Monday, September 14, 2009
രണ്ടു കഥകള്‍- ശ്രീദേവി നായര്‍
ജാഹ്നവിയുടെ കത്തുകണ്ട് മനസ്സ്
അസ്വസ്ഥമായീ.നീണ്ട രാവുകള്‍
അവള്‍ക്ക് വേണ്ടി കാത്തിരുന്നിട്ടും
നീണ്ടപകലുകള്‍ അവള്‍ക്കായി നീക്കി
വച്ചിട്ടും ഫലമില്ലാതാകുന്ന ചിന്തകള്‍
മനസ്സിനുള്ളില്‍ നെരിപ്പോടു സൃഷ്ടിച്ചു.
ഓഫീസ് ജോലിതല്‍ക്കാലം മാറ്റിവച്ച്
യാത്രതുടരാന്‍ തുടങ്ങുമ്പോള്‍ മറ്റൊന്നും
മനസ്സില്‍ തോന്നിയില്ല.
കിട്ടിയ വണ്ടിയില്‍ കയറി ബാംഗ്ലുര്‍ക്ക്
തിരിക്കുമ്പോഴും അവിടെ നടക്കുന്ന
കാര്യങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കാനുള്ള
കരുത്ത് മനസ്സിന് ഉണ്ടാകേണമേയെന്ന്
പ്രാര്‍ത്ഥിക്കയായിരുന്നു.
വര്‍ഷങ്ങളായി ഒരു ക്ലാസ്സില്‍ പഠിച്ച
സഹോദരങ്ങളെക്കാളും അടുപ്പമുള്ളവര്‍
കൊണ്ടുംകൊടുത്തും,ഇണങ്ങിയും പിണങ്ങിയും
ഒരേദിശയില്‍ ചിന്തിച്ച ,ഒരേ നാട്ടുകാര്‍.
അന്യനാട്ടിന്റെ ചുറ്റുപാടില്‍ കൂടുതല്‍
അടുപ്പം ഞങ്ങള്‍ തമ്മിലായിരുന്നു.
അവസാനം പത്രത്തില്‍ ജോലികിട്ടി
പിരിഞ്ഞുപോകുമ്പോള്‍,അവളെ
പിരിയാന്‍ കഴിയില്ലെന്ന് മനസ്സ്
പറയുമ്പോഴെല്ലാം സ്വയം തിരുത്തി.
അവള്‍ തന്റെ ആരാണ്?
ഏതോ ഒരു അജ്ഞാത തീരത്തു വച്ചു
കണ്ട അജ്ഞാത സുഹൃത്ത്.അതിലുപരി
തന്റെ ആരുമാകാന്‍ അവള്‍ക്ക് ഒരിക്കലും
കഴിയില്ലെന്ന നഗ്ന സത്യം ഉള്ളിലെ മോഹങ്ങളെ
തടഞ്ഞു നിര്‍ത്തി.
ക്ലാസ്സ് കഴിഞ്ഞ് വെറുതെ ഇരിക്കുന്ന
സമയങ്ങളില്‍ ഞങ്ങള്‍ പലതും സംസാരി
ക്കുന്ന കൂട്ടത്തില്‍ പ്രണയവും വന്നുപെടാ
റുണ്ട്.എന്നാല്‍ മുഖം ചുമന്ന് തിരിഞ്ഞിരിക്കു
ന്ന അവള്‍ ആരെയെങ്കിലും പ്രണയിക്കുന്നുണ്ടോ
എന്ന് ഞാന്‍ ഒരിക്കലും തിരക്കിയിരുന്നില്ല.
അവള്‍ എന്നോടുംഅതുപോലെതന്നെയായിരുന്നു.
ഒരിക്കലും എന്റെ മനസ്സ് തുറന്നുകാണാന്‍
ശ്രമിച്ചിരുന്നില്ല.
നിലനിറത്തിലെ സില്‍ക്ക് സാരിയില്‍ അവള്‍
കടലുപോലെ സുന്ദരിയായിരുന്നു.
കണ്ണുകള്‍ പിന്‍ വലിക്കാന്‍ ആവാതെ ഞാന്‍
എന്റെ നോട്ടം ആകാശത്തെ നക്ഷത്രങ്ങളില്‍
ഒതുക്കുമ്പോഴും അവള്‍ എന്റെ വിലകുറഞ്ഞ
ഷര്‍ട്ടിന്റെ പൊട്ടിയ ബട്ടനുകളുടെ കണക്ക്
കൃത്യമായി കണ്ടുപിടിച്ച് കഴിഞ്ഞിരിക്കും
തുറന്നുപറയാന്‍ കഴിയാത്രഒന്നും ഞങ്ങളില്‍
നിലനിന്നിരുന്നുമില്ല.
മൂടിവയ്ക്കപ്പെട്ട പലതും മനസ്സില്‍ ഞാന്‍
കുഴിച്ചുമൂടിക്കഴിഞ്ഞിരുന്നു.
ഞാന്‍ ആരാണെന്ന് അവള്‍ അറിയുന്നു.
അവള്‍ ആരാണെന്ന് ഞാനും.
ഒരു രേഖയുടെ ചലനത്തില്‍പോലും
തന്നിലെ വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാന്‍
ഞാന്‍ എന്നും മോഹിച്ചിരുന്നു.
അവള്‍ ജാഹ്നവി...
എന്റെ പാപം ഒരിക്കലുംഎറ്റുവാങ്ങാന്‍
ഇടവരാതിരിക്കട്ടെ.പ്രിയപ്പെട്ട മോഹമായ്
ഉള്ളില്‍ സൂക്ഷിക്കുമ്പോഴും പിരിയാത്ത
വേദനയായ് അവള്‍ എന്നില്‍നിറഞ്ഞുനിന്നു.
ഓടുന്ന വണ്ടിയില്‍,അതിവേഗതയിലോടുന്ന മനസ്സു
മായ് ഞാന്‍ കാത്തിരുന്നു.ഒന്നുവേഗം അവളെക്കാണാന്‍.
ബാംഗ്ലൂരില്‍ ഇറങ്ങിയപ്പോള്‍ മനസ്സ് ആശങ്കാകുലമാ
യിരുന്നൂ. അവള്‍?
നിശബ്ദമായ വഴികളിലൂടെ വിജനതയെത്തേടിത്തളര്‍
ന്ന മനസ്സും ,ശരീരവും അവള്‍ വലിച്ചെറിഞ്ഞ്
കളഞ്ഞിട്ടുണ്ടാകുമോ?
ഒന്നും പ്രവചിക്കാന്‍ ആര്‍ക്കുമാവില്ലല്ലോ?
വീട്ടു പടിക്കലെത്തിയപ്പോള്‍ തന്നെക്കാത്തു നില്‍ക്കുന്ന
ജോലിക്കാരന്‍.ഒന്നും പറയാതെ ഉള്ളില്‍ കയറി.
പുറകേ അയാളും.
വീടി്ന്റെ താക്കോല്‍ കൈയില്‍ തന്ന് പോകാന്‍ തയാറാ
കുന്ന അയാളോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല.
എങ്കിലും,അയാള്‍ പറഞ്ഞു.
“ഇപ്പോള്‍ കണ്ണുതുറന്നു.സാറിനെ അന്യേഷിച്ചു.“
മുഖത്ത് പലതും എഴുതിവച്ചതുപോലെ അയാള്‍
എന്റെ മുഖത്തുതന്നെ നോക്കിനിന്നു.
നീണ്ടമൌനത്തിനൊടുവില്‍ അയാള്‍ പോയി.
വേഷം മാറി.പുറത്തു പോകുമ്പോള്‍ ഹോസ്പിറ്റ
ലിലെ അവളുടെ അവസ്ഥയെക്കുറിച്ചായിരുന്നില്ല
ചിന്ത.അവളുടെ മുഖത്തുനോക്കി എന്തു ചോദി
ക്കുമെന്നായിരുന്നു.
അകലെവച്ചേ അവള്‍ എന്നെ ക്കണ്ടതുപോലെ
ചിരിച്ചു.കിടക്കയില്‍ എണീറ്റിരുന്ന് പുറത്തെ
കാഴ്ച്ചകാണുന്ന അവള്‍ ഒന്നും സംഭവിച്ചതായി
ഭാവിച്ചില്ല.പതിവുചിരി.പതിവു പോലെ കൈവീശി
സ്വാഗതം ചെയ്തു.
“ഹായ്,ശ്രീ....“
ഞാന്‍ നടന്നുചെന്ന് അവളുടെ വീശിയകൈകളില്‍
തൊട്ടു.അതുവരെ ഞാന്‍ സംഭരിച്ചുവച്ചിരുന്ന
ധൈര്യമെല്ലാം ചോര്‍ന്നുപോയതുപോലെ.
ബെഡില്‍ അടുത്ത് ചേര്‍ന്നിരിക്കുമ്പോള്‍
എന്തുപറഞ്ഞു തുടങ്ങണമെന്നറിയാതെ
വിഷ്മിച്ചു.
കുറിപ്പുകളൊക്കെ വായിച്ചോ?
മറുപടിപറയാനാകാതെ അവളുടെ
മുഖത്തുനോക്കിയിരുന്നു.
വായിച്ചതൊക്കെയും മനസ്സില്‍ വീണ്ടും
തെളിഞ്ഞു.....
“ഞാനൊരു ഉഗ്രവിഷം വമിക്കുന്ന സര്‍പ്പ
മാണെന്ന് ധരിക്കുമ്പോഴും,എന്നിലെ
നിലനില്‍പ്പിനെ ഞാന്‍ ഭയപ്പെടുന്നു.എനിക്ക്
ഒരായിരം വിഷസ്രോതസ്സുകളുണ്ട്.എന്നാല്‍
അവയില്‍ നിന്നും ഒരിക്കല്‍ പോലും വിഷം
പുറത്തു വരുന്നില്ല.ഉദരം ഭൂമിയില്‍ ഉരഞ്ഞു
നീറുമ്പോഴുംഞാന്‍ സ്വയം വേദന കടിച്ചമര്‍ത്തുന്നു.“
ഞാന്‍ ആവരികളെ വീണ്ടും വീണ്ടും മനസ്സില്‍
നുറുനൂറാവര്‍ത്തി വായിച്ചു.
അടുത്ത വരികളും ഞാന്‍ മനപ്പാഠമാക്കിവച്ചിരുന്നു.
“ആകാശത്ത് ഉദിച്ച അനേക നക്ഷത്രങ്ങള്‍.
അവയില്‍ എന്നെനോക്കി നില്‍ക്കുന്ന ഒരേ
ഒരു നക്ഷത്രം,അത് അവനായിരുന്നു.
അവന്‍ കണ്ണുചിമ്മുന്നുണ്ടായിരുന്നു.
പുഞ്ചിരിക്കുന്നണ്ടായിരുന്നു.എന്നോടൊപ്പം
സഞ്ചരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.“
ആരാണവന്‍?
“തോരാത്ത മഴയത്തും,ഇരുളിലും,
കുളിരിലും,എന്നെച്ചേര്‍ന്നിരുന്ന് കിന്നാരം
പറയുന്ന എന്റെ ആത്മാവുതന്നെയാണോ?
നോമ്പു്നോറ്റിരുന്ന ഒരു രാത്രിയില്‍;
ഉഗ്രമായ മഴക്കാറ്റില്‍ മേഘങ്ങളില്‍ ഒളിച്ച
അവനെ ഞാന്‍ തേടുകയായിരുന്നു.
മനസ്സിന്റെ മറവിയില്‍,എന്നോട് യാത്രപോലും
പറയാതെ അവന്‍ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
രാത്രിമുഴുവന്‍ കാത്തുനിന്ന ഞാന്‍ പേമാരി
ക്കൊടുവില്‍,അവന്റെ കണ്ണീര്‍ മഴത്തുള്ളികളായി
എന്നോട് വിടപറയുന്നത് കണ്ടു പൊട്ടിക്കരഞ്ഞു.“
ഞാന്‍ അവളെ നോക്കി.
എന്റെ മുഖത്തുനോക്കി പുഞ്ചിരിക്കാന്‍
ശ്രമിക്കുന്ന ജാഹ്നവി--
ഞാനും ആകണ്ണുകളിലേക്ക് നോക്കി.
അവന്‍ ആരായിരിക്കാം?
അവളുടെമാത്രം ശ്രീയെന്ന ,
ശ്രീനിയായ ഞാന്‍ തന്നെയാണോ?
പതുക്കെ അവളുടെ നെറ്റിയില്‍ തലോടുമ്പോള്‍
ഒരുകൊച്ചുപെണ്‍കുട്ടിയെപ്പോലെ അവള്‍
തലകുനിച്ച് ,മുഖം മറച്ചിരുന്നു.
ഒരുരാത്രി
രാത്രിയുടെ അന്ത്യയാമങ്ങളിലെപ്പോഴോ
അവള്‍ ഉറക്കമുണര്‍ന്നുനോക്കി. ഇന്നലെ
എഴുതാന്‍ മറന്ന കുറെ കുറിപ്പുകള്‍ഇന്നെ
ങ്കിലും തീര്‍ക്കണം.ഇല്ലങ്കില്‍ നാളെഅതും
ഒരു കുടിശ്ശിക ആയി തുടരും.
ഉറക്കമുണര്‍ന്നുകിടക്കുന്ന ഭര്‍ത്താവിനെ,
വീണ്ടുമുണര്‍ത്താതെ അവള്‍ കമ്പ്യൂട്ടറിനു
മുന്നിലിരുന്നു.എഴുതിത്തുടങ്ങിയപ്പോള്‍
അല്പം സമാധാനം. ഒരിടവേള;
ചാറ്റ് ലിസ്റ്റില്‍ അതാ,പച്ചവെളിച്ചം;
ആരൊക്കെയോ,തന്നെപ്പോലെ ഇടവേള
നോക്കിനില്‍ക്കുന്നു.
സമയം കളയാതെ, ഒരു കുശലാന്യേഷണം;
രാത്രിയുടെ നിശബ്ദതയില്‍ കണ്ടിട്ടില്ലാത്ത
ഏതോ സുഹൃത്തിന്റെ പരാതിയും,പരി
ഭവങ്ങളും,തന്നെനോക്കി പൊട്ടിച്ചിരിക്കുകയും
വേദനിപ്പിക്കുകയും ചെയ്യുന്നത് കണ്ട്
അത്ഭുതം തോന്നി.ഹോ...സമയം പോയത്
അറിഞ്ഞില്ല.അപ്പോള്‍ ബൈ.....
വീണ്ടും എഴുതിത്തുടങ്ങീ.
വരികള്‍ക്ക് കൂടുതല്‍ മുനയുള്ളതുപോലെ!
മനസ്സിലെ വികാരങ്ങളെല്ലാം എഴുത്തില്‍
തെളിഞ്ഞുവരുന്നുവോ?
ഭാര്യ ഉണരുന്നതും,എണീറ്റുപോകുന്നതും,
കണ്ണടച്ചുകിടന്നു, കണ്ട ഭര്‍ത്താവ് പതുക്കെ
പുതപ്പുമാറ്റി എണീറ്റു.അവള്‍ വരാന്‍
മണിക്കൂറുകള്‍ വൈകുമെന്ന് അയാള്‍ക്കറിയാം.
എഴുതാന്‍ കുറെക്കാണുമെന്നും.എഴുത്ത് കാരി
യായ ഭാര്യ!
ഉറക്കം നഷ്ടപ്പെട്ടുകിടക്കുന്നതിലും
ഭേദം മറ്റുവല്ലതും?
അടുക്കളയിലെ കതകുതുറന്ന് ഫ്രിഡ്ജിലെ തണുത്ത
വെള്ളം കുടിക്കാന്‍ പറ്റിയ സമയം.
ശരീരം ചൂടുപിടിച്ചാല്‍ ഉറക്കം നേരെയാവില്ല.
പതുക്കെ നടക്കുമ്പോള്‍ പച്ച വെള്ളം കട്ടുകുടിക്കുന്ന
ഒരുപാവം മനുഷ്യനായിരിക്കാന്‍ മനസ്സ് അനുവദി
ക്കുന്നില്ലായിരുന്നു!
അടുക്കളമൂലയിലെ പഴയ പായില്‍കിടക്കുന്ന
വാസനസോപ്പിന്റെ മണം അങ്ങോട്ട് ആകര്‍ഷിച്ചു.
സോപ്പുപൂശിഒന്നുകുളിച്ചശേഷം ആരുമറിയാതെ
തിരിച്ച് ബെഡ് റൂമില്‍ എത്തിയപ്പോഴും എഴുത്തു
മുറിയിലെ വെളിച്ചം കണ്ണുപൊത്താതെ
ചിരിക്കുന്നുണ്ടായിരുന്നു.
അപ്പുറം രണ്ടുമുറികളിലായി രണ്ടുമക്കള്‍.
ഉറക്കത്തില്‍ എഴുനേറ്റിരിക്കാന്‍ മടിയാണെങ്കിലും
ബെഡ് റൂം ലാമ്പിന്റെ വെളിച്ചത്തില്‍
മൂത്തമകന്‍ മൊബൈല്‍ ഫോണിന്റെ
മുഖത്ത് ചുംബിച്ച്കിന്നരിക്കുന്നു.ഉറങ്ങാന്‍
പാടുപെടുന്നു.
നിശബ്ദതയുടെ രാത്രിയില്‍,ചീവീടുകളുടെ
കരച്ചിലിനൊപ്പം നീണ്ടനിദ്രയെപ്രാപിക്കാന്‍
ശ്രമിക്കുന്ന്മകള്‍,ഇത് അവസാനരാത്രിയാണെന്നുറപ്പിച്ച്,
അതിനുള്ള ഒരുക്കങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നു!
സ്വാതന്ത്ര്യം, സുന്ദരരൂപം ധരിച്ച് വീര്‍പ്പിച്ച
ഉദരത്തെപരീക്ഷിക്കുന്നു. അവളുടെ മനസ്സ്
അപ്പോള്‍അടുത്ത ജന്മത്തിന്റെ അറിയായി
ടങ്ങളിലേയ്ക്ക് കുതിക്കുകയായിരുന്നു.
അപ്പോഴും,മാളികവീട്ടിന്റെമുറ്റത്ത് ഇരു
മ്പഴിക്കൂട്ടില്‍ ടൈഗര്‍ എന്ന കാവല്‍
നായ ആര്‍ക്കുകാവല്‍ നില്‍ക്കണമെന്ന
റിയാതെ ഓലിയിട്ട് പ്രതിഷേധിക്കുന്നു
ണ്ടായിരുന്നു!
--------------
എന്തെഴുതണമെന്നറിയാത്ത വരികളില്‍
എന്തെങ്കീലുമൊക്കെ കുത്തിക്കുറിക്കാന്‍
പ്രയാസപ്പെടുന്ന കൈകള്‍ക്ക്,ശക്തിയില്ലാ
ത്തതുപോലെ അവള്‍ വിഷമിച്ചു.
അകമറിയാതെ പുറമറിയാന്‍ ശ്രമിക്കുന്ന
മനസ്സിനെഅവള്‍ മറക്കാന്‍ ശ്രമിച്ചു.
കണ്ണടച്ച്,ചിന്തകളെ അലയാന്‍ വിട്ട്
അവള്‍ കാത്തിരുന്നു.ഇനിയും മണി
ക്കൂറുകള്‍ ബാക്കി.....
ഒന്നുനേരം പുലരുവാന്‍.
കമ്പ്യൂട്ടര്‍ ഓഫാക്കി.
മേശപ്പുറത്തെ കടലാസ്സുകള്‍ അടുക്കിവച്ചു.
ഇനിയും?
എന്തോ ബാക്കിയുള്ളതുപോലെ......
മനസ്സ് പതറുന്നതുപോലെ....
അസ്വസ്ഥമനസ്സി്നെ ഓര്‍ത്തവള്‍
പരിഭ്രമിച്ചു.
ഉറക്കക്കുറവിനെ പഴിക്കുമ്പോഴും
ബെഡ് റൂമിലെ ഉറക്കം നടിച്ചുകിടക്കുന്ന
ഭര്‍ത്താവിന്റെ മുഖം അവള്‍ ഓര്‍ക്കാ
തിരിക്കാന്‍ ശ്രമിച്ചു.
രാവിലെ ഉണര്‍ന്നാല്‍ ,മക്കളെയെങ്കിലും
കാണാം .അല്ലെങ്കില്‍ അവരും ട്യൂഷനു
പോയിരിക്കും.എങ്കിലും കണാന്‍ ശ്രമിക്കാ
മെന്ന വിചാരത്തില്‍ അവള്‍,എഴുത്തുമുറിയില്‍
തന്നെ ഇരുന്ന് മയങ്ങാന്‍ തീരുമാനിച്ചു.
ടൈഗറിന്റെ ശബ്ദം മയക്കത്തെ തടസ്സപ്പെടു
ത്താതിരിക്കാന്‍ ഏ.സീ.ഓണാക്കി
കണ്ണടച്ച് കാത്തിരുന്നു.......
Inglourious Basterds, Performatism and the Old Testament-Prof. Dr. Raoul Eshelman
Friends, relatives, and correspondents have recently been pointing out to me the performatist qualities of Quentin Tarantino’s newly released Inglourious Basterds, so I decided after some hesitation to watch it myself (I don’t especially like violent movies). Unfortunately I must admit to remaining unconvinced of the movie’s merits. Basterds is entertaining at times, but it’s ultimately just a silly (and excessively violent) movie that doesn’t go any farther than Tarantino’s truly original and innovative Pulp Fiction.
Let me explain. In Pulp Fiction (1994), elements of postmodernist and performatist aesthetics mix in a congenial way. On the one hand, the movie is self-consciously unreal and constructed. It’s a postmodern pastiche of quotes and allusions that have no real depth and create no lasting identifications (the main case in point being the engaging John Travolta character, who is built up only to be blown away again in mid-film). And it’s fun because Tarantino knows his stuff—the dialogues and characters ring true. On the other hand, though, Pulp Fiction was one of the first movies of the 1990s to do something explicitly performatist—to make the possibility of transcendence the defining moment of its plot. Although we never find out whether Jules Winnfield’s conversion is divinely justified, his transformation from a postmodern killer citing Scripture to a performatist vagrant believing in it is what makes the difference: his newly found faith forces us to identify with him whether we ourselves are religious or not. And that’s something that isn’t possible in the virtual, superficial world of postmodernism. Jules’ conversion also suggests that there is a way out of the contractual violence defining the rest of the film, and his choice to live as a penitent drifter suggests that a now no-longer postmodern subject may find a space to recover and heal spiritually.
We find the same themes in Inglourious Basterds. Tarantino seems to view the human situation as being based on mimetic violence, which is to say an originary, mirror-like state of kill or be killed. It’s no accident here that one of his most beloved devices is the Mexican standoff, where no mediation is possible and almost everyone winds up dead. In Tarantino’s world, the contract killer or the Nazi is the natural representative of this violent, originary state; that’s why his killers don’t come across as being truly evil or aberrant. By the same token, though, there are no real good guys: the Jewish protagonists in Basterds are essentially little more than contract killers repaying the Nazis in kind for their own cruelty.
If we step back and view the two movies from a distance, I think we’ll find that Basterds is little more than Pulp Fiction set in a pseudo-historical, comic-book context. In Pulp Fiction Jules decides to stop the violence by dropping out of the killing profession; in Basterds, the suave, Mephistophelian Nazi Landa not only drops out but also ends the entire war as well. There isn’t even a big theological difference. Pulp Fiction is Old Testamentary in the sense that a real or imagined Act of God convinces Jules; in Basterds the avenging Old Testamentary Jewish hero brands Landa with a mark of Cain. Apart from that, almost everything else in the movie is just Tarantino recycling Tarantino (and other old movies); it’s fun to watch but it’s impossible to take seriously. And the main difference is we’re not moved one iota by Landa’s self-serving “conversion” to the other side or Aldo Raine’s symbolic act of revenge.
