാരണം മാപ്പിള ഒന്നും തുറന്ന് പറയുന്നില്ല. കോപം ജ്വലിച്ച ബ്രഹ്മാനന്ദന്‍ എസ്.ഐ. പാവം മാപ്പിളയെ തല്ലിച്ചതയ്ക്കുന്നു. താന്‍ ചെയ്തതില്‍ കുറ്റബോധം തോന്നിയ എസ്.ഐ. മാപ്പിളയെ പോലീസ് ജീപ്പില്‍ വീട്ടിലെത്തിക്കുന്നു. കലഹമുണ്ടാക്കിയ ഗുണ്ടകള്‍ ആരൊക്കെയാണെന്ന് തുറന്നു പറയാത്തതു കൊണ്ടു മാത്രമല്ല, അയാളൊരു മാപ്പിള ആയതുകൊണ്ടു കൂടിയാണ്‍ തനിക്ക് അരിശം അടക്കാന്‍ കഴിയാതിരുന്നത് എന്ന് ബ്രഹ്മാനന്ദന്‍ എസ്.ഐ. സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.


സമൂഹത്തിന്റെ പൊതു ഇടം ചുരുങ്ങിപ്പോയാല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയും സുഗന്ധവാഹിയായ കര്‍പ്പൂരധൂമത്തിനു പകരം വിവാദങ്ങളുടെ പൊടിപടലമായിരിക്കും ഉയരുക.

മദ്രാസ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ സ്റ്റ്ഡീസ് വകുപ്പിന്റെ ജൂബിലി ആഘോഷവേളയില്‍ ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എന്‍. പണിക്കറ് നടത്തിയ പ്രഭാഷണം സമൂഹത്തിലെ പൊതു ഇടങ്ങള്‍ മതങ്ങള്‍ കൈയടക്കുന്നതിനെക്കുറിച്ചായിരുന്നു. സമൂഹം മതനിരപേക്ഷം ആകുന്നതിനെക്കുറിച്ചായിരുന്നു പ്രഭാഷണത്തിന്റെ ആരംഭം. സമൂഹം ആധുനികവത്കരിക്കപ്പെടുന്നതോടൊപ്പം മതനിരപേക്ഷമാവുകയും ചെയ്യുന്നു എന്നാണ്‍ ഒരു സിദ്ധാന്തം. Between Naturalism and Religion എന്ന വിഖ്യാതഗ്രന്ത്ഥത്തിന്റെ കര്‍ത്താവായ പ്രൊഫ. ജുര്‍ഗന്‍ ഹെബര്‍മസ് ആണ്‍ ഈ സിദ്ധാന്തം ശരിയാണെന്ന് ശഠിക്കുന്നവരില്‍ മുമ്പന്‍. ജ്ഞാനോദയത്തിനുശേഷം സമൂഹത്തില്‍ മതത്തിന്റെ സ്വാധീനം കുറഞ്ഞു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യന്റെ കാര്യകാരണചിന്തകളെ സഹായിച്ചു. ജ്ഞാനോദയം സിദ്ധിച്ച മനസ്സുകള്‍ക്ക് ദൈവത്തെയും ഭൌതികാതീത ചിന്തകളെയും ആശ്രയിക്കേണ്ടതില്ല. പള്ളികള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയത്തിലും നിയമ വ്യവസ്ഥയിലും വിദ്യാഭ്യാസത്തിലും സ്വാധീനം കുറഞ്ഞു. ഈ കാരണങ്ങളാല്‍ സമൂഹത്തില്‍ മതത്തിന്റെ പ്രസക്തിയും സ്വാധീനവും കുറഞ്ഞു.

ഈ വാദം ശരിയല്ലെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് പ്രൊഫ. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ സെന്റ്ര് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേര്‍ തീവ്രമായ മതവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‍. പത്തില്‍ അഞ്ചു പേര്‍ തീവ്രമല്ലാത്ത തരത്തില്‍ വിശ്വാസം ഉള്ളവരാണ്‍. അതായത് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ആളുകളിലും മതം സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഇടം (public shphere) വളരെ ചുരുങ്ങിയതാണ്‍. കഴിഞ്ഞ കുറെ ദശകങ്ങളായി മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയൊഗിക്കുന്നതുകൊണ്ട് പൊതു ഇടം തീരെ ഇല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.

കേരളസമൂഹത്തിന്റെ പൊതു ഇടം തീരെ ചുരുങ്ങിപ്പോയതിനാല്‍ ഓണത്തില്‍ സവര്‍ണ്ണഹൈന്ദവമുദ്രകളുള്ളതുകൊണ്ട് കേരളത്തിന്റെ ദേശീയോത്സവമാക്കുന്നത് നന്നല്ല എന്ന് അഭിപ്രായം പറയുന്നത് ഒരു മഹാകവിയുടെ മനസ്സിനെ പോലും രോഷാതുരമാക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു കേരളത്തിന്റെ പൊതുമനസ്സ് (commonsense).

ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ







സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌.

ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത്‌ തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്‌. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്‌; സർപ്പിളാകൃതിയിലാണ്‌. പുറമേ നിന്ന്‌ സ്വയം വലംവെച്ച്‌ ഉള്ളിലേക്ക്‌ വൃത്താകാരത്തിൽ ആണ്ടുപോകുന്ന ചിന്തയാണിത്‌. ഇതിനു കാരണം പുറംലോകത്ത്‌ ഒന്നും തന്നെ അന്വേഷിക്കാനില്ലെന്ന ദര്‍ശനമാണ്‌.
ഉപനിഷത്തിനെ അന്വേഷിക്കുന്നതിനേക്കാൾ പ്രധാനമായി തോന്നുന്നത്‌ ഉപനിഷത്‌ ഇഴ ചേർന്നു നിൽക്കുന്ന ബാഹ്യലോകത്തിന്റെ സാന്നിദ്ധ്യമാണ്‌. ബാഹ്യലോകം ഉണ്ടോ?. ഉണ്ടെന്ന തോന്നലാണോ? ഉണ്ടെന്നു തോന്നിപ്പിക്കുന്നത്‌ യാഥാർത്ഥ്യമാണോ? തോന്നലിനു കാരണമായ നമ്മൾ ഉണ്ടോ? നാം അതിവേഗം ചലിക്കുന്നതുകൊണ്ടാണ്‌ നമുക്ക്‌ ഒരു ലോകമുണ്ടാകുന്നത്‌. നാം നിശ്ചലമായാൽ നമ്മുടെ ലോകവും മിഥ്യയായിത്തീരും. മാണ്ഡൂക്യോപനിഷത്തിൽ പറയുന്നുണ്ടല്ലോ, മിഥ്യാവസ്ഥയെക്കുറിച്ച്‌ നാം സ്വപ്നം കാണുന്നതും അനുഭവിക്കുന്നതും ഉണരുമ്പോഴില്ല. അലാതം ചുഴറ്റിയാൽ നാം കാണുന്ന തീവൃത്തം, അലാതം നിശ്ചലമായാൽ ഇല്ല. നമ്മുടെ മനസ്സ്‌ ഒരു തീക്കൊള്ളിയാണോ? അസ്തിത്വമെന്ന തീ പിടിക്കുന്നതോടെ നാമെല്ലാം ഏതോ ശക്തിയാൽ ചലിച്ചു തുടങ്ങുന്നു. നമുക്കുപോലും അപ്രതിരോധ്യമായ ചലനം. ആ ചലനത്തിൽ നാം പങ്കു പറ്റുന്ന അറിവുകൾ, സ്വപ്നങ്ങൾ, പ്രേമങ്ങൾ, പരിചയങ്ങൾ, ബുദ്ധികൾ എല്ലാം പിന്നീട്‌ നിസ്സഹായമായി, നമ്മുടെ മറ്റൊരവസ്ഥയിൽ, കാഴ്ചക്കാരായി നിൽക്കുന്നതു കാണാം. അസ്തിത്വത്തിന്റെ ഏകാന്തതയുടെ അതിതീവ്രമായ അവസ്ഥയിലേക്കുള്ള യാത്രയിലാണ്‌ ഓരോരുത്തരും. നാം പല രൂപങ്ങളിലും പല സ്വരങ്ങളിലും അനുഭവിക്കുന്ന ഈ ലോകം ഒന്നിൽ നിന്നുണ്ടായതാണെന്നും ആ ഒന്നിനെ തിരഞ്ഞ്‌ സർപ്പിളാകൃതിയിൽ തന്നിലേക്കു തന്നെ പോകുകയാണെന്നുമാണ്‌ ഉപനിഷത്തിന്റെ ഉത്ബോധനപരമായ പ്രക്രിയ.
സമസ്ത വർണ്ണങ്ങൾക്കും ശബ്ദങ്ങൾക്കും അപ്പുറത്തുള്ള 'ഏകമേവാദ്വിതീയ'ത്തെപ്പറ്റിയാണ്‌ ചാന്ദോഗ്യോപനിഷത്തിലും പറയുന്നത്‌. ഉള്ളിലേക്ക്‌ വീണ്ടും വീണ്ടും ചൂഴ്‌ന്നു ചെല്ലുന്ന ചിന്താശൈലിയാണ്‌ മനസ്സിലുള്ളത്‌. ഒരിക്കലും കാണാത്തത്‌ ഉണ്ടെന്നു തോന്നിപ്പിക്കുന്നതിനെ തിരഞ്ഞു ചെല്ലുകയാണ്‌.
സ്വപ്നത്തിൽ നാം കാണുന്ന ലോകം എവിടെ നിന്ന്‌ ഉയിർകൊണ്ട്‌ എങ്ങോട്ടു പോകുന്നുവെന്ന ചോദ്യം മാണ്ഡുകോപനിഷത്‌ പരിഹരിക്കുന്നത്‌ അവ എവിടെ നിന്നും വരുന്നില്ല, എങ്ങോട്ടും പോകുന്നില്ല എന്ന ഉത്തരം നൽകിയാണ്‌. എന്നാൽ ഈ പാരമാര്‍ത്ഥിക ലോകത്തിൽ അചഞ്ചലമായി നിൽക്കുന്ന ഒന്നുണ്ട്‌: അത്‌ ബ്രഹ്മമാണ്‌. എപ്പോഴും ചലിച്ച്‌ ഭ്രമാത്മകതയിൽ മുഴുകുന്ന നമുക്ക്‌ അത് അറിയാനൊക്കില്ല. എല്ലാ ചരാചരങ്ങളുടെയും അസ്തിത്വപരമായ പ്രഹേളികാസംവാദമെല്ലാം ബ്രഹ്മത്തിൽ ചെന്നേ അവസാനിക്കുകയുള്ളു എന്നാണ്‌ ഉപനിഷത്‌ നൽകുന്ന സൂചന.

