Saturday, September 12, 2009
ചുവപ്പ്-മുരളികൃഷ്ണ മാലോത്ത്
ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത് മാവല്ല,
മാമ്പഴച്ചാറിന് കടും ചുവപ്പല്ലെന്ന്
അമ്മ പറഞ്ഞിട്ടുണ്ട്.
മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?
ആദ്യമായിക്കണ്ട
സ്ത്രീനഗ്നത പോലെ
ഈ ചുവന്ന പൂച്ചെണ്ട്
ഓര്‍മയില്‍ വെറുപ്പുണര്‍ത്തുന്നില്ലേ?
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം??
- മുരളികൃഷ്ണ മാലോത്ത്
9020689190