So is Basterds performatist? The answer is: sort of, in the same way that Pulp Fiction was. The basic stuff of the movie is postmodern and the hint of transcendence at the end isn’t. The only real constant is that Tarantino seems to be mainly in love with Tarantino. The Onion, the online satirical newspaper, sums it up best in its announcement of Tarantino’s next production: “Next Tarantino Movie An Homage To Beloved Tarantino Movies Of Director's Youth.” Let’s hope they’re wrong.
Sunday, September 13, 2009
ഉറക്കം കെടുത്തിയ ഇംഗ്ലീഷ് സീലിങ് ഫാൻ-എ.ക്യു.മഹ്ദി
വളരെ പഴക്കമുള്ള ഒരു മൂന്നുനില മന്ദിരമായിരുന്നു കൊളംബൊയിലെ വൈ.എം.സി.എ കെട്ടിടം. 102 വർഷം മുമ്പ് ബ്രട്ടീഷ് ഭരണകാലത്ത് നിർമ്മിക്കപ്പെട്ടതാണിതെന്ന് അവിടെ രേഖപ്പെടുത്തിയിരുന്നു.
രണ്ടാംനിലയിലായിരുന്നു എന്റെ മുറി. പഴയ കെട്ടിടമാണെങ്കിലും വൃത്തിയും വെടിപ്പുമുള്ള ർറൂം. ഫർണീച്ചറുകൾ, എന്തിന് ബാത്ത്‌ർറൂം ഫിറ്റിംഗ്സ് ഉൾപ്പെടെ വാഷ്ബേസിൻ പോലും പഴയ ഇംഗ്ലീഷ് നിർമ്മിതമായിരുന്നു. അവയൊക്കെ ശരിക്കും ഒരു പുരാവസ്തുശേഖരത്തെയാണ് അനുസ്മരിപ്പിച്ചതു.
ആദ്യദിവസം, ബാക്കിയുള്ള പകൽ മുഴുവൻ വിശ്രമത്തിനായി ഞാൻ മാറ്റിവച്ചു. മാത്രമല്ല ഒറ്റയ്ക്ക് യാത്ര വന്നതിനാൽ അടുത്ത നാലഞ്ചു ദിവസത്തെ പരിപാടികൾ സ്വയം തയ്യാറാക്കാനുമുണ്ട്.
വൈ.എം.സി.എയുടെ വകയായി ഒരു ഭക്ഷണശാഖയുണ്ട് താഴെ എല്ലാ വിഭവങ്ങളും ലഭ്യമായിരുന്നു അവിടെ, കേരള വിഭവമായ പുട്ടും കടലയും വരെ. പേരോർമ്മയില്ലാത്ത ഒരു ശ്രീലങ്കൻ വിഭവമായിരുന്നു അന്നത്തെ അത്താഴത്തിനായി ഞാൻ തെരഞ്ഞെടുത്തത്. അധികം മസാലക്കൂട്ടുകളൊന്നുമില്ലാത്ത ഒരു നല്ല ഭക്ഷണം. പക്ഷേ, എരിവും മധുരവും ഒരുപോലെ ചേർത്ത ആ വിചിത്ര ഭക്ഷണത്തിന് വലിയ രുചിയൊന്നും തോന്നിയില്ല.
ശ്രീലങ്കയിലെ ആദ്യരാത്രി. മുകളിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ആ പുരാതന സീലിങ് ഫാൻ മാത്രമാണ് ഇടയ്ക്കെങ്കിലും എന്റെ ഉറക്കത്തെ അലോസരപ്പെടുത്തിയത്. മുനയും മൂക്കും മുലയുമൊക്കെയുള്ള കുട്ടികളുടെ കളിപ്പമ്പരംപോലെ അൽപ്പമൊന്നു കുലുങ്ങിവിറച്ച് കറങ്ങിക്കൊണ്ടിരുന്ന ആ അതിപുരാതന ഇംഗ്ലീഷ് പങ്ക. എപ്പോഴാണ് എന്റെമേൽ പൊട്ടിവീഴുക എന്ന വിചാരം ഉറക്കത്തിന്റെ ഇടവേളകളിൽ ഒരു ദുസ്വപ്നം പോലെ തന്നെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നും സംഭവിച്ചില്ല, അടുത്ത പകൽ പിറന്നു വീഴുമ്പോഴും പിന്നീട് ഞാൻ മുറിവിട്ടൊഴിയുംവരെയും. എത്രയോ പതിറ്റാണ്ടുകളായി ആ പങ്ക ഇതേമട്ടിൽ കറങ്ങി കാറ്റുവീശിക്കൊണ്ടിരിക്കുന്നു.
രാവിലെ ജനാലകർട്ടൻ വശത്തേയ്ക്ക് പൂർണ്ണമായും നീക്കി പുറംകാഴ്ചകളിലേയ്ക്കൊന്നു കണ്ണുപായിച്ചപ്പോഴാണ് അതു കണ്ടത്, രണ്ടു ഇരട്ടകെട്ടിടങ്ങൾ (ട്വിൻ ടവേഴ്സ്). വളരെ ഉയരമുണ്ട് മനോഹരമായ ആ ആധുനികമന്ദിരങ്ങൾക്ക് തീവ്രവാദി ആക്രമണത്താൽ തകർന്നുപോയ ന്യൂയോർക്ക് മന്ദിരങ്ങളെയാണ് അവ അനുസ്മരിപ്പിച്ചതു. കൊളംബൊ നഗരത്തിലെ ഫോർട്ട് ഏരിയ ആവണം അത്. നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങൾ മുഴുവൻ ആ ഭാഗത്താണ്.
കൊളംബൊയിലെ എന്റെയീ ആദ്യ ദിവസം, സ്വന്തമായി നഗരം നടന്നു കാണാൻ തീരുമാനിച്ചു.
വൈ.എം.സി.എ റസ്റ്റോറന്റിൽ നിന്നും ഒരു അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും കഴിച്ച് ഞാൻ പുറത്തിറങ്ങി. ഫോർട്ട് ഏരിയയിലേക്ക് ഞാൻ മെല്ലെ നടന്നു. വെയിൽ പടർന്നു തുടങ്ങിയെങ്കിലും വലിയ ചൂടില്ല. അപ്പോൾ ഇതാണ് നഗരത്തിന്റെ ഹൃദയഭാഗം. ർറൂംജനാലയിലൂടെ ഞാൻ കണ്ട ഇരട്ടകെട്ടിടങ്ങൾക്ക് അകമ്പടി സേവിച്ചുകൊണ്ട് മറ്റു കുറേയധികം അംബരചുംബികളായ മണിമന്ദിരങ്ങൾ ചുറ്റും ചിതറിനിൽപ്പുണ്ട്.
എനിക്ക് മടക്ക ടിക്കറ്റ് റീകൺഫേം ചെയ്യേണ്ട എയർലങ്കയുടെ കൊളംബോ കേന്ദ്രഓഫീസ് ഈ ഇരട്ടമന്ദിരങ്ങളിലൊന്നിന്റെ താഴത്തെ നിലയിലാണ്. ആ ഭംഗിയുള്ള കെട്ടിടവും കാണാം, ടിക്കറ്റും ശരിയാക്കാം എന്നു കരുതി, കൊളംബൊയിലെ അന്നത്തെ ആദ്യകർമ്മം അതാക്കാൻ ഞാൻ തീരുമാനിച്ചു.
തകർക്കപ്പെട്ട ന്യൂയോർക്ക് ടവേഴ്സിന്റെ അതേ പേരാണ് ഈ മന്ദിരങ്ങൾക്കും കൊടുത്തിട്ടുള്ളത്. വേൾഡ് ട്രേഡ് സെന്റർ. 37 നിലകൾ വീതം ഉള്ള ഇവയാണ് കൊളംബൊയിലെ ഏറ്റവും ഉയരമേറിയ കെട്ടിടങ്ങൾ. വളരെ മനോഹരമായ നിർമ്മിതി തന്നെ. ഈ അത്യാധുനിക കെട്ടിടങ്ങൾ നിറയെ വലിയ വ്യാപാരസ്ഥാപനങ്ങളുടെയും സർക്കാരിന്റെയും കേന്ദ്ര ആഫീസുകൾ പ്രവർത്തിക്കുന്നു.
ഞാൻ ശ്രീലങ്ക സന്ദർശിക്കുമ്പോൾ ചന്ദ്രിക കുമാരതുംഗെ ആയിരുന്നു അന്നത്തെ പ്രസിഡന്റ്. തമിഴ് പുലികളിൽ നിന്നുള്ള ആക്രമണ ഭീഷണി കാരണം നഗരം മുഴുവൻ പോലീസ്/പട്ടാള നിയന്ത്രണത്തിലായിരുന്നു. ഞാൻ താമസിച്ച വൈ.എം.സി.എ ഹോസ്റ്റലിനു തൊട്ടടുത്ത്, ഒരു വിളിപ്പാടകലെയാണ് ചന്ദ്രിക കുമാരതുംഗെ താമസിക്കുന്നത്. അവരുടെ ഔദ്യോഗിക വസതിയാണത്. അതിനാൽ ഈ സ്ഥലത്തിനു ചുറ്റും എപ്പോഴും കനത്ത പട്ടാള കാവലുണ്ട്. പ്രധാന റോഡിന്റെ അരികിൽ അടുത്തടുത്തായി മണൽച്ചാക്കുകൾ കൊണ്ടുള്ള ചുറ്റുമതിൽ നിർമ്മിച്ച് അതിനുള്ളിൽ പുറത്തേയ്ക്കു നീട്ടിയ യന്ത്രത്തോക്കുമായി കാവൽനിൽക്കുന്ന പട്ടാളക്കാർ, തമ്മിൽ വല്ലാത്ത ഭയാശങ്കയുണർത്തും. അത്ര കടുത്ത ഭീഷണിയാണ് സ്വന്തം ജീവന്റെ പേരിൽ ചന്ദ്രിക നേരിടുന്നത്.
ഹോസ്റ്റലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ എന്റെ കൈയ്യിലെ ക്യാമറ കണ്ട് റിസപ്ഷൻ കൗണ്ടറിലിരിക്കുന്ന ചെറുപ്പക്കാരൻ മൂന്നാര്റിയിപ്പു നൽകി, സൂക്ഷിക്കണം, വിദേശിയുമാണ്, കാവൽ പട്ടാളക്കാർക്കു സംശയം ജനിപ്പിക്കുംവിധം പൊതുകെട്ടിടങ്ങളുടെ ഫോട്ടോ എടുക്കാൻ ഒരിക്കലും ശ്രമിക്കരുത്.
ഫോട്ടോ എടുക്കുന്ന വിഷയത്തിൽ ഇരട്ടമന്ദിരങ്ങളെ ഒഴിവാക്കി ഞാൻ മുന്നോട്ടു നീങ്ങി. റോഡരികിലും വൻ കെട്ടിടങ്ങൾക്കു മുമ്പിലുമൊക്കെ തോക്കുധാരികളായ നിരവധി കാവൽഭടന്മാരെ കാണുകയും ചെയ്തു.
പ്രധാനറോഡ്, താരതമ്യേന വൃത്തിയും ഭംഗിയായും സൂക്ഷിച്ചിരിക്കുന്നു. വശങ്ങളിൽ നിരവധി വ്യാപാരസ്ഥാപനങ്ങൾ, പരിഷ്കരിച്ച ഒരു കൊച്ചി പട്ടണത്തെ അനുസ്മരിപ്പിക്കുന്ന കൊളംബൊ നഗരമെന്നു തോന്നി.
ഉച്ചയ്ക്ക് ഏറ്റവും തിരക്കുള്ള ഒരു വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണത്തിനു കയറി. തൂശനിലയിൽ വിളമ്പിത്തന്ന ഊണെങ്കിലും ഒപ്പമുണ്ടായിരുന്ന ഒരു ഡസൻ കറികൾക്കും വലിയ രുചിയൊന്നും തോന്നിയില്ല. ആ സാധാരണ ഊണിന് 100 രൂപ (50 ഇന്ത്യൻ രൂപ)യാണവർ ഈടാക്കിയത്.
നഗരം ഒറ്റയ്ക്കു കറങ്ങി നടന്നു കാണുന്നതിനിടെ ആദ്യദിവസം കടന്നുപോയി.
രണ്ടാംനാൾ ബീച്ച് ഏരിയ സന്ദർശനമാണ് നിശ്ചയിച്ചതു. ഏറെ മനോഹരമായ ഒരു ബീച്ചുണ്ട് കൊളംബൊയിൽ. സായാഹ്നങ്ങളിൽ ഈ കടൽത്തീരം വിദേശടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരിക്കും. കടലിന്റെ ആഴംകുറഞ്ഞ ചില തീരവശങ്ങളിൽ ജലകേളികൾക്കായി സൗകര്യമൊരുക്കിയിട്ടുണ്ട്. ബീച്ചിന്റെ പരിസരം മുഴുവൻ കൗതുകവസ്തുക്കളുടെ വിൽപ്പനയ്ക്കായി ശ്രീലങ്കൻ ചെറുപ്പക്കാരും, യുവതികളും കറങ്ങി നടക്കുന്നുണ്ട്. ശ്രീലങ്കൻ സ്ത്രീകളുടെ വേഷം സാരി തന്നെ. ഒരു പ്രത്യേകരീതിയിലാണ് അവർ സാരി ധരിക്കുന്നത്. ഈ വേഷത്തെ പ്രാദേശികമായി ലാമൺസാരി എന്നാണു സിംഹളഭാഷയിൽ പറയുക.
ബീച്ചിലിരുന്നാൽ പിന്നിൽ ചില നക്ഷത്രഹോട്ടലുകളുടെ ഉയർന്ന കെട്ടിടങ്ങൾ കാണാം. തൊട്ടരികിൽ തന്നെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളായ ടാജും, ഹിൽറ്റണും. നേരത്തെ സൂചിപ്പിച്ച ട്വിൻടവറുകളുടെ മേലറ്റവും ബീച്ചിലിരുന്നു ചെരിഞ്ഞു നോക്കിയാൽ ചെറുതായി കാണാം.
ഈ ട്വിൻടവറുകളെ ആക്രമിക്കാൻ ഇത് ന്യൂയോർക്ക് സ്ഫോടനത്തിനു മുമ്പാണ് എൽ.ടി.ടി.ക്കാർ ഒരു പാഴ്ശ്രമം നടത്തി പരാജയപ്പെട്ടതായി കേട്ടു. ലക്ഷ്യം തെറ്റിയ ആയുധം വന്നു പതിച്ചതു തൊട്ടടുത്തുള്ള ഒരു ഫൈവ്സ്റ്റാർ ഹോട്ടലിലാണ്. ഭാഗ്യത്തിന് കെട്ടിടത്തിന്റെ കുറേ ഭാഗം തകർന്നതല്ലാതെ ആളപായമൊന്നും ഉണ്ടായില്ല.
അൽ-ഖ്വൈദക്കാർ ന്യൂയോർക്ക് മന്ദിരങ്ങൾ ആക്രമിക്കുന്ന വിധം പഠിച്ചതു എൽ.ടി.ടി.ക്കാരിൽ നിന്നാണോ...?
സന്ധ്യയോടെ ബീച്ചിനോടു വിടപറഞ്ഞ് വൈ.എം.സി.എയിൽ മടങ്ങിയെത്തി. അൽപ്പം വിശ്രമിച്ചിട്ട് രാത്രിയിലെ നഗരസന്ദർശനത്തിനിറങ്ങി.
രാത്രിയിൽ കൊളംബൊ നഗരം അതീവമനോഹരം തന്നെ.ബഹുരാഷ്ട്ര കമ്പനികളുടെ ഓഫീസുകളും ഷോർറൂമുകളും, വലിയ വ്യാപാരസ്ഥാപനങ്ങളും നിയോൺ ബോർഡുകളുടെ ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച, ഒരു പാശ്ചാത്യരാജ്യത്തെ ഏതെങ്കിലും ചെറുപട്ടണത്തെ അനുസ്മരിപ്പിക്കും.
ശ്രീലങ്കയുടെ വരുമാന മാർഗ്ഗങ്ങളിലൊന്ന് മറ്റു രാജ്യങ്ങൾക്ക് തൊഴിലാളികളെ സപ്ലെ ചെയ്യുക എന്നത്. ഇന്ത്യയിൽ നിന്നുള്ളതിനേക്കാൾ കുറഞ്ഞ ശമ്പളത്തിന് ഗൾഫ് നാടുകളിലേയ്ക്ക് ശ്രീലങ്കൻ തൊഴിലാളികൾ പണിയെടുക്കാനെത്തുന്നു. ഫിലിപ്പീൻസിൽ നിന്നും ഉണ്ട് ഇത്തരം തൊഴിലാളി പ്രവാഹം. ഇത് നമ്മുടെ വിദേശ തൊഴിൽ മേഖലയെ ചെറുതായൊന്നുമല്ല ഇപ്പോൾ ബാധിച്ചിട്ടുള്ളത്.
ശ്രീലങ്കൻ കറൻസിയുടെ മൂല്യശോഷണമാണ് തൊഴിലാളികളെ വിദേശങ്ങളിലേക്ക് ഇത്രയേറെ ആകർഷിക്കുന്നത്. രണ്ടു ശ്രീലങ്കൻ രൂപയ്ക്ക് ഒരു ഇന്ത്യൻ ഉറുപ്പികയുടെ വിലയേയുള്ളു. ഒരു അമേരിക്കൻ ഡോളറിന് 90 ശ്രീലങ്കൻ രൂപ കിട്ടുമെങ്കിൽ ഇന്ത്യയിലേത് 45 രൂപയാണ്. കറൻസിയുടെ മൂല്യം ശ്രീലങ്കയിൽ കുറവാണെങ്കിലും സാധനങ്ങൾക്ക് വിലക്കുറവൊന്നുമില്ല. സാമാന്യം ഭേദപ്പെട്ട ഒരു വെജിറ്റേറിയൻ ഊണിനുപോലും 100 ശ്രീലങ്കൻ രൂപ കൊടുക്കേണ്ടി വന്നുവല്ലോ? തേയിലയുടെ നാടാണെങ്കിലും ഒരു നല്ല ചായയ്ക്ക് 20 രൂപ കൊടുത്തേ മതിയാകു.
പാചകവിഷയത്തിൽ ശ്രീലങ്കക്കാർ അത്ര സമർത്ഥരല്ലെന്ന് ഇവിടുത്തെ ഹോട്ടൽ വിഭവങ്ങൾ വെളിപ്പെടുത്തുന്നു.
പൊതുവേ ശാന്തശീലരാണ് ഈ കൊച്ചുരാജ്യക്കാർ; സംസ്കാര സമ്പന്നരും.
ഒരു വലിയ പട്ടണമാണെങ്കിലും കഴിയുന്നത്ര വൃത്തിയോടും ശ്രദ്ധയോടും നഗരപരിസരം സൂക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു; ഒരളവുവരെ നാട്ടുകാർ സഹകരിക്കുകയും ചെയ്യുന്നു.
phone: 9895180442
തുടിക്കുന്ന ജീവിതചിത്രണം-തോപ്പിൽ ഭാസി
മാത്യു നെല്ലിക്കുന്ന് അമേരിക്കൻ ഐക്യനാടുകളിൽ താമസമാക്കിയിട്ടുള്ള ഒരു മലയാളിയാണ്. എന്റെ നാടകങ്ങൾ അവതരിപ്പിക്കുവാൻ അമേരിക്കയിൽ പര്യടനം നടത്തിയപ്പോൾ എനിക്കു കിട്ടിയ മലയാളി-സുഹൃത്തുക്കളിലൊരാൾ. കേരളത്തിന്റെ മണ്ണിനോടും മലയാള അക്ഷരങ്ങളോടും മാത്യു കാട്ടിയ അമിതമായ താൽപര്യം എന്നെ അത്ഭുതപ്പെടുത്തി. ഹൂസ്റ്റണിൽവച്ച് അദ്ദേഹം എഴുതിയ ചില ചെറുകഥകൾ എന്നെ കാണിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ആനന്ദമുണ്ടായി. കാരണം, മലയാള ദിനപത്രങ്ങൾ വായിക്കുവാനുള്ള സാഹചര്യംപോലും അമേരിക്കയിലില്ല. നാട്ടിൽ വന്നിട്ടു മടങ്ങുന്നവരാണെങ്കിലും ഒന്നോ രണ്ടോ പുസ്തകങ്ങൾ കൊണ്ടുപോയാലായി. ഈ സാഹചര്യത്തിലാണ് ഈ സാഹിത്യതൽപരൻ ജനിച്ചുവളർന്ന തന്റെ മണ്ണിന്റെ ചൂരുള്ള ചില കഥകൾക്കു രൂപംനൽകിയത്. മലയാളിയുടെ അമേരിക്കൻ ജീവിതത്തെ നമ്മുടെ നാടൻജീവിതവുമായി അദ്ദേഹം കൂട്ടിയിണക്കിയിരുന്നു.
അമേരിക്കൻ മലയാളികൾ കേരളത്തിനും ഇന്ത്യയ്ക്കും അഭിമാനമാണ്. ഔദ്യേഗികതലത്തിൽ ഏതുരംഗത്ത് പ്രവർത്തിച്ചാലും മലയാളി അവിടെ ഒന്നാം സ്ഥാനത്തായിരിക്കുമെന്നാണ് അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും കാനഡയിലും സഞ്ചരിച്ച എനിക്കു മനസ്സിലാക്കുവാൻ കഴിഞ്ഞത്. മലയാളിക്കുട്ടികളാണെങ്കിൽ പഠിത്തത്തിൽ ഒന്നാംനിരയിൽത്തന്നെ. മലയാളികളുടെ ഈ കഴിവിനെപ്പറ്റി അമേരിക്കൻ സായിപ്പന്മാർക്കുപോലും നിറഞ്ഞ ബഹുമാനമുണ്ട്. കേരളത്തോടും മലയാളഭാഷയോടും അമ്മയോടുമുള്ള ബഹുമാനവും സ്നേഹവുമുള്ള അമേരിക്കയിൽ ജോലിചെയ്യുന്ന മലയാളികൾക്ക് തങ്ങളുടെ ഭാഷാക്കൂറ് നിലനിർത്താൻ വളരെ ക്ലേശം സഹിക്കേണ്ടിവരുന്നുണ്ട്. കുട്ടികളുടെ പഠനമാദ്ധ്യമം ഇംഗ്ലീഷ്. ആ കുട്ടികളെ ജോലിത്തിരക്കുള്ള രക്ഷിതാക്കൾക്ക് വീട്ടിലിരുത്തി മാതൃഭാഷ പഠിപ്പിക്കാൻ അവസരമില്ല. അങ്ങനെ അമേരിക്കയിലെ മലയാളികളുടെ അടുത്ത തലമുറയിൽ നിന്ന് മാതൃഭാഷ ചോർന്നുപോരുന്നു. ഇതിൽ ദുഃഖമുള്ളവരാണ് ബഹുഭൂരിപക്ഷം മാതാപിതാക്കളും. ഇതിനെന്താണൊരു പോംവഴിയെന്ന് അവർ ഗഹനമായി ചിന്തിക്കുന്നുണ്ട്.