എല്ലാം വൈരുദ്ധ്യങ്ങളും മനുഷ്യഭേദങ്ങളും ബ്രഹ്മത്തിൽ ലയിക്കുന്നതോടെ ഇല്ലാതാകുമെന്ന അനുഭവമാണ്‌ ഉപനിഷത നൽകുന്നത്‌.
ആധുനിക സാഹിത്യത്തിലും തത്ത്വചിന്തയിലും അനുഭവ വ്യാഖ്യാനത്തിൽ വലിയ വഴിത്തിരിവ്‌ സൃഷ്ടിച്ച ഉത്തരാധുനികതയിലും, ഉപനിഷത്ത്‌ ദർശനത്തിന്റെ അമീബിയൻ ബഹുലോകവീക്ഷണങ്ങളെ കാണാനാകും. ഉപനിഷത്തും ഉത്തരാധുനികതയും, ലോകവീക്ഷണത്തിലും ചിന്താവ്യാഖ്യാനത്തിലും ചിലയിടങ്ങളിൽ ഒരേ ലോകവീക്ഷണത്തിലേക്കു വരുന്നുണ്ട്‌. ഒരു ശൈലിയിലും വിശ്വസിക്കാതിരിക്കുകയും എല്ലാ പ്രത്യയശാസ്ത്രങ്ങളെയും നിരാകരിക്കുകയും എല്ലാത്തിനെയും പരിഹസിക്കുകയും ക്രമങ്ങളെ തെറ്റിക്കുകയും ലോകത്തെ ശിഥിലമായി കാണുകയും പാരമ്പര്യത്തെ തള്ളിപ്പറയുകയും സാങ്കൽപികതയുടെ തന്നെ സാങ്കൽപികതയിൽ ഊന്നുകയും ലോകത്തിന്‍‌റെ അർത്ഥശൂന്യതയെ മറികടക്കാൻ കളികളിലേർപ്പെടുകയും ചെയ്തുകൊണ്ടാണ്‌ ഉത്താരാധുനികത അവതരിച്ചത്. ഈ ലോകത്തെ മായികമായ ലീലയായാണ്‌ ഉപനിഷത്തും കാണുന്നത്‌. ജഗത്ത്‌ തന്നെ മിഥ്യയാണ്‌. ഉണ്ടെന്നു തോന്നുന്ന ചില യാഥാർത്ഥ്യങ്ങളോടാണ്‌ മനുഷ്യൻ പ്രതികരിക്കുന്നതെന്ന്‌ ഉപനിഷത്ത്‌ പറയുന്നു. ബഹുരൂപങ്ങളെ അഭിദര്‍ശിക്കുന്ന ഉത്തരാധുനികത, അതിന്റെ പാരമ്യത്തിൽ ഭേദബുദ്ധിയെ പരിഹസിക്കുകയാണ്‌.
ഭേദബുദ്ധിയുള്ളവർക്ക്‌, നാശമാണ്‌ കഠോപനിഷത്‌ നൽകുന്ന ശിക്ഷ. അവ്യയമായ ആത്മാവിനെ പലതായി കാണുന്നതിന്റെ പ്രതിസന്ധികളാണ്‌ ഉപനിഷത്‌ ചർച്ച ചെയ്യുന്നത്‌. അവ്യവസ്ഥ കൊണ്ടു മാത്രം ഉണ്ടാക്കപ്പെട്ട ലോകത്ത്‌ ഓരോരുത്തരും കണ്ടുപിടിക്കുന്ന ആഖ്യാനങ്ങൾ, കാൽപനിക വ്യവസ്ഥകളാണ്‌ അതിജീവനത്തിനു സഹായിക്കുന്നതെന്ന്‌ ഉത്തരാധുനികർ വാദിക്കുന്നു. അതിജീവനം ഉപനിഷത്തും പരമപ്രധാനമായി കാണുന്നു. എല്ലാറ്റിനും അതീതമായ ഒന്നിനെ ലക്ഷ്യസ്ഥാനമായി അത്‌ പ്രഖ്യാപിക്കുന്നുമുണ്ട്‌. കണ്ണിന്റെയും മനസ്സിന്റെയും വാക്കിന്റെയും കളികളിൽ ഏർപ്പെടുകയാണ്‌ ഭൗതിക മനുഷ്യർ ചെയ്യുന്നത്‌ കേനോപനിഷത്‌ ഇവിടെയാണ്‌ ജാഗ്രത നിർദ്ദേശിക്കുന്നത്‌. വാർത്താ മാധ്യമങ്ങളുടെ ചടുലത കൊണ്ട്‌ ആഗോളവൽക്കരിക്കപ്പെട്ട ഈ കാലത്ത്‌ നാം അതിനു പകരമായി കൊടുക്കുന്നത്‌ അവമൂലമുണ്ടായ യാഥാർത്ഥ്യം തന്നെയാണെന്ന്‌ പ്രമുഖ ഉത്തരാധുനിക ചിന്തകനായ ഡേവിഡ്‌ ലിയോൺ പറയുന്നുണ്ട്‌. ബഹുരൂപങ്ങളുടേയും നാമങ്ങളുടേയും മോഹിപ്പിക്കുന്ന സംസാരപ്രവാഹത്തിൽ നിന്നുള്ള സ്വാതന്ത്ര്യത്തെയാണ്‌ നാം ബലികഴിക്കുന്നത്‌ എന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്‌. യാഥാർത്ഥ്യങ്ങൾ മനുഷ്യരെ നാഡീരോഗങ്ങളിൽ കൊണ്ടെത്തിക്കുകയും നമ്മെ ആത്മാവിന്‍‌റെ നശ്വരതയെ കുറിച്ചുള്ള ചിന്തകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ആഗോളവൽക്കരണ ഫലമായി യാഥാർത്ഥ്യം സാമാന്യവൽക്കരിക്കപ്പെടുകയും മാനവികതയെ പറ്റിയുള്ള സ്ഥിരമായ അവബോധങ്ങൾ അദൃശ്യവൽക്കരിക്കപ്പെടുകയും ചെയ്തതായി റോളാങ്ങ്‌ റോബേര്‍ട്സണ്‍ വിശദീകരിച്ചിട്ടുണ്ട്‌. നഷ്ടപ്പെടുന്ന യാഥാർത്ഥ്യത്തിന്റെ അകന്നുപോക്കിനെ ഓർത്താണ്‌ ഉത്തരാധുനികത കുഴയുന്നത്; ഉപനിഷത്തിലാകട്ടെ യാഥാർത്ഥ്യത്തെ ബ്രഹ്മമായി ദർശിക്കുന്നു.

സകലതും നേടാനാഗ്രഹിക്കുന്നത്‌ ഈ ബ്രഹ്മമാണെന്ന്‌ ബൃഹദാരണ്യകോപനിഷത്തിൽ പറയുന്നു. അതാകട്ടെ ആർക്കും നേടാനുമാകുന്നില്ല .ഫലത്തിൽ നാമെല്ലാം മായക്കാഴ്ച്ചകളുടെ ലീലയിൽ മുഴുകുകയാണ്‌. പ്രമുഖ സൈദ്ധാന്തികനായ ഷാഖ്‌ ദെറിദയുടെ കാഴ്ചയില്‍ , സത്യമോ അസത്യമോ ഇല്ലാത്ത വെറും അടയാളങ്ങളുടെ ഈ ലോകത്ത്‌ വ്യാഖ്യാനത്തിലൂടെ ഒരു അർത്ഥോൽപാദനത്തിന്‌ നാം വിധിക്കപ്പെട്ടിരിക്കുന്നു എന്ന ചിന്ത തെളിഞ്ഞു കാണാം. ഈ നശ്വര ലോകത്തിലെ ജീവിതത്തിന്‌ ഉപനിഷത്ത്‌ യാതൊരു വിലയും കൽപിക്കുന്നില്ല. ഉന്നതമായ ഏതോ ഒന്നിനെ മറച്ചുവെച്ചിരിക്കുന്ന പ്രപഞ്ചമാണിത്‌. അതിർത്ഥം അർത്ഥത്തെ യാതൊന്നും വഹിക്കുന്നില്ല. അർത്ഥത്തെ തേടി കണ്ടു പിടിക്കേണ്ടത്‌ അതിനെ അന്വേഷിക്കുന്നവന്റെ ചുമതലയാണ്‌. ദെറിദയും ഇത്‌ തന്നെ സ്ഫുടീകരിക്കുന്നു. അർത്ഥമുണ്ടാകുന്നത്‌ വ്യാഖ്യാനിക്കുമ്പോഴാണെന്നും വാക്കുകളെ സന്ദർഭത്തിൽ നിന്നു വിച്ഛേദിച്ച്‌ വേറിട്ട അർത്ഥത്തിനായി നാം ഇറങ്ങി തിരിക്കണമെന്നുമാണ്‌ ദെറിദ ഭാഷാശാസ്ത്രത്തിൽ ഇടപെട്ടുകൊണ്ട്‌ പ്രഖ്യാപിക്കുന്നത്‌. യഥാർത്ഥമായ അർത്ഥമേ ഇല്ല. നാം ആരായേണ്ട അർത്ഥമേയുള്ളു എന്നതാണ്‌ ദെറിദയുടെ നിലപാട്‌. ദൈവരാഹിത്യമെന്ന മുൻധാരണയിൽ ദെറീദയുടെ ചിന്ത ബന്ധിച്ചിട്ടിരിക്കുന്നതുകൊണ്ട്‌ നമുക്ക്‌ വ്യത്യസ്തമായിതോന്നും. എന്നാൽ ഉപനിഷത്തിൽ പറയുന്നതുപോലെയുള്ള അതീതമായ അർത്ഥത്തിനു തുല്യമായ ഒരു യാഥാർത്ഥ്യത്തിന്റെ അകന്നിരിക്കൽ ദെറിദയുടെ ചിന്തയും അംഗീകരിക്കുന്നുണ്ട്‌.

