ജാഹ്നവി
ജാഹ്നവിയുടെ കത്തുകണ്ട് മനസ്സ്
അസ്വസ്ഥമായീ.നീണ്ട രാവുകള്‍
അവള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടും
നീണ്ടപകലുകള്‍ അവള്‍ക്കായി നീക്കി
വച്ചിട്ടും ഫലമില്ലാതാകുന്ന ചിന്തകള്‍
മനസ്സിനുള്ളില്‍ നെരിപ്പോടു സൃഷ്ടിച്ചു.
ഓഫീസ് ജോലിതല്‍ക്കാലം മാറ്റിവച്ച്
യാത്രതുടരാന്‍ തുടങ്ങുമ്പോള്‍ മറ്റൊന്നും
മനസ്സില്‍ തോന്നിയില്ല.
കിട്ടിയ വണ്ടിയില്‍ കയറി ബാംഗ്ലുര്‍ക്ക്
തിരിക്കുമ്പോഴും അവിടെ നടക്കുന്ന
കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള
കരുത്ത് മനസ്സിന് ഉണ്ടാകേണമേയെന്ന്
പ്രാര്‍ത്ഥിക്കയായിരുന്നു.
വര്‍ഷങ്ങളായി ഒരു ക്ലാസ്സില്‍ പഠിച്ച
സഹോദരങ്ങളെക്കാളും അടുപ്പമുള്ളവര്‍
കൊണ്ടുംകൊടുത്തും,ഇണങ്ങിയും പിണങ്ങിയും
ഒരേദിശയില്‍ ചിന്തിച്ച ,ഒരേ നാട്ടുകാര്‍.
അന്യനാട്ടിന്റെ ചുറ്റുപാടില്‍ കൂടുതല്‍
അടുപ്പം ഞങ്ങള്‍ തമ്മിലായിരുന്നു.
അവസാനം പത്രത്തില്‍ ജോലികിട്ടി
പിരിഞ്ഞുപോകുമ്പോള്‍,അവളെ
പിരിയാന്‍ കഴിയില്ലെന്ന് മനസ്സ്
പറയുമ്പോഴെല്ലാം സ്വയം തിരുത്തി.
അവള്‍ തന്റെ ആരാണ്?
ഏതോ ഒരു അജ്ഞാത തീരത്തു വച്ചു
കണ്ട അജ്ഞാത സുഹൃത്ത്.അതിലുപരി
തന്റെ ആരുമാകാന്‍ അവള്‍ക്ക് ഒരിക്കലും
കഴിയില്ലെന്ന നഗ്ന സത്യം ഉള്ളിലെ മോഹങ്ങളെ
തടഞ്ഞു നിര്‍ത്തി.
ക്ലാസ്സ് കഴിഞ്ഞ് വെറുതെ ഇരിക്കുന്ന
സമയങ്ങളില്‍ ഞങ്ങള്‍ പലതും സംസാരി
ക്കുന്ന കൂട്ടത്തില്‍ പ്രണയവും വന്നുപെടാ
റുണ്ട്.എന്നാല്‍ മുഖം ചുമന്ന് തിരിഞ്ഞിരിക്കു
ന്ന അവള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ
എന്ന് ഞാന്‍ ഒരിക്കലും തിരക്കിയിരുന്നില്ല.
അവള്‍ എന്നോടുംഅതുപോലെതന്നെയായിരുന്നു.
ഒരിക്കലും എന്റെ മനസ്സ് തുറന്നുകാണാന്‍
ശ്രമിച്ചിരുന്നില്ല.
നിലനിറത്തിലെ സില്‍ക്ക് സാരിയില്‍ അവള്‍
കടലുപോലെ സുന്ദരിയായിരുന്നു.
കണ്ണുകള്‍ പിന്‍ വലിക്കാന്‍ ആവാതെ ഞാന്‍
എന്റെ നോട്ടം ആകാശത്തെ നക്ഷത്രങ്ങളില്‍
ഒതുക്കുമ്പോഴും അവള്‍ എന്റെ വിലകുറഞ്ഞ
ഷര്‍ട്ടിന്റെ പൊട്ടിയ ബട്ടനുകളുടെ കണക്ക്
കൃത്യമായി കണ്ടുപിടിച്ച് കഴിഞ്ഞിരിക്കും
തുറന്നുപറയാന്‍ കഴിയാത്രഒന്നും ഞങ്ങളില്‍
നിലനിന്നിരുന്നുമില്ല.