ഇവിടെയാണ് കുറഞ്ഞ സാഹചര്യത്തിലും ഭാഷാതാൽപര്യം കാണിക്കുന്ന മലയാളികളുടെ മഹത്വം കാണേണ്ടത്. പല സുഹൃത്തുക്കളും മലയാളത്തിലുള്ള ചെറിയ പത്രങ്ങൾ പല കേന്ദ്രങ്ങളിൽനിന്നും ഇറക്കുന്നുണ്ട്. ചില മലയാളി സംഘടനകൾ കുട്ടികളെ മലയാളം പഠിപ്പിക്കാൻ താൽപര്യമെടുക്കുന്നുണ്ട്. അവരിൽ പ്രമുഖനാണ് മാത്യു നെല്ലിക്കുന്ന്.
മാത്യു വായനാസമ്പന്നനായ ഒരു സാഹിത്യകാരനാണെന്നാണ് അദ്ദേഹത്തിന്റെ കഥകൾ വായിച്ചതിൽനിന്ന് ഞാൻ മനസ്സിലാക്കുന്നത്. ഈ അടുത്ത കാലത്ത് കുങ്കുമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച തെറ്റ്' എന്ന ചെറുകഥ തന്നെ ഉത്തമ ഉദാഹരണം. ആ കഥയിൽ അമേരിക്കൻ ജീവിതത്തെയും കേരളജീവിതത്തെയും ബോംബെ എന്ന ഒരു വൻനഗരത്തിലെ ജീവിതത്തേയും ഒരു കണ്ണാടിയിലെന്നതുപോലെ അദ്ദേഹം പ്രതിഫലിപ്പിച്ചിരിക്കുന്നു. ഒരു നോവലായി വികസിപ്പിച്ചെടുക്കാൻ കഴിയുന്ന കഥയാണതെന്ന് എനിക്കുതോന്നി. അമേരിക്കയിൽ ജോലിനേടിയ ഒരു യുവാവിന്റെയും യുവതിയുടെയും ജീവിതത്തിന്റെ പല പടവുകൾ ഒരു ചലച്ചിത്രത്തിലെന്നതുപോലെ ആ കഥ വായിക്കുമ്പോൾ കൺമുമ്പിൽ തെളിഞ്ഞുവരുന്നു.
സന്തോഷത്തോടുകൂടി നെല്ലിക്കുന്നിന്റെ തിരുപ്പുറപ്പാട്' എന്ന ഈ ചെറുകഥാസമാഹാരം ബഹുജനസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു. മാത്യുവിന് അദ്ദേഹത്തിന്റെ സാഹിത്യസംരംഭങ്ങളിൽ എല്ലാ വിജയവും ആശംസിക്കുന്നു.
നെല്ലിക്കുന്ന് കൃതികളിലെ അവതാരികകളിൽ നിന്ന് - തിരുപ്പുറപ്പാട്'
Saturday, September 12, 2009
ചുവപ്പ്-മുരളികൃഷ്ണ മാലോത്ത്
ഒരാണ്ടില്‍
പന്ത്രണ്ടുതവണയും
പൂത്തതേതു മരം?
തീര്‍ച്ചയായും അത് മാവല്ല,
മാമ്പഴച്ചാറിന് കടും ചുവപ്പല്ലെന്ന്
അമ്മ പറഞ്ഞിട്ടുണ്ട്.
മതം കറുപ്പല്ലേ
അതിലെങ്ങിനെയാണ്
ചുവന്ന പൂക്കള്‍
വസന്തം വിടര്‍ത്തുക?
ആദ്യമായിക്കണ്ട
സ്ത്രീനഗ്നത പോലെ
ഈ ചുവന്ന പൂച്ചെണ്ട്
ഓര്‍മയില്‍ വെറുപ്പുണര്‍ത്തുന്നില്ലേ?
പൂക്കുമ്പോഴൊക്കെയും
പൂജിക്കപ്പെടുന്ന കാലത്തിലും
ഈ അമ്മ മരം
നിരന്തരം ഒറ്റപ്പെടാന്‍ കാരണമെന്താവണം??
- മുരളികൃഷ്ണ മാലോത്ത്
9020689190
എഡിറ്റോറിയല്‍-മാത്യൂ നെല്ലിക്കുന്ന്
ലോകം ഏറ്റവും പുതുതായി
എഴുത്ത് ഓണ്‍ലൈന്‍ മാഗസിന് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണ ഞങ്ങളെ ഒരേസമയം വിസ്ന്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.
തീര്‍ച്ചയായും ഇത് ഈ കാലത്തിന്‍റെ ആശയ പ്രചരണോപാധിയാണ്.
വായനയ്ക്ക് ഒരു പുതിയ സാധ്യതയും ദിശാബോധവുമാണ് ഓണ്‍ലൈന്‍ നല്‍കുന്നത്.
പ്രസിദ്ധീകരിക്കുന്ന നിമിഷം മുതല്‍ നമ്മള്‍ ഒരു ആഗോള വായനാസമൂഹത്തിലേക്ക് എത്തുകയാണ്.
ഇതാകട്ടെ നാം ഇതിനു മുമ്പ് കണ്ട ഒരു ലോകമല്ല.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ പെട്ടെന്ന് തന്നെ മലയാളം വായിച്ച് നമ്മുടെ സുഹൃത്തുകളാവുന്നു. പ്രിന്‍റ് വിട്ടുകളഞ്ഞ ഭാഗം ഓണ്‍ലൈന്‍ പൂരിപ്പിക്കുന്നു.
ഒരു കാര്യം തീര്‍ച്ചയാണ്: ഇനി ഒരു എഴുത്തുകാരന് ഓണ്‍ലൈന്‍ ലോകം ഇല്ലാതെ മുമ്പോട്ട് നീങ്ങാന്‍ കഴിയില്ല. അത്രയ്ക്ക് ലോകം അയാളെ ഉറ്റുനോക്കുന്നുണ്ട്.
അതുപേക്ഷിക്കുന്നത് വലിയൊരു നഷ്ടമായിരിക്കും.
വായനക്കാരന്‍റെ സ്ഥിതിയും മറിച്ചല്ല. അവന് ലോകം ഏറ്റവും പുതുതായി കാണണമെങ്കില്‍
ഓണ്‍ലൈന്‍ വേണം.
ആശയങ്ങളുടെ പഴയലോകത്തിന് ബദലായി ചിത്രങ്ങളുടെയും കുറിയ വാക്യങ്ങളുടെയും ഹ്ര്വസ്വചിത്രങ്ങളുടെയും വാര്‍ത്തകളുടെയും ഒരു ലോകം അവനെ കാത്തിരിക്കുന്നു.
വരും തലമുറയുടെ സ്ഥിരനിക്ഷേപമായി മാറുകയാണ് ഇത്.
എഴുത്ത് ഓണ്‍ലൈനിന് ലഭിച്ച ഈ അംഗീകാരം, കാലം എത്രവേഗം നമ്മെ പിന്നിലാക്കാന്‍ പര്യാപ്തമാണെന്ന തിരിച്ചറിവ് നല്‍കുന്നുണ്ട്.
അതിനോട് മല്‍സരിക്കാനും മാഗസിന്‍റെ പ്രവര്‍ത്തനത്തിന് വേണ്ടതായ രചനകള്‍ അയച്ചുതരാനും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
Friday, September 11, 2009
എം. കെ ഹരികുമാറുമായി അഭിമുഖം- പ്രശാന്ത് ചിറക്കര
? താങ്കൾ എം. കൃഷ്ണൻനായരുടെ അനുകർത്താവാണോ? അക്ഷരജാലകം, സാഹിത്യവാരഫലത്തിന്റെ അനുകരണമാണെന്ന വിമർശനത്തെക്കുറിച്ച്?
ൃ അക്ഷരജാലകത്തെപ്പറ്റി പറയാൻ അസൂയാലുക്കൾക്ക് എം. കൃഷ്ണൻനായരെ കൂട്ടുപിടിക്കേണ്ടിവരും. എന്റെ മനസ്സിൽ ഈ കോളമെഴുതുമ്പോൾ, കൃഷ്ണൻനായരില്ല. ഞാൻ വിചാരിച്ചാൽ പോലും എനിക്ക് കൃഷ്ണൻനായരെ അനുകരിക്കാനാവില്ല. കാരണം ഒരു കാര്യത്തിൽപോലും ഞങ്ങൾ തമ്മിൽ സാദൃശ്യമില്ല. അദ്ദേഹം ക്ലാസ്സിക്കുകളുടെ ആരാധകനാണ്. ഞാൻ നേരെ തിരിച്ചും. കൃഷ്ണൻനായർ ആനുകാലികങ്ങളിലെ രചനകളെ വിമർശിച്ചു. അതുകൊണ്ട് മറ്റാരെങ്കിലും അത് ചെയ്യാൻ പാടില്ലത്രേ. സാമാന്യബുദ്ധിയുള്ളവർക്കറിയാം അക്ഷരജാലകം വേറൊരു ഡിസൈനാണെന്ന്. മറ്റൊരാളുടെ ആശയം കടമെടുക്കുകയെന്ന് പറയുന്നത് എനിക്ക് ആത്മഹത്യാപരമാണ്.
? കുറച്ച് സ്ഥൂലമായി നോക്കിയാൽ, ഘടനാപരമായി സാഹിത്യവാരഫലം താങ്കളെ ബാധിച്ചിട്ടില്ലെന്ന് പറയാൻ കഴിയുമോ?
ൃ സാഹിത്യവാരഫലത്തിന്റെ ഘടനയും അക്ഷരജാലകവും തമ്മിൽ ഒരു സാമ്യവുമില്ല. അദ്ദേഹം സ്വന്തം അനുഭവങ്ങൾക്കാണ് പ്രാധാന്യം കൊടുത്തത്. പുതിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു. ഇവിടെ എന്റെ സമീപനം എത്രയോ വ്യത്യസ്തമാണ്.
? എം. കൃഷ്ണൻനായരെ എങ്ങനെയാണ് കാണുന്നത്? താങ്കളുടെ കാഴ്ച്ചപ്പാടിൽ എന്തായിരുന്നു കൃഷ്ണൻനായരുടെ സംഭാവന?
ൃ കൃഷ്ണൻനായർ ഒരു പ്രമാണിയെയും മാനിച്ചില്ല. ണല്ലോരു കാഴ്ചപ്പാടായിരുന്നു അത്. പക്ഷേ, വിമർശനരംഗത്ത് എനിക്ക് പൈന്തുടരാനുള്ള ഒന്നും അദ്ദേഹം തന്നിട്ടില്ല.
ണല്ലോരു ഗദ്യകാരനാണ് കൃഷ്ണൻനായരെന്ന് എനിക്കഭിപ്രായമില്ല. ഗദ്യത്തെപ്പറ്റിയുള്ള എന്റെ വീക്ഷണം വളരെ വ്യത്യസ്തമാണ്. കൃഷ്ണൻനായരുടെ ഗദ്യത്തിൽ അറിയപ്പെടാത്ത വൻകരകളോ സമുദ്രങ്ങളോ ഇല്ല. ചിരപരിചിതമായ ഭൂഭാഗമാണത്.
? കൃഷ്ണൻനായരുടേത് വരണ്ട ഭാഷയാണെന്നും യാഥാസ്ഥിതികമായ സൗന്ദര്യാസ്വാദനരീതിയാണെന്നും താങ്കൾ എഴുതുന്നു. താങ്കളുടെ ഭാഷയേയും ആസ്വാദനരീതിയേയും സ്വയം എങ്ങനെ വിവരിക്കുന്നു.?
ൃ എന്റെ ഭാഷ വളരെ ക്ലേശിച്ചും പഠിച്ചും ഉണ്ടായതാണ്. വസ്തുവിന്റെ ഉള്ളിലെ ക്രമമാണ് എന്നെ ആവേശഭരിതനാക്കുന്നത്. സ്ഥൂലമായ വിവരണത്തേക്കാൾ, ഉള്ളിലെവിടെയോ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ചില അറിവുകൾക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. പക്ഷേ, അറിവുകൾ വഴുതി പൊയ്ക്കൊണ്ടിരിക്കും. അതേസമയം, ഇതിനു വേണ്ടിയുള്ള ഉപകരണങ്ങൾ നാം മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യണം. ഇതാണ് എഴുത്ത്.
ഞാൻ സാഹിത്യകൃതിയെയും അതിന്റെ ആസ്വാദനത്തെയും ഇന്ന് എല്ലാമായി കാണുന്നില്ല. ഒരു കൃതിക്കും പരിഹരിക്കാനാകാത്ത തൃഷ്ണകൾ എനിക്കുണ്ട്. അതാണ് എന്നെ നയിക്കുന്നത്.
? താങ്കളുടെ പംക്തിയോടുള്ള പൊതുപ്രതികരണമെന്താണ്?
ൃ എന്റെ കോളത്തെ പ്രശംസിച്ച അനേകം എഴുത്തുകാരുണ്ട്. പന്മന രാമചന്ദ്രൻനായർസാർ എന്റെ ഫോൺനമ്പർ തപ്പിപ്പിടിച്ച് ഒരു ദിവസം വിളിച്ച് എഴുത്ത് നന്നാവുന്നുണ്ടെന്ന് പറഞ്ഞു. ഇതുപോരെ, അഴീക്കോട്സാറും നല്ല അഭിപ്രായം പറഞ്ഞു കുറച്ചുപേർ മിണ്ടാതിരിക്കുകയാണ്. അവരുടെ ലക്ഷ്യം വേറെയാണ്.
? നമ്മുടെ എഴുത്തുകാരിൽ വിമർശനത്തോട് അസഹിഷ്ണുത കാട്ടുന്ന ഒരു നല്ല വിഭാഗമുണ്ടെന്ന് താങ്കളുടെ പംക്തിയിൽ നിന്നുതന്നെ മനസ്സിലാക്കുന്നു. കൃഷ്ണൻനായർക്ക് കിട്ടിയതുപോലെ ഭീഷണിയും തെറിവിളിയുമൊക്കെ താങ്കൾക്കും ലഭിക്കുന്നുണ്ടോ?.
ൃ എന്റെ എഴുത്തിനോട് വല്ലാത്ത അമർഷം കണിച്ചവർ കുറവാണ്. തുടക്കത്തിൽ ഞാൻ വിമർശിച്ച ചിലർ എന്നെ വിളിച്ച് തർക്കത്തിൽ ഇടപെടാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ അതൊന്നുമില്ല. പലരും നിശ്ശബ്ദമായി എന്റെ എഴുത്ത് രീതി ഇഷ്ടപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത്.
? കൃതികളിൽ നല്ലതുമാത്രം കാണുന്ന ശീലമുണ്ടായിരുന്ന ആളാണ് താങ്കൾ. താങ്കളുടെ അക്ഷരജാലകം എന്ന പുസ്തകത്തിന്റെ എഡിറ്റർ, ആ പുസ്തകത്തിന്റെ ആമുഖത്തിൽ ഹരികുമാറിന്റെ ശത്രുക്കൾപോലും അദ്ദേഹം ഒരു ദോഷൈകദൃക്കാണെന്ന ആരോപണം ഉന്നയിക്കുമെന്ന് തോന്നുന്നില്ല എന്നെഴുതുകയുണ്ടായി. താങ്കൾ ആ ലൈനുപേക്ഷിച്ച് ആക്രമണത്തിന്റെ ഭാഷ സ്വീകരിച്ചതിന് കാരണമെന്താണ്?
ൃ ചില കൃതികളിൽ നല്ലതുമാത്രം കാണാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. ഇപ്പോൾ അതുമാറി എന്റെ വളർച്ചയാണ് അതിനു കാരണം. എൺപതുകളിൽ യു.കെ കുമാരനെവരെ ഞാൻ പ്രശംസിച്ചു. ഇപ്പോൾ എനിക്ക് അതിൽ വല്ലാത്ത ദൂഃഖമുണ്ട്, ചമ്മലുണ്ട്. ഡി.വിനയചന്ദ്രൻ, പെരുമ്പടവംശ്രീധരൻ, തുടങ്ങിയവരെപ്പറ്റി പ്രശംസിച്ച് എഴുതിയതിൽ എനിക്ക് നല്ല കുറ്റബോധമുണ്ട്്. എന്തു ചെയ്യാം, മനുഷ്യസഹജമായ വീഴ്ചകൾ ചില കാലങ്ങളിൽ സംഭവിക്കുമല്ലോ. ഇവരെക്കുറിച്ച് എഴുതിയതൊക്കെ ഞാൻ പിൻവലിക്കുകയാണ്.
? പൂക്കൾക്ക് സൗന്ദര്യമില്ലെന്നും മറ്റും ചില പാശ്ചാത്യ ഉദ്ധരണികളുടെ പിൻബലത്തിൽ ബാലിശമായ വാദങ്ങൾ താങ്കൾ ഉന്നയിച്ചുകണ്ടു. റിബൽ ശബ്ദം കേൾപ്പിക്കാൻ മാത്രമാണോ ഇത്തരം ബാലിശമായ വാദങ്ങൾ?
ൃ പൂക്കൾക്ക് ഭംഗിയുണ്ടെന്നത് ഒരു സംസ്ക്കാരത്തിന്റ നിർമ്മിതിയാണ്. എല്ലാക്കാലത്തും ചോദ്യം ചെയ്യാതെ നാം പലതും സ്വീകരിക്കുന്നു. പൂക്കളെ എനിക്കിഷ്ടമല്ല. എന്റെ വീട്ടിൽ പൂക്കളുണ്ടാകുന്ന ഒരു ചെടിയുമില്ല. ഇലകളെയാണ് എനിക്കിഷ്ടം. ബദാമിന്റെ, ചാമ്പയുടെ, വാഴയുടെ ഇലകൾ കണ്ടാൽ എന്റെ മനസ്സ് നിറയും. എന്റെ ബോദ്ധ്യങ്ങൾ ഞാനല്ലേ പറയേണ്ടത്? പൂക്കൾക്ക് ഭംഗിയില്ലെന്ന് പറഞ്ഞാൽ റിബൽ ആകുമോ? എങ്കിൽ ഞാൻ നൂറു വട്ടം റിബൽ ആകാം.
? പൂക്കൾ നശ്വരതയുടെ പ്രതീകമാണ്, പൂക്കൾ വളർച്ച അവസാനിപ്പിച്ചതിന്റെ സൊാചനയാണ് തരുന്നത്, പൂവ് കായായി മാറിയാൽ അത് വീഴാനുള്ളതാണ്- എന്നൊക്കെയുള്ള വാദം നിലനിൽക്കുന്നതാണോ? പൂക്കൾ അതിസുന്ദരമായ ഒരു നൈരന്തര്യത്തിന്റെ പ്രതീകമല്ലേ? പൂവ് - കായ്- വിത്ത്- ചെടി- ചാക്രികവും നിരന്തരവുമായ, ജീവന്റെയും പ്രകൃതിയുടെയും ആഘോഷത്തിന്റെ, നിലനിൽപ്പിന്റെ മനോഹരമായ സൊാചകമല്ലേ അത്? അങ്ങനെയാകുമ്പോൾ പൂവ് വീഴുന്നില്ലല്ലോ, പരിണമിക്കുകയല്ലേ ചെയ്യുന്നത്?
ൃ പൂവിനെ നിലനിൽപിന്റെ സൊാചകമായി കാണുന്നവർ കാണട്ടെ. എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്. വീണുകിടക്കുന്ന പൂവിനെ സേൻസിറ്റീവായ ഒരാൾക്ക് രണ്ടാമതൊന്നുകൂടി നോക്കാനാവില്ല. വീണപൂക്കൾകൊണ്ട് കളമുണ്ടാക്കുകയോ അലങ്കാരവസ്തുക്കൾ നിർമ്മിക്കുകയോ ചെയ്യുന്നതിൽ സേൻസിറ്റിവിറ്റിയുടെ ഈ അതാര്യതയുണ്ട്. പൂക്കൾ ആഘോഷമാണെങ്കിൽ, അത് നൈമിഷികമാണെന്നും വരാനുള്ള വലിയൊരു പതനത്തിന്റെ മുന്നോടിയാണെന്നും നാമോർക്കണം.
? എന്താണ് കാലത്തിന്റെ എഴുത്തിന് ആവശ്യമെന്നറിയാതെ ദിശതെറ്റി നീങ്ങുന്ന പ്രസ്ഥാനമായി പുരോഗമനകലാസാഹിത്യസംഘത്തെ താങ്കൾ വിശേഷിപ്പിക്കുന്നു. താങ്കൾ പറയൂ, എന്താണ് ഈ കാലത്തിന്റെ എഴുത്തിന് ആവശ്യം?
ൃ ഈ കാലത്തിന്റെ എഴുത്ത് എന്തായായും മലയാളത്തിലിപ്പോഴില്ല. കഴിഞ്ഞ രണ്ടു ദശാബ്ദമായി ലോകജീവിതത്തിൽ വന്ന വീക്ഷണപരമായ മാറ്റങ്ങളെ നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. തോമസ് ഫ്രീഡ്മാൻ ഠവള ംീൃഹറ ശെ ളഹമേ എന്ന ~ഒരാശയം കൊണ്ടുവന്നല്ലോ. വെർച്വൽ റിയാലിറ്റിയിലൂടെ നമ്മൾ ജീവിതത്തിന്റെ സാദ്ധ്യതകൾ നശിപ്പിച്ചു. അത് ജീവിതാവബോധത്തെ മാറ്റിമറിച്ചു. ചരിത്രത്തോടും തത്വചിന്തയോടുമുള്ള നമ്മുടെ സമീപനങ്ങൾ മാറുന്നില്ല. പുതിയ ആഖ്യാനരീതികൾ പരീക്ഷിക്കുന്നില്ല. സേതുവും സി.വി.ബാലകൃഷ്ണനുമൊക്കെ നിന്നിടത്തുനിന്ന് കറങ്ങുകയാണ്. ഒരു മാറ്റവുമില്ല. ഈ കാലത്തിന്റെ പ്രമേയമൊന്നും ആരും എഴുതുന്നില്ല. പുരോഗമന സാഹിത്യസംഘത്തിന് എന്താണ് പറയാനുള്ളത്? ഇന്ന് ഏറ്റവും ലജ്ജാകരമായ കാഴ്ച, സാഹിത്യ അക്കാഡമി, പു.ക.സ, പരിഷത്ത് തുടങ്ങിയവയുടെ സാഹിത്യക്യാമ്പുകളും പ്രവർത്തനരീതികളുമാണ്.
വ്യക്തിയുടെ മരണം, അനുഭവങ്ങളുടെ മരണം, തത്വചിന്തയുടെ മരണം, സാഹിത്യത്തിന്റെ മരണം എന്നിങ്ങനെ വല്ലാത്ത ദുരന്തങ്ങളാണ് ഇന്ന് നമ്മെ വേട്ടയാടുന്നത്. ഇതിനെ മറികടക്കാനുള്ള ഉണർവ്വ്വ് എവിടെയാണുള്ളത്?
? എഴുത്തുകാരന്റെ സാമൂഹിക പ്രതിബദ്ധതയെ താങ്കൾ വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിൽ, പൊൻകുന്നം വർക്കിയ്ക്ക് പ്രതിബദ്ധത വേണ്ട, കെ.എൽ. മോഹനവർമ്മയ്ക്ക് വേണം എന്നെഴുതുകയുണ്ടായി. താങ്കളുടെ കാഴ്ചപ്പാടിൽ എഴുത്തുകാരന്റെ പ്രതിബദ്ധതയെന്താണ്?