ഉപനിഷത്തിൽ ജീവിതദൃശ്യങ്ങളുടെയെല്ലാം ഉള്ളിൽ ഒരേയൊർത്ഥമേയുള്ളു. അത്‌ അതീതമായതാണ്‌. അപാരമായ ഏകത്വത്തിൽ നിന്ന്‌ വിഭിന്നമായ മറ്റൊരർത്ഥവുമില്ലെന്നാണ്‌ ഉപനിഷത്തിന്റെ നിലപാട്‌. ഏതൊന്നറിഞ്ഞാൽ എല്ലാം അറിയുമോ എന്നതാണ്‌ ചോദ്യം .അല്ലെങ്കില്‍ ഭാഷക്കുള്ളിൽ തന്നെ ഒരു വ്യാഖ്യാതാവിന്റെ ആവശ്യകതയിരിക്കുന്നു എന്ന്‌ ദെറിദ പറയുമ്പോൾ ഭാഷ മൗലികമായി യാതൊരു അർത്ഥത്തെയും സ്ഥാപിക്കുന്നില്ല എന്നാണ്‌ അര്‍ത്ഥം‌. ഒരു വ്യാഖ്യാനത്തില്‍ പല അർത്ഥങ്ങളുണ്ടാകാം. എന്താണോ ഉദ്ദേശിച്ചതു അത്‌ വ്യാഖ്യാനമാണ്‌ .‌. പറയുന്നതാകട്ടെ നേരത്തെ പലപ്പോഴായി പറഞ്ഞിട്ടുള്ള അർത്ഥങ്ങളുമാണ്‌. ഒരു നിശ്ചിതാർത്ഥം വേണമെന്നുള്ളവർക്ക്‌ താൽപര്യമുണ്ടാകും. അതേ സമയം വായിക്കുന്നവർക്ക്‌, കേൾക്കുന്നവർക്ക്‌ മറ്റൊരു അർത്ഥത്തെ സൃഷ്ടിക്കാനുള്ള അവസരവുമുണ്ട്‌. ഇതിലൂടെ ദെറിദ ജീവിത യാഥാർത്ഥ്യത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ ഭാഷാപരമായ അപനിർമ്മാണത്തിലൂടെ വ്യക്തമാക്കുകയാണ്‌. ജീവിതത്തിന്റെ അർത്ഥശൂന്യതയെ ആണ്‌ അദ്ദേഹം സ്പർശിച്ചത്‌. അതിനെ എതിരിടുന്നതിനു നാം പുതിയ അർത്ഥമുണ്ടാക്കുകയും ചെയ്യുന്നു.
post post modernism

Thursday, September 10, 2009

വത്സരങ്ങള്‍ കൊഴിയുമ്പോള്‍ -പാവപ്പെട്ടവന്‍




പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
കരിച്ച കിനാക്കളും കടപുഴുതുപോയ,
ജീവിതങ്ങളും വാതുക്കലേക്കായുന്നു .
ചിറകുകള്‍ മടങ്ങിയ ചരിത്രത്തിലേക്ക്
ചിതറിയ ഉടലുകളും, വാര്‍ന്ന കണ്ണീരും
പുകചുരുളുകളും ചേക്കേറുവാന്‍ കിതക്കുന്നു.
പിറകില്‍ വരണ്ടഭുമിയില്‍,
ഉയര്‍ന്നകടലില്‍,
ഉരുള്‍പൊട്ടിയ മാമലയില്‍
തേങ്ങലുകള്‍ കുടുങ്ങിയ
നെഞ്ചകവും ഉണര്‍ന്നിരിക്കുന്നു .
വെടിയേറ്റുമരിച്ച സ്വാതന്ത്ര്യ വിലാപങ്ങളും
അടിയേറ്റുചതഞ്ഞ അവകാശ സമരങ്ങളും
ആത്മാവറ്റു മറവിയിലേക്കു നീങ്ങുന്നു .
വിശ്വാസങ്ങള്‍ കവര്‍ന്ന കരിമരുന്നില്‍
പൊളിഞ്ഞ ദേവാലയങ്ങളില്‍ പിടഞ്ഞ
പ്രാണനുകളുമിനി പകയുടെ ഓര്‍മ്മയിലേക്ക്.
അതിര്‍ത്തികള്‍ പറഞ്ഞു അതിക്രമിച്ച
ഭീകരവാദത്തിന്റെ വെടിയൊച്ചകളില്‍
പൊലിഞ്ഞ ജീവനുകളും ക്ഷതമേറ്റമാനവും
തിരിച്ചുവരാത്ത യാത്രക്കായി പോകുന്നു .
കാഴ്ചകള്‍ പകര്‍ന്ന കാലമെടുക്കുന്നു
ആയുസ്സിന്‍റെ വിലയില്‍ ചേര്‍ത്തൊരു
നോവിന്‍റെ പിന്നില്‍ വളര്‍ന്നവര്‍ഷവും
കൂട്ടികിഴിക്കലുകളില്‍ കടലായി നഷ്ടവും,
ഒരുചെറു മുനമ്പായിനിക്കുമീ നേട്ടവും,
വര്‍ഷപിറവിയില്‍ പറഞ്ഞു നിര്‍ത്താം .

