പിതാവിന്റെ പേരില്ലാതെ ഒരു നിലനില്‍പ്പ് ഇല്ലെന്നായപ്പോള്‍ അമ്മയോട് ചോദിച്ചു .ഒരു മനുഷ്യന് ഉണ്ടായതാണ് നീ എന്നായിരുന്നു ഉത്തരം.നിയും ഒരു മനുഷ്യനായി ജിവിക്കണം എന്നും പറഞ്ഞു തന്നു.അന്ധനും ,ബധിരനും,മൂകനും,ആയ മനുഷ്യന്‍ എന്ന് പറഞ്ഞത് മാത്രം മനസ്സിലായില്ല.
പിന്നിട് ഒരു മനുഷ്യനായി ജീവിക്കാന്‍ വിഫലശ്രമം നടത്തി മാനസികമായി പതറിയപ്പോള്‍ തൊപ്പി വെച്ച ചിലര്‍ നിര്ധേസിച്ച്ച്ചു തൊപ്പി വെക്കാന്‍ .തൊപ്പി വെച്ചു പക്ഷെ ചെന്ന് കയറിയത് ശൂല മേന്തിയവരുടെ ഇടയിലെക്കായിരുന്നു. ശൂല ത്തില്‍ കുത്തി ഉയര്‍ത്തിയ തൊപ്പി ഉപേക്ഷിച്ചു കാവി ഉടുത്തു .പക്ഷെ ശൂല വും പിടിക്കണം എന്നതായിരുന്നു ധര്‍മ സങ്കടം .
അപ്പോഴാണ് നിലനില്‍പ്പും നിത്യ രക്ഷയും വേണമെങ്കില്‍ കുരിശിനെ അനുഗമിക്കാനുള്ള പ്രലോഭനവും ആയി ആരോ വന്നത്.ഒരു കവിളത്ത് അടി കൊണ്ടാല്‍ മറ്റേ കവിളും കാണിച്ചു കൊടുത്താല്‍ ശാന്തിയുംസമാധാനവും കിട്ടുമെന്നും.ജിവിചിരിക്കുംപോള്‍ കിട്ടാത്ത ശാന്തിയും സമാധാനവും മരണ ശേഷം കിട്ടും.
എന്നാല്‍ മറ്റേ കവിളത്തും അടി വിണപ്പോള്‍ അമ്പരന്നു.എതിര്‍ക്കാനും പ്രതികരിക്കാനും നോക്കി. പക്ഷെ എല്ലാം ഒരു നിഴല്‍ യുദ്ധം .! പിന്നിട് ഒരു ദേശാടനക്കാരനായി ചെന്നെത്തിയതോ പകല്‍ വെളിച്ച്ചത്ത്തിലും കണ്ണടച്ചു തപ്പി തടയുന്ന ചില മുഖം മൂടികളുടെ ഇടയില്‍.
പരസ്പരം തിരിച്ചറിയാത്ത അവര്‍ കൊന്നും മരിച്ചു കൊണ്ടും ഇരുന്നു.
ഒടുവില്‍ മനുഷ്യന്‍ ആവണമെങ്കില്‍ അന്ധനും,ബധിരനും,മൂകനും,ആവണമെന്ന് പറഞ്ഞ അമ്മയെ അന്വേഷിച്ചു ജനിച്ചു വളര്‍ന്ന വിടിരിക്കുന്ന തെരുവിലേക്ക് പോയി.പക്ഷെ അവിടെ ജീവനില്ലാത്ത മൂര്‍ത്തികളെ പ്രതിഷ്ടിച്ച പലതരം ആരാധനാലയങ്ങള്‍ അല്ലാതെ വിടുകള്‍ ഉണ്ടായിരുന്നില്ല .