ൃ എഴുത്തിൽ നിലപാടുള്ളവർ ഉണ്ട്, പൊൻകുന്നം വർക്കി എഴുത്തുകാരനെന്ന നിലയിൽ ചില ദുഷ്പ്രവണതകളോട് കലഹിച്ചു. പള്ളിയുടെ നിലപാടുകളെ എതിർക്കാൻ അദ്ദേഹം തയ്യാറായി. ഒരിക്കലും അദ്ദേഹം അതിനോട് സന്ധി ചെയ്തില്ല. എന്നാൽ ഒന്നിനോടും ഒരിക്കലും കലഹിക്കാത്തവരുണ്ട്. ഇങ്ങനെയുള്ളവർക്ക് സമൂഹത്തെ കാണാൻ കണ്ണുണ്ടായാൽ അതാണ് പ്രതിബദ്ധത.
? പ്രതിബദ്ധതയെന്നാൽ ഇടതുപക്ഷത്തോടുള്ള പ്രതിബദ്ധതയെന്ന നടപ്പുവ്യാഖ്യാനത്തെ എങ്ങനെയാണ് കാണുന്നത്?
ൃ ഇടതുപക്ഷത്തോട് മാത്രമായുള്ള ഒരു പ്രതിബദ്ധതയാണ് വിഭാഗീയമായിത്തീരുന്നത്. നമ്മുടെ ആഭിമുഖ്യങ്ങൾ വല്ലാതെ പഴകി. സ്വാതന്ത്ര്യസമരകാലത്തുള്ള സാമ്പത്തിക വിഭജനങ്ങളിൽത്തന്നെ നാം അള്ളിപ്പിടിച്ചിരിക്കുകയാണ്. മൂന്നാംലോകം, മുതലാളിത്തം, അധിനിവേശം തുടങ്ങിയ സങ്കൽപങ്ങളെ നാം മുറുകെപ്പിടിക്കുന്നതിൽ അപാകതയുണ്ട്. ഇന്ന് മുതലാളിത്തചേരിയോ കമ്മ്യൂണിസ്റ്റ്ചേരിയോ ഇല്ല. മുതലാളിത്തം പഴയരീതിയിലല്ല ഇപ്പോഴുള്ളത്. വാർത്താവിനിമയവിസ്ഫോടനവും ടെലിവിഷനും ഇന്റർനെറ്റും വന്നതോടെ എന്തും തിരഞ്ഞെടുക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. ഭരണകൂടങ്ങൾക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത മേഖലയായിതീർന്നു നിങ്ങളുടെ ചിന്തകളുടെ ആവിഷ്കാരം. ചൈന കമ്മ്യൂണിസ്റ്റ് രാജ്യമാണെന്ന പേരിലാണ്. അവിടെ ഏകകക്ഷി ഭരണത്തിനെതിരെ ശബ്ദിച്ചു കൊണ്ട് ജയിലിൽ പോകുന്ന ധാരാളം കലാകാരന്മാരും എഴുത്തുകാരുമുണ്ട്. റഷ്യയിൽ കമ്മ്യൂണിസ്റ്റ് ഏകാധിപത്യമാണുണ്ടായിരുന്നത്. അമേരിക്കയെ ജീവിതകാലമത്രയും വിമർശിച്ചുകൊണ്ടിരിക്കാൻ ഇറാഖ് യുദ്ധം കാരണമാകുമോ? മുസ്ലീങ്ങളുമായി ബന്ധം സ്ഥാപിക്കാൻ അമേരിക്ക ശ്രമിച്ചാൽ, അത് സാമ്പത്തികസമവാക്യങ്ങളെയാകും ആദ്യം തിരുത്തുക. അമേരിക്കയും മിഡിൽ ഈസ്റ്റും തമ്മിലുള്ള കൈകോർക്കൽ അധിനിവേശത്തെപ്പറ്റിയുള്ള ചിന്തകളെ കടപുഴക്കും. ലോകം അതിവേഗം, നമ്മുടെ പുരാതനമായ ആശയങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതുകൊണ്ട് ഇടതുപക്ഷത്തോട് മാത്രമുള്ള ഒരു പ്രതിബദ്ധതയില്ല. ഇടതുപക്ഷം തന്നെ വ്യത്യസ്തമാവാൻ വിസമ്മതിക്കുകയാണല്ലോ ഇപ്പോൾ. ഇടതുപക്ഷം, മുതലാളിത്തം തുടങ്ങിയ പരമ്പരാഗത വിദ്യാഭ്യാസങ്ങൾ മറികടന്ന് പുതിയ ആശയങ്ങൾ ഇന്ന് ചിന്താരംഗത്ത് വന്നുകഴിഞ്ഞു.
? താങ്കളുടെ രാഷ്ട്രീയമെന്താണ്? ഇടതോ, വലതോ, അതോ..... ?
ൃ സാമ്പത്തികമായ അന്തരം കുറയണം. പാർട്ടികളെ വിശ്വസിക്കാൻ പ്രയാസമാണ്. വ്യക്തികളേക്കാൾ പാർട്ടികൾ നേരിട്ട് അഴിമതി നടത്തുന്നു. എത്രവലിയ അഴിമതി നടത്തുന്നയാളിനും സമൂഹം മാന്യത നൽകുന്നു. വോട്ടർമാരുടെ ജനാധിപത്യതാൽപര്യം പോലും വിശ്വാസയോഗ്യമല്ല. കുറ്റകൃത്യങ്ങൾ ജനാധിപത്യവൽകരിക്കുകയാണ്. തെറ്റുകൾ കാണുക എന്നതാണ് അറിവിന്റെ അടയാളമായിത്തീരുന്നത്. സോഷ്യലിസം എന്ന് രാഷ്ട്രീയക്കാർ ഏതാണ്ട് മിക്കവാറും അരാഷ്ട്രീയക്കാരായി. മാത്രമല്ല, സമ്പന്നരുടെ ലോകം സ്ഥാപിക്കാൻ ഉഴറുന്ന ഇടനിലക്കാരുമായി എത്ര വലിയ ആദർശംപറയുന്നവനും രാഷ്ട്രീയമില്ല. റോഡിൽ നിന്ന് ഒരു നേരത്തേ ആഹാരത്തിനു വേണ്ടി കൈനീട്ടുന്നവന്റെ അവസ്ഥ മാറ്റാൻ ആരുമില്ല. അതൊന്നും ഇന്ന് ആരുടെയും ലക്ഷ്യമില്ല. ഇടതുവലതു രാഷ്ട്രീയങ്ങളുടെ മിഥ്യയ്ക്കകത്താണ് നമ്മൾ രാഷ്ട്രീയത്തെ അറിയാൻ ശ്രമിക്കുന്നതെന്ന് വൈരുദ്ധ്യമുണ്ട്. വിദ്യാസമ്പന്നനു പോലും തുല്യഅവസരം എന്ന ആദർശമില്ല. ഇഷ്ടക്കാർക്ക് വേണ്ടിയാണ് ഓരോരുത്തന്റെയും ലോകം ഒരുങ്ങുന്നത്. ഇഷ്ടമില്ലെങ്കിൽ രാഷ്ട്രീയമില്ല. ഈ പ്രവണതയാണ് മാറേണ്ടത്.
? താങ്കളുടെ തലമുറയിൽ പെട്ട ചില യുവവിമർശകർ കക്ഷിരാഷ്ട്രീയത്തിന്റെ വക്താക്കളായി പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ. ഇത് വിമർശകന്റെ വിശ്വാസ്യതയും വിലയും കെടുത്തിക്കളയുന്ന പ്രവർത്തനമല്ലേ?
ൃ കോൺഗ്രസുകാരായ ചിലർ അടുത്ത സർക്കാർ വരാൻ കാത്തിരിക്കുകയാണ്. സാഹിത്യഅക്കാദമിയുടെ ഭാരവാഹിയാവാൻ, ഇവർ കോൺഗ്രസ് നേതാക്കളെ തൃപ്തിപ്പെടുത്താൻ വേണ്ടി കമ്മ്യൂണിസ്റ്റുകാരെ വിമർശിച്ചെന്നിരിക്കും. ഇത്തരം അവസരവാദികളെ സാഹിത്യവിമർശകരായി കാണുന്നത് ഒരു ക്രൈമാണ്.
? താങ്കൾ പെരുമ്പടവത്തിന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവലിനെ വളരെ പോസിറ്റീവായി വിലയിരുത്തിയ ഒരാളാണ്. ഇപ്പോൾ ആ അഭിപ്രായത്തിൽ മാറ്റമുണ്ടോ?
ൃ പെരുമ്പടവത്തിന്റെ ?ഒരു സങ്കീർത്തനം പോലെ? ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥിക്ക് വായിക്കാൻ കൊള്ളാം. ദസ്തയെവിസ്കി വെറും ചൂതുകളിക്കാരൻ മാത്രമാണെന്ന് പ്രഖ്യാപിക്കാൻ ധൈര്യം കാണിച്ച നോവലിസ്റ്റിൻ ഞാൻ ആദ്യമായി കണ്ടു. ഇത്തരം സാധാരണനോവലുകൾ വലിയ അംഗീകാരം നേടുന്നത് മലയാളത്തിന്റെ ഒരു ദുരന്തമാണ്. വ്യക്തിയെപ്പറ്റിയുള്ള ആഴംകുറഞ്ഞ വീക്ഷണമുള്ളവർക്കേ ഇതുപോലെയൊക്കെ എഴുതാൻ കഴിയൂ.
? പെരുമ്പടവം താങ്കളെ അടയ്ക്കാപക്ഷിയായും കുളത്തിന് തീയിട്ട കൊല്ലനായും ചിത്രീകരിച്ച് ലേഖനമെഴുതിയതിന് പ്രകോപനമായ താങ്കളുടെ കൃത്യമെന്തായിരുന്നു?
ൃ പെരുമ്പടവത്തിനു എന്തോ ലക്ഷ്യമുണ്ടായിരിക്കണം. അത് നടക്കാതെവന്നതു കൊണ്ടാകാം, അദ്ദേഹം എന്റെ പേരു പറയാതെ എന്നെ വിമർശിച്ചും കളിയാക്കിയും മൂന്നുലേഖനങ്ങളെഴുതി. അദ്ദേഹത്തിന്റെ മനസിലെ മാലിന്യം എനിക്കപ്പോഴാണ് ബോധ്യപ്പെട്ടത്. ഓരോ ലേഖനം എഴുതിയശേഷവും പെരുമ്പടവം എന്നെ ഫോണിൽ വിളിച്ച് സാധാരണപോലെ 'സ്നേഹം' ചൊരിയും. കുറേക്കഴിഞ്ഞ് കളിയാക്കികൊണ്ട് ലേഖനമെഴുതുകയും ചെയ്യും. കളത്തിനു തീയിട്ട കൊല്ലനായി എന്നെ ചിത്രീകരിച്ച ലേഖനത്തെപ്പറ്റി ആദ്യം എന്നെ വിളിച്ചറിയിച്ചതു തിരുവനന്തപുരത്തുള്ള ഒരു വായനക്കാരനാണ്. വായനക്കാർ എന്നേക്കാൾ മുമ്പേ ഈ അസുഖം കണ്ടെത്തിയെന്നർത്ഥം.
എന്റെ വിമർശനജീവിതത്തിൽ, പല കാരണങ്ങളാൽ, പെരുമ്പടവത്തെപ്പോലെയുള്ള നിലവാരം കുറഞ്ഞ എഴുത്തുകാർക്ക് ഞാൻ അൽപം പ്രാധാന്യം കൂടുതൽ കൊടുത്ത അവസരങ്ങളുണ്ടായിട്ടുണ്ട്. ഇതാണ് എനിക്കു വിനയായത്. ഒരു എഴുത്തുകാരനെയും അമിതമായി മാനിക്കരുതെന്നതാണ് എനിക്ക് കിട്ടിയ പാഠം. പെരുമ്പടവത്തിന്റെ സ്വഭാവത്തിൽ രണ്ട് ഘടകങ്ങളുണ്ട്. പുറമേ വിനയം കാണിക്കും. അകമേ, അദ്ദേഹം എന്റെ പോലും രക്തം ആഗ്രഹിക്കുന്നു. ഇത്രയുംകാലത്തെ എഴുത്തനുഭവം പെരുമ്പടവത്തെ ഒന്നും പഠിപ്പിച്ചില്ല എന്ന് ഞാൻ പറയും.
? മലയാളത്തിലെ വായനാസമൂഹത്തെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?
ൃ മലയാളത്തിലെ വായനക്കാർ പക്ഷപാതികളായിമാറി എന്ന കാര്യം പറയാതെ വയ്യ. വായനക്കാർ ചില എഴുത്തുകാരുടെ ഏജന്റുമാരായി മാറുകയാണ്. അവർ ചിലരുടെ മോശം കൃതികളുടെ വിൽപന ഏറ്റെടുക്കുന്നു. വാരികകളിൽ വരുന്ന ലേഖനങ്ങളും സാഹിത്യരചനകളും നിഷ്കൃഷ്ടമായി വിലയിരുത്തുന്ന വായനക്കാർ തീരെ കുറഞ്ഞു. ധ്വന്യാത്മകമായി ഭാഷ ഉപയോഗിച്ചാൽ പലർക്കും മനസ്സിലാവില്ല. ഭാഷാപരമായ ശൂന്യത മനുഷ്യമനസിലേക്ക് പ്രവേശിച്ചുക്കൊണ്ടിരിക്കുകയാണ്.
? മലയാളത്തിൽ ഇപ്പോൾ പ്രസിദ്ധീകരണരംഗത്ത് വിവർത്തനങ്ങളുടെ പൂക്കാലമാണ്. മലയാളിക്ക് മലയാളസാഹിത്യം വേണ്ടാതായോ?
ൃ മലയാളിയെ വിവർത്തന സാഹിത്യം അടിച്ചൽപിക്കുന്നത്, ഇവിടുത്തെ പബ്ലിക്കേഷൻ മാനേജർമാരുടെ കളിയുടെ ഭാഗമാണ്. പബ്ലിക്കേഷൻ മാനേജർമാരുടെ കാലമാണിത്. അവർക്ക് സ്വന്തമായി പ്രതിമാസ ബുക്ക്ലെറ്റുകളുണ്ട്. ഈ ബുക്ക്ലെറ്റുകൾ ഇഷ്ടക്കാർക്കുള്ളതാണ്. നല്ല രീതിയിൽ, ക്ലിക്കുകൾ പ്രസാധകരെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നു. കാമ്പുള്ള രചനകൾ പ്രസിദ്ധീകരിക്കാൻ ആളില്ല. എന്നാൽ ഏത് പുസ്തകവും വിൽക്കാം; അതിനുള്ള മാർക്കറ്റിംഗ് ഉണ്ടായാൽ മതി. അതിനിടയിലും പുസ്തകപ്രസാധനത്തിനു കേരളത്തിൽ വൻബ്രാൻഡുകൾ പുറത്തുനിന്ന് വന്നേപറ്റൂ. ഇപ്പോൾ പണമുണ്ടെങ്കിലും, ഒരു എഴുത്തുകാരന് തന്റെ കൃതി അച്ചടിച്ച് അതിവേഗം വിപണിയിലെത്തിക്കാൻ കഴിയുന്നില്ല.
പ്രസാധകരുടെ വക പരസ്യങ്ങളിലൂടെ എഴുത്തുകാരികളെയും മറ്റും നിർമ്മിച്ചെടുക്കുകയാണ്. അത് കണ്ടുകൊണ്ട് ശബ്ദമടക്കി മറ്റുള്ളവർ നിന്നു കൊള്ളണം.
? പൗലോകൊയ്‌ലോയുടെ കൃതികൾക്ക് മലയാളത്തിൽ വലിയ പ്രചാരം ലഭിക്കുന്നു. അദ്ദേഹത്തിന്റെ പല പുസ്തകങ്ങൾക്കും ഇവിടെ അനേകം പതിപ്പുകളുണ്ടായി. പല മലയാള എഴുത്തുകാരുടെയും കൃതികൾ കെട്ടിക്കിടക്കുമ്പോഴാണിത്. ഇത് പൗലോ കൊയ്‌ലോയുടെ വിജയമാണോ മലയാള എഴുത്തുകാരുടെ പരാജയമാണോ?
ൃ പൗലോകൊയ്‌ലോയെ കുറ്റം പറയേണ്ട. പല രീതിയിലും മലയാള എഴുത്തുകാരെക്കാൾ മുന്നിലാണ് അദ്ദേഹം. ആത്മീയത പ്രസംഗിച്ചാൽ പോരാ; അതിനു ഒരു സാഹിത്യാവിഷ്കാരം നൽകാനുള്ള തയ്യാറെടുപ്പ് വേണം. അതിവിടെയുണ്ടോ?
? പൗലോ കൊയ്‌ലോയുടെ കൃതികൾ ബെസ്റ്റ് സെല്ലറാക്കുന്നത് മലയാളി വായനക്കാരന്റെ പൈങ്കിളിനിലവാരം കൊണ്ടാണെന്ന് ഡി. വിനയചന്ദ്രൻ രോഷത്തോടെ എഴുതിയതോർക്കുന്നു. ന്യായമാണോ ഇത്?
ൃ മലയാള എഴുത്തുകാർ ഇപ്പോഴും സർവകലാശാലകൾ ഛർദ്ദിച്ചിടുന്ന പദകോശത്തിനും അവബോധത്തിനും വേണ്ടി കാത്തിരിക്കുകയാണ്. ഇവിടുത്തെ നോവലിസ്റ്റുകളിലും കവികളിലും അക്കാദമിക് സമൂഹത്തിന്റെ ഇഷ്ടത്തിനൊത്ത് അവതരിപ്പിക്കാത്ത ഒരു വരി തെറ്റിയ കുട്ടിയെ കാണാനേയില്ല. കഥാകൃത്തുകളെല്ലാം നിലവാരപ്പെട്ടുകഴിഞ്ഞു. എല്ലാവരുടെയും ചിന്ത ഒരുപോലെയായിട്ടുണ്ട്. വൈകാരികമായ അതീതത്തലം ആർക്കാണുള്ളത്? സാഹിത്യപരമായ ലക്ഷ്യമില്ല. എല്ലാവർക്കും സൂപ്പർമാർക്കറ്റിൽ പോയി സാധനങ്ങൾ പെറുക്കുന്നവന്റെ മനോഭാവമാണ്. സാമൂഹ്യമോ രാഷ്ട്രീയമോ ആയ ലോകവീക്ഷണമില്ല. വിമാനത്തിൽ കേറിയതും ടിക്കറ്റെടുത്തതുമൊക്കെ അക്ബർ കക്കട്ടിൽ വിവരിച്ചെഴുതി സായൂജ്യമടഞ്ഞത് കണ്ടു. അതേ സമയം വിമർശനങ്ങളെ തീരെ സഹിക്കാത്ത അരസികന്മാരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണ്.
ഏത് ശരാശരി കഥാകാരനും താൻ ക്രിയേറ്റീവ് എന്ന് എപ്പോഴും തട്ടിവിട്ടുകൊണ്ടിരിക്കും. നമ്മെ മറ്റൊരു രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന കഥാകൃത്ത് ഉണ്ടാവുന്നില്ല. കഥാകൃത്തിന്റെ രചനയിലൂടെ കടന്നുപോകുന്ന നാം നിരാശരാകും. നമ്മൾ നേരത്തേ മനസിലാക്കിയ കാര്യം, കഥാകാരൻ ഇപ്പോഴാണല്ലോ അറിഞ്ഞത് എന്നോർത്ത് നമുക്ക് വിഷമിക്കേണ്ടി വരും.
മലയാളസാഹിത്യം, റിട്ടയേർഡ് പ്രോഫസർമാരുടെയും ?സോ കാൾഡ്? ആധുനികന്മാരുടെയും കൈകളിൽ നിന്ന് ഇനിയും മാറിയിട്ടില്ല. പ്രസിദ്ധീകരണങ്ങളുടെ നിലപാടും പൊതുവേ മറ്റൊന്നല്ല. അവരും വരേണ്യതയെ പലവിധത്തിൽ പാടിയുറക്കുകയാണ്. ഭൂതകാലത്തേക്ക് നോക്കിയിരുന്ന്, സ്വന്തം തറവാട്ട് മഹിമ വിളിച്ചു പറയുന്നത് മലയാളസാഹിത്യത്തിന്റെ രോഗമാണ്. ണല്ലോരു തറവാടിയായില്ലെങ്കിൽ ഒരു കവിതയെഴുതാൻ പറ്റില്ല; അവാർഡ് കിട്ടുകയുമില്ല!
? ഈ വർഷത്തെ സാഹിത്യഅക്കാഡമി അവാർഡുകൾ പക്ഷപാതപരമാണെന്ന് ശ്രീ. ബാലചന്ദ്രൻ വടക്കേടത്ത് ആരോപിക്കുകയുണ്ടായല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്?
ൃ അക്കാദമി അവാർഡുകളെപ്പറ്റി ഞാൻ ?കലാകൗമുദിയിൽ എഴുതിയിരുന്നു. കോൺഗ്രസുകാർക്ക് വേണ്ടി അഭിപ്രായം പറയുന്നവരെപ്പറ്റി എന്നോട് ചോദിച്ചതു ശരിയായില്ല. ഞാൻ ആരു ഭരിക്കുന്നു എന്ന് നോക്കി അഭിപ്രായം പറയാറില്ല.
അക്കാദമി അവാർഡുകൾ മിടുക്കുള്ളവർക്ക് കിട്ടും. വി പി ശിവകുമാറിനും യു പി ജയരാജിനും ജയനാരായണനും അയ്മനം ജോണിനും കിട്ടാത്ത അവാർഡ് ?കൊമാല?പോലുള്ള ശരാശരി കഥകൾക്ക് കിട്ടുന്നു. മലയാളിയായതിൽ ഞാൻ ലജ്ജിച്ച നിമിഷമാണത്. ഒരു അടഞ്ഞ വ്യവസ്ഥയ്ക്കകത്ത് പുസ്തകങ്ങൾക്ക് രഹസ്യമായി മാർക്കിടുകയും ഇഷ്ടക്കാരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്യുന്ന കുപ്രസിദ്ധമായ ഒരു സ്ഥാപനമായി കേരളസാഹിത്യ അക്കാദമി അധഃപതിച്ചിരിക്കുന്നു. എനിക്കു തോന്നുന്നത്, പുതിയചിന്താലോകത്തുള്ളവരെ ഈ അക്കാദമി നല്ലപോലെ അപമാനിച്ചുവിടുന്നുണ്ട് എന്നാണ്.
? എന്താണ് അക്കാഡമിയുടെ കുഴപ്പം?
ൃ ഓരോ മുന്നണിയും വരുമ്പോൾ, അതിൽപെട്ടവർ ഓടിച്ചെന്ന് ഫെലോഷിപ്പുകളും പുരസ്കാരങ്ങളും വാങ്ങുന്നത് കാണാം. ഇതൊന്നും കിട്ടാത്ത, കഴിവുള്ള എഴുത്തുകാരെക്കുറിച്ച് ഇവർക്ക് വേവലാതിയില്ല. ഇത്തരം സ്വാർത്ഥതയുടെ ആൾരൂപങ്ങളെ എങ്ങനെയാണ് സ്വീകരിക്കുക. സാധാരണയായി എഴുത്തുകാർ പറയുകയും എഴുതുകയും ചെയ്യുന്ന കാര്യങ്ങൾ വച്ചുനോക്കിയാൽ, മറ്റുള്ളവരെക്കുറിച്ച് ഓർത്ത് വേദനിക്കുന്ന സ്വഭാവം അവർക്ക് കാണേണ്ടതാണ്. എന്നാൽ ഒരു അംഗീകാരവും കിട്ടാത്തവരെപ്പറ്റി യാതൊരുവേദനയുമില്ലാതെ എല്ലാം എനിക്കുവേണമെന്ന് പറഞ്ഞ് ഓടിനടന്ന് വാങ്ങികൂട്ടുകയാണ് പലരും. ഇതൊക്കെ നമ്മുടെ സംസ്കാരത്തിന് അപമാനം വരുത്തുകയാണ്. ഈ കാഴ്ച കണ്ട് മനസ് നീറിയതുകൊണ്ടാണ്, ഞാനും ചില സുഹൃത്തുക്കളും ചേർന്ന് എന്റെ ?ആത്മായനങ്ങളുടെ ഖസാക്ക്? എന്ന കൃതിയുടെ പേരിൽ അവാർഡ് നൽകിത്തുടങ്ങിയത്. 1995ൽ തുടങ്ങിയ ഈ പുരസ്കാരപദ്ധതിയിലൂടെ പ്രശസ്തരല്ലാത്ത അനേകം പേർക്ക് പുരസ്കാരം നൽകാൻ കഴിഞ്ഞത് ഞാൻ സ്വകാര്യമായി സൂക്ഷിക്കുന്ന സന്തോഷമാണ്.