പത്ത് കവിതകള്‍-പകല്‍കിനാവന്‍




കോളേജില്‍ പഠിയ്ക്കുന്ന കാലത്ത് ഏതൊരു ചെറുപ്പക്കാരനെയും പോലെ
വിപ്ലവവും പ്രണയവും ചോരയില്‍ കലരാന്‍ തുടങ്ങുന്ന സമയത്ത് തന്നെയാണ്
എന്‍റെ ഉള്ളിലും കവിത ഉണ്ടാകുന്നത്. പിന്നീട് ജീവിതം മാറി മറിയുമ്പോള്‍
വിപ്ലവവും പ്രണയവും സ്വപ്നങ്ങളുമെല്ലാം രൂപം മാറി. കവിത എങ്ങോ പോയി.
പിന്നീട് വീണ്ടും കവിത മടങ്ങി വരുന്നത്‌ പ്രവാസ കാലത്താണ്,
നാടും അതിന്റെ ഓര്‍മ്മകളും മരുഭൂമിയില്‍ കൈവിട്ടു പോകാതെ സൂക്ഷിച്ചു വെച്ചത്
എന്തൊക്കെയോ കുറിച്ചിട്ട ഒരു നോട്ടു ബുക്കിന്റെ താളുകളിലാണ്.
പക്ഷെ പിന്നീടതിന് കൂടുതല്‍ ഗൌരവം വരുന്നത് ബ്ലോഗ്‌ തുടങ്ങുന്നത്തോട്‌ കൂടിയാണ്.
ഒരുപക്ഷെ ബ്ലോഗ്‌ എന്ന മാധ്യമം തന്നെ ആയിരിയ്ക്കും എന്നില്‍ കവിത
എന്ന ഒരു അംശം ഉണ്ടെങ്കില്‍ അത് കണ്ടെത്തിയതും പരിപോഷിപ്പിച്ചതും.
കവി എന്നൊരിയ്ക്കലും സ്വയം തോന്നിയിട്ടില്ലെങ്കിലും ഓരോ വരിയും
എഴുതുമ്പോള്‍ ഞാന്‍ അനുഭവിച്ചതെന്തോ അതെല്ലാം
അതേ തീവ്രതയില്‍ മറ്റാരൊക്കെയോ അനുഭവിയ്ക്കുന്നു.
ഒരുപാട് ദൂരത്തിരുന്നു ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത ഒരുപാട്‌ പേര്‍ ബന്ധുക്കളാകുന്നു.
അതുകൊണ്ടു തന്നെ ഈ കാലത്ത് കവിത ജീവിതം തന്നെ ആകുന്നു എന്നാണു എനിയ്ക്ക് തോന്നുന്നത്.
ഹൃദയത്തിന്‍റെ അടിത്തട്ടിലെവിടെയോ വീണു മറഞ്ഞു പോവുമായിരുന ഒരുപാട് ഓര്‍മ്മകളും
സന്തോഷങ്ങളും വേദനകളും പങ്കു വെയ്ക്കപ്പെടുന്നതിന്റെ അതിരില്ലാത്ത
ആഹ്ലാദമാണ് ഈ കവിതകളിലൂടെ എനിയ്ക്ക് കൈവരുന്നത്.
പകല്‍കിനാവന്‍

1. ഉറക്കം മുറിഞ്ഞവരുടെ തെരുവ്

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
അവ മാത്രം അറിയുന്നുണ്ടാവണം
ഉറക്കം മുറിഞ്ഞ-
രണ്ടു കണ്ണുകളിലെ ഏകാന്തത.

ചായപ്പെന്‍സിലുകള്‍ നിറയെ വരഞ്ഞ ഭിത്തികളില്‍
ചിത്രശലഭങ്ങള്‍ ഒരു ചിറകില്‍ കടലും
മറു ചിറകില്‍ മരുഭൂമിയും കൊണ്ട്
പറക്കുവാന്‍ കഴിയാതുറഞ്ഞു പോകുന്നു.

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ
അകന്നു പോകുന്നു,
വിജനമായ തെരുവും
നിശ്വാസങ്ങള്‍ മൂടിയ ഒരു മേല്‍ക്കൂരയും...
ജനാലക്കു പിന്നില്‍ മൌനത്തിന്റെ വിരലുകള്‍
ഭ്രാന്തിന്റെ ഇഴകള്‍ കൊണ്ട് ചിറകില്ലാത്ത
ഒരു പക്ഷിയെ തുന്നിയെടുക്കുന്നുണ്ട്.

എന്നിട്ടും, എന്‍റെ ദൈവമേ,
നഗരമേ, നക്ഷത്രമേ,
ഉറങ്ങാതിരിക്കുന്ന ഒരു കടലിനെ കണ്ടു-
നിനക്കെങ്ങനെ ഇതുപോലെ ഉറങ്ങാന്‍ കഴിയും?

2.

വീട് വാടകയ്ക്ക്

വാടക വീടുകള്‍ക്കെന്നും
മടുപ്പിന്റെ ഗന്ധമാണ്...


രാവും പകലും
കറുപ്പും വെളുപ്പുമായ്‌
ഇടകലര്‍ന്നു വീടുകള്‍
ഇടനാഴികളാകും ..

കനലായ്‌ എരിയുമടുക്കളയും
ബീഡി പുകയ്ക്കും ഉമ്മറവും
വാക്കുകളില്‍ പിണഞ്ഞു പിണങ്ങും...

എണ്ണ വറ്റിയ നിലവിളക്ക്
ഇറയത്തിരുന്നു കരിന്തിരിയോട്
പരിഭവം പറയും..

അഴികളില്ലാത്ത ജനാലകള്‍
ഉറങ്ങുന്നതും കാത്ത്
കിടപ്പുമുറി കാതോര്‍ക്കും,
ചാരുകസേര കാല്‍ നീട്ടിവെച്ച
വരാന്തയൊന്നു മുറിച്ചു കടക്കാന്‍

അടുക്കളയോട് ചേര്‍ന്ന ചരിപ്പില്‍
പല്ലുകളൊഴിഞ്ഞൊരു മോണ
മുറുമുറുപ്പിന്‍ തെറി
ചവച്ചു തുപ്പുന്നുണ്ടാകും..

ഭിത്തികളില്‍ ഉറഞ്ഞു കൂടിയ മൌനം
നിലാവിലേക്ക് നോക്കി മുഖം കറുക്കും...
പലതായ് ചിതറിയ ചില്ല് കൂട്ടിലേക്ക്
പല രൂപങ്ങള്‍, ഭാവങ്ങള്‍,
ശില്പങ്ങളാകും...

പിണക്കവും പരിഭവവും മുറുമുറുപ്പും
അടുക്കിവെച്ച് നട്ടുനനച്ച
തുളസിത്തറയും പിഴുതെടുത്ത്
മറ്റൊരു വാടക വീട്ടിലേക്ക്
പൂട്ടിയിറങ്ങുമ്പോഴാകും
പിന്നില്‍ താഴുകള്‍ക്ക്
കണ്ണ് നിറയുക

3.