മൂടിവയ്ക്കപ്പെട്ട പലതും മനസ്സില്‍ ഞാന്‍
കുഴിച്ചുമൂടിക്കഴിഞ്ഞിരുന്നു.
ഞാന്‍ ആരാണെന്ന് അവള്‍ അറിയുന്നു.
അവള്‍ ആരാണെന്ന് ഞാനും.
ഒരു രേഖയുടെ ചലനത്തില്‍പോലും
തന്നിലെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍
ഞാന്‍ എന്നും മോഹിച്ചിരുന്നു.
അവള്‍ ജാഹ്നവി...
എന്റെ പാപം ഒരിക്കലുംഎറ്റുവാങ്ങാന്‍
ഇടവരാതിരിക്കട്ടെ.പ്രിയപ്പെട്ട മോഹമായ്
ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പിരിയാത്ത
വേദനയായ് അവള്‍ എന്നില്‍നിറഞ്ഞുനിന്നു.
ഓടുന്ന വണ്ടിയില്‍,അതിവേഗതയിലോടുന്ന മനസ്സു
മായ് ഞാന്‍ കാത്തിരുന്നു.ഒന്നുവേഗം അവളെക്കാണാന്‍.
ബാംഗ്ലൂരില്‍ ഇറങ്ങിയപ്പോള്‍ മനസ്സ് ആശങ്കാകുലമാ
യിരുന്നൂ. അവള്‍?
നിശബ്ദമായ വഴികളിലൂടെ വിജനതയെത്തേടിത്തളര്‍
ന്ന മനസ്സും ,ശരീരവും അവള്‍ വലിച്ചെറിഞ്ഞ്
കളഞ്ഞിട്ടുണ്ടാകുമോ?
ഒന്നും പ്രവചിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ?
വീട്ടു പടിക്കലെത്തിയപ്പോള്‍ തന്നെക്കാത്തു നില്‍ക്കുന്ന
ജോലിക്കാരന്‍.ഒന്നും പറയാതെ ഉള്ളില്‍ കയറി.
പുറകേ അയാളും.
വീടി്ന്റെ താക്കോല്‍ കൈയില്‍ തന്ന് പോകാന്‍ തയാറാ
കുന്ന അയാളോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
എങ്കിലും,അയാള്‍ പറഞ്ഞു.
“ഇപ്പോള്‍ കണ്ണുതുറന്നു.സാറിനെ അന്യേഷിച്ചു.“
മുഖത്ത് പലതും എഴുതിവച്ചതുപോലെ അയാള്‍
എന്റെ മുഖത്തുതന്നെ നോക്കിനിന്നു.
നീണ്ടമൌനത്തിനൊടുവില്‍ അയാള്‍ പോയി.
വേഷം മാറി.പുറത്തു പോകുമ്പോള്‍ ഹോസ്പിറ്റ
ലിലെ അവളുടെ അവസ്ഥയെക്കുറിച്ചായിരുന്നില്ല
ചിന്ത.അവളുടെ മുഖത്തുനോക്കി എന്തു ചോദി
ക്കുമെന്നായിരുന്നു.
അകലെവച്ചേ അവള്‍ എന്നെ ക്കണ്ടതുപോലെ
ചിരിച്ചു.കിടക്കയില്‍ എണീറ്റിരുന്ന് പുറത്തെ
കാഴ്ച്ചകാണുന്ന അവള്‍ ഒന്നും സംഭവിച്ചതായി
ഭാവിച്ചില്ല.പതിവുചിരി.പതിവു പോലെ കൈവീശി
സ്വാഗതം ചെയ്തു.
“ഹായ്,ശ്രീ....“
ഞാന്‍ നടന്നുചെന്ന് അവളുടെ വീശിയകൈകളില്‍
തൊട്ടു.അതുവരെ ഞാന്‍ സംഭരിച്ചുവച്ചിരുന്ന
ധൈര്യമെല്ലാം ചോര്‍ന്നുപോയതുപോലെ.