? സാഹിത്യ അക്കാഡമി അവാർഡു ലഭിച്ചാൽ വാങ്ങുമോ?
ൃ എനിക്ക് സാഹിത്യഅക്കാദമി അവാർഡ് നൽകുന്നത് ഞാൻ ഭാവന ചെയ്യുന്നത് എന്നെ പലവിധത്തിൽ അലട്ടുമെന്നതിനാൽ അതേക്കുറിച്ചൊന്നും പറയാൻ ആഗ്രഹിക്കുന്നില്ല.
? ചില അവാർഡുകൾ താങ്കൾക്ക് ലഭിച്ചിട്ടുണ്ട്, എന്നാൽ പിന്നീടത് ആർക്കും ലഭിച്ചിട്ടില്ലെന്ന് ഒരാൾ എഴുതിക്കണ്ടു. സത്യമാണോ അത്?
ൃ ചിലർക്ക് ഒന്നും പറയാനില്ലാതെ വരുമ്പോൾ ഇതുപോലെ വ്യർത്ഥമായ ചിന്തകളിലേക്കും നീങ്ങും. എനിക്കു പല സംഘടനകളും അവാർഡ് തന്നിട്ടുണ്ട്. എത്രയോ പേർ എന്റെ എഴുത്തിനെ ഇഷ്ടപ്പെടുന്നവരായുണ്ട്! അവരൊന്നും പ്രാമാണികരാകണമെന്ന് ഞാൻ നിർബദ്ധം പിടിക്കാറില്ല, മൂന്നേക്കറെങ്കിലും ഭൂമിയുള്ള ഒരു തറവാടിതരുന്ന അവാർഡേ സ്വീകരിക്കാൻ പറ്റുകയുള്ളൂവേന്ന് ഞാൻ കരുതുന്നില്ല. പിന്നെ, ഒരു മുല്ലപ്പൂവോ കുറച്ചുരൂപയോ കൊണ്ട് എന്നെ ആരെങ്കിലും ആദരിച്ചിട്ടുണ്ടെങ്കിൽ, ഇതു വ്യസനിക്കേണ്ട കാര്യമൊന്നുമില്ല. എനിക്കു അവാർഡ് തന്നവർ, ഭാവിയിൽ പലർക്കും അവാർഡ് കൊടുക്കണമെന്നും ആ ചുമതല ഞാൻ ഏറ്റെടുക്കണമെന്നും പറയാൻ ഇത്തരം വിഡ്ഢികൾക്കേ കഴിയൂ.
? ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങൾ തുടങ്ങിയ കൃതികളിൽ വക്രവും ക്ലിഷ്ടവുമായ ഭാഷാശൈലിയാണ് ഉപയോഗിച്ചു കാണുന്നത്. ഈ ശൈലി വായനക്കാർ തിരസ്കരിച്ചതുകൊണ്ടാണോ, താങ്കൾ ഇപ്പോൾ കൂടുതൽ ജനകീയ ശൈലി ഉപയോഗിക്കുന്നത്?
ൃ എന്നും ഒരേ ഭാഷയും ശൈലിയും ഉപയോഗിക്കുന്നവർ കെട്ടിക്കിടക്കുന്ന വെള്ളത്തെപ്പോലെയാണ്. കുറച്ച് ഒഴുക്ക് നല്ലതാണ്. എന്നാൽ ആത്മായനങ്ങളുടെ ഖസാക്കും മനുഷ്യാംബരാന്തങ്ങളും രണ്ട് പതിറ്റാണ്ടിനു മുമ്പ് എഴുതിയ കൃതികളാണ്. ആ ഭാഷ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. വൈക്കത്തുള്ള സി.കെ. ബാലനും പായിപ്ര രാധാകൃഷ്ണനും വി.എ. ശിവകുമാറിനും(കോട്ടയം) ഞാൻ ആ ഭാഷ ഉപേക്ഷിച്ചതിൽ പരിഭവമുള്ളവരാണ്. ജയനാരായണൻ എന്നും എന്റെ ആ ഭാഷയെ ആണ് സ്നേഹിച്ചതു. വി.പി. ശിവകുമാർ അതിന്റെ വലിയ ഒരു പൈന്താങ്ങിയായിരുന്നു.
പക്ഷേ, എന്നും ഒരേ ഭാഷയിൽ പോകാനാകില്ല. കാരണം നാം വളരുകയാണ്. ഓരോ നിമിഷവും നാം നമ്മെത്തന്നെയാണ് ബ്രേക്ക് ചെയ്യേണ്ടത്. ഇത് അനിവാര്യമാണ്. ഇന്നത്തെ എന്റെ ഭാഷയിൽ പത്രപ്രവർത്തനത്തിന്റെ സ്വാധീനവുമുണ്ട്. യുക്തിയും ഭാഷാപരമായ സൗന്ദര്യബോധവും വളർന്നിട്ടുണ്ട്.
.
? താങ്കളുടെ നവാദ്വൈതം എന്ന ആശയം കാര്യമായ സ്വാധീനം ചെലുത്തിയില്ലെന്ന് തോന്നുന്നു?
ൃ ഇതിൽ വലുതായി ആശ്ചര്യപ്പെടാനൊന്നുമില്ല. എന്നെപ്പോലെ സർവ്വ അക്കാദമിക് കീഴ്‌വഴക്കങ്ങളെയും എതിർക്കുന്ന, സ്വാതന്ത്ര്യത്തെ പ്രാണവായു പോലെ ഭുജിക്കുന്ന ഒരാളെ കൊല്ലാനേ സകലരും നോക്കൂ. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാതെയും ലേഖനങ്ങൾ ചേർക്കാതെയും ജീവിതവ്രതം നോറ്റിരിക്കുന്നവരുണ്ട്. നിങ്ങൾക്ക് കണ്ണുതുറന്ന് നോക്കിയാൽ കാണാം. രണ്ട് അദ്ധ്യാപകരായ നിരൂപകർ തമ്മിൽ സംവാദവും തർക്കവും ഉണ്ടായെന്നിരിക്കും. എന്റെ ലേഖനങ്ങളോട് മലയാളത്തിലെ കൺവേൺഷണൽ എഴുത്തുസമൂഹം പ്രതികരിക്കാതിരിക്കുന്നത് ബോധപൂർവ്വമാണ്.
എനിക്കു പക്ഷേ, ധാരാളം സൂക്ഷ്മബുദ്ധിയുള്ള വായനക്കാരുടെ പൈന്തുണ കിട്ടുന്നുണ്ട്. സാഹിത്യത്തെ പോഷിപ്പിക്കാൻ ഔദ്യോഗികമായി വേഷം കെട്ടിയവർ കണ്ണടച്ചു പിടിച്ചോട്ടെ. സാരമില്ല. എനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരു വ്യക്തി, മുംബെയിൽ നിന്ന് കെ.ആർ.സി. പിള്ള ഒരു ഇ- മെയിൽ അയച്ചതോർക്കുന്നു. അദ്ദേഹം പറഞ്ഞത് എന്റെ വിമർശനങ്ങൾ സത്യസന്ധമാണെന്നാണ്. ഞാൻ എഴുതുന്ന ഓരോവാക്കും വിലപ്പെട്ടതാണെന്നും എല്ലാ ആഴ്ചയിലും ഇങ്ങനെ എഴുതാൻ മലയാളത്തിൽ ഒരാൾ ഉണ്ടെന്ന് ഞാൻ തെളിയിച്ചു എന്നുമാണ് പിള്ള എഴുതിയത്. ആ ഇമെയിൽ എന്റെ ബ്ലോഗിൽ ഞാൻ പ്രസിദ്ധീകരിക്കുകയും ചെയ്തു.
മലയാളസാഹിത്യം ചിലരുടെ വീട്ടുകാര്യമാണ്. അവിടെ എന്നെപ്പോലുള്ളവർ എന്തിനെഴുതുന്നുവേന്നാണ് പലരുടെയും വിചാരം. അതേസമയം കലാകൗമുദിയിൽ ഞാൻ ഒന്നു പേരു പരാമർശിക്കുന്നത് ഏത് അവാർഡിനേക്കാളും വിലമതിക്കുന്നതായി ഒരുപാടുപേർ എന്നോട് പറഞ്ഞിട്ടുണ്ട്.
? ഇന്നത്തെ വിചാരജീവിതത്തിന്റെ ദുരന്തം എന്താണ്?
ൃ ഉച്ചനീചത്വങ്ങൾക്ക് ബുദ്ധിപരവും ഔദ്യോഗികവുമായ അംഗീകാരം കൊടുക്കാനാണ് മലയാളസാഹിത്യകാരന്റെ ശ്രമം. അവൻ സൗഹൃദം കൂടുന്നതും, പൊതുവേ, ഇടുങ്ങിയ ചിന്താഗതികൾ വച്ചുകൊണ്ടാണ്. അയൽക്കാരനോട് സംവാദം നടത്താൻ അവനറിയില്ല. എന്നാൽ അവൻ സ്വന്തക്കാർക്ക്‌വേണ്ടി എന്തു നാണംകെട്ട കളിക്കും തയ്യാറാകും. സ്വന്തം പ്രശസ്തിക്കുവേണ്ടി ലജ്ജിക്കാതെ ചരടുവലിക്കും. അവഗണിക്കപ്പെടുന്നവരെപ്പറ്റി ദുഃഖമില്ല. ഒരു ആദർശവുമില്ലാത്തവൻ അതുണ്ടെന്ന് ഭാവിച്ച് ടെലിവിഷനിൽ ചർച്ചയ്ക്ക് വരികയാണ്. സകല കാപട്യങ്ങളും അരങ്ങുതകർക്കുകയാണ്.
? താങ്കൾ സ്വത്വം എന്ന വാക്കുപയോഗിക്കുന്നതിനെപ്പറ്റി ചില വിയോജിപ്പുകൾ രേഖപ്പെടുത്തിയല്ലോ. ?
ൃ സമകാലവിജ്ഞാനമില്ലാത്തവരാണ് സ്വത്വം സ്വത്വം എന്ന് പറയുന്നത്. സ്വത്വം എന്നത് ആധുനികതയ്ക്ക് മുമ്പുള്ള ഒരാശയമാണ്. ഒരാൾ ആശയപരവും സാംസ്ക്കാരികവുമായ ഐഡന്റിറ്റിയാണ് വഹിക്കുന്നതെന്ന ആശയമാണത്. 1970കളിൽ ആധുനികത വന്നതോടെ മനുഷ്യനും ദൈവവുമായുള്ള ബന്ധത്തിന് താളംതെറ്റി. ആദർശാത്മകത മിഥ്യയായി. ജീവിതം മുൻകൂട്ടി നിശ്ചയമില്ലാത്ത അനുഭവമായി. യാദൃശ്ചികതകൾ പ്രബലമായി. അനുഭവംതന്നെ ചിതറിയാണ് നിലനിൽക്കുന്നതെന്ന് വന്നു. വ്യക്തി എന്ന സങ്കൽപം തന്നെ ആപേക്ഷികമായി.
ഒരാൾക്ക് ജീവിതകാലമത്രയും ഒരേ സംസ്ക്കാരം കൊണ്ടുനടക്കാൻ പറ്റുമോ? അനുദിനം നമ്മൾമാറുന്നു എന്നത് മനശ്ശാസ്ത്രവിജ്ഞാനീയം കൂടിയാണ്. മാറാത്തത്തായി ഒന്നുമില്ല. ശാരീരികമായും മാനസികമായും നമ്മൾ മാറുന്നു. മനോഭാവങ്ങൾ, രുചികൾ, പ്രകൃതി, നിലപാടുകൾ എല്ലാം മാറുന്നു. മാറിക്കൊണ്ടിരിക്കുന്ന മനുഷ്യപ്രകൃതിയിൽ, ഒരു സ്ഥിരം സത്ത സൂക്ഷിക്കുന്നു എന്നത് മിഥ്യാസങ്കൽപമാണ്. അത് നവമായ സാഹിത്യസംസ്ക്കാരത്തിനും തത്വചിന്തയ്ക്കും വിരുദ്ധമാണ്. ഇന്ന് എഴുത്തുകാരന്റെ ദർശനം, മനുഷ്യാവസ്ഥ എന്നീ വാക്കുകൾക്കുപോലും പ്രസക്തിയില്ലാതായി. കാരണം ഒരാൾക്ക് ഒരു ദർശനം പരിമിതിയും സ്വാതന്ത്യത്തെ ഹനിക്കുന്നതുമാണ്. മനുഷ്യനു സ്ഥിരം അവസ്ഥയുണ്ടോ? അങ്ങനെയുണ്ടെങ്കിൽ അത് നിശ്ചലമായ ഒന്നാണ്.
ഇതൊന്നും മനസ്സിലാക്കാതെ മലയാള എഴുത്തുകാർ എപ്പോഴും സ്വത്വം എന്ന് പറയുന്നത് ആശയപരമായ പാപ്പരത്തമാണ്. പഴയ നൂറ്റാണ്ടിലേക്കുള്ള തിരിച്ചുപോക്കാണ്. അന്വേഷണങ്ങളുടെ അവസാനമാണ്.
? ചില്ലപ്പോഴൊക്കെ താങ്കളുടെ എഴുത്ത് കവിതയിലേക്ക് തെന്നിവീണുപോകുന്നു. ബദാമിന്റെ വലിയ ഇലകളിൽ മഴപെയ്തു മുളയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങളുമായി സ്ഥാപിച്ചതാണ്. കാറ്റിനൊപ്പം യാത്ര ചെയ്യാൻ ചില്ലകൾ ഒന്നടങ്കം ശ്രമിക്കുന്നതുപോലെ സമ്മോഹനമായി മറ്റെന്തുണ്ട്? ആ മഴകൾ ഇപ്പോഴും പെയ്യുന്നു. ആ മഴയിൽ പ്രേമത്തിന്റെ നാമ്പുകളുണ്ടായിരുന്നു.... കവിതയുമായി തെറ്റിപ്പിരിഞ്ഞതെപ്പോഴാണ്?
ൃ എന്റെ കവിത ഇപ്പോഴും സജീവമായുണ്ട്. ഏറെക്കാലം ഭൂഗർഭത്തിൽ കിടന്ന ഒരു അരുവിയെപ്പോലെയാണത്. ഇന്റർനെറ്റിൽ എന്റെ ആറിലേറെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ കവികൾക്കിടയിൽപ്പെടാൻ താൽപര്യമില്ല എന്നതാണ് വാസ്തവം.
? ഇടയ്ക്ക് കവിതാരംഗത്തേക്ക് മടങ്ങിവരാൻ ഒരു ശ്രമം നടത്തിയിരുന്നല്ലോ. പച്ചമലയാളത്തിൽ ഒരു കവിത പ്രസിദ്ധീകരിക്കുകയും ചെയ്തു?
ൃ ഒരവസരം വന്നപ്പോൾ ?പച്ചമലയാള?ത്തിനും മറ്റും അയച്ചുവേന്നേയുള്ളൂ. ഇപ്പോഴും കവിതയെഴുതുന്നു. ?കല്ലുകൾ? എന്ന കവിത എഴുത്ത് ഓൺലൈൻ?(ല്വവൗവേ ീിഹശില) മാസികയ്ക്കുവേണ്ടി ഒടുവിൽ എഴുതിയ രചനയാണ്.
? സമകാലിക കവിത ഇത്രമാത്രം ശുഷ്കവും നിരാശാഭരിതവുമാകാൻ കാരണമെന്താണ്?
ൃ ഇവിടെ അദ്ധ്വാനമാണ് പ്രശ്നം. ബുദ്ധിമുട്ടാൻ ആർക്കും താൽപര്യമില്ല. എളുപ്പത്തിൽ പ്രശസ്തിനേടാൻ അവസരമുള്ളപ്പോൾ അതുമതിയല്ലോ . എൻ. പ്രഭാകരൻ കവിതയെഴുതിയത് കണ്ടപ്പോൾ ദുഃഖിച്ചുപോയി. കെ.ജി.ശങ്കരപ്പിള്ളയുടെ കവിതയിൽ മനുഷ്യനോ മനുഷ്യത്വമോ ഇല്ല. സച്ചിദാനന്ദന് എന്നേ കവിത നഷ്ടമായി. അയ്യപ്പൻ എഴുതുന്നുണ്ട്, പക്ഷേ, ഒരു വരിക്ക് മറ്റൊന്നിനോട് ബന്ധം കാണില്ല. പരസ്പര ബന്ധമില്ലാതെ എന്തൊക്കെയോ അദ്ദേഹം എഴുതുന്നു. ബസിലിരുന്ന് ആരെങ്കിലും വർത്തമാനം പറയുന്നത് കേട്ടാൽ യുവകവികൾ അതും കവിതയായി തെറ്റിദ്ധരിച്ച് പകർത്തിവയ്ക്കും!
കവിതയുടെ ഉപകരണങ്ങളൊക്കെ തുരുമ്പിച്ച് കഴിഞ്ഞു. ലോകാനുഭവം മാറിയപ്പോൾ, കവിതയേക്കാൾ വലിയപ്രതിച്ഛായ മറ്റു പലതും നേടി. ജീവിതത്തേക്കാൾ വലിയ പ്രതിച്ഛായ കവിതയ്ക്ക് ഇപ്പോൾ ഇല്ല.
? ആയിരം വ്യാജകവിതകളുണ്ടാകാം. വ്യാജമെന്നും പൊള്ളയെന്നും ആക്ഷേപിക്കുന്നതിലേറെ ഒരു ഒറിജിനലിനെ കണ്ടെത്തുന്നതിലല്ലേ വിമർശകധർമ്മമിരിക്കുന്നത്?
ൃ ഒറിജിനൽ ഇല്ലാത്ത കാലമാണിത്. ഈ സത്യം അംഗീകരിക്കുകയാണ് വേണ്ടത്. ഇവിടെ, ഒരു ഒറിജിനലിനെ കണ്ടെത്തിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്നത് സംസ്കാരമല്ല, ഈ കാലം കപട കവിതകളുടെയും പൊയ്‌വിശ്വാസക്കാരുടേതുമാണ്.
? അപ്രശസ്തനായ ഒരു കവിയോ കഥാകൃത്തോ പ്രകാശം പരത്തുന്ന രണ്ടുവരി എഴുതിട്ടുണ്ടെങ്കിൽ, അതു ചൂണ്ടിക്കാണിക്കാനും വായനക്കാരന്റെ ശ്രദ്ധയിൽ പെടുത്താനുമുള്ള ആർജ്ജവവും സൗമനസ്യവും താങ്കൾ ഉൾപ്പടെയുള്ള നിരൂപകർക്കില്ലല്ലോ?
ൃ ഞാൻ ഒരു നല്ല വരിക്ക് വേണ്ടിയാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഒരു നല്ല കഥ ഇവിടെ ഉണ്ടായിട്ടില്ല. ഏതാണ് മികച്ച കവിത? ഒരു നല്ല വാക്യം പോലും കഥയിൽ ഉണ്ടാകുന്നില്ല. പലർക്കും, ഭാഷാവബോധമില്ല.
? മലയാളത്തിലെ വനിതാ നിരൂപകരോട് താങ്കൾ നിശിതമായ നിലപാടാണ് കൈക്കൊണ്ടുകാണുന്നത്. ഇക്കൂട്ടർക്ക് സ്നേഹത്തിന്റെ ഭാഷ നഷ്ടപ്പെട്ടുവേന്നും അവനവന്റെ ലൈംഗികതയ്ക്കും വിശപ്പിനും ഉടലിനും ഏകാന്തത്തയ്ക്കുമാണ് ഇവർ വിലകൊടുക്കുന്നതെന്നുമാണ് താങ്കൾ എഴുതുന്നത്. മാധവിക്കുട്ടിക്ക് മലയാളത്തിൽ പിൻമുറക്കാർ ഇല്ലെന്നാണോ?
ൃ മലയാളത്തിലെ പെണ്ണെഴുത്തുകാരിൽ ഞാനൊരു പ്രതീക്ഷയും വയ്ക്കുന്നില്ല.വിഭാഗീയതയുടെ എഴുത്താണ് അവരുടേത്. അവർക്ക് പിടികിട്ടാത്തത്തായി ഒന്നേയുള്ളൂ. അത് പെണ്ണാണ്. ഒരു പെണ്ണായിരിക്കുക എന്നത് ആമോദകരവും ആനന്ദകരവും സൗന്ദര്യാത്മകവുമാണ്. പക്ഷേ എഴുത്തുകാരികൾക്ക് അത് വിധിച്ചിട്ടില്ല. അവർ എന്താണോ എഴുതുന്നത്, അത് ജീവിതത്തിൽ അവർക്കില്ല. മാധവിക്കുട്ടി പ്രണയത്തിനു വേണ്ടി, പർദ്ദയണിയാൻ തയ്യാറായില്ലേ? അവരുടെ യശസ്സും കുടുംബമഹിമയും മതവും പാരമ്പര്യവുമെല്ലാം അവർ പെണ്ണ് എന്ന തിരിച്ചറിവിനു മുന്നിൽ അടിയറവച്ചു. ഇതാണ് ഒറിജിനാലിറ്റി.
ഇന്നത്തെ പെണ്ണെഴുത്തുകാരികൾക്ക് പെണ്ണ് എന്ന അനുഭവം എന്താണെന്ന് അറിയില്ല.
? കൃതി എഴുതിയാൽ ഓഥർ ആകില്ലെന്നും സമന്വയിക്കപ്പെട്ട അറിവുകളുടെ പുനരന്വേഷകനാകാൻ കഴിയേണ്ടതുണ്ടെന്നും താങ്കൾ പറയുന്നു. താങ്കളുടെ കാഴ്ചപ്പാടിൽ മലയാളത്തിലെ ഇത്തരം ഓഥർമാർ ആരൊക്കെയാണ്?
ൃ എന്റെ നോട്ടത്തിൽ, പഠിച്ചപുസ്തകങ്ങൾക്ക് പുറത്തേക്ക് പോയാലേ ഒരു വരി നന്നായി എഴുതാനോക്കൂ. പഠിച്ചതു തള്ളിക്കളയുകയാണ് ആദ്യം വേണ്ടത്. പല ഉദാഹരണങ്ങളുണ്ടെങ്കിലും, ഒന്നുപറയാം. വൈക്കം മുഹമ്മദ് ബഷീർ ഒരു ?ഓഥർ? ആണ്. കലാശാലകൾ ഉണ്ടാക്കിയതെല്ലാം ബഷീർ നിരപ്പാക്കി. പണ്ഡിതന്മാരുടെ കെട്ടുകാഴ്ചകളെല്ലാം ?'ഭ് ര്‍ എന്ന ഒരു ശബ്ദം കൊണ്ട് തകർക്കാൻ ബഷീറിനു സാധിച്ചു.
