ഒഴുക്കുനിലച്ച ജലാശയം
അതില്‍
എന്നോ മറിഞ്ഞുവീണ
ഒരൊറ്റത്തടി...
വേരോട്ടമില്ല
ഗ്രാമത്തില്‍
സഞ്ചാര വഴികളില്‍
ഓര്‍മ്മകളില്‍
ഭൂതം,ഭാവി, വര്‍ത്തമാനം
ഒന്നിലും....
കാറ്റ് മാത്രം സത്യം.....
പടര്‍ന്നിട്ടില്ല
മുല്ലവള്ളി----എന്തിന്
കാട്ടുചെടങ്ങ് പോലും
വേരാഴ്ത്തിയിട്ടില്ല
ഹൃദയത്തില്‍,
ഇത്തിള്‍ക്കണ്ണിപോലും.....
പൊങ്ങിക്കിടപ്പുണ്ടിവിടെ
കാറ്റ് മാത്രം സത്യം....
ഈസ്വയം പറച്ചില്‍
പരാജയം തന്നെ.........