ബെഡില്‍ അടുത്ത് ചേര്‍ന്നിരിക്കുമ്പോള്‍
എന്തുപറഞ്ഞു തുടങ്ങണമെന്നറിയാതെ
വിഷ്മിച്ചു.
കുറിപ്പുകളൊക്കെ വായിച്ചോ?
മറുപടിപറയാനാകാതെ അവളുടെ
മുഖത്തുനോക്കിയിരുന്നു.
വായിച്ചതൊക്കെയും മനസ്സില്‍ വീണ്ടും
തെളിഞ്ഞു.....
“ഞാനൊരു ഉഗ്രവിഷം വമിക്കുന്ന സര്‍പ്പ
മാണെന്ന് ധരിക്കുമ്പോഴും,എന്നിലെ
നിലനില്‍പ്പിനെ ഞാന്‍ ഭയപ്പെടുന്നു.എനിക്ക്
ഒരായിരം വിഷസ്രോതസ്സുകളുണ്ട്.എന്നാല്‍
അവയില്‍ നിന്നും ഒരിക്കല്‍ പോലും വിഷം
പുറത്തു വരുന്നില്ല.ഉദരം ഭൂമിയില്‍ ഉരഞ്ഞു
നീറുമ്പോഴുംഞാന്‍ സ്വയം വേദന കടിച്ചമര്‍ത്തുന്നു.“
ഞാന്‍ ആവരികളെ വീണ്ടും വീണ്ടും മനസ്സില്‍
നുറുനൂറാവര്‍ത്തി വായിച്ചു.
അടുത്ത വരികളും ഞാന്‍ മനപ്പാഠമാക്കിവച്ചിരുന്നു.
“ആകാശത്ത് ഉദിച്ച അനേക നക്ഷത്രങ്ങള്‍.
അവയില്‍ എന്നെനോക്കി നില്‍ക്കുന്ന ഒരേ
ഒരു നക്ഷത്രം,അത് അവനായിരുന്നു.
അവന്‍ കണ്ണുചിമ്മുന്നുണ്ടായിരുന്നു.
പുഞ്ചിരിക്കുന്നണ്ടായിരുന്നു.എന്നോടൊപ്പം
സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.“
ആരാണവന്‍?
“തോരാത്ത മഴയത്തും,ഇരുളിലും,
കുളിരിലും,എന്നെച്ചേര്‍ന്നിരുന്ന് കിന്നാരം
പറയുന്ന എന്റെ ആത്മാവുതന്നെയാണോ?
നോമ്പു്നോറ്റിരുന്ന ഒരു രാത്രിയില്‍;
ഉഗ്രമായ മഴക്കാറ്റില്‍ മേഘങ്ങളില്‍ ഒളിച്ച
അവനെ ഞാന്‍ തേടുകയായിരുന്നു.
മനസ്സിന്റെ മറവിയില്‍,എന്നോട് യാത്രപോലും
പറയാതെ അവന്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
രാത്രിമുഴുവന്‍ കാത്തുനിന്ന ഞാന്‍ പേമാരി
ക്കൊടുവില്‍,അവന്റെ കണ്ണീര്‍ മഴത്തുള്ളികളായി
എന്നോട് വിടപറയുന്നത് കണ്ടു പൊട്ടിക്കരഞ്ഞു.“
ഞാന്‍ അവളെ നോക്കി.
എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ശ്രമിക്കുന്ന ജാഹ്നവി--
ഞാനും ആകണ്ണുകളിലേക്ക് നോക്കി.
അവന്‍ ആരായിരിക്കാം?
അവളുടെമാത്രം ശ്രീയെന്ന ,
ശ്രീനിയായ ഞാന്‍ തന്നെയാണോ?
പതുക്കെ അവളുടെ നെറ്റിയില്‍ തലോടുമ്പോള്‍
ഒരുകൊച്ചുപെണ്‍കുട്ടിയെപ്പോലെ അവള്‍
തലകുനിച്ച് ,മുഖം മറച്ചിരുന്നു.