? അഴീക്കോടിന്റെ വിചാരലോകം എന്ന ഡോക്യുമന്ററിയുടെ രചയിതാവാണല്ലോ താങ്കൾ. ആ വിചാരലോകത്തിന് കക്ഷി - ഗ്രൂപ്പ് താൽപര്യങ്ങളിലേക്ക് സംഭവിച്ച പതനത്തെ താങ്കൾ എങ്ങനെയാണ് കാണുന്നത്?
ൃ അഴീക്കോടിനു ഒരുപാട് സംസാരിക്കേണ്ടിവരുന്നുണ്ട്. കാരണം അദ്ദേഹം ഇന്നും ഡിമാൻഡുള്ള പ്രഭാഷകനാണ്. ആൾക്കൂട്ടത്തിൽ, പലതും പെട്ടെന്ന് പരസ്പരം ചേരാത്തത്തായി തോന്നും, എന്നാൽ അഴീക്കോട് എന്ന വ്യക്തി ഈ എൺപത്തിയെട്ടാം വയസിലും പ്രതികരിക്കുന്നു. സദാ ചലനാത്മകമാണ് അദ്ദേഹം. ഇടയുകയും കലഹിക്കുകയും ചെയ്തുകൊണ്ട്, താൻ ജീവിച്ചിരിക്കുന്നു എന്ന അസ്തിത്വ പ്രശ്നം അദ്ദേഹം സാക്ഷാത്കരിക്കുന്നു. തന്റെ ചുറ്റിനുമുള്ള ലോകം മരിച്ചിരിക്കുന്നു എന്ന അറിവിനോടുള്ള സ്വാഭാവികമായ ഏറ്റുമുട്ടലാണിത്. അദ്ദേഹത്തിന്റെ ഭാഷാപ്രയോഗങ്ങളിൽ ഊന്നി മാത്രം അദ്ദേഹത്തെ വിമർശിക്കുന്നത് അനുചിതമാണ്. പ്രായാധിക്യമുള്ള അഴീക്കോടിനെ ദൂരെസ്ഥലങ്ങളിലേക്ക് പ്രസംഗിക്കാൻ വിളിച്ചുകൊണ്ടുപോയിട്ട് പെട്രോൾ ചാർജ് കൊടുത്താൽ മതിയോ? സംഘാടകർക്ക്, ഒന്നരമണിക്കൂറെങ്കിലും പ്രസംഗിച്ചില്ലെങ്കിൽ മുഷിച്ചിലാവും. ഇത്രയും ദൂരം യാത്രചെയ്ത് പ്രസംഗിക്കാൻ അഴീക്കോട് സ്വന്തം പോക്കറ്റിൽ നിന്ന് പണമിറക്കണമെന്ന് പറയുന്ന മൂഢന്മാർവരെ ഇവിടെയുണ്ട്. ഓരോ പ്രസംഗത്തിനും, പെട്രോൾ ചാർജിനു പുറമേ മിനിമം രണ്ടായിരം രൂപയെങ്കിലും അഴീക്കോട് ആവശ്യപ്പെടണം. ഞാനായിരുന്നെങ്കിൽ ആവശ്യപ്പെടുമായിരുന്നു. അഴീക്കോട് ഇനി വീട്ടിലിരിക്കുകയാണ് വേണ്ടതെന്ന് ചില അൽപന്മാർ എഴുതിക്കണ്ടു. ഇവന്മാരെയൊക്കെ കേരളീയർ എന്നേ വീട്ടിലിരുത്തിക്കഴിഞ്ഞു എന്നോർക്കണം.
? വി.സി. ശ്രീജൻ ബഷീറിനെതിരെ നടത്തിയ ആക്രമണം താങ്കൾ ശ്രദ്ധിച്ചിരുന്നോ? എന്താണ് അതേപ്പറ്റി പറയാനുള്ളത്?
ൃ വി.സി. ശ്രീജന് സാഹിത്യാസ്വാദനത്തിനുള്ള ഉപകരണങ്ങൾ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്തതിന്റെ പ്രശ്നമാണ്. ശ്രീജൻ ഒരു യാഥാസ്ഥിതിക, അക്കാദമിക് വിമർശകനാണ്, എല്ലാ യാഥാസ്ഥിതിക, അക്കാദമിക് വിമർശകരും ബഷീറിനെതിരായിരിക്കും. കാരണം ഈ വിമർശകരുടെ വരണ്ട ചതുരവടിവിലുള്ള ആസ്വാദനസദാചാരത്തെയാണ് ബഷീർ വെറും നാടൻ ജീവിതാനുഭവങ്ങൾകൊണ്ട് നേരിട്ടത്. ബഷീറിന്റെ സാഹിത്യലോകത്തിലെ ഓരോ ഇനവും അദ്ദേഹം അനുഭവങ്ങളുടെ ചൂട്കൊണ്ട് നിർമ്മിച്ചതാണ്. ഫൈവ്സ്റ്റാർ സുഖമനുഭവിച്ച്, കൽപിച്ചുക്കൂട്ടി ഉണ്ടാക്കിയതല്ല അദ്ദേഹത്തിന്റെ സാഹിത്യം. ഉയർന്ന ശമ്പളം വാങ്ങി ജീവിതം ആഘോഷിച്ച മനുഷ്യവിദ്വേഷികൾക്ക് ബഷീറിന്റെയടുത്ത് ഇരിക്കാൻ പോലുമുള്ള യോഗ്യതയില്ല.
ശ്രീജനോട് എനിക്കു സഹതാപമേയുള്ളൂ. ഒരു സൗന്ദര്യാത്മകപാതയോ, സാഹിത്യപരമായ ലക്ഷ്യമോ ഇല്ലാത്ത എഴുത്തുകാരനാണ് അദ്ദേഹം.
? മലയാളത്തിൽ തകർക്കപ്പെടേണ്ട വിഗ്രഹങ്ങൾ അവശേഷിക്കുന്നുണ്ടോ? വിമർശകരുടെ ധൈര്യക്കുറവാണോ അവർ ഇപ്പോഴും ഘോഷിക്കപ്പെടുന്നതിന് കാരണം?
ൃ മലയാള വിമർശകർ ഇപ്പോൾ ആരെയും എതിർക്കില്ല. ഇത് തുടങ്ങിയിട്ട് രണ്ട് മൂന്നുപതിറ്റാണ്ടായി. എതിർത്താൽ അവർക്ക് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിക്കാൻ കഴിയില്ല എന്ന ഭയമാണ് ഇതിനു കാരണം. ആധുനിക വിമർശകൻ ഇടപെട്ടിരുന്നെങ്കിൽ, സാറാജോസഫിന്റെ ശരാശരി നോവലും ശങ്കരപ്പിള്ളയുടെ ശുഷ്കിച്ച കവിതകളും കേന്ദ്രഅക്കാദമി വരെ എത്തുകയില്ലായിരുന്നു. സാഹിത്യവിമർശകരുടെ പുസ്തകങ്ങൾ പബ്ലിക്കേഷൻ മാനേജർമാർ തടഞ്ഞുവച്ചിരിക്കുന്നതിന്റെ പിന്നിൽ വലിയൊരു ഗോൂഢാലോചനയുണ്ട്. വിമർശകരുടെ എതിരഭിപ്രായങ്ങളെ മുൻക്കൂട്ടി തടയുക എന്ന പദ്ധതിയാണത്.
? നമ്മുടെ വിമർശനരംഗത്ത് അന്യദേശചിന്തകളോടുള്ള വിധേയത്വം വളരെ പ്രകടമാണ്. അതുകൊണ്ട് സ്വന്തമായി ഒരു ദർശനം കണ്ടെത്താനുള്ള ത്വര നമ്മുടെ വിമർശകർക്കില്ല. എന്ന് താങ്കൾ എഴുതുന്നു. താങ്കളുടെ പംക്തിയിലും പാശ്ചാത്യ ചിന്തകളോടുള്ള വിധേയത്വം പ്രകടമാണല്ലോ? എത്ര പൗരസ്ത്യചിന്തകരെ താങ്കൾ ഉദ്ധരിക്കുന്നുണ്ട്?
ൃ പാശ്ചാത്യചിന്തകളെ പരിചയപ്പെടുത്തുകയോ അതേപ്പറ്റി എഴുതുകയോ ചെയ്യുന്നത് പാപമായി ഞാൻ കരുതുന്നില്ല. ഇവിടെ ഒന്നും ഉണ്ടാകാത്ത സാഹചര്യത്തിൽ അങ്ങോട്ട് പോയേപറ്റു. ഉത്തരാധുനികതയുടെ മരണത്തിനു ശേഷം വന്ന പ്രമുഖചിന്തകരായ റിയോൾ ഇഷെൽ മാൻ (പെർഫോമാറ്റിസം), അലൻ കിർബി (ഡിജിമോഡേണിസം) തുടങ്ങിയവരുമായി ഞാൻ നടത്തിയ അഭിമുഖം എന്റെ ബ്ലോഗിൽ ലഭ്യമാണ്. പാശ്ചാത്യചിന്തകരുടെ തടവറയിൽപ്പെടുന്നതിനെയാണ് ഞാൻ വിമർശിച്ചതു.
? വിമർശകർ സാഹിത്യകൃതികളുടെ ദല്ലാൾ അല്ല എന്ന് താങ്കൾ എഴുതുന്നു. വിമർശകർ എഴുതുന്നത് ആർക്കുവേണ്ടിയാണ്?
ൃ വിമർശകൻ ഇന്ന് വെറും കൂലിയെഴുത്തുകാരായി തരം താണിരിക്കുകയാണ്. ചരമക്കുറിപ്പ്, റിവ്യൂകുറിപ്പ്, അവാർഡ്കുറിപ്പ് എന്നിങ്ങനെ വിമർശകരുടെ രചനകളെ പത്രാധിപന്മാർ നന്നായി വെട്ടിയൊതുക്കിയിരിക്കുന്നു. ഭാരതപര്യടനം പോലൊരു കൃതി ഇനി നമ്മുടെ ഭാഷയിൽ ഉണ്ടാകാൻ സാധ്യതയില്ല.
? വിമർശനം മൈനർ ആർട്ടാണെന്ന കെ.പി. അപ്പന്റെ അഭിപ്രായം താങ്കൾ അംഗീകരിക്കുന്നുണ്ടോ?
ൃ വിമർശനത്തിനു സർഗാത്മകതയുണ്ട്.സ്വന്തം ചിന്തയിലല്ലാതെ ഒരാൾക്ക് സാഹിത്യകൃതിക്കപ്പുറം പോകാനോക്കില്ല. ഉഗ്രമായ വിചാരലോകമുള്ള വിമർശകൻ ഒരു പിടി പിടിച്ചാൽ, ഏത് എഴുത്തുകാരന്റെയും കൃതി തകരുകതന്നെ ചെയ്യും. ഇത്രയും സാധ്യതയുള്ള ഒരു വ്യവഹാരത്തെ മൈനർ ആർട്ട് എന്ന് കെ.പി അപ്പൻ വിളിച്ചതു, വിനയത്തിന്റെ ഒരു ഭാഷാശൈലിയായി എടുത്താൽ മതി.
? വിമർശനരംഗത്തെ പുതുനാമ്പുകൾക്ക് മുതിർന്നവരിൽനിന്നും അയിത്തം അനുഭവിക്കേണ്ടിവരുന്നതായി താങ്കൾ പറയുന്നു. സ്വന്തം അനുഭവത്തിൽ നിന്നുള്ള നിരീക്ഷണമാണോ ഇത്?
ൃ ഒരു വിമർശകൻ മറ്റൊരു വിമർശകന്റെ പേരു പറയുമോ? പറയില്ല. അവർ തമ്മിൽ ഒരു മാനസിക ഐക്യവുമില്ല. വിമർശകമനസ് പൊതുവേ ഫ്യൂഡൽ പ്രഭുവിന്റേതാണ്. അയാൾ മറ്റു വിമർശകരെ എപ്പോഴും ഛായാരഹിതമാക്കാൻ നോക്കും.
? എഴുത്തുകരുടെ ഗ്രൂപ്പ് - ക്ലിക്ക് പ്രവർത്തനങ്ങൾ ഇപ്പോൾ സജീവമാണോ? എന്താണ് താങ്കളുടെ അനുഭവം?
ൃ എഴുത്തുകാർക്ക് ക്ലിക്കുകളുണ്ട് എന്നത് ആർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ മറ്റു ചില തിന്മകളും കാണുന്നുണ്ട്. ഒരു പ്രദേശത്തുള്ള എഴുത്തുകാർ, അതാണ് പ്രപഞ്ചം എന്ന മട്ടിൽ പെരുമാറുന്നു. പ്രാദേശികക്കുട്ടുകെട്ടാണ് ഇന്നത്തെ ഏറ്റവും വലിയ ദുഷ്പ്രവണത. ജാതിയേക്കാൾ ഇപ്പോൾ ശക്തിപ്രാപിച്ചുവരുന്നത്, സ്വന്തക്കാർ എന്ന ആശയമാണ്. കൃതികളുടെ പ്രസിദ്ധീകരണം മുതൽ അവാർഡ് വരെ ഈ ആശയമാണ് നിയന്ത്രിക്കുന്നത്.
? താങ്കൾ എങ്ങനെയാണ് നാളെ വിലയിരുത്തപ്പെടുക? കോളമിസ്റ്റായോ നിരൂപകനായോ?
ൃ ഞാൻ എന്നെത്തന്നെ പൂർണമായി നിർണ്ണയിച്ചിട്ടില്ല. എന്റെ മനസിലുള്ള ചിന്തകളുടെ ഇരുപത് ശതമാനം പോലും പുറത്തുവന്നുകഴിഞ്ഞിട്ടില്ല.
പച്ചമലയാളം മാസിക, സെപ്റ്റംബര്‍ 2009
മൈക്രോകഥകൾ -എം.പി.ശശിധരൻ
1. സാരം
സൗന്ദര്യം കൂടാൻ രണ്ടു കൊമ്പുകൾ കൂടി തരേണമെന്നപേക്ഷിച്ച മുയലിനു ബുദ്ധൻ കുതിരയുടെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
2. പരമ്പര
തന്റെയുള്ളിലൊളിച്ച പ്ലാവിൻ കായ്ക്കാനിരിക്കുന്ന ചക്കക്കുള്ളിലെ കുരുക്കളുടെ വീർപ്പുമുട്ടൽ സഹിക്കവയ്യതെ ചക്കക്കുരു മുളച്ചു.
3. കാലം
സെക്കന്റ് സൂചിയുടെ വേഗത്തിൽ അസൂയപ്പെട്ട മിനിറ്റുസൂചി ആയുർദൈർഘ്യത്തിന്റെ രഹസ്യം പറഞ്ഞുകൊടുത്ത് മണിക്കൂർസൂചിയെ ആശ്വസിപ്പിച്ചു.
4. ശാന്തി
കൊക്കിൽ കതിരുമായി വന്ന വെള്ളപ്രാവിന്റെ ഇറച്ചി രുചിച്ചുകൊണ്ടു ഞങ്ങൾ വിശുദ്ധ യുദ്ധത്തെക്കുറിച്ചു ചർച്ച ചെയ്തു.
5. ജ്ഞാനം
സൂര്യകിരണങ്ങൾ കുടിച്ചു വളർന്നതു കൊണ്ടാണ് നിറങ്ങൾ കിട്ടിയതെന്ന പൂവിന്റെ രഹസ്യം കേട്ട പൂമ്പാറ്റ സൂര്യനിലേക്കു പറന്നു മോക്ഷം പ്രാപിച്ചു.
6. രാത്രിഞ്ചരൻ
ഇരുട്ട് എന്താണെന്ന പൂച്ചയുടെ സംശയത്തിനു നീ പാലു കുടിക്കുമ്പോൾ കാണുന്നതെന്തോ അത് എന്ന മിന്നാമിനുങ്ങിന്റെ ഉത്തരം കേട്ട നക്ഷത്രത്തിനു ചിരി വന്നു.
7. ശാപം
മദ്യത്തിൽ മുങ്ങി മരിച്ചുപോയ ഐസ്ക്യൂബുകളുടെ ശാപമാണു അവന്റെ കരളിനെ തിന്നു തീർത്തത്.
8. സ്വപ്നം
എന്നെങ്കിലുമൊരിക്കൽ ഒരു വിമാനത്തേയും വഹിച്ച് യാത്ര ചെയ്യുക എന്നത് കുട്ടിക്കാലം മുതലേ കാളവണ്ടിയുടെ സ്വപ്നം ആയിരുന്നു.
9. ആരാധന
ഒരു സന്ധ്യാസമയത്ത് മിന്നൽ പോലെ വന്നുപോയ വവ്വാലിനെ സ്വപ്നം കണ്ടിരുന്ന വാഴക്കുടപ്പൻ തുമ്പികളും പൂമ്പാറ്റകളും പറഞ്ഞതൊന്നും കേട്ടില്ല.
10. താഴമ്പൂവ്
ഇതുവരെ മധുരസ്വരഗാനങ്ങൾ മാത്രം ആസ്വദിച്ചിരുന്ന അവളുടെ കള്ളക്കടക്കണ്ണിലെ താഴമ്പൂവ്, പുരക്കൻ ഒച്ചയിൽ കാമുകൻ പാടിയ പാട്ടു കേട്ട് ലജ്ജാവതിയായി.
11. കുടിനീർ
വറ്റിവരണ്ട പുഴയിലെ മണൽത്തരി പെപ്സി കുടിച്ച് ദാഹമകറ്റി.
12. ഫ്ലാഷ്ണ്യൂസ്
ടി.വി സ്ക്രീനിലെ നീലനിറത്തിലുള്ള പാതയിലൂടെ, തീവണ്ടി ദുരന്തവും മുന്നൂറു മൃതശരീരങ്ങളും വഹിച്ച് ചോണനുറുമ്പുകളെപ്പോലെ നീങ്ങിയ മിന്നൽ വാർത്തക്കു മുകളിലെ കോമഡി കോപ്രായങ്ങൾ കാണികളെ കുടുകുടെ ചിരിപ്പിച്ചു കൊണ്ടിരുന്നു.
13. ഭാരം
കഥകൾ തൂക്കിവിൽക്കപ്പെടും എന്നെഴുതിയ ബോർഡിനു കീഴെ നിന്നും ആകാശത്തേക്കു പറന്ന കുഞ്ഞുകഥക്കു രക്ഷയായത് അതിന്റെ ഭാരമില്ലായ്മയാണ്.
14. അസ്തിത്വം
ഞാൻ ഇല്ലെങ്കിൽ ചായയില്ല എന്നു തർക്കിച്ചു കൊണ്ടിരുന്ന തേയിലയേയും പഞ്ചസാരയെയും പാലിനേയും കലക്കിക്കളഞ്ഞ സ്പൂണിനോട് ഇപ്പോൾ അവരൊന്നുമില്ല ഞാൻ മാത്രമേയുള്ളുവേന്ന് ചായ പറഞ്ഞു.
15. ഉപ്പ്
നിന്റെ മിഴികൾ നീലസമുദ്രം പോലെ എന്നു പണ്ടൊരിക്കൽ പറഞ്ഞ കവിയെ കണ്ണു നിറയുമ്പോഴൊക്കെ അവളോർത്തു.
16. പാശം
നെഞ്ചിൽ കോർത്ത ചൂണ്ടയുടെ ആത്മാവിനു മോക്ഷമില്ലല്ലോ എന്നോർത്ത് ദുഃഖിച്ച് മീൻ പിടഞ്ഞുകൊണ്ടിരുന്നു.
17. പ്രകാശം
രാത്രിയിൽ സൂര്യൻ മുങ്ങിയെടുത്ത് കൊണ്ടു പോകുന്ന ജ്വലിക്കുന്ന മുത്തുകളാണ് പകലിന്റെ വെളിച്ചമെന്ന്, കടലിനെ ശാസ്ത്രമോതി പരിഹസിച്ച അവനോട് സഹതാപമാണവൾക്കു തോന്നിയത്.
18. രഹസ്യം
വെളിച്ചത്തിന്റെ മണവും കാറ്റിന്റെ നിറവും ശബ്ദത്തിന്റെ രുചിയും നിറഞ്ഞ അവന്റെ സ്വപ്നത്തെ ഒരു മഞ്ഞുതുള്ളിക്കുള്ളിൽ ആരുമറിയാതെ അവൾ സൂക്ഷിച്ചു വെച്ചു.
19. വർത്തമാനം
ഭൂതവും ഭാവിയും ഉപേക്ഷിച്ചവനു എപ്പോഴും ആനന്ദമെന്നറിഞ്ഞെത്തിയ അയാളോട് എല്ലാ കാലത്തിലും പൂക്കളുണ്ടെന്ന് പൂന്തോട്ടം പറഞ്ഞു.
20. അസൂയ
അഞ്ചിതളുകളുള്ള ചെമ്പരത്തിയെ കണ്ട് അസൂയ തോന്നിയ മൂന്നിതൾ ഫാൻ അതിനെ പൂപ്പാത്രത്തിൽ നിന്നും പറപ്പിച്ചു.
21. പൂജ്യം
ഇടതുവശത്തൊരക്കമിട്ടാൽ വിലയുണ്ടാവും പൂജ്യത്തിനെന്നു പറഞ്ഞ കണക്കുമാഷോട് കേന്ദ്രത്തിലൊരു കുത്തിട്ടാൽ അതു പ്രപഞ്ചമാവുമെന്നു കവി തർക്കിച്ചില്ല.
22. ആഗോളവല
വലയിൽ കുടുങ്ങിയ ശരീരങ്ങളിൽ 'തലമാറട്ടെ വിദ്യ' പരീക്ഷിക്കാനായി കൂടെ പഠിച്ചിരുന്ന കൂട്ടുകാരികളുടെ ശിരസ്സുകൾ അവൻ വെട്ടിയെടുത്തു.
23. കൊതി
സ്ഫടികഗ്ലാസ്സിലെ പൈനാപ്പിൾജ്യൂസ് കണ്ട കൈതച്ചക്കയുടെ നാവിൽ വെള്ളമൂറി.
24. തോൽവി
ബുള്ളറ്റ് പ്രോൂഫ് കുപ്പായം തുളച്ച് അകത്തു കടന്ന വെടിയുണ്ട നേതാവിന്റെ തൊലിക്കട്ടിയോടു തോറ്റു തുന്നംപാടി.
25. തപസ്സ്
വിശപ്പ് സഹിക്കവയ്യാതായ കുഴിയാന ഒരു വാരിക്കുഴി തീർത്ത് തപസ്സ് തുടങ്ങി.
26. ശിക്ഷ
തന്റെ കിരണത്തിൽ നിന്നും ഒരു മഴവില്ല് കട്ടെടുത്ത മഞ്ഞുതുള്ളിയെ സൂര്യൻ ഒറ്റനോട്ടം കൊണ്ടു ദഹിപ്പിച്ചുകളഞ്ഞു.
27. സഖി
പ്രഥമദർശനത്തിൽ തന്നെ തന്നിൽ അലിഞ്ഞുചേർന്നുപോയ അവളെ ഒരു പുല്ലാംകുഴൽ ഗാനമായി പുനർജനിപ്പിച്ച് അവൻ കൂടെ കൊണ്ടുനടന്നു.
28. ചാരൺ
തന്റെ നിഴൽ തേടി നടക്കുന്ന നിഴലിനെ ഒരു ചാരണെപ്പോലെ വെളിച്ചം പൈന്തുടർന്നു.