പുഴക്കിപ്പുറം നില്‍ക്കുമ്പോള്‍
ഉള്ളില് ചോന്നും
പുറമേ നീലിച്ചുമിങ്ങനെ
എത്രനാള്‍ ഒഴുകിപരക്കും...
ഓളം കൊണ്ട് കണ്ണുചിമ്മി
പിന്നെയും കൊതിപ്പിക്കും...
നീന്തലറിയാത്ത എന്നെ
പ്രണയം കൊണ്ട്
എന്തിനാണിങ്ങനെ...?
നെഞ്ചിലൊരു മഴ പടര്‍ന്നാരവമാകും...
വരഞ്ഞിട്ടു പോകും പച്ചകുത്തിയ പോലെ...
ആനയും മയിലും മാറി മാറി ചിത്രങ്ങളാകും
അകമേ തകര്‍ന്നൊരു കല്ല്‌ സ്ലേറ്റ്.
കണ്ണ് നിറച്ചു ഓടി അകലും എകാന്തമൊരു മഴ,
പുഴയ്ക്കപ്പുറം ചെന്ന് പൂമരമാകും,
മാറുയര്‍ത്തി ചില്ല കുലുക്കി വിളിക്കും...
ആഴങ്ങളില്‍ ഒഴുകി മറിയുമ്പോഴും
മേലെ ഉള്ളു നിറഞ്ഞു ചിരിക്കും പുഴ.

കള്ളീ,
എനിക്ക് നീന്തലറിയില്ലല്ലോ..!
എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍...

4.

എത്ര തിരഞ്ഞിട്ടും...
ഓര്‍മ്മകളുടെ തുരുത്തിലേക്ക്
ആഴത്തില്‍ തുഴഞ്ഞു കയറാന്‍
ഒരു വാക്ക് തിരയുകയാണ്,
എത്ര തിരഞ്ഞാലും
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.

തിരച്ചിലിന്‍റെ ഉരുള്‍ പൊട്ടലില്‍
കുത്തിയൊലിച്ച് ഓര്‍മ്മകള്‍...
നെറികെട്ട ഒരു വെളുപ്പാന്‍ കാലം...
മണ്ണും, മലയും, വീടും, വേലിയും
കാഴ്ച്ചപോയ കടലു പോലെ,
ഉള്ളിലിന്നും ഇരമ്പി നില്‍ക്കുന്നു.
കണ്ണിമാങ്ങയും നെല്ലിക്കയും
പകുത്തുവെച്ച് കാത്ത കുപ്പിവളകള്‍
എത്ര ആഴത്തിലാകും മുറിഞ്ഞ് മാറിയത്...

എത്ര തിരഞ്ഞാലും,
അനങ്ങാപ്പാറയാകും ഓര്‍മ്മകള്‍.
ചിലനേരം ഒറ്റക്കാലില്‍
ചരിഞ്ഞുപോയ മുഖമൊന്നു
നേര്‍രേഖയിലാക്കാന്‍
കൈകള്‍ തിരയുന്ന നോക്കുകുത്തിയാകും ...

ഭൂതകാലത്തിന്റെ അറകള്‍ക്കുള്ളിലേക്ക്
എത്ര ആഞ്ഞു കുതിച്ചാലും
സങ്കല്‍പ്പങ്ങളുടെ ഭാവിയിലേക്ക്
നിരന്തരം വഴുതി മാറും...
മുറിഞ്ഞ് പോയ ഓര്‍മ്മകളില്‍ ചിലത്
എല്ലാറ്റിനുമൊടുവില്‍
അപൂര്‍ണ്ണമായ
മണ്ണിരയുടെ പുറ്റുകള്‍ പോലെ
അവിടവിടെ ഉയരുന്നുണ്ടാകും.
നിറംപോയ ആ മണ്‍ മണത്തിലും
എത്ര തിരഞ്ഞിട്ടും ,
വാക്കുകള്‍ അക്ഷരങ്ങളായി പിരിഞ്ഞു
പല ദിക്കിലേക്ക് മുറിഞ്ഞ വേരുകളാകും.

5.
വേരറ്റ നിലവിളികള്‍
കിഴക്കന്‍മല കയറിവരും
വെയിലിനൊപ്പം നിഴലുകള്‍
നീങ്ങിയും നിരങ്ങിയും...

ചിതല് തിന്നുപോയതിന്‍ ബാക്കിയില്‍
"ദൈവത്തിന്റെ സ്വന്തം"
ചൂണ്ടു പലക സാക്ഷി..

തേവരുടെ പാടത്ത് ഉഴുതിട്ട ഓരോ
കിതപ്പും നുര പതഞ്ഞു
വഴിയില്‍ വേദനയുടെ മുക്കറയാകും.

ഓരോ മടുപ്പിലും വീഴ്ചയിലും
നെടുകെ പിളര്‍ന്നു കൊള്ളിയാന്‍ പോലെ
കറുപ്പയ്യന്റെ ചാട്ട മുതുകില്‍
തീ വരയായി പടര്‍ന്നു കേറും.

കാലിയാക്കി കിഴക്കു പായുന്ന
തമിഴന്‍ലോറി പറത്തിയ പൊടിമണ്ണ്
എല്ലുന്തിവലിഞ്ഞ തൊലിപ്പുറത്തു
പാഴ് ജീവിതം പോലെ ചേര്‍ന്നുകയറും...

മഴയിലും വെയിലിലും വേരുറച്ചുപോയ
മൈല്‍‍കുറ്റികള്‍ കൈനീട്ടി തൊടാന്‍ വയ്യാതെ
കരുണയുടെ നെടുവീര്‍പ്പുകളായി
വഴിയോരം തറഞ്ഞു നില്‍ക്കും.

കാത്തു കാത്തിരിക്കും...
ഇടംകണ്ണിട്ടു നോട്ടമെറിയും...
ഉരുള്‍ പൊട്ടിയാലും പ്രളയമായാലും
ഉറച്ചുപോയൊരു കാരിരുമ്പ്
ഉരച്ചുതേച്ച് മൂര്‍ച്ച കൂട്ടി
ഉറക്കമൊഴിയും...
നരച്ചുവെളുത്തു വേരടര്‍ന്നുപോയ
ഒരു ജന്മം മുറിച്ചു
പല പൊതികളാക്കാന്‍...

നടന്നുതീര്‍ത്ത വഴികളില്‍
ചോര്‍ന്നുപോയ എതിര്‍പ്പുകള്‍
അവസാന യാത്രയെന്നറിയാതെയാകും
കൂര്‍ത്ത കത്തിമുനയിലേക്കൊരു
അനായാസ നടന്നുകയറ്റം...

ഒരു കബറടക്കമില്ലാതെ
മുറിവുകളായി പലയടുപ്പുകളില്‍
തിളച്ചു മറിയുമ്പോഴും
ഇരുകാലികളുടെ
നന്ദിയില്ലായ്മയുടെ രാഷ്ട്രീയം
ഇറച്ചി കഷണങ്ങളില്‍ നിലവിളികളാകും...
6.

കടല്‍ സാക്ഷിയാകും
ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...