ഒരുരാത്രി
രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ
അവള്‍ ഉറക്കമുണര്‍ന്നുനോക്കി. ഇന്നലെ
എഴുതാന്‍ മറന്ന കുറെ കുറിപ്പുകള്‍ഇന്നെ
ങ്കിലും തീര്‍ക്കണം.ഇല്ലങ്കില്‍ നാളെഅതും
ഒരു കുടിശ്ശിക ആയി തുടരും.
ഉറക്കമുണര്‍ന്നുകിടക്കുന്ന ഭര്‍ത്താവിനെ,
വീണ്ടുമുണര്‍ത്താതെ അവള്‍ കമ്പ്യൂട്ടറിനു
മുന്നിലിരുന്നു.എഴുതിത്തുടങ്ങിയപ്പോള്‍
അല്പം സമാധാനം. ഒരിടവേള;
ചാറ്റ് ലിസ്റ്റില്‍ അതാ,പച്ചവെളിച്ചം;
ആരൊക്കെയോ,തന്നെപ്പോലെ ഇടവേള
നോക്കിനില്‍ക്കുന്നു.
സമയം കളയാതെ, ഒരു കുശലാന്യേഷണം;
രാത്രിയുടെ നിശബ്ദതയില്‍ കണ്ടിട്ടില്ലാത്ത
ഏതോ സുഹൃത്തിന്റെ പരാതിയും,പരി
ഭവങ്ങളും,തന്നെനോക്കി പൊട്ടിച്ചിരിക്കുകയും
വേദനിപ്പിക്കുകയും ചെയ്യുന്നത് കണ്ട്
അത്ഭുതം തോന്നി.ഹോ...സമയം പോയത്
അറിഞ്ഞില്ല.അപ്പോള്‍ ബൈ.....
വീണ്ടും എഴുതിത്തുടങ്ങീ.
വരികള്‍ക്ക് കൂടുതല്‍ മുനയുള്ളതുപോലെ!
മനസ്സിലെ വികാരങ്ങളെല്ലാം എഴുത്തില്‍
തെളിഞ്ഞുവരുന്നുവോ?
ഭാര്യ ഉണരുന്നതും,എണീറ്റുപോകുന്നതും,
കണ്ണടച്ചുകിടന്നു, കണ്ട ഭര്‍ത്താവ് പതുക്കെ
പുതപ്പുമാറ്റി എണീറ്റു.അവള്‍ വരാന്‍
മണിക്കൂറുകള്‍ വൈകുമെന്ന് അയാള്‍ക്കറിയാം.
എഴുതാന്‍ കുറെക്കാണുമെന്നും.എഴുത്ത് കാരി
യായ ഭാര്യ!
ഉറക്കം നഷ്ടപ്പെട്ടുകിടക്കുന്നതിലും
ഭേദം മറ്റുവല്ലതും?
അടുക്കളയിലെ കതകുതുറന്ന് ഫ്രിഡ്ജിലെ തണുത്ത
വെള്ളം കുടിക്കാന്‍ പറ്റിയ സമയം.
ശരീരം ചൂടുപിടിച്ചാല്‍ ഉറക്കം നേരെയാവില്ല.
പതുക്കെ നടക്കുമ്പോള്‍ പച്ച വെള്ളം കട്ടുകുടിക്കുന്ന
ഒരുപാവം മനുഷ്യനായിരിക്കാന്‍ മനസ്സ് അനുവദി
ക്കുന്നില്ലായിരുന്നു!
അടുക്കളമൂലയിലെ പഴയ പായില്‍കിടക്കുന്ന
വാസനസോപ്പിന്റെ മണം അങ്ങോട്ട് ആകര്‍ഷിച്ചു.
സോപ്പുപൂശിഒന്നുകുളിച്ചശേഷം ആരുമറിയാതെ
തിരിച്ച് ബെഡ് റൂമില്‍ എത്തിയപ്പോഴും എഴുത്തു
മുറിയിലെ വെളിച്ചം കണ്ണുപൊത്താതെ
ചിരിക്കുന്നുണ്ടായിരുന്നു.
അപ്പുറം രണ്ടുമുറികളിലായി രണ്ടുമക്കള്‍.