29. കല്ലെറിയട്ടെ
പാപം പുരണ്ട കല്ലുകൾ ശരീരത്തിൽ നിരന്തരമായി പതിക്കുമ്പോഴും തന്റെ നിഷ്കളങ്കതക്ക് ഒരു പോറൽ പോലും വരാതെ ചെകുത്താൻ ചിരിച്ചു കൊണ്ടിരുന്നു.
30. തീവണ്ടിയാത്ര
വിരസത ഒഴിവാക്കാനായി റെയിൽവേ ബുക്ക്സ്റ്റാളിൽ നിന്നും വാങ്ങിയ പുസ്തകം യാത്ര തീരും വരെ അപരിചിതനായ സഹയാത്രികന്റെ കൈയ്യിൽ നിന്നും ചിരിച്ചുകൊണ്ടിരുന്നു.
31. പാൽക്കടൽ
സ്റ്റീരിയോവിലൂടെ 'ക്ഷീരസാഗരശയന' കേൾക്കുമ്പോഴൊക്കെ ശ്രീപത്മനാഭന്റെ ഭാഗ്യത്തെക്കുറിച്ചു പശുക്കുട്ടി ഓർത്തു.
32. കെണി
പട്ടിണി കിടന്നവരെ കടക്കെണിയിൽ വീഴ്ത്തി കൊന്നൊടുക്കി അവർ ദാരിദ്രരേഖ മാറ്റി വരച്ചു.
33. സൗരയൂഥം
ചൊവ്വയിൽ കുളംതോണ്ടാൻ ഭൂമിയിലെ മനുഷ്യർ കൊടുക്കുന്ന നിർദ്ദേശങ്ങൾ കേട്ട് പേടിച്ചരണ്ട ബുധനും വ്യാഴവും ഓട്ടത്തിനു വേഗം കൂട്ടി.
34. നിസ്സഹായത
പ്ലാസ്റ്റിക് കൂടുകളിലെ തണുത്ത പാൽ കൊതിയോടെ നോക്കി നിന്ന കിടാവിനെക്കണ്ട് അമ്മപ്പശുവിന്റെ കണ്ണു നിറഞ്ഞു.
35. തോൽക്കുപ്പായം
കൊടുംതണുപ്പു സഹിക്കവയ്യാതെ, ചെമ്മരിയാട്ടിൻ രോമക്കമ്പിളി പുതച്ച് പുറത്തിറങ്ങിയ പാവം ചെന്നായയെ പഴി പറഞ്ഞവരുടെ തോൽക്കുപ്പായങ്ങൾ ആരുടേയും കണ്ണിൽ പെട്ടില്ല.
36. ചരിത്രം
തടവുകാരുടെ പാട്ടിൽ ഇരുമ്പഴികൾ അലിഞ്ഞുചേർന്നുണ്ടായ മഹാപ്രവാഹത്തിൽ അധികാരം ഒലിച്ചുപോയി.
37. മേഘസന്ദേശം
വിരഹിയായ കാമുകന്റെ സന്ദേശങ്ങൾ മൊബെയിൽഫോണുകളെ തേടി മേഘങ്ങൾക്കിടയിലൂടെ പറന്നു.
38. സ്നാനം
ഫാക്ടറിക്കരികിലൂടെ ഒഴുകിയ പുഴയിൽ കുളിച്ച വെള്ളക്കൊക്കുകൾ കാക്കകളായി മാറി.
39. ഉള്ളിലിരിപ്പ്
തന്റെ മകളെ വളരെക്കുറച്ച് ആഭരണങ്ങൾ മാത്രമണിയിച്ച് വിവാഹപന്തലിലേക്കാനയിച്ച നേതാവിനെ മാതൃകയാക്കണമെന്ന പ്രസംഗം കേട്ട് നൂറുപവന്റെ പൊന്നരഞ്ഞാണം പൊട്ടിച്ചിരിച്ചു.
40. ആത്മപ്രശംസ
താൻ ഒരു തുള്ളി നക്ഷത്രമാണെന്ന് മൂക്കുത്തിയും അസ്തമയസൂര്യന്റെ മകളാണെന്ന് നെറ്റിയിലെ കുങ്കുമപ്പൊട്ടും പറഞ്ഞതു കേട്ട് അവളുടെ ഇടതു കണ്ണിലെ കൃഷ്ണമണി പൊട്ടിച്ചിരിച്ചു.
41. ചിത്രവിശേഷം
തന്റെ നോട്ടം കൊണ്ടു ചെറുതാക്കി, ക്യാമറ ബന്ധനസ്ഥരാക്കിയ താരങ്ങൾ പ്രോജക്ടർ നൽകിയ ശാപമോക്ഷത്തിലൂടെ വലുതാവുകയും തിരശ്ശീലയിലൂടെ നടന്ന് കാണികളുടെ മനസ്സിലേക്ക് കയറിപ്പോവുകയും ചെയ്തു.
42. അന്തർനേത്രം
തന്നെ ഒരിക്കലും സ്വയം കാണാനാവില്ലെന്നറിഞ്ഞ കണ്ണ് കണ്ണാടിയിലിരുന്നു കരഞ്ഞു.
43. ചെറിയവർ
കൊമ്പനാനയെ കൊന്ന സിംഹം കട്ടുറുമ്പിന്റെ കടിയേറ്റു പുളയുന്നതു കണ്ട് ആട്ടിൻകുട്ടിക്ക് ബോധോദയമുണ്ടായി.
44. അഹം
ആറ്റംബോംബിനെക്കുറിച്ച് കേട്ടതു മുതൽ കടുകുമണി കൊണ്ടുനടന്നിരുന്ന അഹങ്കാരം ചീനച്ചട്ടിയിലെ തിളങ്ങുന്ന എണ്ണയിൽ വീണു പൊട്ടിച്ചിതറി.
45. പുഞ്ചിരി
കൈക്കുമ്പിളിലെ ഇത്തിരിവെള്ളത്തിൽ അമ്പിളിമാമനെ കുടുക്കിയ ഏട്ടത്തിയെ ആരാധനയോടെ നോക്കിയ കുഞ്ഞനിയന്റെ മുഖം നിലാവുകൊണ്ടു നനഞ്ഞു.
46. സാന്ത്വനം
കരഞ്ഞു തളർന്ന ആകാശത്തെ കാറ്റ് താരാട്ടു പാടി ഉറക്കി.
47. ഉടമ്പടി
രാജ്യം വിറ്റുകിട്ടിയ പണം മുഴുവൻ രാജാവ് കിരീടത്തിനുള്ളിൽ ഒളിപ്പിച്ചുവെച്ചു.
48. ഔഷധം
പ്രജകളുടെ കണ്ണുനീർ മുടങ്ങാതെ കുടിച്ചാണു രാജാവ് നിത്യയൗവ്വനം നിലനിർത്തുന്നതെന്ന് രാജ്ഞിക്കുപോലുമറിയില്ലായിരുന്നു.
49. ശാപമോക്ഷം
അവളുടെ സ്നേഹം സ്പർശിച്ച മാത്രയിൽ ചെകുത്താൻ വീണ്ടും ദൈവമായി മാറി.
50. പൊങ്ങച്ചം
ഇലകളുടെ വലുപ്പത്തെക്കുറിച്ച് വീമ്പിളക്കിയ വാഴയുടെ തല, തന്റെ ഇലകളെ എണ്ണാമെങ്കിൽ എണ്ണിക്കോ എന്ന പുളിമരത്തിന്റെ തിരിച്ചടിയിൽ കുനിഞ്ഞുപോയി.
51. അന്ധകാരം
ന്യായാധിപന്റെ കൃഷ്ണമണികൾ കുത്തിപ്പൊട്ടിക്കുന്നത്, കണ്ണുകൾ മൂടപ്പെട്ട നീതിദേവത അറിഞ്ഞതേയില്ല.
52. ഗുരു
കുഞ്ഞുറുമ്പ് ഉള്ളതുകൊണ്ടാണു താൻ ഇത്ര വലിയ ആളായതെന്നു പറഞ്ഞുകൊടുത്ത അണ്ണാറക്കണ്ണനെ ആന ഗുരുവായി സ്വീകരിച്ചു.
poems- abdulraheem puthiyapurayil
WORDS ARE WASTE OF REASONING DONE IN SPEAKING
Master,Should I be going
To the mosques or temples or churches
Or in any such places
To seek God….?
What to say..?
God getting confined?
God that is defined
And, thereby confined
Is devil.
Devil is not devil, but God defined,
Relative.
And the God, who is
There and everywhere
Where you are,
Is God.
And, for sure,
God will be there
And everywhere
Where you will be.
Master,
Then, why not
In the mosque, or temple or churches
Or any such places too….?
“No, my son, you should be there
In the mosque or temple or churches
Or any such places too
If you are afraid of God,
If you don’t know him
And if you can’t love him.
When you are afraid,
Due to your blindness,
And when you are unable to love,
You will, for sure, come in public places,
With whatever the talks and prayers you have,
To get courage, support and help from outside
And at least to escape from the thieves and burglars
That appears in your blindness and darkness.
Because,
Of having fear.
Just for getting escape.
Because of the blindness.
Love can make you blind
But the blind one can’t, see and, love.
“My son,
If you are not afraid of God,
And rather you love him
Because you know him
And you want to know him more
In love making way,
Then be where you are.
If you are plugged in God
From where you are
The current of love will pass through you.
You will be hot and boiling.
The vapors will automatically
Go up.
These vapors are your real prayers.
So, Master, you mean…?
My son….
Love is done and expressed
In private, secretly.
You can’t love in public
In the time, tongue and content
As dictated by others.
Did you ever see your father
Making love with your mother
In public,
Even in front of his close friends
Or his own children,
As dictated by others.
You can love God,
The openness,
And exchange with him
With whatever you feel like
In the tongue your own
In the time and place your own
Without having to be bothered
Or without imitating in content.
One cannot love in imitation.
Neither one can pray in imitation.
Evaporation happens
Only when you are hot and boiling.
My son,
I know, in saying all these to you,
One and only things as well.
Words are
Waste of reasoning
Done in speaking.
Life is what I am,
You are
And all what this universe is
Continuing and not continuing
God.
Master Places
Asked me only one question.
Very simple one to hear.
Which is the place
Where one becomes not hypocritical at all
And be with his own self.
With no specific answer in my mind,
I tried with all.
"Mosque…., church…., temple…,
Schools…., colleges….., restaurants….., etc…, etc…. "
I tried all....
But only the right answer
Escaped from my tongue.
Seeing my helplessness,
and to help me in such a situation,
Finally he interrupted and gave me the answer
“Paapaa ....
All the places you thought are the places
Where the people become one or other way
Pretending and hy pocritic
And the places where the people are not really hypocritic
Are
The brothels and toilets.
Sometimes you can add
Cinema theatres and some other places to this...
The master places
Where masters are born and living in.
Tried to talk nothing - God is where I lose
myself
And mere such trial became
My talk.
Helplessness
Lost my sight.
And mere such blindness became
My sight
Helplessness
Skies are not skies
But are my limitations
The limitations that give me
A shelter to rest
In helplessness.
Sights are not sights
But, it is where my sight end
So I don’t see anything
Rather,
My eyes and its sights
Are getting obstructed.
Like the sky is where
My sight ends
God is where
I lose myself
മത്സ്യബന്ധനം-പി.എ. അനിഷ്
വിഷമസന്ധി-മാത്യു നെല്ലിക്കുന്ന്
അവൾ എന്നും രാവിലെ ഉണർന്ന് കാപ്പി തയ്യാറാക്കിക്കൊടുക്കും. കുട്ടികൾ വലുതായതുകൊണ്ട് അവരെ ഒരുക്കി സ്കൂളിൽ വിടേണ്ട ഭാരമില്ല. വീടു വൃത്തിയാക്കുക, പാചകം ചെയ്യുക തുടങ്ങിയ വീട്ടുജോലികളെല്ലാം അവൾതന്നെയാണു ചെയ്യുന്നത്.
കാപ്പി കുടിക്കുന്നതിനും ടെലിവിഷൻ കാണുന്നതിനുമിടയ്ക്കൊക്കെ അയാൾ ഫോണിൽ പലരുമായി സംസാരിക്കുന്നതു കേൾക്കാം.
'എന്തിനാണ് നിങ്ങളിങ്ങനെ മറ്റുള്ളവരെ വിമർശിക്കുന്നത്?' അവൾ ചിലപ്പോൾ ചോദിക്കും. അയാൾ അതു കേൾക്കാത്തത്തായി ഭാവിക്കും.
സൂര്യനുദിക്കുന്നതിനും മുമ്പേ തൊഴിൽസ്ഥലത്തേക്കു പുറപ്പെടുന്നതിന്റെ ബദ്ധപ്പാടുകളിൽ അവൾ മുഴുകുന്നു. ഭക്ഷണപ്പൊതിയുമായി അവൾ തിടുക്കത്തിൽ പടിയിറങ്ങുമ്പോൾ അയാൾ മൗനത്തിന്റെ തിരശ്ശീലയ്ക്കുപിന്നിൽ ഒളിക്കുകയാണ് പതിവ്. എങ്കിലും ഇത്രയും വിളിച്ചുപറയാൻ അവൾ മറക്കാറില്ല:'ഞാനിറങ്ങുന്നു. നാളെക്കാണാം.' അയാളുടെ സമ്മതത്തിനു കാത്തുനിൽക്കാതെ അവൾ വേഗത്തിൽ കാറോടിച്ചു പോകും. അയാൾ നോക്കി നിൽക്കും.
ജോലിസ്ഥലത്തെ കഷ്ടപ്പാടുകൾ ഏറിയപ്പോൾ പലപ്പോഴും അവൾ ഫോണിലൂടെ കരഞ്ഞു. അയാൾക്കു മറുപടിയുണ്ടായിരുന്നില്ല. പഠനം പൂർത്തിയാകാത്ത കുട്ടികളുടെ ചിലവുകൾ വഹിക്കേണ്ടതും വീടിന്റേയും കാറിന്റെയും ഭാരിച്ച കടങ്ങൾ വീട്ടേണ്ടതുമെല്ലാം അവളുടെ വരുമാനത്തിൽനിന്നുമാത്രം.
കഴിഞ്ഞ മുപ്പതുകൊല്ലമായി അവൾ ഒരേ തൊഴിൽ മുടക്കം കൂടാതെ യന്ത്രത്തെപ്പോലെ ചെയ്യുകയാണ്. അന്ന് സ്വന്തം കുടുംബത്തെയും സഹോദരങ്ങളെയും കരപറ്റിക്കാൻവേണ്ടി. ഇന്ന് ഭർത്താവിനും കുട്ടികൾക്കും വേണ്ടി. എന്നും അലച്ചിൽ മാത്രം.
ജോലി ചെയ്യുന്ന ആശുപത്രിയിലെ അധികാരികളുടെ കുത്തുവാക്കുകൾ അവൾക്ക് താങ്ങാവുന്നതിലേറെയായിരുന്നു. ചെറിയ കുറ്റത്തിനുപോലും വലിയ ഒച്ചപ്പാടുകളും ശിക്ഷണനടപടികളും നേഴ്സിങ്ങിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കാത്ത കച്ചവടസ്ഥലങ്ങൾ. പണത്തിനും പദവിക്കുംവേണ്ടി പുറകിൽ കുത്തുന്ന സഹപ്രവർത്തകർ. എന്നും സുഗന്ധം പരത്തുന്ന ആതുരസേവനത്തിന്റെ വെളുത്ത പൂക്കൾ. ദുഃഖങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവർക്കുവേണ്ടി ചിരിച്ചു.
അയാളുടെ അവസ്ഥയും പരിതാപകരമായിരുന്നു. വംശീയവാദിയായ പുതിയ മേലുദ്യോഗസ്ഥന്റെ ധിക്കാരം അയാളെ ശ്വാസം മുട്ടിച്ചു. നിറവും ഭാഷയും നോക്കി മനുഷ്യനെ വേർതിരിക്കുന്ന ആ മനുഷ്യാധമന്റെ കീഴിൽ പണിയെടുക്കുന്നതിലും ഭേദം പട്ടിണി കിടന്നു മരിക്കുകയാണെന്ന് അയാൾക്കു തോന്നി. ഒടുവിൽ രാജിക്കത്ത് മേലാളിന്റെ മുഖത്തെറിഞ്ഞപ്പോൾ മാത്രമാണ് അയാൾക്ക് അൽപം ആശ്വാസം ലഭിച്ചതു.
അതിനുശേഷം അയാൾ എവിടെയും ജോലി തേടിയില്ല. മറ്റുള്ളവന്റെ നന്ദികേടും അവഗണനയും എത്രകാലം സഹിക്കാനാവും? ജോലിക്കു പോവാത്തതിന് അയാൾക്കു തന്റേതായ ന്യായങ്ങളുണ്ടായിരുന്നു.
പോസ്റ്റുമാൻ അനേകം ബില്ലുകളുമായി വന്നപ്പോൾ അയാൾ നിർവികാരനായിരുന്നു. മാസാവസാനം ഇതെല്ലാം എങ്ങനെ അടച്ചു തീർക്കും?
അവൾ മൗനം ഭഞ്ജിച്ചു: 'ഞാൻ മറ്റൊരു ജോലി തേടുന്നുണ്ട്'.
അങ്ങനെ ആഴ്ചയിൽ ഏഴു ദിവസവും അവൾ പണിക്കുപോവാൻ തുടങ്ങി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തേണ്ടത് അവൾ മാത്രമായി. ഇപ്പോൾ, പണിസ്ഥലത്തെ പുതിയ സംഭവവികാസങ്ങൾ എല്ലാ പ്രത്യാശകൾക്കും മങ്ങലേൽപ്പിച്ചിരിക്കുന്നു...
ഫോൺ ബെല്ലടിച്ചപ്പോൾ അയാൾ പതിവുപോലെ ടി.വി.യുടെ മുന്നിലായിരുന്നു. അവളുടെ വാക്കുകൾ അയാൾ ശ്രദ്ധയോടെ കേട്ടു. 'എനിക്ക് ഈ പണി ഇനിയും ഇവിടെ തുടരാനാവില്ല. വൃത്തികെട്ട മനുഷ്യർ... ഞാൻ രാജിക്കത്തു കൊടുത്തു...വീട്ടിലേക്കു വരുന്നു'. അവൾ സംസാരിച്ചുകഴിഞ്ഞിട്ടും അയാൾ റിസീവർ കൈയിൽവച്ച് ഏറെനേരം ചിന്തിച്ചിരുന്നു.
ടൂറിസവും മനോഭാവവും-കലവൂർ രവി
കേരളത്തെ ഒരു ആഗോള ടൂറിസം ഗ്രാമമാക്കാനുള്ള ശ്രമത്തിലാണല്ലോ നാം ഏർപ്പെട്ടിരിക്കുന്നത്. ഒരു 'അദൃശ്യവ്യവസായ'മായാണ് ടൂറിസത്തെ പരിഗണിക്കുന്നതെങ്കിലും ഇന്ന് ധാരാളംപേർ ഈ രംഗത്ത് നിക്ഷേപത്തിനൊരുങ്ങുന്നുണ്ടെന്
ടൂറിസം വികസിക്കുന്നതോടെ സമൂഹത്തിന്റെ ഭൗതികജീവിതവും അഭിവൃദ്ധിപ്പെടും. ആരും ശ്രദ്ധിക്കപ്പെടാത്ത പ്രദേശങ്ങൾപോലും വിനോദസഞ്ചാരത്തിന്റെ അനുബന്ധഫലമെന്ന രീതിയിൽ ശ്രദ്ധോകേന്ദ്രമാകുന്നു. ഓരോ ചെറിയ ഗ്രാമത്തെയും അന്താരാഷ്ട്ര മാർക്കറ്റിനോട് ബന്ധിപ്പിക്കാനാകുന്നു.
2008ൽ വിദേശ ടൂറിസ്റ്റുകളായി ആറുലക്ഷംപേർ ഇവിടെയെത്തി. കഴിഞ്ഞ വർഷം 3066.52 കോടി രൂപ വിദേശനാണ്യമായി കേരളത്തിനു കിട്ടി. ടൂറിസത്തിൽ നിന്നും ആകെ ഈ വർഷം 13,130 കോടിരൂപ ലഭിച്ചു.
കേരളത്തിൽ 'കോവളം' മാത്രമല്ല ഭൂതത്താൻകെട്ടും അതിരപ്പിള്ളിയുമെല്ലാം ഇന്ന് ആഗോള പ്രശസ്തമായ സ്ഥലങ്ങളാണെന്ന് ഓർക്കണം.
എന്നാൽ നിക്ഷേപങ്ങളുമായി വരുന്നവർക്ക് ഇവിടെ നിന്ന് കിട്ടുന്ന പ്രതികരണമെന്താണ്? സുഗമമായ രീതിയിൽ എന്തെങ്കിലും തുടങ്ങാൻ സാധിക്കുമോ?
പല നിക്ഷേപകരും പറയുന്നത്, സർക്കാരിൽ നിന്ന് പച്ചക്കൊടി കിട്ടിയാലും ഉദ്യോഗസ്ഥഭരണതലത്തിൽ കാര്യങ്ങൾ നീങ്ങുന്നില്ല എന്നാണ്. ഓഫീസുകൾ കയറിയിറങ്ങി നടക്കുകയല്ലാതെ ഒരു ഫലവുമില്ല. ഒരു സംരംഭകന് വലിയ മുതൽമുടക്കിനുപുറമേ, ഈ ഓഫീസു കയറിയിറങ്ങൽ നഷ്ടങ്ങൾ മാത്രമാണ് സമ്മാനിക്കുന്നത്. ചിലർക്ക് മറ്റ് മാർഗ്ഗമില്ലാതെ കൈമടക്ക് കൊടുക്കേണ്ടിവരുന്നു.
ടൂറിസം രംഗത്ത് നിക്ഷേപങ്ങൾ നടത്തുന്നതുവഴി തൊഴിലവസരം വർദ്ധിക്കുമെന്ന് ഏവർക്കുമറിയാം. അതോടൊപ്പം വിദേശനാണ്യത്തിന്റെ വരവും കൂടുമെന്ന് ഓർക്കണം.
ഉദ്യോഗസ്ഥ മനോഭാവം മാറണം
നിക്ഷേപക സൗഹൃദസംസ്ഥാനമെന്ന് നാം എപ്പോഴും പ്രഖ്യാപനം നടത്തുന്നുണ്ട്. പക്ഷേ, ഫലത്തിൽ ഒന്നും കാണുന്നില്ല. സർക്കാരിന്റെ ഇച്ഛാശക്തിക്കൊത്ത് പ്രവർത്തിക്കാനാവശ്യമായ ഉദ്യേഗസ്ഥമനോഭാവം ഉണ്ടാകണം. നാടിന്റെ നന്മയ്ക്കായുള്ള പ്രയത്നത്തിന്റെ ഭാഗമായി ഇതിനെ കാണണം. സ്വന്തം ഉൽപ്പന്നങ്ങൾകൊണ്ട് ജീവിതമാർഗ്ഗം കണ്ടെത്താൻ കഴിയാത്ത നമ്മുടേതു പോലുള്ള ഒരു സംസ്ഥാനത്ത്, ടൂറിസത്തെ ആശ്രയിക്കാതെ തരമില്ല.
ടൂറിസത്തോടുള്ള നമ്മുടെ പരമ്പരാഗത മനോഭാവം മാറാതെ ഇനി മുന്നേറ്റം സാധ്യമാകില്ല. ഒരു കാര്യം എനിക്ക് നിസ്സംശയം പറയാൻ പറ്റും. നിക്ഷേപകർക്ക് അനുകൂലമായ ഒരു കാലാവസ്ഥ ഇവിടെയില്ല. നയപരമായ നല്ല സമീപനങ്ങളുണ്ടെങ്കിലും പ്രായോഗികമായി വിജയിക്കാൻ കഴിയുന്നില്ല.