കരയിലേക്ക് പിടിച്ചിട്ട മീനുകള്‍
ചെകിള ഇളക്കി തിരയെ വിളിക്കും
കടലിലേക്ക്‌ പോകാനായ്...

വെയില് കാണാന്‍ പോയ
പെണ്‍ മീനുകളെയോര്‍ത്ത്
ആഴങ്ങളില്‍ തിരയിളക്കമുണ്ടാകും...

തിരയില്‍ കാമം വിതയ്ക്കുന്ന
കഴുകനെയോര്‍ത്ത്
കടലില്‍ വലിയ മീനുകള്‍
ഉറക്കമൊഴിയും..

കരയില്‍ പിടയ്ക്കുന്ന മീനുകളുടെ
കരിമഷിയും ചാന്തുപൊട്ടും പടര്‍ന്നു
തീരം കറുത്തു പോകും ...

വലക്കണ്ണി പൊട്ടിച്ചു
തിരികെയെത്തിയ മീനുകള്‍
ഒച്ച കുഴഞ്ഞ നാവുകള്‍ കൊണ്ട്
ഇളകിപ്പോയ ചെതുമ്പലുകളും
മുറിഞ്ഞു പോയ ചിറകുകളും
കാട്ടിക്കൊടുക്കുന്നുണ്ടാകും...

ഒരുനാള്‍ കടലിലുള്ള മീനുകളെല്ലാം
തിര തുളച്ചു കരയിലെത്തും...
വലയെറിഞ്ഞ കൈകള്‍ കൊത്തിയെടുക്കും...
മഷി പടര്‍ത്തിയ ചുണ്ടുകള്‍ മുറിച്ചെടുക്കും...
കാമം കലര്‍ന്നുചുവന്ന കണ്ണുകള്‍ തുരന്നെടുക്കും...

ഒരിക്കലും അടങ്ങാത്ത
കലാപക്കടലാകും തീരം...
7.

കാലം ചുളിവുകളിട്ട ചുവരുകള്‍ക്കുള്ളില്‍...!
ഒരു നിമിഷത്തിന്റെ ആത്മകഥ
ഒരു കാലഘട്ടം മുഴുവനിരു‌ന്നു
വായിച്ചാലും തീരാത്ത പോലെ ...
അര്‍ത്ഥമില്ലാത്ത വാക്കുകള്‍ കൂട്ടി വെച്ച്
എഴുതി തീരാറായ മഹാകാവ്യങ്ങള്‍
ചിതറി കിടക്കുന്നിടം...

അലറിയൊഴുകിയ കടലിന്റെ മേല്‍
പലവഴി തിരിഞ്ഞ ഓളങ്ങളെ
ഒരു തിരയില്‍ കോര്‍ത്ത കപ്പലോട്ടം
ഇല്ലാത്ത ദിശായന്ത്രങ്ങളില്‍ തട്ടി
കൊടുങ്കാറ്റിലലിയാനായ് ഒരു വേള
ഓര്‍ത്തു പോയിരിക്കാം...

ചുറ്റും കാഴ്ചകള്‍ മങ്ങിയ കണ്ണുകള്‍
പെറ്റു പേറിയ കഥകള്‍ പറയും ...
ഒതുക്കി വെച്ച കഥ കൂട്ടുകളില്‍
വെയില്‍ വരച്ച മുട്ടകള്‍ വിരിയുന്നതും
കാത്ത് കുറെ വേഷമില്ലാത്ത രൂപങ്ങള്‍...

വേനല്‍ച്ചൂട് വീണു കരിഞ്ഞ
പാടങ്ങള്‍ക്കു നടുവില്‍ വരണ്ടു കിടന്ന
നടവരമ്പുകള്‍ കരുണയുടെ കാല്പാടുകള്‍
ഇനിയെങ്കിലും പതിയുമെന്ന്
ഒരു മാത്ര നിനച്ചിരിക്കാം...

ഇരുളടഞ്ഞ ജീവന്റെ നാരുകള്‍
ഇഴചേര്‍ന്നു മങ്ങിയ ഇലയില്‍നിന്ന്
വാരിയെടുത്ത ചോറുരുളകളില്‍
വീണുടഞ്ഞ കണ്ണുനീരു പകര്‍ന്ന
ഉപ്പിന്റെ നീറ്റല്‍ ഇല്ലാതിരുന്നെങ്കിലെന്ന്
ഒരിറ്റു നേരം കാതോര്‍ത്തു പോയിരിക്കാം...

ഒരിടത്തേക്കും മാറ്റപ്പെടാനാവാതെ
വെളിച്ചം ചുറ്റിഎറിഞ്ഞ
വിളക്കിന്റെ വീടായിരിക്കാം
മേല്‍ക്കൂരകളില്ലാതെ പിണക്കത്തിന്‍
പേമാരിയില്‍ കുതിര്‍ന്നൊലിച്ചത്...

ഇരുട്ട് മൂടിയ അഴികള്‍ക്കിടയിലൂടെ...
നോട്ടമെറിയുന്നുണ്ടാവണം
അടര്‍ന്നു വീഴാറായ പ്രാണനുകള്‍...
ഉറങ്ങാന്‍ മറന്ന രാവിന്റെ
നിഴലുകള്‍ക്കിടയില്‍ മറഞ്ഞിരുന്ന
പ്രതീക്ഷകള്‍ക്കായ്...

മുന്നില്‍ വഴി എരിഞ്ഞുതീര്‍ന്ന
ആരൊക്കെയോ ഇനിയും വരും...
ചിലര്‍ പോകും ഒന്നും പറയാതെ പറഞ്ഞിട്ട്...
വഴി മാഞ്ഞുപോകാം അവര്‍ക്ക് പിന്നില്‍...
ആരുമില്ലാത്തവര്‍... ആര്‍ക്കും വേണ്ടാത്തവര്‍...
ആര്‍ക്കൊക്കെയോവേണ്ടി...!

ഒരു പേരിന്നു പോലും ദയ വെടിഞ്ഞു
കാലം ചുളിവുകളിട്ട ചുമരുകള്‍ ചേര്‍ന്നു
വെളിച്ചം സദാ മറച്ചിടം...

8.

ഇനി പുതിയ സൃഷ്ടി ആകാം
നിന്നു പോയ സമയ സൂചികള്‍ക്കും
തുരുമ്പെടുത്ത അച്ചുതണ്ടിനും താഴെ
വെയിലടര്‍ന്നു മാറി... ഒരു നിമിഷം...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയും
എതിര്‍ദിശയിലോടിയ ഓര്‍മ്മകളും
പെട്ടെന്ന് നിശ്ചലമായി...

മുദ്രാവാക്യത്തിനും പ്രാര്‍ത്ഥനക്കും
ഉയര്‍ത്തിയ കയ്യുകള്‍
ആകാശത്തേക്ക് നോക്കി തറഞ്ഞു നിന്നു...