ഉറക്കത്തില്‍ എഴുനേറ്റിരിക്കാന്‍ മടിയാണെങ്കിലും
ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തില്‍
മൂത്തമകന്‍ മൊബൈല്‍ ഫോണിന്റെ
മുഖത്ത് ചുംബിച്ച്കിന്നരിക്കുന്നു.ഉറങ്ങാന്‍
പാടുപെടുന്നു.
നിശബ്ദതയുടെ രാത്രിയില്‍,ചീവീടുകളുടെ
കരച്ചിലിനൊപ്പം നീണ്ടനിദ്രയെപ്രാപിക്കാന്‍
ശ്രമിക്കുന്ന്മകള്‍,ഇത് അവസാനരാത്രിയാണെന്നുറപ്പിച്ച്,
അതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു!
സ്വാതന്ത്ര്യം, സുന്ദരരൂപം ധരിച്ച് വീര്‍പ്പിച്ച
ഉദരത്തെപരീക്ഷിക്കുന്നു. അവളുടെ മനസ്സ്
അപ്പോള്‍അടുത്ത ജന്മത്തിന്റെ അറിയായി
ടങ്ങളിലേയ്ക്ക് കുതിക്കുകയായിരുന്നു.
അപ്പോഴും,മാളികവീട്ടിന്റെമുറ്റത്ത് ഇരു
മ്പഴിക്കൂട്ടില്‍ ടൈഗര്‍ എന്ന കാവല്‍
നായ ആര്‍ക്കുകാവല്‍ നില്‍ക്കണമെന്ന
റിയാതെ ഓലിയിട്ട് പ്രതിഷേധിക്കുന്നു
ണ്ടായിരുന്നു!
--------------
എന്തെഴുതണമെന്നറിയാത്ത വരികളില്‍
എന്തെങ്കീലുമൊക്കെ കുത്തിക്കുറിക്കാന്‍
പ്രയാസപ്പെടുന്ന കൈകള്‍ക്ക്,ശക്തിയില്ലാ
ത്തതുപോലെ അവള്‍ വിഷമിച്ചു.
അകമറിയാതെ പുറമറിയാന്‍ ശ്രമിക്കുന്ന
മനസ്സിനെഅവള്‍ മറക്കാന്‍ ശ്രമിച്ചു.
കണ്ണടച്ച്,ചിന്തകളെ അലയാന്‍ വിട്ട്
അവള്‍ കാത്തിരുന്നു.ഇനിയും മണി
ക്കൂറുകള്‍ ബാക്കി.....
ഒന്നുനേരം പുലരുവാന്‍.
കമ്പ്യൂട്ടര്‍ ഓഫാക്കി.
മേശപ്പുറത്തെ കടലാസ്സുകള്‍ അടുക്കിവച്ചു.
ഇനിയും?
എന്തോ ബാക്കിയുള്ളതുപോലെ......
മനസ്സ് പതറുന്നതുപോലെ....
അസ്വസ്ഥമനസ്സി്നെ ഓര്‍ത്തവള്‍
പരിഭ്രമിച്ചു.
ഉറക്കക്കുറവിനെ പഴിക്കുമ്പോഴും
ബെഡ് റൂമിലെ ഉറക്കം നടിച്ചുകിടക്കുന്ന
ഭര്‍ത്താവിന്റെ മുഖം അവള്‍ ഓര്‍ക്കാ
തിരിക്കാന്‍ ശ്രമിച്ചു.
രാവിലെ ഉണര്‍ന്നാല്‍ ,മക്കളെയെങ്കിലും
കാണാം .അല്ലെങ്കില്‍ അവരും ട്യൂഷനു
പോയിരിക്കും.എങ്കിലും കണാന്‍ ശ്രമിക്കാ
മെന്ന വിചാരത്തില്‍ അവള്‍,എഴുത്തുമുറിയില്‍
തന്നെ ഇരുന്ന് മയങ്ങാന്‍ തീരുമാനിച്ചു.
ടൈഗറിന്റെ ശബ്ദം മയക്കത്തെ തടസ്സപ്പെടു
ത്താതിരിക്കാന്‍ ഏ.സീ.ഓണാക്കി
കണ്ണടച്ച് കാത്തിരുന്നു.......