കേരളത്തെ ടൂറിസം വിപണിയിൽ ശ്രദ്ധേയമാക്കുന്നത്, അതിന്റെ മനോഹരമായ തീരപ്രദേശങ്ങളും ഉൾനാടൻ ജലസമ്പത്തും വെള്ളച്ചാട്ടങ്ങളും ഹിൽസ്റ്റേഷനുകളും കാലാവസ്ഥയും ആയുർവ്വേദ ചികിത്സാസൗകര്യങ്ങളുമെല്ലാമാണ്
കേരള ടൂറിസത്തിന്റെ വളർച്ച പ്രതിവർഷം 11.4 ശതമാനമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകത്തിലേതന്നെ ഏറ്റവും വലിയ നിരക്കാണ്. വളരെവൈകി ടൂറിസം രംഗത്തെത്തിയതിന്റെ നേട്ടവും നമുക്കുണ്ട്. ആഫ്രിക്കയ്ക്കും മറ്റും ഉണ്ടായ തിരിച്ചടികളുടെ ഫലം മനസ്സിലാക്കാൻ നമുക്കു കഴിഞ്ഞു എന്നതാണത്.
മെഡിക്കൽ ടൂറിസം
നമ്മുടെ ടൂറിസത്തിന്റെ ഒരു പ്രധാനമേഖല മെഡിക്കൽ ടൂറിസമായിരിക്കും. വിദേശത്ത് വൻചെലവുള്ള ശസ്ത്രക്രിയകളും ചികിത്സകളും താരതമ്യേന ചുരുങ്ങിയ ചെലവിൽ ഇവിടെ നടത്താൻ കഴിയുന്നു? ഹൃദയശസ്ത്രക്രിയ, സൗന്ദര്യവർദ്ധക ശസ്ത്രക്രിയ, ദന്തചികിത്സ, അവയവങ്ങൾ മാറ്റിവയ്ക്കൽ, കാൻസർ ചികിത്സ, ന്യൂറോ ശസ്ത്രക്രിയ എന്നീ രംഗങ്ങളിൽ നമുക്ക് വിദേശത്തുനിന്നുള്ള രോഗികളെ ആകർഷിക്കാൻ കഴിയും. അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും ധാരാളം രോഗികൾ ഇപ്പോൾ ഇന്ത്യയിൽ വിദഗദ്ധ ചികിത്സയ്ക്കെത്തുന്നുണ്ട്. ഇന്ത്യയിൽ ഓരോ വർഷവും 15 ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾ എത്തുന്നുണ്ട്. ഈ കണക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിൽ 80 ശതമാനവും സ്വകാര്യമേഖലയിലുള്ള ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇവിടെയാണ് മെഡിക്കൽ ടൂറിസം രംഗത്ത് നമ്മൾ സ്വകാര്യസംരംഭകർക്ക് എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കേണ്ടതിന്റെ പ്രസക്തി.
ഇന്ത്യയിലെ ലോക നിലവാരത്തിലുള്ള മരുന്നുൽപാദന വ്യവസായങ്ങളുണ്ട്. 180 രാജ്യങ്ങളിലേക്ക് ഇന്ത്യൻ കമ്പനികൾ മരുന്ന് കയറ്റി അയക്കുന്നു. ഈ അനുകൂലസാഹചര്യം പ്രയോജനപ്പെടുത്താൻ കേരളത്തിനു കഴിയാത്തത്, ഇവിടത്തെ ഉദ്യേഗസ്ഥന്മാരുടെ നിസ്സഹകരണം മൂലമാണെന്ന് പറയേണ്ടിവരുന്നതിൽ എനിക്ക് ഖേദമുണ്ട്.
മെഡിക്കൽ ടൂറിസം ആയിരക്കണക്കിനു വർഷങ്ങളുടെ പഴക്കമുള്ള വ്യവസായമാണ്. പുരാതന ഗ്രീസിൽ തീർത്ഥാടകരും രോഗികളും ഒരുപോലെ വന്നെത്തിയിരുന്നത് മെഡിറ്ററേനിയൻ മേഖലയിൽ നിന്നായിരുന്നു. 18-ാം നൂറ്റാണ്ടിൽ സമ്പന്നരായ യൂറോപ്യന്മാർ സുഖചികിത്സയ്ക്കായി ജർമ്മനിയിലും നെയിൽനദിയുടെ തീരത്തും പോയിരുന്നു. ഈ നൂറ്റാണ്ടിലാകട്ടെ, ചെലവുകുറഞ്ഞ ജെറ്റ് യാത്ര മെഡിക്കൽ ടൂറിസത്തെ നമ്മുടെ പടിവാതിൽക്കൽവരെ എത്തിച്ചിരിക്കുന്നു.
ഇന്ത്യയുടെ നാഷണൽ ഹെൽത്ത് പോളിസിയനുസരിച്ച് വിദേശരോഗികളെ ചികിത്സിക്കുക എന്നത് 'കയറ്റുമതി'യായാണ് കണക്കാക്കുന്നത്. അതുകൊണ്ടു തന്നെ കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിനുള്ള സാമ്പത്തികമായ ഇൻസെന്റീവിന് അർഹതയുണ്ട്. 2012-ഓടെ ഇന്ത്യയുടെ മെഡിക്കൽ ടൂറിസം ടേൺഓവർ ആയിരം ദശലക്ഷത്തിനും രണ്ടായിരം ദശലക്ഷത്തിനും ഇടയിലായിരിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. 30 ശതമാനം കണ്ട് ഓരോ വർഷവും മെഡിക്കൽ ടൂറിസം ഇന്ത്യയിൽ വർദ്ധിക്കുകയാണ്. 2001 നും 2004 നുമിടയിൽ അപ്പോളോ ഹോസ്പിറ്റലിൽ അറുപതിനായിരത്തിലേറെ വിദേശരോഗികൾ ചികിത്സിക്കാനെത്തി.
കവിതയിലില്ല മനസ്സിലുണ്ട്.-ഡോ. എന്‍. എം. മുഹമ്മദാലി
ഒരു യുവകവിയുടെ കവിതാസമാഹാരം പ്രകാശനം ചെയ്ത ധന്യമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരിക്കുന്നു. കവിതാമഞ്ജരിയെ പ്രകാശത്തിലെത്തിച്ചത് അംബിളിക്കലയെ പൊന്നരിവാളായിക്കണ്ട് നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടെതാകും എന്ന് സ്വപ്നം കാണാന്‍ മലയാളതാരുണ്യത്തെ പഠിപ്പിച്ച മഹാകവി ആയിരുന്നു. കവിതപ്പൂങ്കുല കൈക്കുമ്പിളില്‍ ഏറ്റു വാങ്ങിയത് മഹാകവിയുടെ കവിതകളിലെ ലാവണ്യസരോവരത്തെ ഒന്നാകെ മലയളമനസ്സുകളിലേക്കാനയിച്ച നിരൂപക കേസരിയും. ഞാന്‍ പുണ്യകര്‍മ്മത്തിന്‍ സാക്ഷിയാകാന്‍ മുന്‍ നിരയില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
പുസ്തക പ്രകാശനവും ഏറ്റുവാങ്ങലും മനോജ്ഞമായി നടന്നു. മഹാകവി മധുരഭാഷണം ആരംഭിച്ചു. പ്രതീക്ഷിച്ചതുപോലെ ആദ്യം യുവകവിയുടെ വിപ്ലവോപാസനയെ വാഴ്ത്തി. പതുക്കെപ്പതുക്കെ കവിതയുടെ ഇന്നത്തെ ശോച്യാവസ്തയെ കുറിച്ചായി സംസാരം. പിന്നെ സാമൂഹിക ജീര്‍ണ്ണതകളെക്കുറിച്ചു വിലപിച്ചു. അതും കഴിഞ്ഞ് നമ്മുടെ സാംസ്കാരികമായ പൈതൃകത്തെ നിഷേധിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിപ്പറയാന്‍ തുടങ്ങി. ഒടുവിലത് ആക്രോശമായി. ആ ഭാഷണം അവസാനിച്ചതിങ്ങനെയാണ്‍: “ഒരുവന്‍ നമ്മുടെ ദേശീയോത്സവത്തെക്കുറിച്ച്, നമ്മുടെ ധന്യമായ പൈതൃകത്തെക്കുറിച്ച് എന്തൊക്കെയാണ്‍ ജല്പിച്ചു നടക്കുന്നത്! ഇവനൊക്കെ അധികാരം കിട്ടിയാല്‍ നാളെ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്ന പാഠപുസ്തകങ്ങളില്‍ നിന്നും നമ്മുടെ സംസ്കാര സത്തയായ ഓണത്തെ നിഷ്കാസനം ചെയ്യും. ഇവനെയൊക്കെ നിങ്ങള്‍ സംഘടനയില്‍ നിന്നു പുറത്താക്കണം...”
മഹാകവിയുടെ ആക്രോശം കേട്ടുകൊണ്ടിരുന്ന ഞാന്‍ അല്പനേരത്തേക്ക് അസ്തപ്രജ്ഞനായിപ്പോയി. മഹാകവിയുടെ കവിതകളെകുറിച്ച് പഠനവും മനനവും നടത്തി ഒരു ബൃഹദ്ഗ്രന്ഥത്തിന്റെ മഹാക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ച നിരൂപകകേസരിയുടെ വിചിന്തനങ്ങളുടെ വാഗ് ധോരണിയാണ്‍ എന്നെ പ്രജ്ഞാഭംഗത്തില്‍ നിന്നുണര്‍ത്തിയത്. ഫാഷിസത്തിന്റെ വായ പിളര്‍ന്ന് അതിന്റെ കരാളദംഷ്ട്രകള്‍ ഒരു ഗ്രന്ഥത്തിലൂടെ മലയാളിക്ക് കാണിച്ചുകൊടുത്ത നിരൂപകകേസരി ഇങ്ങനെയാണ്‍ അവസാനിപ്പിച്ചത്: “ഓണത്തെപ്പോലും വിവാദമാക്കുന്നത് ഒരു ഫാഷിസ്റ്റ് തന്ത്രമാണ്‍.”
അന്ന്‍ രാത്രി വളരെ വൈകിയിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഞാനും എന്റെ കുടുംബവും ഓണം ആഘോഷിക്കാറില്ല. പട്ടം താണുപിള്ള മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഓണം കേരളതിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് വിശ്വസിക്കുകയും ചെയുന്നു. ഓണവും ക്രിസ്തുമസും ബക്രീദും ദേശീയോത്സവങ്ങളാണെന്ന് പ്രഖ്യാപിച്ചിരുന്നെങ്കില്‍ എനിക്ക് സ്വീകാര്യമാകുമായിരുന്നു. മഹാകവിയുടെ വാക്കുകള്‍ കേട്ട് ചകിതനായ ഞാന്‍ അദ്ദേഹത്തിനൊരു കത്തെഴുതി. ഓണം ആഘോഷിക്കാത്ത എനിക്കെതിരെ നാളെ ഊരുവിലക്കുണ്ടാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നതായി കത്തില്‍ പറഞ്ഞു. സവര്‍ണ്ണഹൈന്ദവതയുടെ അടയാളങ്ങളുള്ള ഓണത്തെ ബഹുസ്വരതയുള്ള കേരളീയസമൂഹത്തിന്റെ ദേശീയോത്സവമായി പ്രഖ്യാപിച്ചതിലെ അനൌചിത്യം ചൂണ്ടിക്കാണിക്കുന്ന ആളെ സംഘടനയില്‍ നിന്നു പുറത്താക്കണമെന്ന വാദം നാളെ ഓണം ആചരിക്കുകയോ ആഘോഷിക്കുകയോ ചെയ്യാത്തവര്‍ക്കെതിരെ ഊരുവിലക്കേര്‍പ്പെടുത്തണമെന്ന വാദമായി വളരുമെന്ന് ഞാന്‍ ഭയപ്പെടുന്നതായും മഹാകവിക്കെഴുതിയ കത്തില്‍ പറഞ്ഞിരുന്നു. മറുപടി വരുമെന്ന് പ്രതീക്ഷിച്ചുകൊണ്ടല്ല കത്തെഴുതിയതെങ്കിലും അതിരൂക്ഷമായ മറുപടി വന്നു. അതിലെ മൂന്നു കാര്യങ്ങള്‍ ഇപ്പോഴുമോര്‍ക്കുന്നു. ഒന്ന്. ഓണത്തെ തള്ളിപ്പറയുന്നത് ഏത് വിപ്ലവപ്രത്യയശാസ്ത്രത്തിന്റെ പേരിലായാലും അംഗീകരിക്കാനാവില്ല. രണ്ട്. ഊരുവിലക്ക് എന്നൊക്കെപ്പറയുന്നത് ആത്മനിഷ്ഠമായ കാര്യമാണ്‍. മൂന്ന്. നിങ്ങളോട് തുടര്‍ന്ന് കത്തിടപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്നില്ല. സമയമില്ല, അതിനുള്ള ആരോഗ്യവുമില്ല.
അങ്ങയുടെ മനസ്സിനെ രോഷാതുരമാക്കിയതിന്‍ മാപ്പ് ചോദിക്കുന്നു എന്ന് ഒരു കത്ത്കൂടി എഴുതി ഞാന്‍ വിരാമമിട്ടു.
മഹാകവിയുടെ കവിതകളില്‍ രോഷമോ വിദ്വേഷമോ വിരോധമോ മഷിയിട്ടു നോക്കിയാലും കാണില്ല. കവിതകളില്‍ മനുഷ്യ സ്നേഹത്തിന്റെ കുളിര്‍മ്മയുള്ള നറും നിലാവ് മാത്രം. സ്നേഹിച്ചു തീര്‍ക്കാനുള്ള ആയുസ്സില്ലെന്ന് കവി ദു:ഖിക്കുകയും ചെയ്യുന്നു.
എനിക്ക് ഓണത്തോട് മമതയില്ലായ്മ തോന്നാന്‍ എന്റേതായ ചില കാരണങ്ങളുണ്ട്. ഞാന്‍ ജ്നിച്ചു വളര്‍ന്ന നാട്ടിന്‍പുറത്ത് കഴിച്ചു കൂട്ടിയ ബാല്യകാലത്ത് ഞങ്ങള്‍ക്കൊന്നും ഓണമില്ലായിരുന്നു. “ഹിന്ദുക്കളുടെ പെരുന്നാള്‍” എന്നാണ്‍ ഞങ്ങള്‍ പറഞ്ഞിരുന്നത്. കൊടുങ്ങല്ലൂരില്‍ നിന്നും തിരുനന്തപുരത്തേക്ക് കുടുയേറിയപ്പോള്‍ ഓണം തിക്തമായ ഓര്‍മ്മയാകുന്ന ഒരു അനുഭവമുണ്ടായി. ഞങ്ങള്‍ എന്‍.ജി.ഓ. ക്വാര്‍ട്ടേഴ്സിലായിരുന്നു താമസം. നമ്പര്‍ മുപ്പത്തേഴില്‍. ഞാനൊരു അഞ്ചാംക്ലാസ്കാരന്‍. മുപ്പത്തെട്ടിലെ രാമകൃഷ്ണന്‍ നായര്‍ സാറിന്റെ കുടുംബം ഓണം കെങ്കേമമായി ആഘോഷിക്കുമായിരുന്നു. ഒരോണത്തിന്‍ സദ്യയുണ്ണാന്‍ എന്നെയും ഇളയ സഹോദരി ഫാത്തിമയെയും അവരുടെ വീട്ടിലേക്ക് വിളിച്ചു. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിന്‍. എന്റെ ബാപ്പോട് ഞങ്ങളെ മുന്നാം ഓണത്തിന്‍ ഉണ്ണാന്‍ വീട്ടിലേക്കയക്കണമെന്ന് രാമകൃഷ്ണന്‍ നായര്‍ സാറ് പറഞ്ഞതിങ്ങനെയാണ്‍: “അവരെ വീട്ടിലോട്ടയക്കണം. തിരുവോണത്തിനല്ല, മൂന്നാം ഓണത്തിനയച്ചാല്‍ മതി. തിരുവോണം ഞങ്ങള്‍ക്ക് വിശേഷപ്പെട്ട ദിവസമാണ്‍.” തിരുവോണദിവസം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണല്ലൊ ഞാനും സഹോദരിയും എന്നോര്‍ത്ത് ദു:ഖിച്ചു. ഓണത്തെക്കുറിച്ചോര്ക്കുമ്പോളൊ
എന്റെ മകളെ വിവാഹം ചെയ്തത് ഒരു ഹിന്ദുവാണ്‍. ഹിന്ദുമതവിശ്വാസിയുമാണ്‍. അവരുടെ വിവാഹത്തിനുശേഷം ജാമാതാവിനെ സത്കരിക്കാരാനായി എല്ലാക്കൊല്ലവും ഓണ സദ്യ ഒരുക്കാറുണ്ട്. തിരുവോണ നാളിലെ ഓണസദ്യയ്ക്ക് ഇറച്ചിയും മീനും പാടില്ലെന്ന് ഞാന്‍ ഭാര്യയോട് പറയുമെങ്കിലും അവര്‍ അത് വക വയ്ക്കാതെ അവയും ഉള്‍പ്പെടുത്തും. സാക്ഷാല്‍ കാളയിറച്ചി കൂട്ടിയുള്ള ഓണസദ്യ. എന്റെ ഹിന്ദുവായ ജാമാതാവിന്‍ അതില്‍ പരാതിയുമില്ല.
ഓണത്തിന്‍ കാളനാകാമെങ്കില്‍ കാളയുമാകാമെന്ന് പറഞ്ഞ മുസ്ലിം നാമധാരിയായ സാമൂഹിക വിമര്‍ശകനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് മഹാകവി ആക്രോശിക്കാന്‍ കാരണമെന്തെന്ന് ഞാന്‍ ചിന്തിച്ചു നോക്കി. കേരളീയ മനസ്സുകളിലേക്ക് മൃദുല ഹിന്ദുത്വം അരിച്ചിറങ്ങി പൌരസമൂഹത്തിന്റെ (civil society) പൊതുമനസ്സിലെ (അന്റോണിയോ ഗ്രാംഷിയുടെ commonsense എന്ന പരികല്പന്‍) പൊതു ഇടം (public shphere) ചുരുങ്ങിപ്പോയതു കൊണ്ടാണ്‍ ഒരു മഹാകവിയില്‍ നിന്നുപോലും ആക്രോശം ഉണ്ടായത്. ഹിന്ദുത്വത്തിന്റെ മുസ്ലിങ്ങളോടുള്ള അരിശമാണ്‍ മഹാകവിയുടെ ആക്രോശമായി ബഹിര്‍ഗ്ഗമിച്ചത്.
അശോകന്‍ ചരുവില്‍ ദ്വാരകാടാക്കീസ് എന്ന ചെറുകഥയില്‍ ജനമനസ്സുകളിലേക്ക് ഹിന്ദുത്വം അരിച്ചിറങ്ങുന്നതിനെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. ഒരു ഗ്രാമീണ നഗരത്തിലെ ദ്വാരക ടാക്കീസില്‍ ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. പോലീസ് എത്തിയപ്പോഴേക്കും ഗുണ്ട്കള്‍ സ്ഥലം വിട്ടു. ആരൊക്കെയാണ്‍ ഏറ്റുമുട്ടിയതെന്ന് തിരിച്ചറിയാനായി ദ്വാരകാടാക്കീസിന്റെ കവാടത്തില്‍ പെട്ടിക്കട നടത്തുന്ന് അല്പപ്രാണനായ മാപ്പിളയെ (മുസ്ലിം) ബ്രഹ്മാനന്ദന്‍ എസ്.ഐ. ചോദ്യം ചെയ്യുന്നു. ഗുണ്ട്കളോടുള്ള ഭയം കാരണം മാപ്പിള ഒന്നും തുറന്ന് പറയുന്നില്ല. കോപം ജ്വലിച്ച ബ്രഹ്മാനന്ദന്‍ എസ്.ഐ. പാവം മാപ്പിളയെ തല്ലിച്ചതയ്ക്കുന്നു. താന്‍ ചെയ്തതില്‍ കുറ്റബോധം തോന്നിയ എസ്.ഐ. മാപ്പിളയെ പോലീസ് ജീപ്പില്‍ വീട്ടിലെത്തിക്കുന്നു. കലഹമുണ്ടാക്കിയ ഗുണ്ടകള്‍ ആരൊക്കെയാണെന്ന് തുറന്നു പറയാത്തതു കൊണ്ടു മാത്രമല്ല, അയാളൊരു മാപ്പിള ആയതുകൊണ്ടു കൂടിയാണ്‍ തനിക്ക് അരിശം അടക്കാന്‍ കഴിയാതിരുന്നത് എന്ന് ബ്രഹ്മാനന്ദന്‍ എസ്.ഐ. സ്വകാര്യസംഭാഷണത്തില്‍ സമ്മതിക്കുന്നുണ്ട്.
സമൂഹത്തിന്റെ പൊതു ഇടം ചുരുങ്ങിപ്പോയാല്‍ ചര്‍ച്ചകളുടെയും സംവാദങ്ങളുടെയു
മദ്രാസ് യൂണിവേഴ്സിറ്റിയുടെ ക്രിസ്ത്യന്‍ സ്റ്റ്ഡീസ് വകുപ്പിന്റെ ജൂബിലി ആഘോഷവേളയില്‍ ചരിത്രപണ്ഡിതനായ പ്രൊഫ. കെ.എന്‍. പണിക്കറ് നടത്തിയ പ്രഭാഷണം സമൂഹത്തിലെ പൊതു ഇടങ്ങള്‍ മതങ്ങള്‍ കൈയടക്കുന്നതിനെക്കുറിച്ചായിരു
ഈ വാദം ശരിയല്ലെന്ന് വസ്തുതകള്‍ തെളിയിക്കുന്നു. ഇന്ത്യയുടെ കാര്യത്തില്‍ ഇത് വളരെ ശരിയാണെന്ന് പ്രൊഫ. പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. ഡല്‍ഹിയിലെ സെന്റ്ര് ഫോര്‍ ഡെവലപ്പിങ് സൊസൈറ്റീസ് നടത്തിയ പഠനത്തില്‍ പത്തില്‍ നാലു പേര്‍ തീവ്രമായ മതവികാരങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ്‍. പത്തില്‍ അഞ്ചു പേര്‍ തീവ്രമല്ലാത്ത തരത്തില്‍ വിശ്വാസം ഉള്ളവരാണ്‍. അതായത് ഇന്ത്യയിലെ തൊണ്ണൂറു ശതമാനം ആളുകളിലും മതം സ്വാധീനം ചെലുത്തുന്നു. സ്വാഭാവികമായും ഇന്ത്യന്‍ സമൂഹത്തിന്റെ പൊതു ഇടം (public shphere) വളരെ ചുരുങ്ങിയതാണ്‍. കഴിഞ്ഞ കുറെ ദശകങ്ങളായി മതത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയൊഗിക്കുന്നതുകൊണ്ട് പൊതു ഇടം തീരെ ഇല്ലാത്ത അവസ്ഥ സംജാതമായിട്ടുണ്ട്.
കേരളസമൂഹത്തിന്റെ പൊതു ഇടം തീരെ ചുരുങ്ങിപ്പോയതിനാല്‍ ഓണത്തില്‍ സവര്ണ്ണഹൈന്ദവമുദ്രകളുള്ളതുകൊ