നേരറിയാതെ ആരവമിരമ്പിയ ജാഥയും
അതറിയാതെ അലറിയടുത്ത കടലും
നിശബ്ദം,നിശ്ചലം.

പറന്നുയര്‍ന്ന പട്ടവും അതിലുമുയരത്തില്‍
ആഹ്ലാദം പറത്തിയ കുട്ടിയും
ഉറക്കത്തില്‍ മാനഭംഗപ്പെട്ട പാവക്കുട്ടിയും
വിശപ്പിന്റെ പാട്ടില്‍ ഈണം തിരഞ്ഞവളും
പാതിയില്‍ ചലനമറ്റു.

നിര്‍വികാരതയുടെ വിരല്‍ പതിഞ്ഞ കാഞ്ചിയും
പാഞ്ഞുപോയ വെടിയുണ്ടകളും
ചിതറിയോടിയ ജനക്കൂട്ടവും നിശ്ചലം.

വയറുപിഴക്കാന്‍ തുണിയുരിഞ്ഞവളും
പുരനിറഞ്ഞ മകള്‍ മറ്റൊരു ശരീരം
എന്നറിഞ്ഞവനും ഒരു നിമിഷം ചലനമറ്റു.

ശവമടക്കിനും താലികെട്ടിനും കൂടിയവര്‍,
വഴിവക്കിലെ അപകട കാഴ്ചയില്‍
കൂട്ടമായവര്‍,ഒറ്റ നില്‍പ്പ്, വേഗമറ്റ്..

ശില്‍പം തന്നെ ശില്പിയുടെ മനസ്സിനപ്പുറം
കൊത്തി വെക്കുന്നതിന്‍ മുന്‍പേ...

ദൈവം, ഭൂമിയെ അതിഥിമുറിയിലെ
ചില്ലിട്ട അലമാരയില്‍ എടുത്തു വെച്ചു...!

9.
പിറവി

അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...

നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...

തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...

പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...
അടുപ്പങ്ങളില്‍ നിന്നും
ഊതിക്കാച്ചിയ അകലങ്ങളിലേക്ക്
നിലാവിന്റെ നേര്‍ത്ത വെളിച്ചത്തിന്റെ
സാക്ഷിപത്രം....
കപട സ്നേഹത്തിന്റെ നിറക്കൂട്ടുകളില്‍
കാമം കത്തി ജ്വലിച്ചു
നനഞ്ഞു നാറിയ പുതപ്പിനുള്ളില്‍
വിരസതയുടെ കറുത്ത മുത്തുകള്‍
തുന്നി പിടിപ്പിച്ചു...
നാണത്തോടെ ഓടിയടുത്ത
അവളുടെ പിറകെ
ഒരു നൂറായിരം നോട്ടം
കൂട്ടത്തില്‍ ഒരുവന്‍ ഇരുളില്‍
കൊറ്റിയെ പ്പോലെ പറന്നിറങ്ങി
കൊത്തിഎടുത്ത് പറന്നു പോയ്...
തന്മാത്രകളും കണികകളും
ഒരു തനിയാവര്‍ത്തനം പോലെ
കുത്തി നോവിച്ചും നുള്ളി നോക്കിയും
വഴക്കടിച്ചു പിരിഞ്ഞു...
പെയ്തു തോര്‍ന്നു നിശബ്ദമായ
അവസാന യാമത്തില്‍ പൊട്ടിമുളച്ച
ഒരു നേര്‍ത്ത ഹൃദയ മിടിപ്പ്
ഇരുണ്ടു കൂടിയ ആകാശത്തിലെവിടെയോ മറഞ്ഞ
ഒരു താരത്തിന്റെ ആത്മാവിനോട് കൂട്ടം കൂടി
ഭ്രൂണ ജലത്തിനുള്ളിലെ
വീര്‍പ്പുമുട്ടലുകല്‍ക്കിടയിലൂടെ
അകലുന്ന അടുപ്പങ്ങളെ ചേര്‍ത്തുവെക്കാന്‍
പേറ്റുനോവിന്റെ അര്‍ത്ഥമറിയാതെ
വേനല്‍ച്ചൂടിന്റെ ആഴങ്ങളില്‍
പെയ്തിറങ്ങിയ പേമാരിയായി
ഒരു പിറവി കൂടി...

10.
റെയില്‍പാളം
ഉച്ചവെയിലില്‍ നെഞ്ച് പൊള്ളി കിടന്ന
പാറക്കൂട്ടങ്ങളില്‍ കാല് നീട്ടി വെച്ചു
യാത്രക്കാരന്റെ പ്രതീക്ഷകള്‍ പോലെ
റെയില്‍പാളം മലര്‍ന്നടിച്ചു കിടന്നു.
പാട്ടു പാടി കൂവി വിളിച്ചു
മലവും മൂത്രവും മുഖത്തു വാരിയിട്ട്
പലരു കയറിയിറങ്ങി...
തെരുവ് തെണ്ടിയുടെ ഉള്ളു പോലെ
ഉരുക്കായിരുന്നു മനസ്സു നിറയെ...
വന്നവനൊക്കെ എന്തൊക്കെയോ
അലറി വിളിച്ചു പറഞ്ഞിട്ടും
ഒന്നും കേള്‍ക്കാത്ത പോലെ
നീണ്ടു വളഞ്ഞു കിടന്നു കൊടുത്തു...
ദൂരേക്കുള്ള നോട്ടത്തില്‍
അടുപ്പം കൂട്ടിയും
അകലം കുറച്ചുമിരുന്നു...
യാത്ര പറയലുകളുടെയും
വേര്‍പാടുകളുടെയും
വഴി പിരിഞ്ഞ
സൌഹൃദങ്ങളുടെയും
ഒത്ത നടുവില്‍
ചൂളമടിച്ചു പറന്ന-
നേര്‍ത്ത നൊമ്പര കാഴ്ച്ചകള്‍ക്കിടയിലൂടെ
ഒത്തിരി കാണാ കഥകളും കണ്ടു മടുത്ത്
ഒരിക്കലും ഒന്നു ചേരാനാകാതെ
ആത്മഹത്യാ മുനമ്പില്‍
അടുത്തവന്റെ ഊഴത്തിനായ്
മലര്‍ന്നടിച്ചു കിടന്നു...

പകല്‍കിനാവന്‍ daYdreaMer

http://entepakalkinavukal.blogspot.com/
http://persuasivemannerism.blogspot.com/
http://everywherepixels.blogspot.com/

shijusbasheer@gmail.com
Mob: +971506854232

Shiju S Basheer
Editor&Animator
Montage TV Productions.
P O Box. 38161
Dubai, UAE.